Aksharathalukal

seven queens 57

Seven Queen\'s
Part 57
✍️jifni


________________________

അതവരുടെ ഫ്രണ്ട്ഷിപ്പിന്റെ മറ്റൊരു പ്രതേകതയാണ്.അങ്ങനെ മുറ്റത്തേക്ക് ഇറങ്ങി ബോയ്സിനെ വിളിച്ചു.   അപ്പൊ തന്നെ അവരും വില്ലയുടെ ഡോർ അടച്ചു കൊണ്ട് ഇറങ്ങി. നാല് കാറിലായിട്ടാണ് അവർ യാത്ര തുടങ്ങിയത്.


അങ്ങനെ യാത്ര ചെന്ന് നിന്നത് ദേവാസൂരം പാർക്കിലാണ്. സൂര്യൻ അസ്തമിച്ചു ചന്ദ്രൻ ആഘാശത്തെ കയ്യടക്കിയിരുന്നു. നിലാവിൽ പൂർണ്ണചന്ദ്രൻ പുഞ്ചിരിച്ചു നിൽക്കുന്നുണ്ട്. അതിന്റെ കൂടെ പാർക്കിനെ ആകർഷണീയമാകുന്ന മിന്നുന്ന ബാൽബുകൾ കണ്ണിന് കുളിർമയേകി. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചു വെച്ച പല രൂപങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള പല മോഡൽ ഗെയിമുകളും വെള്ളം കൊണ്ട് ആകർഷണമാക്കിയ  പല കാഴ്ചകളും അവിടെയുണ്ട്. പിന്നെ ഒന്നിച്ചു സംസാരിച്ചിരിക്കാൻ പറ്റിയ ലൊക്കേഷൻസ് കപ്പിൾ കോർണർ.. പല കച്ചവടക്കാർ ഗെയിമുകൾ എന്റെർറ്റൈമെന്റസ്.... അങ്ങനെ ചുറ്റും എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകൾ മാത്രം.ഒരു 50,60 സെന്റ് സ്ഥലത്ത് പടർന്നു കിടക്കുകയാണ് ആ പാർക്ക്.

വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ നല്ല ശബ്ദവും ബഹളവും ലൈറ്റുകളും കാണാം.

\"നിങ്ങൾ ഇവിടെ നിൽക്കി. ഞാൻ പോയിട്ട് ടിക്കറ്റ് എടുത്തിട്ട് വരാം. ആഷി.. നീ എന്റെ കൂടെ വാ..\" 

എന്ന് പറഞ്ഞു കൊണ്ട് ആഷിയെ കൂട്ടികൊണ്ട് റാഷി ടിക്കറ്റ് എടുക്കാൻ പോയി. ബാക്കിയുള്ളവർ ഗേറ്റിൽ തന്നെ അവര് വരുന്നതും കാത്ത് നിന്നു. എല്ലാവരുടേയും കണ്ണ് അകത്തേക്കാണ്. അതിന്റെ ഉള്ളിൽ എന്താണെന്ന് കാണാനുള്ള ത്വര.എന്നാൽ ജിയ മാത്രം വേറേതോ ലോകത്താണ്.ആഷി പോകുന്നതും നോക്കി  തന്റെ പ്രണയം ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത ഒന്നായി പോയല്ലോ എന്നോർത്തു നിൽക്കുകയാണ്  ജിയ.അവളുടെ മുഖത്തിന്റെ ആ ഭാവം അപ്പോൾ ആരും ശ്രദ്ധിച്ചില്ലെങ്കിലും അനും മെഹ്ഫിയും അത് കൃത്യമായി കണ്ടിരുന്നു.

\"എടി... ജിയെ.. മതി എന്റെ ആങ്ങളയെ നോക്കി ഇങ്ങനെ വെള്ളം ഇറക്കിയത്.\"
അനു ജിയയുടെ തലക്ക് ഒരു മേട്ടം കൊടുത്ത് കൊണ്ട് സംസാരിച്ചു.

\"ഹോ പിന്നെ നോക്കാൻ പറ്റിയ ഒരു മൊതലും.അറിയാതെ പണ്ടെന്നോ ഒരു അബദ്ധം പറ്റി. നിന്റെ ആങ്ങള ആണെന്ന് അറിഞ്ഞതോടെ ആ അബദ്ധം ഞാൻ അങ്ങട്ട് തിരുത്തി.\"
മനസ്സിൽ നിറയെ നഷ്ടബോധം വെച്ച് കൊണ്ടും അകം പൊട്ടിക്കരഞ്ഞു കൊണ്ടും പുറമെ ചിരിച്ചു കൊണ്ട് ജിയ പറഞ്ഞു. അവളുടെ മുഖത്തെ ഓരോ ഭാവവും മെഹ്ഫിക്ക് മനസിലാകുന്നുണ്ടായിരുന്നു.


