Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

\"ക്രിസ്റ്റോഫർ....\"
എല്ലാരുടെയും ശ്രദ്ധ ആപേരിലേക്ക് തിരിഞ്ഞു..

ആ പേര് രാക്കിയുടെ നാവിൽ നിന്നുയർന്നപ്പോൾ കിച്ചുവിന്റെ നെഞ്ചിടിപ്പും ഒപ്പം ഉയർന്നിരുന്നു..

\"രാകി ..... അയാളാരാണ്.... ഈ പേര് മറ്റെവിടെയോ കേട്ടതുപോലെ തോന്നുന്നു..\" വിവേക് സംശയത്താൽ നെറ്റി ചുളിച്ചു...
രാകിയപ്പോഴും തന്റെ സ്ഥായിയായ പുഞ്ചിരിയിൽ നിഗൂഢതകൾ  ഒളിപ്പിച്ചു നിന്നു.

\"നീ കേട്ടിട്ടുണ്ടാകും വിക്കി... ബാംഗ്ലൂർ കേന്ദ്രീകരിച്ച് ഇന്ത്യയിലും വിദേശത്തുമായി പടർന്നു കിടക്കുന്ന ബ്ലാക്ക് ഫീനിക്സ് എന്ന ഇന്റർ നാഷണൽ കമ്പനിയെപ്പറ്റി..... ഗാർമെന്റ് ഇൻഡസ്ടറി എന്നപേരിൽ ഡ്രഗ്സും weapons ഉം ആവശ്യക്കാരുടെ കയ്യിലെത്തിക്കുന്ന മാഫിയ ഗാങ് ചെയിൻ ആണ് അവരെന്നുള്ളത് പോലീസ് അടക്കം നാടുവിറപ്പിക്കുന്ന മന്ത്രിമാർക്കുവരെ അറിയാവുന്ന പരസ്യമായി രഹസ്യം.......\"

രാകി പറയുന്നത് കേൾക്കെ എല്ലാവരിലും പരിഭ്രാന്തിയുണർന്നു... അത്രയും വലിയൊരു ശക്തിയെ എങ്ങനെ നേരിടുമെന്ന ആശങ്ക എല്ലാരിലും നിറഞ്ഞു വന്നു...

\"രാകി അപ്പോൾ.... റാമും രേഖയും ഈ ക്രിസ്റ്റോഫറുമെല്ലാം അത്ര വലിയൊരു ചൈനിന്റെ ഭാഗമാണോ..... നമ്മൾ കുറച്ചുകൂടി സൂക്ഷിക്കണം എന്നല്ലേ അതിനർത്ഥം..... ശത്രുക്കൾ നിസാരരല്ല...... അങ്ങനെ യുള്ളപ്പോഴാണോ റാമിനെ വിട്ടുകൊടുക്കാൻ നീ പറയുന്നത്... ഇപ്പോൾ റാം നമ്മുടെ കസ്റ്റഡിയിൽ ഉള്ളതാണ് സേഫ് എന്ന് എനിക്ക് തോന്നുന്നു...\"വിക്കിയുടെ വാക്കുകൾ മറ്റുള്ളവരും ശരിവച്ചപ്പോൾ  രാകി പുഞ്ചിരിച്ചു.

\"അല്ല രാകി വിക്കി പറഞ്ഞതല്ലേ ശരി.... ഈ അവസ്ഥയിൽ ആകെയുള്ള പിടിവള്ളി റാം ആണ്... അവനെ അവർ കൊണ്ടുപോയാൽ പിന്നേ എല്ലാം അപകടത്തിലാകും...\" വിഷ്ണുവും അതെ അഭിപ്രായത്തിലുറച്ചു

