Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -41

ആരുമില്ലാത്തതുകൊണ്ട് തന്നെ വൈകുന്നേരത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന ഡ്യൂട്ടി എനിക്കാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു... ഭക്ഷണങ്ങളൊക്കെ തട്ടിക്കൂട്ട്  ഉണ്ടാക്കാൻ അറിയാം... പക്ഷേ..... അത് കുഴപ്പമില്ല...നമ്മുടെ യൂട്യൂബ് ഉള്ളിടത്തോളം കാലം  നമ്മൾ ആരെ പേടിക്കാനാ....

അങ്ങനെ എന്റെ സാഹസത്തിലേക്കുള്ള ആദ്യ ചുവട് വയ്ക്കാൻ വേണ്ടി നമ്മൾ അടുക്കളയിലേക്ക്  യാത്രയായി...
ഈ സാഹസത്തിനിടയിൽ പാത്രങ്ങളുടെ തട്ടും മുട്ടും കേട്ടിട്ടാണോ എന്നറിയില്ല ഇച്ചായനും താഴേക്ക് ഇറങ്ങി വന്നു.....

\"എന്തേലും സഹായം വേണമെങ്കിൽ ചോദിച്ചോ...\"

പുള്ളിയുടെ ചോദ്യം വന്നപ്പോൾ  എനിക്ക് ആരുടെയും സഹായം വേണ്ട എന്ന മുഖഭാവം ആയിരുന്നു... പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഒന്നും വെച്ച് ഉണ്ടാക്കാൻ എനിക്ക് അറിയില്ല... ഇനി പുള്ളിയുടെ അവസ്ഥ എന്താണെന്ന് കണ്ട്തന്നെ അറിയണം....

പക്ഷേ നമ്മുടെ ഈഗോ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് എനിക്ക് സഹായത്തിന്റെ...........

പറഞ്ഞുതീർക്കാൻ എന്നെ അനുവദിക്കാതെ ഞാൻ സഹായിക്കാം എന്നും പറഞ്ഞ് പുള്ളിയും കൂടി..... പിന്നീട് അങ്ങോട്ട് എന്തുണ്ടാക്കണം  എന്ന ഡിസ്കഷനിൽ ആയിരുന്നു ഞങ്ങൾ.... അതിനെല്ലാം ഒടുവിൽ ചപ്പാത്തിയും മുട്ടക്കറി ഉണ്ടാക്കാൻ രണ്ടുപേരും ചേർന്ന് പ്ലാൻ ചെയ്തു..,

പുള്ളി മുട്ടക്കറി ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ചപ്പാത്തിയാണ് തിരഞ്ഞെടുത്തത്..,. യൂട്യൂബ് അമ്മച്ചിടെ സഹായം  തേടാൻ യാതൊരു മടിയുമില്ലാത്തതുകൊണ്ട് കുഴക്കുന്നതും പരത്തുന്നതും തൊട്ട് മൊത്തം യൂട്യൂബിൽ സെർച്ച് ചെയ്തു.. എന്റെ സെർച്ചിങ് എല്ലാം കണ്ടിട്ട് പുള്ളിക്കാരന് ഒരു കാര്യം മനസ്സിലായി......എനിക്കൊന്നും ഉണ്ടാക്കാൻ അറിയില്ലാ എന്നുള്ളത്... പുള്ളിയുടെ നോട്ടം കണ്ടിട്ട് ഞാൻ ഒരു അറിഞ്ഞ ചിരി അങ്ങട് പാസാക്കി...

അതിൽ തന്നെ പുള്ളിയുടെ എല്ലാ വിശപ്പും പമ്പ കടന്നു എനിക്ക് മനസ്സിലായി പക്ഷേ നമ്മൾ വിട്ടുകൊടുക്കാൻ തയ്യാറല്ലല്ലോ നമ്മൾ ഒരു സംരംഭം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് കമ്പ്ലീറ്റ് ചെയ്യാതെ പിന്മാറുന്ന പ്രശ്നമില്ല.. അങ്ങനെ ഞങ്ങൾ നമ്മുടെ അംഗത്തിനുള്ള ആദ്യപടി.... ..

ഞാൻ പുള്ളിയെ നോക്കുകയായിരുന്നു മുട്ടക്കറി ഉണ്ടാക്കാൻ പുള്ളി ആരുടെ സഹായം തേടും എന്നാ ഓർത്തേ ...യൂട്യൂബ്.... Mummy.... വല്യമ്മച്ചി...... എല്ലാരും ഉണ്ട്....പക്ഷേ പുള്ളി ഫോൺ പോലും പുറത്തേക്ക് എടുത്തില്ല... ഞാൻ പുള്ളിയെതന്നെ നോക്കി കൊണ്ടിരിക്കുന്നു എവിടെ യൂട്യൂബ് പോയിട്ട് ഫോൺ വിളിച്ച് എങ്ങനെ ഉണ്ടാക്കേണ്ടത് എന്ന് പോലും ആരോടും ചോദിക്കുന്നില്ല...