\"കാമോൺ ഗയ്‌സ്...\"

എല്ലാവരും കൂടി ജിയയെ ഇട്ട് കൊട്ടുമ്പോയാണ് ആശിയും റാഷിയും ഒരു പ്രതേക സ്റ്റൈലിൽ ടിക്കറ്റ് കൊണ്ട് വന്നത്. അങ്ങനെ എല്ലാവരും അകത്തേക്ക് കയറി. കയറേണ്ട താമസം തന്നെ കയ്യിലെ ക്യാമറയിലും  ഫോണിലുമായിട്ട് ഫോട്ടോസ് പിടിക്കാൻ തുടങ്ങി. ഒറ്റക്ക് ഒറ്റക്കായിട്ടും രണ്ട് പേര് കൂടിയായിട്ടും എല്ലാവരുമായിട്ടും അങ്ങനെ പല പോസിങ്കിൽ ഫോട്ടോസ് ക്ലിക്ക് ചെയ്ത്.
അവിടെയുള്ള കച്ചവടകാരിൽ നിന്ന് ആദ്യം മെഹ്ഫിയുടെ വക എല്ലാവർക്കും ഐസ് ക്രീം വാങ്ങി. അങ്ങനെ അതും നുണഞ്ഞോണ്ട് അവിടെയുള്ള ഓരോ കാഴ്ച്ചകളും കണ്ട് കൊണ്ടിരുന്നു.

ഒരോ കാഴ്ചകളിലേക്ക് കണ്ണ് പാഴികുമ്പോഴും  മനസിലുള്ളത് എങ്ങനെ തുറന്ന് സംസാരിക്കും എന്ന പ്രയാസത്തിലാണ് സാറ. രണ്ടും കല്പിച്ചു അവൾ പറയാൻ തന്നെ തീരുമാനിച്ചു.

\"അതേ... നമുക്ക് എല്ലാവർക്കും കൂടി അവിടെ പോയി ഇരുന്നാലോ..\"  ഇപ്പൊ നിൽക്കുന്നിടത് നിന്ന് കുറച്ച് അപ്പുറത്തായി പച്ച പരവധാനി വിരിച്ച ഒരു നിലം ചൂണ്ടി കൊണ്ട് സാറ പറഞ്ഞു. ആ നിലത്തു നിലാവും നോക്കി കുറേ കപ്പിൾസും ഫാമിലിയും ഒക്കെ ഇരിക്കുന്നുണ്ടായിരുന്നു.

\" ഈ പാർക്കിന്റെ ഒരു ഭാഗം പോലും നമ്മൾ ഫുൾ കണ്ടില്ല. അപ്പോഴേക്കും ഇരുന്നാൽ എങ്ങനെ.. മുഴുവൻ കണ്ടില്ലെങ്കിലും പകുതി എങ്കിലും നടന്നു കാണണ്ടേ.. \" (അഭി )

അഭി പറഞ്ഞതിനോട് എല്ലാവരും യോജിച്ചിരുന്നു. എന്നാലും ഇപ്പൊ തന്നെ എല്ലാം പറയണം എന്ന് സാറ ഉറപ്പിച്ചത് കൊണ്ട് അവർ പറയുന്നതിനെ അവൾ തടഞ്ഞു.

\"അങ്ങനെ അല്ല... എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്. എല്ലാവരോടും കൂടിയായിട്ട്. അതിങ്ങനെ നടന്നാൽ പറയാൻ പറ്റില്ല. പിന്നെ ഒരിക്കതേക്ക് മാറ്റിവെക്കാനും പറ്റില്ല. അത്രക്കും ഇമ്പോർടന്റായ ഒരു കാര്യമാണ്. പ്ലീസ്‌...\"  

സാറയുടെ ഓരോ വാക്കിലും അതിന്റെ സീരസിനെസ്സ് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ  എല്ലാവരും സമ്മതം മൂളി കൊണ്ട് അവൾ പറഞ്ഞ ആ നിലത്തു വട്ടത്തിൽ ഇരുന്ന്.