\" ഒന്നും സംഭവിക്കില്ല........ റാമിനെ നമ്മൾ തടഞ്ഞാലും അവർ കൊണ്ടുപോകും... അതിന് തടസമില്ല....\"
\"ഇല്ല രാകി... അങ്ങനെ അവനെ കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല.. ഇപ്പോൾ തന്നെ ഞാൻ പോകുവാ... റാംമിന്റെ സെക്യൂരിറ്റി ഡബിൾ ആക്കും ഞാനും ഉണ്ടാകും അവിടെ ഇത്ര വലിയ പോലീസ് സെക്യൂരിറ്റി മറികടന്നു എങ്ങനെ അവർ അവനെ കൊണ്ടു പോകുമെന്ന് കാണണമല്ലോ....\"
വിക്കി അല്പം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു...അവന്റെയുള്ളിൽ തന്നിലെ പോലീസുകാരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതൊന്നും നടക്കാൻ അനുവദിക്കില്ല എന്നാ പ്രതിജ്ഞ ഉണ്ടായിരുന്നു

\"വിക്കി... വിക്കി.... നിൽക്ക്... വിക്കി \"
കിച്ചു പിറകെ വിളിച്ചെങ്കിലും അവൻ നിന്നില്ല......

\"വിവേക്....\" രാകി ഗൗരവത്തിൽ വിളിച്ചു.

അവൻ വാതില്പടിയിൽ ഒന്ന് നിന്നു... രാകി വിവേകിന്റെ അടുത്തേക്ക് നടന്നു..
\"ശ്രമിക്കുന്നത് തെറ്റല്ല... പക്ഷെ... ഇതവർ നടപ്പിലാക്കിയിരിക്കും വിക്കി...ഇപ്പോൾ തല്ക്കാലം നമ്മൾ പിന്നിലേക്ക് അല്പം ചുവടുവയ്ക്കുന്നത് ഒരിക്കലും തോൽവിയല്ല.... റാം പുറത്തുവരട്ടെ...കോടതിയോ നിയമമോ അനുശാസിക്കുന്ന സുരക്ഷയിൽ നിന്നും അവൻ പുറത്തു വന്നേ മതിയാകൂ......\"

\"രാകി....\"ആർദ്രമായിരുന്നു ആ വിളി
\"Take care.... പ്രതിരോധിക്കാൻ നിൽക്കണ്ട..കാരണം നിന്നെപ്പോലെ കർത്തവ്യം ബോധമുള്ള പോലീസ്കാരൊന്നും ആ നേരം ഒപ്പമുണ്ടാകില്ല... എല്ലാം അവന് നിസാരമാണ് വിക്കി.. അതുകൊണ്ടാണ് പറഞ്ഞത്... പകരം മറ്റൊരു കാര്യം ചെയ്തു തരണം...\"

രാകി ചില കാര്യങ്ങൾ കൂടി അവനോട് പറഞ്ഞു.
\"മനസിലായഡാ... ഞാൻ ചെയ്യാം....\"
\"ശരി എന്നാ വിട്ടോ.... താമസിക്കേണ്ട...\"
രാക്കിയേ ഹഗ് ചെയ്ത ശേഷം  വിക്കി മടങ്ങി...

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"ദേവ്.... നമുക്കിനി ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്.... ചന്ദ്രോത്തുള്ള എല്ലാവരുടെയും സുരക്ഷ തന്റെ കയ്യിലാണ്... ഇനി കുറച്ച് ദിവസത്തേക്ക് എല്ലാവരും ഒരുമിച്ച് തന്നെയുണ്ടാകണം.. എന്തെങ്കിലും ഒക്കെ പറഞ്ഞു അവരെ തറവാട്ടിൽ തന്നെ പിടിച്ചു നിർത്തണം...പ്രത്യേകിച്ച് ഇന്ദുവിനെ..\"

വിക്കി പോയതിനെ തുടർന്നു മറ്റുകാരര്യങ്ങൾ സംസാരിക്കുകയായിരുന്നു അവർ.രാകി ഓരോരുത്തർക്കും വേണ്ട നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

\"ഹരി...രേഖയുടെ കമ്പനിയിൽ തീർച്ചയായും ആ കണ്ടെയ്നറുകൾ ഉണ്ടാകും... അത് പിടിക്കൂടിയാൽ അകത്താക്കാൻ പോകുന്നത് താനാകും...അതുകൊണ്ട് അതിനി വേണ്ട.... തനിക്കു കുറച്ച് നഷ്ടം വരും...\"

