Aksharathalukal

ഉള്ളൂരിന്റെ പ്രേമസംഗീതം ഒരെത്തിനോട്ടം

ഉള്ളൂരിന്റെ പ്രേമസംഗീതം എന്ന കവിതയിൽ, ഇന്നുവരെ വായിച്ച അനേകായിരം കവിതകളിൽ കാണാത്ത ഒരു തീക്ഷണത, ഒരു രസാനുഭൂതി, ഒരാശയഗാംഭീര്യം നിറഞ്ഞു നില്ക്കുന്നതായി തോന്നുന്നു. വായിച്ച മിക്കവാറും കവിതകളിലെ വരികൾ മറന്നിട്ടും പ്രേമസംഗീതത്തിലെ വരികൾ ഊണിലും ഉറക്കത്തിലും വിജയത്തിലും പരാജയത്തിലും മനസ്സിൽ അലയടിക്കുന്നു. ആ അനശ്വര കാവ്യത്തിന്റെ ഓളപ്പരപ്പിലൂടെ ഒരു തീർഥയാത്ര തുടങ്ങട്ടെ! ഒരു മണ്ഡലകാലം നീണ്ടുനില്ക്കുന്ന ഒരാത്മീയ യാത്ര.

ഭാഗം 1.

\"ഒരൊറ്റമതമുണ്ടുലുകുന്നുയിരാം
പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാർവണശശിബിംബം.\"

ഈ പ്രപഞ്ചത്തിന്റെ ഉയിരായിട്ട് ഒരേയൊരു മതം മാത്രം, അതാണ് പ്രേമം/ സ്നേഹം. ആ സ്നഹം സർവ ചരാചരങ്ങളെയും പാലമൃതൂട്ടുന്ന ചന്ദ്രനെപ്പോലെ, ശീതളമാണ്, സുഖകരമാണ്.

ഇവിടെ കവി പറയുന്ന പ്രേമം വെറും കാമുകീകാമുക ആകർഷണമല്ല, സർവചരാചരപ്രേമമാണ്. അതിന് ഉച്ചനീചത്വങ്ങളില്ല, ഭേദഭാവങ്ങളില്ല, വർഗവർണ വൈജാത്യങ്ങളില്ല, ഉപാധികളില്ല. അത് മനുഷ്യനിലും മൃഗങ്ങളിലും സസ്യജാലങ്ങളിലും ആകാശ ശൂന്യതയിലും നിറഞ്ഞുകവിയുന്ന വിശ്വ ചൈതന്യമാണ്. എല്ലാത്തിനെയും ഒന്നിച്ചു നിർത്തുന്ന ബലമാണ്.

ആ പ്രേമഭാവം തന്നെയാണ് ഗുരുത്വാകർഷണം, രാസ ബന്ധനം കൊഹിഷൻ, അഡ്ഹിഷൻ, പ്രതലബലം, കേശികത്വം, കാന്തബലം, പോസീറ്റീവ് നെഗറ്റീവ് ചാർജുകളുടെ ആകർഷണം സൗന്ദര്യം സംഗീതം ഭക്തി, ദാസ്യം എല്ലാം എല്ലാം.

ഈ പ്രേമചൈതന്യം പരമാണുമുതൽ പാൽപ്പാതവരെ മാത്രമല്ല, സമസ്ത അണ്ഡകടാഹത്തിലും നിറഞ്ഞു നില്കുകയാണ്.

തുടരും...


പ്രേമസംഗീതം ഭാഗം.2

പ്രേമസംഗീതം ഭാഗം.2

5
781

പ്രേമസംഗീതം ഭാഗം 2------------------------മലയാളത്തിലെ ഏറ്റവും നല്ല കവിതകളിലൊന്നായ പ്രേമസംഗീതത്തിന്റെ രണ്ടാം ഖണ്ഡത്തിലേക്കു കടക്കാം.\"ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യംപലമട്ടേന്തിപ്പാരിതിനെങ്ങുംപ്രകാശമരുളുന്നുഅതിന്നൊരരിയാം നാസ്തിക്യംതാൻദ്വേഷം;ലോകത്തിന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം.\"പ്രേമം/ സ്നേഹം എന്ന പ്രപഞ്ച ചൈതന്യം ഭക്തി, അനുരാഗം, ദയവ്, തുടങ്ങിയ വികാരങ്ങളുടെ ശ്രോതസ്സായി പലഫല രീതികളിൽ പാരിനെ പ്രകാശിപ്പിക്കുന്നു.ഈ സാത്വിക വികാരത്തിന്റെ ശത്രുവാണ് പരമാത്മ ചൈതന്യത്തെ ഭർസിക്കുന്ന നാസ്തിക്യം. നാസ്തിക്യം ( പ്രേമ ബന്ധത്തെ അംഗീകരിക്കാത്ത നിലപ