Aksharathalukal

seven Queen\'s 53

Seven Queen\'s
Part 53
✍️jifni



________________________


\"മിഥുചേട്ടാ.... നിങ്ങൾ ആരും എന്താ ഇപ്പൊ ഇങ്ങോട്ട് വരാത്തെ.., ഈ  കുക്കൂനോട്‌ ചാച്ചു പിണങ്ങിയ പോലെ നിങ്ങൾ ചേട്ടന്മാർ എല്ലാരും പിണങ്ങിയോ... ചാച്ചു പിന്നെ എന്നെ കാണാനേ വന്നിട്ടില്ല. നിങ്ങളും വന്നില്ലല്ലോ...\"

ഒന്നുമറിയാത്ത നിഷ്കളങ്കമായ അവന്റെ ചോദ്യങ്ങൾ കേട്ട് നിൽക്കാനെ അവർക്ക് കഴിഞ്ഞോള്ളൂ..

ചാച്ചു ഇനി വരില്ലാ എന്ന സത്യം പറയാൻ അവർക്ക് കഴിഞ്ഞില്ല.

\"മോനെ.. ആരും നിന്നോട് പിണകീട്ടില്ല അതോണ്ടല്ലേ മോനെ കാണാൻ വന്നേ..ഞങ്ങൾ മാത്രമല്ല കുറെ ഇതാത്തമാരും അതാ മോനെ കാണാൻ വന്നിട്ടുള്ളെ.\" (അഭി അവന്റെ മുടിയികളിൽ തലോടി കൊണ്ട് പറഞ്ഞു.

\"അതിലൊന്നും എന്റെ ചാച്ചു ഇല്ലല്ലോ...\" (കുക്കു )

\"കുക്കോ.... എന്താ നീ ഈ ചെയ്യുന്നേ.. ചേട്ടന്മാർ ഒന്ന് അകത്തേക്ക് കേറിക്കോട്ടെ.\"  അവരുടെ ആ സംസാരം കേട്ട് കൊണ്ടാണ് ആമിന ഉമ്മറത്തേക്ക് വന്നത്.  അപ്പൊ തന്നെ അവൾ കുക്കൂനോട് കപട ദേഷ്യം നടിച്ചു. അത് ഉള്ളിലെ സങ്കടത്തെ മറച്ചു വെക്കാൻ വേണ്ടിയാകാം.

സങ്കടങ്ങളെ കടിച്ചമർത്താനുള്ള നല്ല ഒരു മുഖമൂടി എന്നത് എന്നും ദേഷ്യം തന്നെ ആണല്ലോ.

\"ആ.. ഉമ്മാ .. എന്തൊക്കെ പാട് സുഖല്ലേ..\"(അഭി )

\"സുഗാണ്.. മോനെ. ശരീരത്തിനല്ലലോ വേദന മനസിനല്ലേ..\"

\"സാരല്യ ഉമ്മ.... പടച്ചോന്റെ ഓരോ വികൃതികളാണ് എല്ലാം..\"

\"ആ... ഇങ്ങള് അകത്തേക്ക് വരി. ഞാൻ ചോറ് എടുത്ത് വെച്ചിട്ടുണ്ട്.\"

അത് പറഞ്ഞു കൊണ്ട് ആമിന അവരെ കൂട്ടി ഹാളിലേക്ക് നടന്നു. ആന്റിയും താത്തയും അടക്കം ജിയയും നാദിയും ഒഴികെ എല്ലാരും ഹാളിൽ ഉണ്ടായിരുന്നു.

\"ജിയ എവിടെ... അവൾക്കൊന്നും വേണ്ടേ.. അവളിങ്ങനെ പട്ടിണി കിടന്നാൽ എങ്ങനെയാ..\"മിഥുൻ ജിയ ഇരിക്കുന്ന റൂമിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

\"മോനെ... മോൻ വന്നു കഴിക്ക്. അവൾക്ക് ഞാൻ കൊടുത്തോളാ... ആ കുട്ടിനെ നോക്കാൻ വയ്യ അതിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല.അതിന്റെ സങ്കടം കാണുമ്പോൾ. ഞാനും ഒരു ഉമ്മ അല്ലെ. അവളോട് ഞാൻ സംസാരിച്ചു ഭക്ഷണം കൊടുത്തോളാം... നിങ്ങൾ കഴിച്ചോളൂ.. പെട്ടന്ന് തട്ടി കൂട്ടി ഉണ്ടാക്കിയ ചോറും കൂട്ടാനും ആണ്.\"

\"ഇതന്നെ മതി ഉമ്മാ.. ഉമ്മാന്റെ കയ്യോണ്ട് ഉണ്ടാക്കിയെ അല്ലെ. അതോണ്ട് സ്വാത് കൂടുതലാണ്..\"(ലച്ചു, ഒരു അമ്മയുടെ സ്നേഹത്തിന് വേണ്ടി കൊതിക്കുന്ന മനസ്സിന്റെ വേദന ലച്ചുവിന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു ).

