Aksharathalukal

seven Queen\'s 58

Seven Queen\'s
Part 58
✍️jifni
________________________

\"എന്താ സാറാ.. ഇജ്ജ് ഈ പറയുന്നേ.... നിന്നെ നിന്റെ വീട്ടുകാർ തീരുമാനിച്ചത് ജോണിച്ചായന് വേണ്ടിയിട്ട് അല്ലെ.. നീ ജോണിനല്ലേ... പ്രേമിച്ചത്.... അത് ചെറുപ്പത്തിലേ തീരുമാനിച്ചു വെച്ചത് കൊണ്ടല്ലേ നീ പോയി പ്രേമിച്ചത്....\"  
സാറ പറയുന്നതിന്റെ ഇടക്ക് സംശയം വന്നപ്പോൾ സാറ ആദ്യം പറഞ്ഞത് ഓർക്കാതെ  അവർ ചോദിച്ചു പോയി.

\"ഞാൻ നിങ്ങളോട് എന്തെ പറഞ്ഞെ.\" 

\"ആ.. ഓക്കെ...ഓക്കെ...നീ ബാക്കി പറ.\"

\"മ്മ്...\"

അങ്ങനെ സാറ ബാക്കി പറഞ്ഞു തുടങ്ങി.

\"അങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോയാണ് ജോബിച്ചായന്റെ പേരിൽ വീട്ടിൽ പ്രേശ്നങ്ങൾ തുടങ്ങിയത്. സ്കൂളിൽ എന്നും മറ്റു കുട്ടികളുമായി തല്ല്കൂടും വീട്ടിൽ ജോണുമായും തല്ല്. അങ്ങനെ സ്കൂളിൽ നിന്നും നാട്ടിൽ നിന്നുമൊക്കെ ജോബിനെ കുറിച്ച് പരാധികൾ വരാൻ തുടങ്ങി.. അതോടെ അപ്പച്ചിയുടെ സമാധാനം പോയി എന്ന് തന്നെ വേണമെങ്കിൽ പറയാം. അങ്ങനെ ഒരിക്കെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ജോബിച്ചായനെ തിരക്കി വീട്ടിൽ police എത്തി. സ്കൂളിൽ ഒരു കുട്ടിയുമായി അടിപിടി. അതിൽ ജോബിച്ചായൻ ആ കുട്ടിയെ പിടിച്ചു തള്ളിയപ്പോൾ തലയിടിച്ചു ആ കുട്ടി മരിച്ചു. എന്നായിരുന്നു കേസ്. ജോബിച്ചായൻ ആ കുറ്റം താനല്ല ചെയ്തതെന്ന് ഒത്തിരി തവണ പറഞ്ഞെങ്കിലും ആരും അത് ചെവി കൊണ്ടില്ല. ജോൺ പറയുകയും ചെയ്തു \'ജോബിൻ അത് ചെയ്തത് താൻ നേരിൽ കണ്ടിട്ട് ഉണ്ടെന്ന്\'. അതോടെ  ചില ഇളവുകളോട് കൂടി നാല് വർഷം ജോബിച്ചായൻ ജയിലിൽ കിടന്നു. അതോടെ ആ കുടുംബത്തിന്റെ അഭിമാനവും ജോബിച്ചായന്റെ പഠിത്തവും എല്ലാം അവിടെ അവസാനിച്ചു.ആ സന്ദർഭത്തിൽ അപ്പയും അപ്പച്ചിയും തമ്മിൽ വീണ്ടും എന്റെ കാര്യത്തിൽ ഒരു ചർച്ച നടന്നു. പണ്ട് പറഞ്ഞതെല്ലാം മറക്കാനായിരുന്നു അപ്പ പറഞ്ഞത്. ഒരിക്കലും ഒരു ജയിൽവാസിക്ക് മകളെ കെട്ടിച്ചു കൊടുക്കില്ലന്ന്. അപ്പോയാണ് അപ്പച്ചി ജോണിച്ചായൻ എന്നെ മിന്ന് കെട്ടുമെന്ന്  പറഞ്ഞത്. എന്നേ മറ്റൊരു കുടുംബത്തിലേക്ക് കൊടുക്കാൻ അപ്പച്ചിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.. ഒന്നും തിരിച്ചറിയാത്ത ആ പ്രായം മുതൽ ഞാൻ കേട്ട് വളർന്നു ഞാൻ ജോണിച്ചായന്റെ പെണ്ണാണെന്ന്. അങ്ങനെ എന്റെ മനസ്സിലും ആ സ്ഥാനം ഉറച്ചു. കൂടെ ജോബിൻ ചീത്തയാണെന്നും.

