Aksharathalukal

seven Queen\'s 56

Seven Queen\'s
Part 56
✍️jifni


________________________


അവൾ പഴയ ഓരോന്ന് ഓർത്തു.പെട്ടന്നാണ്...

\"നിഹാര....\"

ആ പേര് സാറയുടെ ഓർമകളിലേക്ക് വന്നത്.

\"അതെ... അത് അവൾ തന്നെ. ജോബിന്റെ കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടി. \" അവൾ മനസ്സിൽ ഓർത്തു.

\"സാറ.. നീ എന്താ ഏതോ ലോകത്തെന്ന പോലെ ഇരിക്കുന്നെ. ജോണിനെ ഓർത്തോ നീ .\"
ഓരോന്ന് ഓർത്ത് ഇരിക്കുമ്പോയാണ് നാദി വിളിച്ചത്.

\"ഏയ്.. ഒന്നും ഇല്ല.\"

ചിലകാര്യങ്ങളിൽ വ്യക്തത ഇല്ലാത്തത് കൊണ്ടും നിശൂന്റെ ഉമ്മ അടുത്തുള്ളത് കൊണ്ട് വീണ്ടും നിഹാരയെ കുറിച്ച് സംസാരിക്കണ്ടല്ലോ എന്ന്  കരുതി ഞാൻ ഒന്നും മിണ്ടിയില്ല. എന്നാലും മനസ്സിലേക്ക് പല പഴയ കാര്യങ്ങളും ആവാഹിച്ചെടുത്തു.

___________________

അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞു ഉമ്മനോടും കുക്കുവിനോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. ആ വീട് വീണ്ടും ശൂന്യമായ പോലെ തോന്നിയേക്കാം അവിടെ ഉള്ളവർക്ക്. ഉമ്മന്റേയും കുക്കുവിന്റെയും മുഖത്ത് സങ്കടം നിഴലിച്ചത് ഞങ്ങൾക്ക് നന്നായിട്ട് കാണാമായിരുന്നു.

\"ഉമ്മാ... പോവാട്ടോ..\"(ഞങ്ങൾ )

പോക്ക് പറഞ്ഞു എല്ലാവരും മുറ്റത്തേക്ക് ഇറങ്ങി.

\"ജിയാ....\" 
മുറ്റത്തേക്ക് ഞങ്ങളുടെ കൂടെ ഇറങ്ങി കൊണ്ട് ഉമ്മ ജിയയെ വിളിച്ചതും അവൾ ഉമ്മാന്റെ അടുത്തേക്ക് പോയി കയ്യിൽ പിടിച്ചു.

\"മോളെ.... സങ്കടപെടരുതെന്ന് ഉമ്മ പറയുന്നില്ല. കാരണം സങ്കടം ഉണ്ടാകും അതിനെ എത്രയായാലും നിയന്ത്രിക്കാൻ പറ്റില്ല. എന്നാലും ഉമ്മ പറയാണ്. ഇന്ന് മുതൽ മോൾ എന്റെ മോളാണ്... നിനക്ക് ഒരു ഉമ്മാന്റെ സ്നേഹം തരാൻ ഞാനുണ്ട്. എന്ത് ആവിശ്യം ഉണ്ടെങ്കിലും എന്നോട് പറയണം. അത് പോലെ ഒരോ ലീവിനും എന്റെ മോൾ എന്നെ കാണാൻ വരണം. അതിന് ഒരു മടിയും കാണിക്കരുത്. നിന്റെ വീടും വീട്ടുകാരും ഇനി ഇതാണ്. \"  അവളുടെ തലയിൽ തലോടി കൊണ്ട് ഉമ്മ വാത്സല്യത്തോടെ സംസാരിച്ചു. അതെല്ലാം കേട്ട് കൊണ്ട് സമ്മദം അറിയിച്ചു കൊണ്ട് ജിയ തലയാട്ടി.

\"നിശൂ.. നീ കേട്ടില്ലേ ഞാൻ പറഞ്ഞത്. ഇനി നീ എപ്പോ വരുമ്പോഴും ഇവളും ഉണ്ടാകണം. പിന്നെ അവളെ നോക്കേണ്ട എല്ലാ കടമയും ഞാൻ നിന്നെ ഏല്പിക്കുകയാണ്. അത് നീ മറക്കണ്ട.\" 

\"ആയിക്കോട്ടെ രാജകുമാരിയെ.. നിങ്ങളുടെ ഈ പുത്രിയേ ഞാൻ സംരക്ഷിച്ചോളാം..\"  എന്ന് പറഞ്ഞു കൊണ്ട് ഉമ്മാന്റെ കവിളിൽ ഒരു മുത്തം നൽകി നിഷു.

