Aksharathalukal

seven Queen\'s 54

Seven Queen\'s
Part 54
✍️jifni



________________________



കണ്ണുനീരൊക്കെ തുടച്ചു മനസ്സിലെ സങ്കടത്തെ പൂർണ്ണമായും മനസ്സിൽ അടക്കിവെച്ചു മുഖം തെളിച്ചമാക്കാൻ എന്നാൽ ആകും വിധം ശ്രമിച്ചു. എത്രത്തോളം അത് വിജയിച്ചു എന്നറിയില്ല. എന്നാലും വിജയിച്ചിട്ടുണ്ടെന്നു എന്റെ സെവെൻസിന്റെ വായ തുറന്ന് എന്നെ നോക്കുന്നതിൽ   നിന്ന് എനിക്ക് മനസിലായി. അത് പോലെ ബോയ്സും എന്നെ തന്നെ നോക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ഉമ്മക്കൊപ്പം കാലുകൾ വെച്ച്. കാരണം അവരെ നോക്കിയാൽ ഒരു പക്ഷെ എന്റെ കണ്ണുകൾ എന്നെ ചതിച്ചേക്കും.

നേരെ അടുക്കളയിൽ പോയിരുന്നു. ഉമ്മ അവിടെ ഒക്കെ വൃത്തിയാകുന്നതും  മറ്റുള്ളവർ പാത്രം കൊണ്ടന്നു വെക്കുന്നതും ബോയ്സിന് ഭക്ഷണം വിളമ്പുന്നതും അങ്ങനെ എല്ലാം അടുക്കളയിലെ തിണ്ണയിൽ കയറി ഇരുന്ന് കൊണ്ട് കണ്ടു.

അവസാനം എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം  ഞങ്ങൾ എല്ലാരും കൂടി റൂമിൽ ഒന്ന് ഒത്തു കൂടി. അവരൊക്കെ എന്റെ മനസ്സിന്റെ വേദന കുറക്കാൻ വേണ്ടി ഓരോന്ന് പറയുന്നുണ്ട്. ഞാൻ അവരെ സങ്കടപെടുത്തേണ്ടല്ലോ എന്ന് കരുതി അവരുടെ ഓരോ സംഭാഷണങ്ങൾക്കും ഒപ്പം കൂടി എല്ലാം കേട്ടിരുന്നു. പക്ഷെ ഒന്നും സംസാരിക്കാൻ എനിക്കായില്ല.

ബോയ്സ് എല്ലാവരും കൂടി നിഷുവിന്റെ റൂമിൽ സ്ഥാനം പിടിച്ചിരുന്നു. ഉമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഓരോരുത്തരെ കുറിച്ചും ഉമ്മാക്ക് വിശദമായി പരിചയപ്പെടുത്തി കൊടുത്തു. ആന്റിയേയും സുലൈഖത്തയേയും പോലെ ഒരു പാവം ഞങ്ങളുടെ എല്ലാ കളിക്കും പറ്റിയ ഒരുമ്മയാണെന്ന്  ഞങ്ങൾക്ക് മനസ്സിലായി.


____________________________

*ബോയ്സ്*


എല്ലാവരും സുബഹിക്ക്  തുടങ്ങിയ ഓട്ടപാച്ചിൽ ആയത് കൊണ്ട് ഒന്ന് നടു നിവർത്തി കിടന്ന്. കട്ടിലും താഴെ തറയിലുമായിട്ട് എല്ലാവരും കൂടി ഒരു റൂമിൽ കേറി വാതിൽ അടച്ചിരുന്നു.


\"നിശൂ... ഇതിപ്പോ കൊല്ലം രണ്ട് ആയില്ലേ... ഇങ്ങനെ പോയാൽ എങ്ങനെ  അവളെ നമുക്ക് കണ്ടത്തണ്ടേ..\"

ആരും പരസ്പരം മിണ്ടാതെ കിടന്നപ്പോയാണ് മിഥുൻ ചോദിച്ചത്. അതോടെ എല്ലാവരും എണീറ്റ് ഇരുന്ന്.

\"ശെരിയാ.... ഇന്ന് ഇങ്ങോട്ട് കടന്ന് വന്നപ്പോൾ ശരിക്കും വല്ലാത്ത ഒരു ശൂന്യത. അതിന്റെ കൂടെ കുക്കു ഞങ്ങളോട് വന്നു ചോദിക്കുയയും ചെയ്തു. എന്താ എന്റെ ചാച്ചു എന്നെ കാണാൻ വരാത്തെ എന്ന്. അത് കേട്ടപ്പോൾ ശരിക്കും.\"  അഭി പറഞ്ഞു നിർത്തി.