ജയിൽ വാസം കഴിഞ്ഞിറങ്ങിയ ജോബിന്റെ സ്ഥാനം കുടുംബത്തിന് പുറത്തായിരുന്നു. പിന്നീടങ്ങോട്ട് അവന്റെ കൂട്ട് കെട്ട് മുഴുവൻ കോളനിയിലെ തെരുവ് പിള്ളേർക്കൊപ്പമായി. അതോടെ അവൻ കൂടുതൽ മോശമാണെന്നും ഗുണ്ടയാണെന്നും നാട്ടിൽ പാട്ടായി.. ജോബിനെന്ന മകനെ തന്നെ അപ്പച്ചി മറന്നിരുന്നു. എന്നാൽ അവന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു നന്മ ഉണ്ടെന്ന് അപ്പ എപ്പോഴും പറയും അപ്പച്ചി അറിയാതെ അവനെ പോയി കാണുകയും അവന് പുതുവസ്ത്രങ്ങൾ നൽകുകയും ഓക്കെ ചെയ്യും.അതിന് കാരണമെന്തെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.പ്രതേക ദിവസങ്ങളിൽ അപ്പയുടെ വരവിനായിട്ട് അവൻ തെരുവിൽ കാത്ത് നിൽക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. സ്നേഹത്തോടേയും വാത്സല്യത്തോടടേയും അവൻ എന്നേ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ജോബിച്ചായനോട് മിണ്ടുന്നതു പോയിട്ട് അവനെ നോക്കുന്നത് പോലും ജോൺ എന്നിൽ നിന്ന് വിലക്കിയിരുന്നു.ജോൺ പറയുന്നതെല്ലാം കേട്ട് ഞാനും വെറുത്ത് തുടങ്ങി ജോബിച്ചായനെ.

കാലം അതിന്റെ വേഗതയിൽ കുതിച്ചുപാഞ്ഞു. ഞാൻ വലുതായി പ്ലസ് ടു വിൽ എത്തി. ജോൺ പഠനവും ബിസിനസും ഒപ്പം നോക്കി നടത്തുന്ന കുടുംബത്തിലെ മികച്ച പുത്രനായി മാറി. അപ്പച്ചിക്ക് ഏറ്റവും പ്രിയപെട്ടവൻ.. എന്നോടുള്ള പ്രണയം പോലും പ്രകടിപ്പിക്കാതേ എന്റെ പഠനത്തിൽ ശ്രദ്ധ കല്പിക്കുന്ന ഉത്തരവാതിദ്യമുള്ള കാമുകനായിരുന്നു അവൻ.അവന്റെ എല്ലാ മുഖമൂടിയും അഴിഞ്ഞു വീണത് ഇവിടെ വന്നതിന് ശേഷമാണ്. അവൻ എത്രത്തോളം ക്രൂരയാണെന്ന് ഞാൻ അറിഞ്ഞു. എന്റെ മുന്നിൽ മറ്റൊരു പെൺകുട്ടിയെ നോക്കുക പോലും ചെയ്യാത്ത എന്നെ മാത്രം മനസ്സിൽ ആരാധിക്കുന്ന ആ ജോണിന്റെ തനിരൂപം ഞാൻ അറിയാൻ നിങ്ങൾ ഓക്കെ വേണ്ടി വന്നു. ഇപ്പൊ അവന് അറിയാം എനിക്ക് എല്ലാം അറിയാമെന്നു. അതിന് ശേഷം എന്റെ മുന്നിൽ ഒരു മുഖമൂടിയും അവനില്ല. നാട്ടിൽ ഞാൻ ഉള്ളപ്പോൾ ആ വഴിക്ക് അവൻ വരാറില്ല. ഇപ്പോൾ ഈ കോളേജിൽ വെച്ചുള്ള കണ്ട്മുട്ടലുകളും പോര് വിളികളും മാത്രം. മുഖമൂടി അണിഞ്ഞ ആ ചെന്നായയെ വീട്ടുകാർക്ക് മുന്നിൽ തുറന്ന് കാട്ടാൻ എനിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. അത് വീട്ടുകാർക്ക് സഹിക്കില്ല. സത്യങ്ങൾ അറിയുമ്പോൾ അപ്പച്ചിയുടെ അവസ്ഥ ഓർത്തിട്ടാ... ഞാൻ ഒന്നും ഇത് വരെ പറയാത്തെ. ഒരു മകനെ ഓർത്തു തന്നെ അപ്പച്ചി കുറേ അധികം കരഞ്ഞതാണ്. അപ്പച്ചിയെ താങ്ങാൻ ഭർത്താവ് പോലും ഇല്ല. ജിത്തുവിനെ അപ്പച്ചിക്ക് വയറ്റിലുള്ള സമയം ഒരു അപകടത്തിൽ മരണപെട്ടതാണ്. അപ്പച്ചിയുടെ ജീവിതം അത് മക്കൾക്ക് വേണ്ടി മാറ്റിവെച്ചതാണ്. ആ അപ്പച്ചിയോട് എങ്ങനെ ഞാൻ...\"

