Aksharathalukal

കാർമേഘം പെയ്യ്തപ്പോൾ part -40

എന്തുകൊണ്ടോ ....ചായയും കൊണ്ട് മുകളിലേക്ക് പോകുമ്പോൾ ജാനുവിന് ചെറിയൊരു മടി തോന്നി..... പക്ഷേ മടിച്ചിരുന്നാൽ എങ്ങനെയാണ് ശരിയാവുക ആദ്യമായിട്ടാണ് എന്റെ അടുത്ത് ഒരു സാധനം ചോദിക്കുന്നത് എന്നെക്കൊണ്ട് അതും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ.,. അവരുടെ ജീവിതം തകർത്തത് ഞാനാണ്... അവരുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയതും ഞാനാണ്...ഞാൻ അവർക്ക് ഒരു ബാധ്യതയാണ്...  ഇവിടെ വേറാരും ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ കൊണ്ട് കൊടുക്കണം....  രണ്ടും കൽപ്പിച്ച് സ്റ്റെപ്പ് കയറി..... ഞാനെന്തിനാണ് ഇങ്ങനെ പേടിക്കുന്നത് പുള്ളി എന്നെ കടിച്ചുകീറി തിന്നാൻ ഒന്നും പോകുന്നില്ലല്ലോ... പിന്നെ എന്റെ അടുത്ത് മാന്യമായ രീതിയിൽ അല്ലാതെ ഇതുവരെ സംസാരിച്ചിട്ടും ഇല്ല.....അങ്ങനെ ഞാൻ രണ്ടും കൽപ്പിച്ച് റൂമിനകത്ത് കയറി....

ഈ മനുഷ്യനെവിടെപ്പോയി കിടക്കുവാ ഇവിടെ ഒന്നും കാണുന്നില്ലല്ലോ....

പറഞ്ഞുതരിയുന്നതിനു മുന്നേ ഒരു bathrobe ഉം ഇട്ട് ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്നു..... എന്റെ പൊന്നെ എന്ത് ഗ്ലാമറാണ് ചെക്കനെ കാണാൻ...... ഉരുട്ടി കയറ്റി വച്ചിരിക്കുന്ന മസ്സിലും ആ മുടിയും..... ചെക്കന് മുടിഞ്ഞ ലുക്ക് തന്നെ.....കെട്ടിയോൻ  ആണെന്ന് പറഞ്ഞിട്ട് എന്താ നമുക്ക് വിധിച്ചിട്ടില്ല.... ജാനു... ഇങ്ങനെ വായിനോക്കല്ലേ...... ആരേലും കണ്ടാൽ എന്ത് വിചാരിക്കും.... എന്റെ മനസ് എന്നോട് തന്നെ പറഞ്ഞു.... തിരിഞ്ഞുനടക്കാൻ നിന്ന എന്നെ പിടിച്ചു നിർത്തി പുള്ളി സംസാരിക്കാൻ തുടങ്ങി

\"താനെന്താ എന്നെ കാണുമ്പോൾ  മാറി നടക്കുന്നത് തനിക്ക് എന്നോട് ദേഷ്യമാണോ...\"

ഒന്നാമത് മനുഷ്യന്റെ കണ്ട്രോൾ പോയിട്ടിരിക്കുവാ അതിന്റെടയിലാ സംസാരം....

\"ഏയ് അങ്ങനെ അല്ല....ഞാൻ ഒഴിഞ്ഞുമാറുന്നതല്ല പിന്നെ ഇച്ചാ..യ... അല്ല സിദ്ധു ചേട്ടനു ബുദ്ധിമുട്ടായാലോ എന്ന് കരുതി ഞാൻ മിണ്ടാതിരിക്കുന്നതാ.....\"

\"താൻ സംസാരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഞാൻ പറഞ്ഞു തന്നോട്....\"

\" ഇല്ല പക്ഷേ....ഇച്ചായൻ ആഗ്രഹിക്കാത്ത ഒരു ജീവിത അല്ലെ നിങ്ങൾക്ക് കിട്ടിയത് അതും ഞാൻ കാരണം..... \"