ആമിന അത് പറഞ്ഞു കൊണ്ട് ഒരു പാത്രത്തിലേക്ക് ചോറും കൂട്ടാനും വിളമ്പി ജിയയുടെ അടുത്തേക്ക് പോയി.
അപ്പോൾ ആമിന കണ്ടത് വളരെ ക്ഷീണിച്ചു മുടിയാകെ പാറി കാൽമുട്ടിൽ കൈകെട്ടി നിലത്തിരിക്കുന്ന ജിയയെ ആണ്. അവളുടെ കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി തറയിൽ സ്ഥാനം പിടിച്ചിരുന്നു. ആമിനയുടെ സാന്നിധ്യം അറിഞ്ഞു അവൾ ഒന്ന് തല തിരിച്ചു നോക്കുന്നുണ്ട്. അവളുടെ ആ കോലം കണ്ട് നിൽക്കാൻ അവർക്ക് കഴിയുന്നുണ്ടായിരുന്നില്ല.


 




അവൾക്ക് കുറച്ചകലെയായി  നാദി അവൾക്ക് കൂട്ട് ഇരിക്കുന്നുണ്ടയായിരുന്നു. ആമിന നാദിയുടെ തോളിൽ കുലുക്കി കൊണ്ട് അവളോട് പോയി ഭക്ഷണം കഴിക്കാൻ ആഗ്യം കാണിച്ചു. അപ്പൊ തന്നെ അവൾ എണീറ്റ് പോയി.

ആമിന നേരെ വന്നു ജിയക്ക് അരികിൽ തറയിൽ ഇരുന്ന് കൊണ്ട് ഭക്ഷണം അവിടെ വെച്ച്.

\"മോളെ....\"

എന്ന് വിളിച്ചു കൊണ്ട് അവളുടെ മുഖം കൈകളിൽ കോരി എടുത്ത്. അവൾ അവരെ നോക്കി കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ ;തന്റെ ഉമ്മയുടെ മുഖം മനസിലേക്ക് വന്നതും ഒരു പൊട്ടികരച്ചിലിൽ അവൾ ആമിനയെ കെട്ടിപിടിച്ചു. കുറേ നേരം അവർ അവളെ തടഞ്ഞില്ല. സങ്കടങ്ങൾ പേമാരിപോലെ പെയ്ത്തൊഴിയട്ടെ എന്ന് അവരും കരുതി. അവൾ ആഗ്രഹിച്ചവണ്ണം ആമിന അവളെ ചേർത്ത് പിടിച്ചു. കുറെ നേരം കഴിഞ്ഞു അവളുടെ കരച്ചിൽ ഒരു തേങ്ങലിൽ ചുരുങ്ങി.

\"വാ മോളെ എണീക്ക്. \"  അവളെ പിടിച്ചെഴുന്നേൽപ്പിച്ചു ബെഡ്‌റൂമിനോട് അറ്റാച്ച്മെന്റ് ചെയ്തിട്ടുള്ള ബാത്‌റൂമിലേക്ക് കൊണ്ട് പോയി അവളുടെ മുഖം നന്നായി കഴുകി കൊടുത്തു.

തണുത്ത വെള്ളം മുഖത്ത് തട്ടിയതും മനസ്സിൽ ആളികത്തിയിരുന്ന തീ അണഞ്ഞ പോലെ ഒരു  കുളിർമ അവളിലും പടർന്നിരുന്നു.

അനുസരണയുള്ള ഒരു പാവയെ പോലെ അവൾ ആമിനയുടെ കൂടെ നിന്ന്. അവർ ബാത്റൂമിൽ നിന്ന് ഇറങ്ങിയ ശേഷം മുഖം തുടച്ചു കൊടുത്ത് മുടിയൊക്കെ ചീകി വൃത്തിയാക്കി കട്ടിലിൽ ഇരുത്തി.

എന്നിട്ട് ചോറിന്റെ പാത്രം കയ്യിലെടുത്ത് ഒരു ഉരുള ഉരുട്ടി കൊണ്ട് അവളുടെ വായയിലേക്ക് നീട്ടി. ആദ്യം അവൾ വാ തുറക്കാൻ മടി കാണിച്ചു.