\"നമ്മൾ അന്വേഷിക്കാഞ്ഞിട്ട് ആണോ.. ഇനി അവളെ തിരയാൻ എവിടെ ബാക്കിയുള്ളത്. ഇപ്പോഴും നാട്ടുകാരുടെ ഒക്കെ വിചാരം അവൾ ഹോസ്റ്റലിൽ ആണെന്നാണ്. എല്ലാരും എല്ലാം അറിയുമ്പോ വീണ്ടും എന്റെ കുടുംബം തകരും.. എന്താടാ ഞാൻ ചെയ്യ.\"   നിഷു അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

\"എടാ നിന്നെ സങ്കടപെടുത്താൻ വേണ്ടിയല്ല..... അവൾ ഞങ്ങളുടേയും പെങ്ങളല്ലേ.. അവൾ നമ്മുടെ ഗാങ്ങിലെ അല്ലെ. നമ്മളെ പെങ്ങൾ. ഇപ്പൊ സെവെൻസ് നമ്മളെ കൂടെ ഉള്ള പോലെ അല്ലെങ്കിൽ അവരെക്കാൾ നമ്മളെ കയ്യും പിടിച്ചു എനിക്ക് 10 ഇക്കാക്കമാർ ഉണ്ടെന്ന് വീറോടെ പറഞ്ഞു നടന്നവൾ അല്ലെ അവൾ. ആലോചിക്കുമ്പോ..\"   ജാസി

\"ആലോചിച്ചു സങ്കടപെടുകയല്ല വേണ്ടത്. അവനോട് ഇതിന് ഞമ്മൾ പകരം വീട്ടിയിരിക്കും. ചാച്ചു അവളെ മാത്രമല്ല. നമ്മുടെ രണ്ട് പെങ്ങന്മാരെ ആണ് അവൻ പ്രണയ നാടകം നടിച്ചു പറ്റിച്ചത്. സാറ അവന്റെ ചതിയിൽപെടും മുമ്പ് അവൾ തന്നെ തിരിച്ചറിഞ്ഞു. അല്ലെങ്കിൽ അവളെ ഓർത്തും നമ്മൾ വേദനിക്കേണ്ടി വന്നിരുന്നു.\" (ആഷി )

\"അതേ... ജോൺ ആ പേര് കേൾക്കുമ്പോൾ തന്നെ രക്തം തിളക്കുന്നുണ്ട്.. പിന്നെ കോളേജ് കഴിയുന്നത് വരെ ഒരു പ്രശ്നം ഉണ്ടാകില്ല എന്ന് നമ്മൾ ഓരോരുത്തരും നമ്മുടെ വീട്ടുകാർക്ക് കൊടുത്ത വാക്കാണ്. അത് ഒന്ന് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ സാറ പ്രണയിച്ചിരുന്നത് അവനെ ആണെന്ന് അറിയുമ്പോ തന്നെ ഞാൻ അവനെ കൊന്നിട്ടുണ്ടാകും.\"

ദേഷ്യം കൊണ്ട് ഞരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു. അത് പോലെ കണ്ണുകൾ ചുവന്നിരുന്നു റാശിയുടെ ഇത് പറയുമ്പോൾ

(part  12 ൽ പറയുന്നുണ്ട് ജോണിനെ കുറിച് പറയുമ്പോൾ അവൻ കാരണം രണ്ട് പെങ്ങന്മാർ കരഞ്ഞു എന്ന്. അന്ന് മറ്റേത് ആരെന്ന് പലരും ചോദിച്ചിരുന്നു. അതാണ് ചാച്ചു. ബാക്കി  പാർട്ടിൽ പറയാട്ടോ..)