അവളുടെ ആ ഇച്ചായൻ വിളി അവന്  നന്നായി ബോധിച്ചു..... അറിയാതെ അവളുടെ നാവിൽ നിന്ന് വീണതാണെങ്കിലും അവനതൊരു ലഹരിയായി തോന്നി.....അതിന്റെ പ്രതിഫലനം അവന്റെ ചുണ്ടിലും മിന്നി മാഞ്ഞു.... 🥰🥰

\" ഓ വേണ്ടാത്ത ചിന്തകൾ ഒക്കെ കയറ്റി നിറച്ച് വെച്ചിരിക്കുകയാലേ ഈ ശരീരം മുഴുവൻ..... താനെന്തിനാണ് അതിനെപ്പറ്റി ചിന്തിക്കുന്നത് നമുക്ക് നല്ല ഫ്രണ്ട്സ് ആയി തുടരാമെന്ന് ഞാൻ പറഞ്ഞതല്ലേ.... എന്നിട്ടും താനെന്താ എന്നോട് ഒരു വാക്കു മിണ്ടാത്തത്...... പണ്ട് ഒടക്കാൻ ആണെങ്കിലും സംസാരിക്കുമായിരുന്നു ഇപ്പോൾ അതുപോലുമില്ല..... \"

\" അങ്ങിനെയല്ല ഞാൻ സംസാരിച്ചിട്ട് ഇഷ്ടപ്പെട്ടിലേലോ എന്ന് ഓർത്ത് സംസാരിക്കാതിരിക്കുന്നതാ..... \"

\" നേരത്തെ ഉണ്ടായിരുന്ന വീരശൂര പരാക്രമം എവിടെപ്പോയി? ആ ജാനിയെയാ  എനിക്കിഷ്ടം..... അവളോട് ഒടക്കാൻ ഒരു പ്രത്യേക സുഖമാ..... \"

പറഞ്ഞുതരുന്നതിനുമുമ്പ് അവളിൽ നിന്ന് ഒരു കൂർപ്പിച്ച് നോട്ടം അവന് കിട്ടി....

\" ഞാൻ ചുമ്മാ പറഞ്ഞതാടോ...  എന്തായാലും നമുക്ക് നല്ല സുഹൃത്തുക്കൾ ആയി തുടരാം.... ഇപ്പൊ ഇവിടെ നമ്മൾ മാത്രമേയുള്ളൂ.... നമ്മളും പരസ്പരം സംസാരിക്കാതിരുന്നാൽ നിനക്കും എനിക്കും അത് ഭയങ്കര ബോറിങ് ആയിരിക്കും....., അത് ഞാൻ ആഗ്രഹിക്കുന്നില്ല.....എന്താണ് രണ്ടുദിവസത്തെ നമ്മുടെ പ്ലാൻ എന്ന് പറ എങ്ങോട്ടേലും പോണേൽ അതും പറഞ്ഞോളൂ.... എന്തായാലും നിന്നെ ഇവിടെ തനിച്ച് വിട്ട് ഞാൻ ഓഫീസിൽ പോകാൻ തീരുമാനിച്ചിട്ടില്ല.... അപ്പോ എന്താ നിനക്ക് ഇഷ്ടമെന്ന് വെച്ചാൽ അതുപോലെ പ്ലാൻ ചെയ്യ്.....

എനിക്കറിയാം കുറെ നാളായി നീ പുറത്തെങ്ങും പോകുന്നില്ലെന്ന്....അത് മടി കാരണമാണെന്നും എനിക്കറിയാം. ഇങ്ങനെ വീടിനകത്ത് അടഞ്ഞുകൂടി ഇരിപ്പൊന്നും നടക്കില്ല... അതുകൊണ്ട് ഒരു പ്രയോജനവുമില്ല....നമുക്ക് നാളെ പുറത്തൊക്കെ ഒന്നു കറങ്ങിയിട്ട് വരാം....