 സാറ വെറുപ്പോടെ പറഞ്ഞു നിർത്തി.

\"അല്ല സാറാ.. ഇതിൽ എവിടെ നിഹാര... ഞങ്ങളുടെ ചാച്ചു.. നീ അവളെ കുറിച്ച് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലേ..\" പ്രതീക്ഷയോടെ സഫു ചോദിച്ചു.

\"ആ.. പെട്ടന്ന് ജോണിനോടുള്ള വെറുപ്പും ദേഷ്യവും മനസിലേക്ക് വന്നപ്പോ ഞാൻ പറയാൻ വന്ന കാര്യം മറന്നു.\"


\"ന്നാ.. പറ.. \"(നിഷു )

\"ഞാൻ പ്ലസ് ടു വിൽ പഠിക്കുമ്പോൾ ഒരു ദിവസം രാത്രി ഒരു  പതിനൊന്നു മണി കഴിഞ്ഞ ശേഷം അപ്പയുടെ ഫോണിലേക്ക് ഒരു കാൾ.അത് ജോബിനായിരുന്നു. അവൻ ഒരു സ്ഥലം പറഞ്ഞിട്ട് അങ്ങോട്ട് മമ്മയെ കൂട്ടി വരണം ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു. എന്റെ മമ്മി ഒരു ഡോക്ടർ ആണല്ലോ. അപ്പോ ആർകെങ്കിലും അപകടം പറ്റിയിട്ടാകുമെന്ന് കരുതി അപ്പ മമ്മയെ കൂട്ടി ആ ലൊക്കേഷൻ അയച്ച സ്ഥലത്തേക്ക് പോയി. അവർ തിരിച്ചു വന്നപ്പോൾ അവരുടെ കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഞാൻ പിറ്റേ ദിവസം രാവിലെയാണ് അവളെ കാണുന്നത്. ആരാണെന്ന് തിരക്കിയപ്പോൾ മമ്മ പറഞ്ഞത് ആരും ഇല്ലാത്ത ഒരു കുട്ടിയാണ്. ആരൊക്കെ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അവളെ ജോബിച്ചായൻ രക്ഷിച്ചതാണ്. ആ രാത്രി  അവളെ സംരക്ഷിക്കാൻ മറ്റൊരു ഇടം ഇല്ലാത്തത് കൊണ്ട് ഇവിടെ നിർത്താമോ എന്ന് ജോബിൻ ചോദിച്ചപ്പോ അവളെ വീട്ടിലേക്ക് കൊണ്ട് വന്നതാണ്.അവളെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിക്കാൻ വേണ്ടിയാണ് മമ്മയെ കൂട്ടി വരാൻ പറഞ്ഞത്.അപ്പക്കും മമ്മക്കും ആ രാത്രി അവൾ ഒറ്റപ്പെട്ട് പേടിച്ചു കരഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ എന്നേ ആണത്രേ ഓർമ വന്നത്. അവർക്കും വളരുന്നത് ഒരു പെൺകുട്ടിയല്ലേ എന്നവർ ഓർത്തു. പിന്നെ ഒരിക്കെ ഈ സ്ഥാനത് ഞാൻ ആണെങ്കിലോ..അത് കൊണ്ട് പൂർണ്ണ മനസ്സോടെ അവളെ വീട്ടിലേക്ക് കൊണ്ട് വന്നതായിരുന്നു. പിന്നെ അവൾക്ക് സുരക്ഷിതമായ ഒരു ഇടം കണ്ടെത്തുന്ന വരെ അവൾ ഞങ്ങളുടെ വീട്ടിൽ നിൽക്കട്ടെ എന്ന് മമ്മയും അപ്പയും തീരുമാനിച്ചു. അങ്ങനെ ഒരു ആഴ്ചയോളം അവൾ ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. എന്നും അവളുടെ അവസ്ഥ തിരക്കി ജോബിച്ചായൻ വിളിക്കും. അവസാനം അവൾക്ക് താമസിക്കാൻ ഒരു അനാഥമന്ദിരം കണ്ട് വെച്ചിട്ടുണ്ട് അവിടെ അവൾ സേഫ് ആണെന്നും പറഞ്ഞു കൊണ്ട് ജോബിച്ചായൻ തന്നെ അവളെ വന്നു കൂട്ടികൊണ്ട് പോയി.