\"മോളെ... കഴിക്ക്... നീ ഇങ്ങനെ കരച്ചിരിക്കുന്നതിൽ എന്താ അർഥം. നീ പട്ടിണി കിടക്കുന്നത് നിന്റെ ഉമ്മ ഇഷ്ടപ്പെടുമോ ഇല്ലല്ലോ.. ഞാൻ മരിച്ചാൽ എന്റെ മക്കൾ കരയുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ മരണത്തെ ഭയപ്പെടുന്നത് പോലും എന്റെ മക്കൾ കരയുമല്ലോ എന്നോർത്ത. അത് പോലെ ഒരു ഉമ്മയല്ലേ മോൾടതും. അപ്പൊ മോൾ ഇങ്ങനെ ഇരുന്നാൽ എങ്ങനെ... വാ തുറന്നെ...\"

പിന്നെ അവൾക്കൊന്നും പറയാൻ തോന്നിയില്ല. അവളുടെ ഉമ്മ വാരി തരുന്ന പോലെ തോന്നിയതും ആ സ്നേഹത്തിന് മുന്നിൽ ഭക്ഷണം മുഴുവൻ അവൾ കഴിച്ചിരുന്നു. ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഓരോ ഉരുളയും സ്നേഹം നിറച്ചു കൊണ്ട് അവർ അവൾക്ക് കൊടുത്ത്.എല്ലാം അവൾക്ക് വായയിൽ വെച്ച് കൊടുത്ത് അവസാനം ഒരു ക്ലാസ്സ്‌ വെള്ളവും കൊടുത്തതിനു ശേഷം ആമിന എണീറ്റ്.

\"ഉമ്മ.....\"

എണീറ്റ ഉടനെ കയ്യിൽ പിടിച്ചു കൊണ്ട് ജിയ വിളിച്ചതും അവരുടെ മനസിലേക്ക് പഴയ ഓർമകളുടെ കടന്നു കയറ്റം അരങ്ങേറി. അത് പ്രധിധ്വനിച്ചത് അവരുടെ കണ്ണുകളിൽ ആയിരുന്നു. നിറഞ്ഞു വെന്ന കണ്ണുനീരിനെ മറച്ചു വെച്ച് അവർ അവൾക്ക് നേരെ തിരിഞ്ഞു.

\"എന്തെ മോളെ..\"

\"ഞാൻ... ഞാൻ... ഉമ്മാന്ന് വിളിച്ചോട്ടെ... എന്റെ ഉമ്മയായി കണ്ടോട്ടെ...\"

അവളുടെ ആ ചോദ്യം കേട്ടതും ആമിന തന്റെ സങ്കടങ്ങളുടെ നിയന്ത്രണം വിട്ട് പോയിരുന്നു. കരഞ്ഞു കൊണ്ട് അവളുടെ മുഖം കൈകളിൽ കോരി എടുത്ത് കൊണ്ട് രണ്ട് കവിളിലും മാറി മാറി ഉമ്മ വെച്ച്.

\"മോളെ..നീ ഇപ്പൊ ഈ ചോദിച്ചത് ഞാൻ എത്രത്തോളം ആഗ്രഹിക്കുന്ന ഒരു കാര്യം ആണെന്ന് അറിയോ.... നീ ഇന്ന് മുതൽ എന്റെ മോളെ... നിനക്ക് ആരുമില്ല എന്ന സങ്കടം നിനക്ക് ഇനി വേണ്ട.. നിനക്ക് ഉമ്മയായി ഞാനും ഉപ്പയും മൂന്ന്, അല്ല രണ്ട് കൂടെപിറപ്പുകളും ഉണ്ട്... നീ എന്റെ മോളാ.. എന്റെ..
എന്റെ മോള്..\" അവളെ ചേർത്ത് പിടിച്ചു അത് പറഞ്ഞു അവർ ഒത്തിരി കരഞ്ഞു.

\"അല്ല ഉമ്മാ... അപ്പൊ ഇനി മുതൽ ജിയക്ക് ഞങ്ങളെ ഒന്നും വേണ്ടേ... ഉമ്മാനെ കിട്ടിയാൽ ഈ ആങ്ങളാരേ ഒക്കെ അവൾ മറക്കോ...\"    

അപ്പോഴാണ് പള്ളിയിൽ നിന്ന് എല്ലാവരും വന്നത്. അവർ നേരെ ചെന്നത് ജിയയുടെ അടുത്തേക്ക് ആയിരുന്നു. അവിടെ ഉമ്മയും അവളും തമ്മിലുള്ള സംസാരം കേട്ടതും അവർക്ക് ഒത്തിരി ആശ്വാസമായി.

 \"നിങ്ങളും എന്റെ മക്കൾ അല്ലേ... വരി എല്ലാർക്കും ചോറ് വിളമ്പി തര....\"

എന്ന് പറഞ്ഞു കൊണ്ട് അവർ അടുക്കളയിലേക്ക് പോയി. കൂടെ തന്നെ ജിയയും.