എല്ലാം പുള്ളിക്ക് കുക്ക് ചെയ്യാൻ അറിയാം.... ഇനി ഞാൻ ഉണ്ടാക്കിയതിന് വല്ല കളിയാക്കല്..... ഹേയ് അങ്ങനെ വരാൻ വഴിയില്ല.... ഇനി പറഞ്ഞാൽ പറഞ്ഞോണ്ടിരിക്കത്തെ ഉള്ളൂ...... ഞാൻ എനിക്ക് തോന്നുന്നത് പോലെ ഉണ്ടാക്കും സൗകര്യമുണ്ടേൽ കഴിക്കട്ടെ....

അല്ലേ വേണ്ട ഭർത്താവിന് ആദ്യമായിട്ട് ഒരു സാധനം ഉണ്ടാക്കി കൊടുക്കല്ലേ.... ഇച്ചിരി വൃത്തിക്കും മെനക്കും ഒക്കെ ഉണ്ടാക്കിയേക്കാം ഫസ്റ്റ് ഇംപ്രഷൻ തന്നെ കൊളമാക്കണ്ടല്ലോ.... അങ്ങനെ നമ്മുടെ മാവെടുത്ത് കുഴയ്ക്കാൻ ഉള്ള വെള്ളവും സജ്ജമാക്കി...സജ്ജീകരണങ്ങളൊക്കെ  ഒരുക്കി എത്ര കുഴിച്ചിട്ടും  കയ്യിൽ നിന്ന് വിടുന്നില്ല ഒരുമാതിരി കയ്യിൽ ഒട്ടിയ പശ മാതിരി...

അവസാനം തിരിഞ്ഞുനോക്കിയാൽ ഞാൻ കാണുന്നത് എന്റെ പരാക്രമം എല്ലാം നോക്കി നിൽക്കുന്ന ഇച്ചായനെയാണ്  .... ഒന്നും പറയാനുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ ഒരു അവിഞ്ഞ ചിരി വീണ്ടും പാസാക്കി.....പുള്ളി പിന്നീട് ഒന്നും നോക്കി നിൽക്കാതെ എന്റെ അടുത്തേക്ക് വന്നു..... എന്താണ് ചെയ്യാൻ പോകുന്നത്..... ഞാൻ മനസ്സിൽ ഓർത്തു നിൽക്കുമ്പോഴേക്കും .....സ്ലാബിൽ പാത്രം വെച്ച് നിന്ന് കുഴക്കുന്ന എന്റെ  ബാക്കിൽ വന്ന പുള്ളി  പതിയെ എന്റെ ബാക്കിലൂടെ... ഞാൻ കുഴച്ചു കൊണ്ടിരിക്കുന്ന പാത്രത്തിൽ പുള്ളിയുടെ കൈയ്യും ഇട്ടു...

ഇപ്പൊ ഞാൻ പുള്ളിയുടെ കൈക്കുള്ളിൽ ആണ്., സത്യം പറഞ്ഞാൽ ശ്വാസം പോലെ നേരെ വീഴുന്നില്ല  പക്ഷേ പുള്ളിയുടെ നിശ്വാസം കറക്റ്റായി എന്റെ കഴുത്തിൽ തട്ടുന്നുണ്ട് ... പുള്ളി ഇതൊന്നും അറിയുന്നില്ല പുള്ളിയുടെ ലക്ഷ്യം ചപ്പാത്തി മാവ് കുഴയ്ക്കലാണ്.... എന്റെ കൈയും പിടിച്ച് പുള്ളി നല്ല വൃത്തിക്ക് മാവ് കുഴയ്ക്കാൻ തുടങ്ങി... എന്റെ കൈയിൽ പറ്റിപ്പിടിച്ച മാവെല്ലാം പുള്ളിയുടെ കൈകൊണ്ട് എടുത്ത് കുഴയ്ക്കലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കുഴയ്ക്കാൻ തുടങ്ങി... പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ പുള്ളിയിലായിരുന്നു.....  ഞാനാണേൽ സകല ദൈവങ്ങളെയും വിളിക്കുന്നുണ്ട്... എന്റെ കണ്ട്രോൾ പരമ്പര ദൈവങ്ങളെ ഈ ചെക്കൻ എന്റെ കൺട്രോൾ കളയും..... എങ്ങനെ പോയാൽ ഞാൻ ഇവനെ എന്തെങ്കിലുമൊക്കെ ചെയ്തു പോകും..,. ഹോ വയ്യ.... അങ്ങനെ ആലോചിച്ച് ഇരുന്നപ്പോഴാണ്....