\"അവൾ ഒരിക്കെ നമ്മളെ അടുത്തേക്ക് തന്നെ വരുമെന്ന് എന്റെ മനസ്സ് പറയുന്നു. ഇന്നും ഈ മനസ്സിൽ അവളോട് ഒരു ദേഷ്യവും ഇല്ല.. അവൾ വന്നാൽ അവൾക്ക് ഒരു മഹർ കൊടുത്ത് അവളെ ഈ  സഫൂന്റെ പെണ്ണാകും ഞാൻ. മനസിലെ പ്രണയം അവളോട് പറഞ്ഞിട്ടില്ല. പക്ഷെ പറയാതെ ഒത്തിരി തവണ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട അവളുടെ മനസിലെ പ്രണയം മറ്റൊരാളോട് ആയപ്പോൾ അവളാദ്യം എന്നോട് പറഞ്ഞത്. അന്ന് അവളുടെ സന്തോഷം മാത്രമായിരുന്നു എനിക്ക് വലുത്. അത് കൊണ്ട് എന്റെ ഇഷ്ടങ്ങളെ മണ്ണിട്ടു മൂടിയെയായിരുന്നു ഞാൻ. പക്ഷെ... ഇന്ന് അവൾ മാത്രമാണ് എന്റെ മനസ്സിൽ. ആ പഴയ പ്രണയം അതിലും ഇരട്ടിയായി. അവളെ സംരക്ഷിക്കാൻ പറ്റിയില്ലലോ എന്ന സങ്കടവും ഇരട്ടിയാണ്.\"

സഫു പറയുന്ന ഓരോ വാക്കിലും നഷ്ടപ്രണയത്തിന്റെ വിരഹദുഃഖം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

_______________________

*ഉമ്മാ.... നിശൂന്റെ പെങ്ങൾ... അവളെവിടെ. \" 

സംസാരത്തിനിടയിൽ അനുവാണ് ഇത് ചോദിച്ചത്.
ചാച്ചു എന്നൊരാളെ പറഞ്ഞു പോലും കേട്ടിട്ടില്ലാത്തത് കൊണ്ട് ആ ചോദ്യം ഉമ്മയെ എത്രത്തോളം വേദനിപ്പിക്കുമെന്ന് അവർക്കാർക്കും അറിയില്ലായിരുന്നു.

\"അതന്നെ.. ഞങ്ങൾ വന്നപ്പോ തൊട്ട് തിരയുന്നുണ്ട്... അവളവിടെ..\"(ശാലു )

\"അവൾക്ക് എത്ര വയസ്സാ.. കുക്കൂനെ പോലെ ചെറിയ കുട്ടി ആണോ..\" (നാദി )

\"അത്... അത് അവൾ നിങ്ങളേക്കാൾ മൂത്തതാണ്. പറയുമ്പോൾ നിഷൂനേക്കാൾ രണ്ട് വയസ്സിന്റെ മറ്റാമേ ഒള്ളൂ.. പക്ഷെ അവർ പഠിച്ചതൊക്കെ ഒപ്പം ആണ്.\" ഉമ്മ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു.

\"ഹോ അപ്പൊ അവൾ ഇപ്പൊ എന്തിനാ പടികുന്നെ. ഹോസ്റ്റലിൽ ആണോ.\" (ജിയ)

ജിയയുടെ ചോദ്യത്തിന് കള്ളം പറയാൻ ആ ഉമ്മാക്ക് കഴിഞ്ഞില്ല. കാരണം തന്റെ ചാച്ചുവിന്റെ പ്രതിരൂപമായ് ഉമ്മ അവളെ കണ്ടിരുന്നു.

\"അവൾ നിങ്ങളുടെ കോളേജിൽ നിശൂന്റെ കൂടെയാ ഡിഗ്രി ക്ക് ചേർന്നത് .\"

\"ഞങ്ങളെ കോളേജിലോ.. അവന്മാരുടെ കൂടെയോ..\"(അത് ചോദിച്ചത് എല്ലാരും കൂടി ആയിരുന്നു.)


എന്ത് പറയണം എന്നറിയാതെ പതറി നിൽക്കുകയായിരുന്നു ഉമ്മ.

\"ഉമ്മാ ....\"

പെട്ടന്നാണ് ഡോറിന്റെ അടുത്ത് നിന്ന് ബോയ്സ് എല്ലാവരും കൂടി ഉമ്മാനെ വിളിച്ചത്.

\"നല്ല ചൂട് കട്ടൻ കാപ്പി കിട്ടോ....
എങ്കിൽ അത് കുടിച്ചോണ്ട് ഞങ്ങൾക്ക് അങ്ങട്ട് വിടാമായിരുന്നു. നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ.. \" (നിഷു റാഷി )

\"നിങ്ങൾ ഇരിക്കി... ഞാൻ ചായ എടുക്കാ... ഇന്ന് പോകണം എന്ന് നിർബന്ധം ഉണ്ടോ.. \"(ഉമ്മ )

\"പോണം.. പോയെ പറ്റൂ... ഒരു ദിവസം കൂടാൻ ഞങ്ങൾ എല്ലാരും കൂടി വരാം... \" ആന്റിയാണ് അത് പറഞ്ഞത്.