\"എത്ര നഷ്ടം വന്നാലും പരിഹരിക്കാനുള്ള ആസ്തിയൊക്കേ കാരണവന്മാർ തന്നിട്ടുണ്ട് ഏട്ടാ.... ഇനി അങ്ങനൊന്നു വേണ്ട...എങ്ങനെ നശിപ്പിക്കാനാണ് പ്ലാൻ...\"
\"നമ്മുടെ ചിലവിൽ നാട്ടുകാർ ഫ്രീയായിട്ടൊരു വെടിക്കെട്ട് കണ്ടോട്ടെ..\"
ഹരിയുടെ ഉറപ്പിന്മേൽ രാകിയുടെ ഉള്ളിൽ പലതും ഉറപ്പിക്കപ്പെട്ടു..

.. പിന്നെയും പലതും അവർക്കിടയിൽ ചർച്ചയായി...... എന്നാൽ   എല്ലാം കേട്ടുകൊണ്ട് ഒരു ചുവരിനപ്പുറം മറ്റൊരുവനും തീരുമാനങ്ങളെടുക്കുകയായിരുന്നു
....
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"വണ്ടി നിർത്ത് രാകി.....എനിക്ക് സംസാരിക്കണം..\" കിച്ചുവിന്റെ ഗൗരവത്തിലുള്ള വാക്കുകളാണ് രാകേഷിനെ ആശയക്കുഴപ്പത്തിലാക്കിയത്.  വഴിയിൽ ഒതുക്കി നിർത്തിയതും കിച്ചു ഡോർ തുറന്നു പുറത്തേക്കിറങ്ങിയിരുന്നു... അവന്റെ മനസിലിപ്പോൾ എന്തൊക്കെയാകും എന്ന് ഊഹമുണ്ടെങ്കിലും കിച്ചു എങ്ങനെ പ്രതികരിക്കുമെന്ന് രാകി സംശയിച്ചു.

\"എന്താടാ... എന്ത് പറ്റി...?\" കിച്ചുവിന്റെ തോളിലേക്ക് കൈവച്ച് രാകി ചോദിച്ചതും അവൻ ദേഷ്യത്തോടെ കൈ തട്ടിയെറിഞ്ഞതും ഒരുമിച്ചായിരുന്നു...
കണ്ണുകൾ ചുവന്നു ദേഷ്യം മുറുകുന്ന ഭാവമായിരുന്നു അവനിൽ.
\"കിച്ചൂ....\"

\"വിളിക്കരുത് അങ്ങനെ......
എന്റെ ക്ഷമ കെട്ട് നിൽക്കുവാ.......എനിക്ക് ഒരു കാര്യം അറിഞ്ഞാമതി..... ക്രിസ്റ്റോഫർ... അയാള് ഈ നാട്ടിലുണ്ടെന്നു നിനക്ക് നേരത്തെ അറിയാമായിരുന്നോ..??\"

കിച്ചുവിന്റെ ചോദ്യത്തിന് മുന്നിൽ രാകി മൗനമായി.... കിച്ചുവിണെ ഒന്നും അറിയിക്കാതെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നുള്ള വ്യാമോഹം ഇനി വേണ്ടെന്ന് അവന് ബോധ്യപ്പെട്ടു..

\"നിനക്കറിയാരുന്നു.. അല്ലേടാ...\"
കിച്ചു വീണ്ടും ആവർത്തിച്ചു
രാകി കണ്ണുകളടച്ചു നിശ്വസിച്ചുകൊണ്ട് തലയാട്ടികൊടുത്തു..
\"You sc****el.... \"
കിച്ചു രാക്കിയുടെ കോളറിൽ കയറിപിടിച്ചുകൊണ്ടു അലറി...
\"കിച്ചു... ഞാൻ ഒന്ന് പറയട്ടെ... അത്...\"
\"നീയൊരു പുല്ലും പറയണ്ട...എനിക്കിപ്പോ ഏതാണ്ടൊക്കെ ക്ലിയർആയി.കുറച്ചുനാളായി നിന്റെ മാറ്റം ഞാൻ ശ്രദ്ധിക്കുന്നു..... നീയവനെ നേരിട്ട് കണ്ടോ....?\"