അങ്ങനെ അവർ അവിടെ നിന്നും യാത്രയായി.

_____________________________

നീണ്ട രണ്ടര മണിക്കൂർ ന് ശേഷമാണ് അവർ വില്ലയിൽ (റോസി വില്ല )എത്തിയത്.   വന്ന ക്ഷീണത്തിൽ ഓരോരുത്തരായി വേഗം കുളിച്ചു ഫ്രഷായി വേഗം കിടന്നു. രാത്രി ഭക്ഷണം പുറത്ത് നിന്ന് കഴിച്ചിരുന്നു.അങ്ങനെ ആ ദിനവും ജീവിതത്തിൽ ഒത്തിരി സങ്കടത്തോടെ കടന്നു പോയി.



__________________

സങ്കടങ്ങളും സന്തോഷങ്ങളുമായി ദിവസങ്ങൾ കടന്നു പോയി. ജിയയുടെ മാനസികാവസ്ഥയെ പഴയരീതിയിലേക്ക് എത്തിക്കാൻ അവരെല്ലാം കഴിവിന്റെ പരമാവധി ശ്രമിച്ചു. പതിയെ പതിയെ ജിയയേയും മറവിയെന്ന അനുഗ്രഹം പിടികൂടാൻ തുടങ്ങി. പഴയത് പോലെ കോളേജ് ലൈഫ് എന്ന  മഹാലോകത്തെ അവർ വീണ്ടും ആസ്വദിക്കാൻ തുടങ്ങി.ഇനി ഒരു മാസം കൂടിയേ ബോയ്സ് ഇവരുടെ കൂടെയുള്ളൂ എന്നോർക്കുന്നതാണ് അവരുടെ സങ്കടം.ആ ഒരു മാസം പരമാവധി എൻജോയ് ചെയ്യാൻ അവർ തീരുമാനിച്ചു.


_______________________________

ദിവസങ്ങൾക്കു ശേഷം.


എല്ലാവരും കൂടി  വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വന്നു ചായ കുടിക്കായിരുന്നു. സുലൈകത്ത അടുക്കളയിൽ ഉള്ളിവട ഉണ്ടാക്കുന്ന തിരക്കിലാണ്
മറ്റുള്ളവർ അടുക്കളയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നിട്ട് അത് ചൂടോടെ  ഉള്ളിലാകുന്ന തിരക്കിലുമാണ്.

\"അടുത്ത ആഴ്ച്ച മുതൽ ഞങ്ങൾക്ക് ഫൈനൽ exam സ്റ്റാർട്ട്‌ ചെയ്യുകയാണ്.. ഇനി വെറും എണ്ണപ്പെട്ട ദിനങ്ങൾ കൂടി മാത്രം ഇങ്ങനെ ഒന്നിച്ചു ഉണ്ടാകൂ.\"

മെഹ്ഫി പറഞ്ഞു നിർത്തിയും എല്ലാവരുടേയും ചിരി മാഞ്ഞു പോയി.

\"ഇനിയുള്ള ദിവസങ്ങൾ അതോർത്തു സങ്കടപെടാൻ ഏതായാലും ഞങ്ങൾ തയ്യാറല്ല. ഉള്ള ദിവസങ്ങൾ അടിച്ചു പൊളിക്കണം.\" (ജാസി )

\"അതെ.. അത് കൊണ്ട്  ഇന്ന്  രാത്രി നമ്മൾ കറങ്ങാൻ പോകുന്നു.\" (അഭി )

\"എവിടെ പോക.\" (ആന്റി )

\"ദൂരെ എവിടേയും പോകേണ്ട... ഇവിടെന്ന് കുറച്ച് പോയാൽ ഒരു ദിവാസൂരം പാർക്ക് (ലൊക്കേഷൻ ഗൂഗിൾ നോട്‌ ചോദിക്കേണ്ട. അത് ജിഫ്‌നിയുടെ പുതിയ നിർമിത പാർക്കാണ്.)ഇല്ലേ. അവിടെ പോയി  കുറച്ചു നേരം കാറ്റ് കൊണ്ട് ഇരിക്കാം. എന്നിട്ട് പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചു കൊണ്ട് വരാം.\"  (റാഷി )

\"ആ എന്നാൽ അങ്ങനെ ചെയ്യാം.\" (അനു )


എന്നാൽ പിന്നെ എല്ലാവരും പോയി റെഡിയായിക്കോളി. \"
എന്ന് പറഞ്ഞു കൊണ്ട് ആഷി  ഇരുന്നിടത്ത് നിന്ന് എണീറ്റു. പിറകെ മറ്റുള്ളവരും.