അപ്പൊ പിന്നെ ഉമ്മ നേരെ അടുക്കളയിലേക്ക് പോയി. ബോയ്സ് ഉമ്മറത്തേക്ക് പോകാൻ തിരിഞ്ഞതും

\"അതെ... പോകല്ലി...നിശൂന്റെ പെങ്ങൾ എവിടെ... ഉമ്മ പറഞ്ഞല്ലോ അവൾ നിങ്ങളെ കൂടെ കോളേജിൽ ആണ് പടികുന്നെ എന്ന്.\"

ശാലു അത് ചോദിച്ചപ്പോൾ ഉമ്മറത്തേക്ക് വെച്ച കാലുകൾ നേരെ ആ റൂമിലേക്ക് വെച്ച് എന്നിട്ട് എല്ലാവരും തറയിൽ ഇരുന്നു.

\"ഉമ്മയോട് നിങ്ങൾ ചോദിക്കുന്നെ കേട്ട് കൊണ്ടാണ് ഞങ്ങൾ വന്നത്.... അത് നിർത്താൻ വേണ്ടിയാ പെട്ടന്ന് ഉമ്മാനെ വിളിച്ചതും...കോളേജിൽ ആയിരുന്നു. നിങ്ങളെ പോലെ അല്ലെങ്കിൽ നിങ്ങളേക്കാൾ ഞങ്ങളുടെ കയ്യും തൂങ്ങി നടന്നിരുന്നു. പക്ഷെ അതൊക്കെ വെറും ദിവസങ്ങൾ മാത്രമേ ഉണ്ടായിട്ടൊള്ളൂ...\"(മെഹ്ഫി )

\"അവളിപ്പോ എവിടെ... ഞങ്ങൾക്ക് ഒന്നും \"(നാദി )

\"മനസിലായില്ല എന്നല്ലേ പറയാ.... ഇനി അതായിട്ട് നിങ്ങളോട് പറയാതിരിക്കുന്നത് എന്തിനാ..ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നവരല്ലേ നിങ്ങൾ.\"റാഷി


എന്ന് പറഞ്ഞു കൊണ്ട് മറക്കാൻ ആഗ്രഹികുന്ന ആ പഴയ ഓർമകളെ പൊടിതട്ടി എടുത്ത് കൊണ്ട് സെവെൻസിന് പറഞ്ഞു കൊടുത്തു.


തുടരും.... ❤️

ആ പാസ്റ്റ് കേൾക്കാനായി ഇതിന്റെ റിവ്യൂ വേഗം പറഞ്ഞോളി..
🙏🙏🙏എന്നാ nxt വേഗം തരാം..

seven Queen\

seven Queen\'s 55

5
617

Seven Queen\'sPart 55✍️jifni________________________\"മനസിലായില്ല എന്നല്ലേ പറയാൻ വന്നത്..... ഇനി അതായിട്ട് നിങ്ങളോട് പറയാതിരിക്കുന്നത് എന്തിനാ..ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നവരല്ലേ നിങ്ങൾ.\"റാഷിഎന്ന് പറഞ്ഞു കൊണ്ട് മറക്കാൻ ആഗ്രഹികുന്ന ആ പഴയ ഓർമകളെ പൊടിതട്ടി എടുത്ത് കൊണ്ട് സെവെൻസിന് പറഞ്ഞു കൊടുത്തു.____________________________________നിശൂന്റെ ഒരേ ഒരു പെങ്ങൾ *നിഹാര*. പ്രിയപെട്ടവരുടെ ചാച്ചു..സംസാരം കൊണ്ട് എല്ലാവരേയും കയ്യിലെടുക്കുന്ന ഒരു  വായാടി പെണ്ണ്. 10,20 വയസ്സായെങ്കിലും അതിന്റെ പങ്ക്വത എത്താത്ത ഒരു പെണ്ണ്.നിഷുവിന്റെ കൂടെ തന്നെ പഠിക്കണമെന്ന വാശിയിൽ    അവന്റെ കൂടെ അതെ കോളേജിൽ തന്നെ ഡിഗ്രി ക്ക് ചേ