\"ഇല്ല... പക്ഷെ...\"

\"എന്ത് പക്ഷെ.....\"കിച്ചു നെറ്റിച്ചുളിച്ചു
രാകി പതിയെ കിച്ചുവിനെ നോക്കി.. ക്രിസ്റ്റി തന്നെ ഫോണിൽ വിളിച്ചതുമുതൽ സൂപ്പർ മാർക്കറ്റിൽ നടന്നതടക്കം രാകി പറഞ്ഞു... എല്ലാം കെട്ട് മരവിച്ചതുപോലെ നിൽക്കാനേ കിച്ചുവിനായുള്ളൂ..

\"ഓ.... അപ്പൊ ഇത്രയൊക്കെ നടന്നു... എന്നിട്ടും നീയൊന്നും എന്നെ അറിയിച്ചില്ല... പകരം അവന്റെ അമ്മൂമ്മേടെ കമ്പനി issues....എന്നെ തിരിച്ചയക്കാനുള്ള നിന്റെ തിടുക്കം കണ്ടപ്പോഴേ കല്ലുകടിച്ചതാ എനിക്ക് പക്ഷെ, ഇങ്ങനൊന്നു ഞാൻ കരുതിയില്ല....അവനൊരു പുണ്യാളൻ വന്നേക്കുന്നു.. എല്ലാരേം സേഫ് ആക്കിയിട്ട്  എല്ലാം ഒറ്റക്ക് നേരിടാൻ നീയാരാടാ സൂപ്പർ ഹീറോയോ.....\"

\"കിച്ചു....\"

\"വിളിക്കരുത് അങ്ങനെ..
സന്തോഷത്തിലും സങ്കടത്തിലും സകല തല്ലുകൊള്ളിത്തരത്തിലും പല പല പ്രശ്നങ്ങളിലും തോളോടൊപ്പം നിന്ന ഒരുത്തൻ ഉണ്ടായിരുന്നു ഈ കിരണിന്...അന്നൊന്നും എന്റേത് നിന്റേത് എന്നൊന്നും വിചാരിച്ചിട്ടില്ല... എല്ലാം ഒരുമിച്ച്... അതിനി തല പോണ കാര്യായാലും...
അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ഒളിവും മാറവുമൊന്നും ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല... ആ തെറ്റിദ്ധാരണയാ... കുറച്ചുമുമ്പ് മാറിയത്....

\"കിച്ചു... അങ്ങനെയല്ല...\" പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ രാകിക്ക് കവിളിൽ ഒരു മർദ്ദവും വായിൽ ഇരുമ്പ്ച്ചുവയും അറിഞ്ഞു..

\"മിണ്ടരുത് നീ....... നിന്നെ ഇങ്ങനെ ആ കഴുകന്റെ മുന്നിലിട്ടുകൊടുത്തിട്ട്.. എവിടെയെങ്കിലും പോയി സുഖായിട്ട് കഴിയാൻ എനിക്കവും എന്ന് നീ.... നീ..കരുതിക്കളഞ്ഞല്ലോടാ.. \"ദേഷ്യത്തിൽ പറഞ്ഞുതുടങ്ങി അവസാനിച്ചപ്പോഴേക്കും അവന്റെ ശബ്ദം വിതുമ്പിപ്പോയി.. സുഹൃത്തല്ല... കൂടെപ്പിറപ്പാണ്... അതിനേക്കാളും പരുപാടി മേലെത്തന്നെയാണ് അവന് രാകി.. തിരിച്ചും അങ്ങനെതന്നെ..

രാകി അവനെ ചേർത്തുപിടിച്ചു..
\"സോറി ഡാ... ഞാൻ... എനിക്കിപ്പോ.. നിങ്ങളെ കൊലയ്ക്ക് കൊടുക്കാൻ തോന്നിയില്ല....\"
ആദ്യം കുറേ മസിലുപിടിച്ചെങ്കിലും പിന്നീടവൻ രാകിയേ കെട്ടിപ്പിടിച്ചു...