\"എന്താ സാറാ നിനക്ക് പറയാനുള്ളത്.\" (മിഥു )

\"അത് പിന്നെ.... ജോണിനെ കുറിച്ചാണ്.\"(സാറ)

\"ജോണിനെ കുറിച്ചോ.. അത് നിന്റെ ജീവിതത്തിൽ അടഞ്ഞ അദ്ധ്യായമാണ്. നീ അത് വിട്ടേക്ക്.\"(സഫു )

\"അതേ... ഇനി ആ ഒരു ചർച്ച വേണോ..\"(നാദി )

\"വേണം... കാരണം എന്റെ  ജീവിതവുമായി ബന്ധപ്പെട്ടതല്ല.\"(സാറ)

\"പിന്നെ.. പിന്നെന്താ..\"(ഫാസി )

\"നിഹാര...അവളുമായി ബന്ധപ്പെടുത്തേണ്ടതാണ്.\'  (സാറ)

\"ചാച്ചു.... സാറാ.. എന്താ നീ ഈ പറയുന്നേ...\"
സാറയുടെ വാക്കുകൾ കേട്ട് നിന്നവരിൽ ഒരു ആകാംഷയുണ്ടാക്കി. നിഹാര എന്ന് കേട്ടതും എല്ലാവരും ഞെട്ടി.

\"ഞാൻ പറയുന്നത് ഒരു വലിയ കഥയാണ്. ഒരു  വർഷം മുമ്പ് നടന്ന ഒരു കഥ.. പലതും മറന്നുപോയ ഭാഗങ്ങളെ ഞാൻ ഓർത്തെടുത്തെ ആണ്. ചിലതെല്ലാം ഞാൻ ഊഹിച്ചെടുത്തതും.. അത് എനിക്ക് നിങ്ങളോട് പറയണം.\"

\"നീ.. പറ... അതിന് എന്താ ഇത്ര കുറേ.. നിനക്ക് ചാച്ചുവിനെ അറിയോ...\" (ആഷി )

\"അറിയോ എന്ന് ചോദിച്ചാൽ.... ഞാൻ പറയാം.. ആദ്യം മുതൽ അവസാനം വരെ നിങ്ങൾ മിണ്ടാതെ കേട്ടിരിക്കണം.എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞിട്ട് മാത്രമേ തിരിച്ചെന്തിങ്കിലും ചോദിക്കാവൂ നിങ്ങൾ.\"(സാറ)

\"ആ... നീ എന്താണെങ്കിലും പറ... ഞങ്ങൾ ആരും ഇടയിൽ കയറില്ല.\"

എല്ലാവരും ഉറപ്പ് നൽകിയപ്പോൾ സാറ പറഞ്ഞു തുടങ്ങി...


-------------------------------

\"എന്റെ മമ്മക്കും  അപ്പക്കും ഞാൻ ഒറ്റ മോളാണ് നിങ്ങൾക്കറീലെ. അപ്പക്ക് ഒരേ ഒരു പെങ്ങളും. \"

\"അതൊക്കെ ഞങ്ങൾക്ക് അറിയുന്ന കാര്യമല്ലേ..\"(ശാലു )

\"ഞാൻ പറഞ്ഞീലെ നിങ്ങളോട് പറഞ്ഞു തീരോളം ഒന്നും ചോദിക്കരുത് എന്ന്.\"(സാറ)

\"ഓക്കേ മേഡം. സോറി. അറിയാതെ വാ തുറന്നെ ആണ്. ഇനി ഇല്ല.\" എന്ന് പറഞ്ഞു കൊണ്ട് ശാലു ചുണ്ടിൽ വിരൽ വെച്ചു.