പിന്നെ മറ്റുള്ളവര് കളിയാക്കും എന്ന ചിന്ത ആണേൽ അതും വേണ്ട നമ്മുടെ ജീവിതമാണ് നമ്മളാണ് ജീവിക്കേണ്ടത്....മറ്റുള്ളവരുടെ പരിഹാസം കേട്ട് എത്ര കാലം നീ വീട്ടിലിരിക്കും.....

നമുക്കൊരു കാര്യം ചെയ്താലോ...നമുക്ക് രണ്ടുപേർക്കും ചേർന്ന് ഭാര്യാഭർത്താക്കന്മാരായി ജീനേടെ കല്യാണം കൂടിയിട്ട് വരാടി... നീ എന്ത് പറയുന്നു.....?

നാളെ  നമുക്ക് പുറത്തുപോയി കല്യാണത്തിന് വേണ്ട സാധനങ്ങൾ എല്ലാം വാങ്ങിയേച്ചും വരാം.. രണ്ടുദിവസം കഴിഞ്ഞ് പോയാൽ മതി....കല്യാണദിവസം നമുക്ക് നേരെ അങ്ങ് കേറി ചെല്ലാമെടി....ആരോ എന്തോ പറഞ്ഞോട്ടെ..... ഞാൻ നിന്നെ ഭർത്താവാണ് നീ എന്റെ ഭാര്യയാണ്... അതിനെ മാറ്റാൻ ആർക്കും കഴിയില്ല....ഒന്നും മാറാനും പോകുന്നില്ല.... അപ്പൊ നമ്മൾ കല്യാണത്തിന് പോകുന്നു..... എന്തെങ്കിലും അഭിപ്രായ വെത്യാസം ഉണ്ടെങ്കിൽ ippoപറയണം.... \"

ഇച്ചായൻ പെട്ടെന്ന് ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് എതിർത്ത് ഒരു വാക്കും പറയാൻ സാധിച്ചില്ല.... എന്തേലും പ്രശ്നം ഉണ്ടോ എന്നതിന്  ഇല്ല  എന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്.... എന്തുകൊണ്ട് എനിക്ക് പുള്ളിയോട് എതിർത്ത് ഒന്നും പറയാൻ കഴിയുന്നില്ല.... ആ കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ വീണ്ടും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.... പുള്ളിയെന്റെ ഭർത്താവാണ് എന്നുള്ളതൊക്കെ ശരി തന്നെയാണ് പക്ഷേ ഒരിക്കലും പുള്ളിക്ക് എന്നെ അംഗീകരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.....പക്ഷേ ഞാൻ ഓരോ തവണയും പുള്ളിയിൽ വീണകൊണ്ടിരിക്കുന്നു......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                    തുടരും......





കാർമേഘം പെയ്യ്‌തപ്പോൾ part -41

കാർമേഘം പെയ്യ്‌തപ്പോൾ part -41

5
1145

ആരുമില്ലാത്തതുകൊണ്ട് തന്നെ വൈകുന്നേരത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന ഡ്യൂട്ടി എനിക്കാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു... ഭക്ഷണങ്ങളൊക്കെ തട്ടിക്കൂട്ട്  ഉണ്ടാക്കാൻ അറിയാം... പക്ഷേ..... അത് കുഴപ്പമില്ല...നമ്മുടെ യൂട്യൂബ് ഉള്ളിടത്തോളം കാലം  നമ്മൾ ആരെ പേടിക്കാനാ.... അങ്ങനെ എന്റെ സാഹസത്തിലേക്കുള്ള ആദ്യ ചുവട് വയ്ക്കാൻ വേണ്ടി നമ്മൾ അടുക്കളയിലേക്ക്  യാത്രയായി... ഈ സാഹസത്തിനിടയിൽ പാത്രങ്ങളുടെ തട്ടും മുട്ടും കേട്ടിട്ടാണോ എന്നറിയില്ല ഇച്ചായനും താഴേക്ക് ഇറങ്ങി വന്നു..... \"എന്തേലും സഹായം വേണമെങ്കിൽ ചോദിച്ചോ...\" പുള്ളിയുടെ ചോദ്യം