________________________

*ജിയ*



ഇനി എനിക്കാരുണ്ടെന്ന് ഓർത്തു മുന്നോട്ട് ജീവിക്കണോ വേണ്ടയോ എന്നാലോചിച്ചു ഇരിക്കുമ്പോയാണ് എന്റെ ഉമ്മയെ പോലെ... അല്ല ഇന്ന് മരിച്ചു റൂഹ് പിരിഞ്ഞ എന്റെ ഉമ്മയുടെ രണ്ടാം ജന്മവോ അതോ ആത്മാവോ എന്നറിയില്ല നിഷുന്റെ ഉമ്മാന്റെ രൂപത്തിൽ വന്നത്. അവരുടെ ഓരോ വാക്കുകളും എന്നെ ചിന്തിക്കാൻ പഠിപ്പിച്ചു.ഞാൻ കരയുന്നത് എന്റെ കുടുംബം ഇഷ്ടപ്പെടുന്നില്ല. ഞാൻ തളർന്നിരുന്നാൽ ഇന്ന് എന്റെ കൂടെ ഉള്ളവരും സങ്കടപെടും കൂടെ എന്റെ വീട്ടുകാരും. എവിടെയാണെങ്കിലും എന്റെ വീട്ടുകാരുടെ ആത്മാവ് എന്റെ കൂടെ തന്നെ ഉണ്ടാകും. അവർ എന്തിന് വേണ്ടിയാണോ എന്നെ ഹോസ്റ്റലിൽ ആക്കിയത്. പഠിച്ചു നല്ല നിലയിൽ എത്തി ഞങ്ങളുടെ ബിസിനെസ്സ് എല്ലാം ഞാൻ ഏറ്റെടുക്കുന്ന ഒരു ദിവസം. എല്ലാ ശത്രുകളേയും മറികടക്കാനുള്ള ഊർച്ചം ഞാൻ സംഭരിക്കുന്ന ഒരു ദിനം ഇതെല്ലാമാണ് എന്റെ ഉമ്മാന്റെ സ്വപ്‌നങ്ങൾ..

അതിന് വേണ്ടി ആണ് എന്റെ ജീവിതം.ഇനി ഈ ഞാൻ തളരില്ല 
എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ഉമ്മാന്റെ കൂടെ അടുക്കളയിലേക്ക് പോകാൻ തീരുമാനിച്ചത്.



കണ്ണുനീരൊക്കെ തുടച്ചു മനസ്സിലെ സങ്കടത്തെ പൂർണ്ണമായും മനസ്സിൽ അടക്കിവെച്ചു മുഖം തെളിച്ചമാക്കാൻ എന്നാൽ ആകും വിധം ശ്രമിച്ചു. എത്രത്തോളം അത് വിജയിച്ചു എന്നറിയില്ല. എന്നാലും വിജയിച്ചിട്ടുണ്ടെന്നു എന്റെ സെവെൻസിന്റെ വായ തുറന്ന് എന്നെ പോകുന്നതിൽ നിന്ന് എനിക്ക് മനസിലായി. അത് പോലെ ബോയ്സും എന്നെ തന്നെ നോക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ഉമ്മക്കൊപ്പം കാലുകൾ വെച്ച്. കാരണം അവരെ നോക്കിയാൽ ഒരു പക്ഷെ എന്റെ കണ്ണുകൾ എന്നെ ചതിച്ചേക്കും.


തുടരും. ❤️

വായിച്ചിട്ട് അഭിപ്രായം പറയണെ.. എങ്കിൽ വേഗം nxt പാർട്ട്‌ തരും. ❤️❤️

seven Queen\

seven Queen\'s 54

5
670

Seven Queen\'sPart 54✍️jifni________________________കണ്ണുനീരൊക്കെ തുടച്ചു മനസ്സിലെ സങ്കടത്തെ പൂർണ്ണമായും മനസ്സിൽ അടക്കിവെച്ചു മുഖം തെളിച്ചമാക്കാൻ എന്നാൽ ആകും വിധം ശ്രമിച്ചു. എത്രത്തോളം അത് വിജയിച്ചു എന്നറിയില്ല. എന്നാലും വിജയിച്ചിട്ടുണ്ടെന്നു എന്റെ സെവെൻസിന്റെ വായ തുറന്ന് എന്നെ നോക്കുന്നതിൽ   നിന്ന് എനിക്ക് മനസിലായി. അത് പോലെ ബോയ്സും എന്നെ തന്നെ നോക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ഉമ്മക്കൊപ്പം കാലുകൾ വെച്ച്. കാരണം അവരെ നോക്കിയാൽ ഒരു പക്ഷെ എന്റെ കണ്ണുകൾ എന്നെ ചതിച്ചേക്കും.നേരെ അടുക്കളയിൽ പോയിരുന്നു. ഉമ്മ അവിടെ ഒക്കെ വൃത്തിയാകുന്നതും  മറ്റുള്ളവർ പാത്രം കൊണ്ടന്നു വ