Aksharathalukal

പ്രേമസംഗീതം ഭാഗം 4

\"പദങ്ങളന്വയമാർന്ന വാക്യം
ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം
ശ്രോത്രസുഖം നൽകു.

പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ.\"

വാക്കുകൾ കൂടിച്ചേർന്ന് അർഥപൂർണമായ വാക്യം രൂപം കൊള്ളുന്നതുപോലെ, ശ്രുതിയും താളവും ഒത്തുചേർന്ന് ഗാനം ശ്രവണമധുരമാകുന്നതുപോലെ; കോടാനുകോടി പരമാണുക്കൾ ( ആറ്റങ്ങൾ) ഒന്നിച്ചു ചേരുന്ന പ്രപഞ്ച ശരീരത്തിന്റെ ഉടമയാണ് സ്നേഹസ്വരൂപനായ പരമാത്മാവിന്റേത്.

മറ്റൊന്നിന്റെയും സഹായമില്ലാതെ ഒരു പ്രാണിക്കും (ജീവിക്കും) ഇവിടെ ജീവിതം സാധ്യമല്ല. ഈശ്വരനുപോലും പ്രകൃതി സഹായമില്ലാതെ പ്രപഞ്ച നിർമിതി സാധ്യമല്ല.

\"പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ.\"

പഞ്ചഭൂതങ്ങൾ ഒന്നിച്ചു ചേർത്ത് ഈശ്വരൻ സൃഷ്ടികർമം നടത്തുന്നു. മരണത്തിൽ ആ പരമാണുക്കൾ വിഘടിച്ച് പഞ്ചഭൂതങ്ങളിൽ ലയിക്കുന്നു.

\"വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ,
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ.\"

വിരിഞ്ഞ പൂവ്, അതിന്റെ ഗന്ധത്താൽ വണ്ടിനെ വീണ്ടും വീണ്ടും അടുക്കലേക്കു വിളിക്കുന്നു. വണ്ടുകൾക്ക് തേൻ നിറഞ്ഞ
പൂക്കൾ വേണം, പൂവിന് പരാഗണപ്രക്രിയയിലൂടെ ജീവന്റെ പുതുനാമ്പുകൾക്ക് ജീവൻ കൊടുക്കാൻ
വണ്ടിന്റെ സഹായവും വേണം.

\"പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന ദോഹദകാലത്തിൽ
ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി. പിതാവു, മാതാവു,ടപ്പിരന്നോർ, ബാന്ധവ,രിഷ്ടന്മാർ പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്.\"

സുകൃതികളായ ദമ്പതിമാരുടെ പരസ്പര പ്രണയത്തിന്റെ ഫലങ്ങളാണ് നല്ലവരായ പ്രജകൾ (കുട്ടികൾ). പൂ ചൂടാൻ പോലും
ഭാരം തോന്നുന്ന ഗർഭകാലത്ത് ഗർഭ ഭാരം ചുമന്നിരിക്കുന്ന മാതാവ്; പിതാവും മാതാവും ഉടപ്പിറന്നോരും ബന്ധുക്കളും സുഹൃത്തുക്കളും മറ്റു സ്നേഹമുള്ളവരുടെയും പരിചരണം മൂലം
മഹാസമുദ്രം പോലും പശുക്കുളമ്പടി പോലെ ലഘുവായി തോന്നിക്കുന്ന ഭാവത്തിലാണ്.

ഈ വരികളിൽ പരസ്പരശ്രിതത്വത്തിന്റെ ഉദാഹരണങ്ങളും സന്ദേശവുമാണ് കവി നല്കുന്നത്. ഒന്നിനും മറ്റൊന്നിനെ ആശ്രയിക്കാതെ ജീവിക്കാൻ സാധ്യമല്ല.
എല്ലാവരേയും ഒന്നിച്ചു നിർത്തുന്ന ബലം സ്നേഹവുമാണെന്ന് വ്യക്തമാക്കുന്നു.



പ്രേമസംഗീതം ഭാഗം 5

പ്രേമസംഗീതം ഭാഗം 5

0
379

പ്രേമം സംഗീത ഭാഗം 5പ്രപഞ്ചത്തെ ഒരു കൊച്ചു വീടായി കരുതാം. ആ വീട്ടിലെ അംഗങ്ങളാണ് സർവചരാചരങ്ങളും. ആ വീടിന്റെ നാഥനാണ് പ്രേമസ്വരൂപനായ ജഗദീശ്വരൻ! ഈ സന്ദേശമുൾക്കൊള്ളുന്ന, \'പ്രേമസംഗീതം\' എന്ന ഉള്ളൂർക്കവിതയുടെ വരികളിലൂടെ കടന്നു പോകാം:\"പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം.\"പദാർത്ഥങ്ങളുടെ ആന്തരിക ഗുണമാണ് ആകർഷിക്കുക എന്നത്. അതുപോലെ ജീവജാലങ്ങൾ പരസ്പര പ്രേമത്തിൽ മുഴുകിയിരിക്കുന്നു.\"നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാംനമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.\"ഉയർച്ച വേണമെങ്കിൽ എളിമയുണ്ടാവണം. നട്ടാലേ തിന്ന