വീട്ടിലുള്ള ഒരാഴ്ച അവൾ എന്നോടും മമ്മയോടും ഓക്കെ നല്ലോണം സംസാരിക്കുമായിരുന്നു. ഒരു കൂടപ്പിറപ്പിനെ പോലെ അവൾ എന്നേ സ്നേഹിച്ചു. ഒരു കട്ടിലിൽ കെട്ടിപിടിച്ചു ഞങ്ങൾ കിടന്നുറങ്ങി. പുറമെ ചിരിച്ചു സംസാരിക്കുമ്പോഴും അവൾ പൊട്ടികരയുന്നത് ഞാൻ രാത്രികളിൽ അറിഞ്ഞിട്ടുണ്ട്. ജോബിച്ചായനെ കാണുമ്പോൾ നന്ദിയോടെ നോക്കാറുണ്ട്. അവളും ജോബിച്ചായനും എന്തൊക്കെ മറച്ചു വെക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.അവളുടെ പേര് അവൾ അന്ന് പറഞ്ഞത് നിഹാ എന്നാണ്. അവൾ ഒരു മുസ്ലിം പെൺകുട്ടി ആയിരുന്നു. അഞ്ചു നേരവും നിസ്കരിക്കുകയും പടച്ചവനോട് പ്രാർത്തിക്കുകയും ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്. കൂടെപ്പിറപ്പുകളെ കുറിച്ച് അവൾ സംസാരിക്കുമ്പോൾ അവൾക്ക് വെല്യ ആവേശമാണ്. അന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് ആരോരുമില്ലാത്ത ഇവൾക്ക് കൂടെപ്പിറപ്പുകളെ കുറിച്ച് ഇത്രയേറെ പറയാനുണ്ടാകുമോ എന്ന്. പിന്നെ... അവളെ ജോബിച്ചായൻ വീട്ടിൽ ആക്കിയ പിറ്റേ ദിവസം ജോണിച്ചായൻ ഹോസ്പിറ്റലിൽ ആയിരുന്നു. അന്ന് ജോൺ പറഞ്ഞ കാരണം ജോബിൻ തള്ളിയെന്നാണ്. \'അപ്പച്ചിയുടെ സ്നേഹം ജോബിന് കിട്ടുന്നില്ല. സ്വത്തിൽ അവകാശം ഇല്ല അവന് ഇതിന്റെ ഒക്കെ പക തീർത്തെ ആണ് ജോബിൻ\' എന്നാണ് അന്ന് ജോൺ പറഞ്ഞത്. .\"

\"നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ ഓക്കെ വെച്ച് നോക്കുമ്പോൾ ഏകദേശം നിഹാരയേ നിങ്ങളിൽ നിന്ന് ജോൺ തട്ടിയെടുത്ത അതേ സമയമാണ് ഈ സംഭവങ്ങൾ എല്ലാം. എല്ലാം കൂടി വായിച്ചെടുക്കുമ്പോൾ എനിക്ക് ഒരു സംശയം ഈ നിഹയും നിങ്ങളുടെ നിഹാരയും ഒന്നാണോ എന്ന്. അവളെ കാണാൻ ഒരു വെളുത്ത കുഞ്ഞുമുഖമുള്ള ഒരു സുന്ദരി കുട്ടി ആയിരുന്നു.\"

നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കി ഞാൻ പറഞ്ഞതെല്ലാം....നിങ്ങൾക്കും ഈ സംശയം വരുന്നില്ലേ...

സാറാ ഒരു സംശയത്തോടെ എല്ലാവരേയും നോക്കി.