\"ഇപ്പൊ മനസ്സിലായോ എങ്ങനെയാ ചെയ്യേണ്ടത് എന്ന്... \"

എന്ന പുള്ളിയുടെ ചോദ്യം വന്നത്.....അതാണ് എന്നെ ബോധത്തിലേക്ക് കൊണ്ടുവന്നത്.....
യാന്ത്രികമായി തലയാട്ടുക അല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തില്ല... അങ്ങനെ പുള്ളി മുട്ട കറിയിലേക്ക് തിരിഞ്ഞു.....

ഞാനാണേൽ ചപ്പാത്തി പരത്തലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...ഇന്ത്യയുടെ അമേരിക്കയുടെ ജപ്പാന്റെയും തുടങ്ങിയ എല്ലാ രാജ്യങ്ങളുടെ മാപ്പ് ഞാൻ ഉണ്ടാക്കി..... ചപ്പാത്തി ഉണ്ടാക്കി കഴിയുമ്പോഴേക്കും പുള്ളി മുട്ടക്കറിയും തയ്യാറാക്കി.... അങ്ങനെ ഞങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കാൻ തുടങ്ങി... പറയാതിരിക്കാൻ പറ്റില്ല നല്ല കൈപ്പുണ്യം.... എനിക്ക് കിട്ടുമോ ഈ മൊതലിനെ.... അറിയില്ല....എന്തായാലും വേറൊരുത്തിക്കും വിട്ടുകൊടുക്കില്ല ഞാൻ....അടിപൊളി മുട്ടക്കറി.,. ചപ്പാത്തിയും വലിയ തരക്കേട് ഉണ്ടായിരുന്നില്ല... ആകൃതിയുടെ കാര്യമൊഴിച്ചാൽ.....

ഭക്ഷണം എല്ലാം കഴിഞ്ഞ് ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.... ഞാൻ നേരെ വല്യമ്മച്ചിയുടെ റൂമിലേക്ക് പോയെങ്കിലും എന്തുകൊണ്ടോ ആരും ഇല്ലാത്തതിനാലോ എന്തോ എനിക്ക് ഒറ്റയ്ക്ക് താഴെ കിടക്കാൻ പേടി തോന്നി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                      തുടരും.......

റിവ്യൂ തരുമോ... കുറേപേർ വായിക്കുന്നുണ്ട്... പക്ഷെ നിങ്ങൾക്ക് ഇഷ്ടമാവുന്നുണ്ടോ ഇല്ലയോ എന്ന് അറിയുന്നില്ല... അതാ  ചോദിക്കുന്നേ...

പ്രതിലിപിയിൽ എന്റെ ഈ സ്റ്റോറി almost കംപ്ലീറ്റ് ആയി... നിങ്ങൾ റിവ്യൂ തരാത്തോണ്ട് എനിക്കിവിടെ എഴുതാൻ തോന്നുന്നില്ല... 


കാർമേഘം പെയ്യ്തപ്പോൾ part -42

കാർമേഘം പെയ്യ്തപ്പോൾ part -42

5
881

ഒരുപാട് നേരം ഉറക്കം വന്നില്ലെങ്കിലും ഇടയ്ക്ക് എപ്പോഴോ അവൾ ഉറങ്ങിപ്പോയി... പക്ഷേ രാത്രിയിലെ ഇടിമിന്നലാണ് അവളുടെ ഉറക്കത്തിന് ഫുൾസ്റ്റോപ്പ് ഇട്ടത്... ഇടിമിന്നൽ എന്നുവെച്ചാൽ എന്തുകൊണ്ടോ എപ്പോഴും പേടിയാണ്... ഒന്നാമത് വീട്ടിൽ ആരും ഇല്ലാതിരിക്കുന്ന അവസ്ഥ എന്ത് ചെയ്യണം എന്നൊരു എത്തും പിടിയും കിട്ടുന്നില്ല.... ഇച്ചായന്റെ കൂടെ റൂമിൽ പോയി കിടന്നാലോ.... പുള്ളി എന്ത് വിചാരിക്കും ഭാര്യ ആണെന്നുള്ള സ്വാതന്ത്ര്യം കാണിക്കാൻ വന്നതാണെന്ന് തോന്നിയാലോ ... അങ്ങനെ ചെയ്യാൻ പറ്റില്ല....ഇടിയുടെ ശബ്ദം ഒന്നുകൂടെ കൂടിയതും ഇനിയും ഇവിടെ കിടന്നാൽ രാവിലെ എണീക്കുമ്പോഴേക്കും പേടിച്ചു