\"സുലൈഖത്താ.... മതി ഉള്ളിവട ഉണ്ടാക്കിയത്. നിങ്ങളും പോയി റെഡിയായി വരീ.\"(മെഹ്ഫി )

\"ഞാനില്ല മക്കളെ.. നിങ്ങൾ പോയിട്ട് വരീ .\" (സുലൈഖ)

\"അത് പറഞ്ഞാൽ പറ്റൂല... എല്ലാവരും കൂടിയാണ് പോകുന്നെ. \"(മെഹ്ഫി )

\"അതല്ല മോനെ.. എനിക്ക്  എന്തോ ഒരു ക്ഷീണം. മേനിം (ശരീരം ) കയ്യും കാലും ഒക്കെ വേദന. നിങ്ങൾ എല്ലാവരും കൂടി പോയിട്ട് വരി. ഞാൻ ഒന്ന് അപ്പോയേക്കും കിടന്ന് നോക്കട്ടെ.\" 

നേരിയ അവശതയോടെ സുലൈകാത്ത  പറഞ്ഞു.

\"എന്നിട്ട് വെയ്യാതെ ആണോ ഇത്രേയും നേരം അടുക്കളയിൽ ഈ അടുപ്പത്തു നിന്നത്. അപ്പൊ വെയ്യങ്കിൽ പറഞ്ഞൂടെ.പനിക്കുന്നുണ്ടോ.... \"  
ജിയ സുലൈഖത്താന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് നെറ്റിയിൽ ഒക്കെ തൊട്ട് നോക്കി.

\"അതന്നെ.. ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ.. വെയ്യങ്കിൽ മെഡിസിൻ കുടിച്ച് റസ്റ്റ്‌ എടുക്കുകയല്ലേ വേണ്ടത്.\"(ശാലു )

\"ന്തിനാ സുലൈഖത്താ നിങ്ങൾ എന്നാൽ ഇന്ന് അടുക്കളയിൽ കേറിയേ. അല്ലാതെ തന്നെ ഏഴ് പെണ്ണുങ്ങൾ ഇല്ലേ ഇവിടെ. നമ്മുടെ *seven queens*. (ജാസി )

\"അതൊന്നും സാരല്യ. ഒന്ന് കിടന്ന മാറിക്കോളും. \"(സുലൈകത്ത.)

\"എന്നാ പിന്നെ ഞാനും ഇല്ല. നിങ്ങൾ എല്ലാവരും കൂടി പോയിട്ട് വരി. ഞാൻ ഇവിടെ സുലൈകക്ക് കൂട്ട് ഇരിക്ക.\"  

എന്ന് പറഞ്ഞു കൊണ്ട് ആന്റി ചായ കപ്പുകൾ ഓരോരുത്തരുടേതായി വാങ്ങി കഴുകി വെച്ച്.


\"എന്നാൽ ഇനി സമയം കളയേണ്ട.. നിങ്ങൾ റെഡിയായിക്കോളൂ. ഇത്തയെ എന്തായാലും ഒറ്റക്ക് ആകേണ്ട. ആന്റിയും എന്നാ ഇവിടെ നിന്നോളി. അതാ നല്ലത്..\"  എന്ന് പറഞ്ഞു കൊണ്ട് ബോയ്സ് ഒക്കെ എണീറ്റ് അവരുടെ വില്ലയിലേക്ക് നടന്നു.


എല്ലാവരും പോയിട്ടും ജാസി അടുക്കളയിൽ തന്നെ നിൽക്കുന്നത് കണ്ട് സുലൈഖ അവനോട് ചോദിച്ചു.

\"എന്തെ...\"

\"ഏയ് ഒന്നും ഇല്ല. ഹോസ്പിറ്റലിൽ പോണോ.. നല്ല ക്ഷീണം ഉണ്ടോ..\" (ജാസി )

\"ന്റ ജാസികുട്ടാ.. എനിക്ക് കുഴപ്പം ഒന്നുമില്ല. ചെറിയ ഒരു ക്ഷീണം. നിങ്ങളെ പോലെ ഒന്നും അല്ലല്ലോ വയസ്സും പ്രായവും ആയില്ലേ അതിന്റെ ആകും. നിങ്ങൾ പോയിട്ട് വരി.,\"

\"എന്നാ... അങ്ങനെ ആവട്ടെ. പിന്നെ രാത്രിക്ക് ഭക്ഷണം ഉണ്ടാക്കൊന്നും വേണ്ട. ഞങ്ങൾ വരുമ്പോ നിങ്ങൾക്കുള്ളത് കൊണ്ട് വരാട്ടോ.\"

എന്ന് പറഞ്ഞോണ്ട് ജാസിയും പോയി.