\"അപ്പക്ക് ഒരേ ഒരു പെങ്ങൾ *ഡയാന*. അവർക്ക് രണ്ട് ആൺകുട്ടികൾ (ഇരട്ടകൾ ) ഒരു പെണ്ണും.അവരാണ് ജോബിൻ എന്ന ജോബിയും ജോണിൻ എന്ന ജോണിയും പിന്നെ ജിത്താര എന്ന ജിത്തും.  കുടുംബത്തിലെ ആദ്യ മക്കൾ അത് ജോണിച്ചായനും ജോബിച്ചായനും ആയിരുന്നു. അവർക്ക് നാല് വയസ്സിനു താഴെയാണ് ഞാൻ. ഞാൻ പിറകോളം എന്റെ അപ്പക്കും മമ്മക്കും ഒപ്പമായിരുന്നു ജോണിച്ചായൻ. ജോബിച്ചായൻ ഡയാനപ്പച്ചിക്ക് ഒപ്പവും. അധിക ദിവസവും അപ്പച്ചിയും ഞങ്ങളുടെ വീട്ടിൽ തന്നെ ആയിരിക്കും. അങ്ങനെ വളരെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോയാണ്  അവരുടെ സന്തോഷം ഇരട്ടിയാകും വിധം ഞാൻ പിറന്നത്. നാല് വയസ്സുള്ള എന്റെ സ്നേഹനിധികളായ ഇച്ചായന്മാർ ആയിരുന്നു  അവർ രണ്ട് പേരും. അവരുടെ കയ്യും തൂങ്ങി അവരുടെ നടുവിൽ നിന്ന് കൊണ്ട് അവരിൽ നിന്ന് എല്ലാം പങ്കിട്ടെടുത്താണ് ഞാൻ വളർന്നത്..ഞങ്ങൾ മൂന്നാളും തമ്മിലുള്ള ആ ബോണ്ട്‌ അത് വീട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ വലിയ ചർച്ചയായി. അത്രക്കും ആത്മബന്ധമായിരിന്നു ഞങ്ങൾ തമ്മിൽ.. എനിക്ക് വെറും മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ തൊട്ട് മമ്മക്കും അപ്പച്ചിക്കും ഒരു കാര്യം ഓർത്തു ടെൻഷനാണ്.എന്നേ മറ്റൊരു കുടുംബത്തിലേക്ക്  കെട്ട്കഴിഞ്ഞു എങ്ങനെ ഇച്ചായമ്മാരിൽ നിന്ന് അകറ്റി നിർത്തും എന്നോർത്തു. എനിക്ക് ബുദ്ധി വളരുന്നതിന് മുമ്പ് തന്നെ അവർ അതിനുള്ള പരിഹാരവും കണ്ടെത്തി വെച്ചു. ഞാൻ വലുതാകുമ്പോൾ എന്നെ മിന്ന്കെട്ടുന്നത് ജോബിച്ചായൻ ആണെന്ന്. അപ്പച്ചിക്കായിരുന്നു എന്നോട് ഏറ്റവും സ്നേഹം. അത് കൊണ്ട് ഞാൻ എന്നും കൂടെ വേണം എന്ന് അപ്പച്ചി ഉറപ്പിച്ചു.അങ്ങനെ ജോബിച്ചായന്റെ പെണ്ണായി അവർ എന്നേ തീരുമാനിച്ചു. ജോണിച്ചായൻ വളർന്നത് എന്റെ മമ്മക്കും അപ്പക്കും ഒപ്പംമായത് കൊണ്ട് ജോൺ അവർക്ക് മകൻ തന്നെയാണ്. അത് കൊണ്ടാണ് എന്നേ ജോബിച്ചായന് കൊടുക്കാൻ തീരുമാനിച്ചത്.\"


\"എന്താ സാറാ ഇജ്ജ് ഈ പറയുന്നേ.... നിന്നെ തീരുമാനിച്ചത് ജോണിച്ചായന് വേണ്ടിയിട്ട് അല്ലെ.. നീ ജോണിനല്ലേ... പ്രേമിച്ചത്.... അത് ചെറുപ്പത്തിലേ തീരുമാനിച്ചു വെച്ചത് കൊണ്ടല്ലേ...\"  
സാറ പറയുന്നതിന്റെ ഇടക്ക് സംശയം വന്നപ്പോൾ സാറ ആദ്യ പറഞ്ഞത് ഓർക്കാതെ അവർ ചോദിച്ചു പോയി.


തുടരും..❤️

ബാക്കി ഉടനെ ഇടണമെങ്കിൽ വേഗം കുറേ കമന്റ് തരണം.

seven Queen\

seven Queen\'s 58

4.8
706

Seven Queen\'sPart 58✍️jifni________________________\"എന്താ സാറാ.. ഇജ്ജ് ഈ പറയുന്നേ.... നിന്നെ നിന്റെ വീട്ടുകാർ തീരുമാനിച്ചത് ജോണിച്ചായന് വേണ്ടിയിട്ട് അല്ലെ.. നീ ജോണിനല്ലേ... പ്രേമിച്ചത്.... അത് ചെറുപ്പത്തിലേ തീരുമാനിച്ചു വെച്ചത് കൊണ്ടല്ലേ നീ പോയി പ്രേമിച്ചത്....\"  സാറ പറയുന്നതിന്റെ ഇടക്ക് സംശയം വന്നപ്പോൾ സാറ ആദ്യം പറഞ്ഞത് ഓർക്കാതെ  അവർ ചോദിച്ചു പോയി.\"ഞാൻ നിങ്ങളോട് എന്തെ പറഞ്ഞെ.\" \"ആ.. ഓക്കെ...ഓക്കെ...നീ ബാക്കി പറ.\"\"മ്മ്...\"അങ്ങനെ സാറ ബാക്കി പറഞ്ഞു തുടങ്ങി.\"അങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോയാണ് ജോബിച്ചായന്റെ പേരിൽ വീട്ടിൽ പ്രേശ്നങ്ങൾ തുടങ്ങിയത്. സ്കൂളിൽ എന്നും മറ്റു കുട