\"ഇനിയെല്ലാം വരുന്നിടത്ത് വച്ച് കാണാം...
എന്തിനും കൂടെ ഞാനുണ്ട് \"

\"അറിയാം പക്ഷെ, എന്നില്ലാത്ത ഭയം എനിക്കിന്നുണ്ട് കിച്ചൂ... അന്നത്തെ സഫ്രോണി ന് നഷ്ടപ്പെടാൻ അവന്റെ ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..... എന്നാൽ ഇന്നത്തെ രാകേഷിന്  അങ്ങനെയല്ല....നീയും ചിത്രയും ..എന്റെ അനു... ആദിമോൻ ...... ഒരുപാട് സൂക്ഷിക്കേണ്ടിയിരിക്കുന്നു... ഓരോ ചുവടും മുന്നിലേക്ക് വയ്ക്കുമ്പോൾ ശ്രദ്ധ പാളരുത്.. ശത്രു.... നിസാരനല്ല....നമ്മൾ മനസ്സിൽ കാണുന്നത് അവൻ നടപ്പിലാക്കും.. അതുകൊണ്ട് എന്തും പ്രതീക്ഷിക്കാം...\"
\"രാകി...\"

\"പേടിക്കണ്ട.... ആർക്കും ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ ജീവനോടെയുള്ളപ്പോൾ സമ്മതിക്കില്ല.... മറവിക്കുവിട്ട ജീവിതം വീണ്ടും അണിയേണ്ടി വന്നാൽ പിന്നേ രണ്ടിലൊരാൾക്കേ ഈ ഭൂമിയിൽ ഇടമുണ്ടാകൂ....\" അതു പറയുമ്പോൾ രാകേഷിന്റെ മുഖം വന്യമായി തീർന്നു..

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

തന്റെ തലയിൽ നിന്നും ഒഴുകിപ്പരക്കുന്ന രക്തം ചുറ്റും പടരുന്നത് കാണെ മങ്ങിയകണ്ണുകൾ  വലിച്ചുതുറക്കാൻ ശ്രമിച്ചുകൊണ്ട് അവൻ കൈകൾ നീട്ടി തനിക്കടുത്തായി കിടന്നവളുടെ കൈകൾക്ക് നേരെ ഇഴഞ്ഞു നീങ്ങി... ആ കൈകളിൽ പിടിത്തമിട്ടുകൊണ്ട് .. അവൻ വിതുമ്പി....

\"നാൻസി.......\"

(തുടരും )



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

5
1033

Part 85ആദിയെ മാറോടടക്കിപ്പിടിച്ചുകൊണ്ട്  അനു കട്ടിലിൽ ചാരിയിരുന്നു... കയ്യിൽ ഇരിക്കുന്ന ഫോണിലേക്ക് തന്നെ നോക്കി  ആ ഇരിപ്പുതുടങ്ങിയിട്ട് മിനിട്ടുകൾ കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തം..ആകെ വിയർത്ത് കണ്ണുകൾ കലങ്ങിച്ചുവന്നു ചുണ്ടുകൾ വിറക്കുന്നുന്നുണ്ട്.... ചിത്ര മുറിയിലേക്ക് വന്നപ്പോൾ കാണുന്ന കാഴ്ച ഇതാണ്.. \"അനൂ.....\" ചിത്ര വളരെ പതിയെ അനീറ്റയുടെ തോളിൽ തട്ടിവിളിച്ചു. വലിയൊരു ഞെട്ടലോടെയാണവൾ ചിന്തയിൽ നിന്നുണർന്നത് എന്ന് കണ്ടപ്പോൾ ചിത്ര അമ്പരന്നു.. \"എന്താ... അനു... എന്തുപറ്റി...\" ആകുലത മറക്കാതെ തന്നെ അവൾ ചോദ്യമുന്നയിച്ചു.എന്നാൽ അനുവിന് ഒന്നും പറയാനുള്ള മാനസിക താല്പ