ഓരോരുത്തരായി ഒരുങ്ങി ഇറങ്ങി.
ഓരോ മുടിഴകളും ചീകി ഒതുക്കുമ്പോൾ സാറയുടെ മനസ്സിൽ മുഴുവനായിട്ടും ഒരു മാസമായിട്ട് എങ്ങനെ പറഞ്ഞു തുടങ്ങും എന്നാലോചിച്ചു പറയാതെ ഇരുന്ന  നിഹാരയുടെ കാര്യമായിരുന്നു.ഇനിയും പറയാതിരുന്നാൽ അത് ഒരു വലിയ തെറ്റാകും. മനസ്സിലുള്ളതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ ബോയ്സിനോട് തുറന്ന് പറയുക തന്നെ വേണം. എന്റെ മനസ്സിലെ സംശയങ്ങൾ ശെരിയോ തെറ്റോ എന്ന് ഉറപ്പിക്കണം.അത് കൊണ്ട് ഇന്നത്തെ ഈ യാത്ര തന്നെ എല്ലാവരോടും മനസ്സിൽ മിന്നിമറയുന്ന ആ കാര്യത്തെ പറയാൻ ഉത്തമമെന്ന് അവൾ മനസ്സിൽ കുറിച്ചിട്ടു. ഇന്ന് എല്ലാവരുമായി എല്ലാം പങ്ക് വെക്കണം എന്ന് കരുതി തന്നെ അവളും ഒരുങ്ങി ഇറങ്ങി.

Sevens  ആന്റിയോടും ഇത്തയോടും യാത്ര പറഞ്ഞു ഇറങ്ങി. എല്ലാവരും  വെള്ളയും കറുപ്പും കോമ്പിനേഷൻ വരുന്ന ഒരു ഷോർട് ടോപ്പും വെള്ള ജീനുമാണ് വേഷം. തോളിലൂടെ ഷാളും. ബോയ്സ് കറുപ്പ് ജീനും വെള്ള ടീഷർട്ടും.
എവിടെ കറങ്ങാൻ പോകുമ്പോയും അവർ ഒരുപോലെ മാത്രമേ ഡ്രസ്സ്‌ ധരിക്കാറൊള്ളൂ.അതവരുടെ ഫ്രണ്ട്ഷിപ്പിന്റെ മറ്റൊരു പ്രതേകതയാണ്.അങ്ങനെ മുറ്റത്തേക്ക് ഇറങ്ങി ബോയ്സിനെ വിളിച്ചു.   അപ്പൊ തന്നെ അവരും വില്ലയുടെ ഡോർ അടച്ചു കൊണ്ട് ഇറങ്ങി. നാല് കാറിലായിട്ടാണ് അവർ യാത്ര തുടങ്ങിയത്.



തുടരും❤️

അഭിപ്രായം പറഞ്ഞ nxt വേഗം തരാം ഇത് പോലെ 🥹❤️

seven queens 57

seven queens 57

5
773

Seven Queen\'sPart 57✍️jifni________________________അതവരുടെ ഫ്രണ്ട്ഷിപ്പിന്റെ മറ്റൊരു പ്രതേകതയാണ്.അങ്ങനെ മുറ്റത്തേക്ക് ഇറങ്ങി ബോയ്സിനെ വിളിച്ചു.   അപ്പൊ തന്നെ അവരും വില്ലയുടെ ഡോർ അടച്ചു കൊണ്ട് ഇറങ്ങി. നാല് കാറിലായിട്ടാണ് അവർ യാത്ര തുടങ്ങിയത്.അങ്ങനെ യാത്ര ചെന്ന് നിന്നത് ദേവാസൂരം പാർക്കിലാണ്. സൂര്യൻ അസ്തമിച്ചു ചന്ദ്രൻ ആഘാശത്തെ കയ്യടക്കിയിരുന്നു. നിലാവിൽ പൂർണ്ണചന്ദ്രൻ പുഞ്ചിരിച്ചു നിൽക്കുന്നുണ്ട്. അതിന്റെ കൂടെ പാർക്കിനെ ആകർഷണീയമാകുന്ന മിന്നുന്ന ബാൽബുകൾ കണ്ണിന് കുളിർമയേകി. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചു വെച്ച പല രൂപങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള പല മോഡൽ ഗെയിമുകളും