\"എന്തിനാ ഈ സംശയം ഇങ്ങനെ മനസ്സിൽ കൊണ്ട് നടക്കുന്നെ.. ഇത് വെറും സംശയം അല്ല. യാഥാർദ്യമാകാനാണ് സാധ്യത കൂടുതൽ.എന്നാലും... നിനക്ക് ചാച്ചുവിന്റെ ഒരു ഫോട്ടോ കണ്ടാൽ തീരുന്ന പ്രശ്നം അല്ലെ ഒള്ളൂ...\" (മെഹ്ഫി )

\"അതേ... അവളുടെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് കാണിച്ച് തരോ..ആ ഫോട്ടോ ഒന്ന് കിട്ടുവൊ എന്ന് വെച്ച് ഞാൻ നിങ്ങൾ അറിയാതെ കുറേ അന്വേഷിച്ചു പക്ഷെ കിട്ടിയില്ല. അതാ നിങ്ങളോട് തന്നെ ഇപ്പൊ ചോദിച്ചത്.\"

\"ആ.. ഇപ്പോഴെങ്കിലും നിനക്ക് പറയാൻ തോന്നിയല്ലോ.ഇങ്ങനെ ഉള്ളതൊക്കെ അപ്പൊ തന്നെ പറയണ്ടേ..നീ അന്ന് നിഹാരയെ കുറിച്ച് പറഞ്ഞ ശേഷം വെല്യ ആലോചനയിൽ തന്നെ ആയിരുന്നല്ലോ.... സഫൂ.. നിന്റെ ഫോണിൽ ഇല്ലേ അവളുടെ ഫോട്ടോ.. അത് ഒന്ന് കാണിക്ക് സാറാക്ക്...\"

\"ആ... എന്ന് പറഞ്ഞു കൊണ്ട് സഫു ഗാലറിയിൽ നിന്ന് ഒരു ഫോൾഡർ തുറന്ന്. അതിൽ മുഴുവൻ  ഒരു സുന്ദരി കുട്ടിയുടെ ഫോട്ടോസ് ആയിരുന്നു.. ഏറ്റവും പ്രിയപ്പെട്ടതെന്തോ സൂക്ഷിച്ചു വെച്ച പോലെ അവൻ ഏറ്റവും പ്രിയത്തോടെ സൂക്ഷിച്ചതായിരുന്നു ആ ഫോൾഡർ.

ഫോൺ സാറക്ക് നേരെ നീട്ടിയതും എല്ലാവരും പ്രതീക്ഷയോടെ സാറയെ നോക്കി. അവൾ എന്ത് പറയുമെന്ന് അറിയാൻ വേണ്ടി.

തുടരും ❤️....


വായിച്ചിട്ട് അഭിപ്രായം പറയണെ 🙏🏻🙏🏻.. എല്ലാവരും കാത്ത് നിന്ന ആ ഫ്ലാഷ്back ആണ് ഇന്നത്തെ part. എനിക്കൊന്നു വായിച്ചു നോക്കി തെറ്റ് തിരുത്താൻ നേരം കിട്ടിയിട്ടില്ല. നിങ്ങളുടെ കാത്തിരിപ്പ് അറിയുന്നത് കൊണ്ട് എഴുതി തീർന്ന ഉടനെ പോസ്റ്റുകയാണ്. എന്താണെങ്കിലും അഭിപ്രായം പറയണേ.. Pleas🙏🏻🙏🏻

seven queens 59

seven queens 59

5
583

Seven Queen\'sPart 59✍️jifni________________________ഫോൺ സാറക്ക് നേരെ നീട്ടിയതും എല്ലാവരും പ്രതീക്ഷയോടെ സാറയെ നോക്കി. അവൾ എന്ത് പറയുമെന്ന് അറിയാൻ വേണ്ടി.സാറ ആ സ്ക്രീനിലേക് സൂക്ഷിച്ചു നോക്കി.അവളുടെ കണ്ണുകൾ ആ കുഞ്ഞി കണ്ണുകളിൽ ആകർഷണീയമായി.\"സാറാ... നീ എന്താ ഒന്നും മിണ്ടാത്തെ...\" നിഷു പ്രതീക്ഷയുടെ കണിക ഒട്ടും കുറയാതെ തന്നെ ചോദിച്ചു.\"അതേ... ഈ കുഞ്ഞു സുന്ദരി തന്നെ ആയിരുന്നു എന്റെ നിഹാ... കുറച്ച് ദിവസങ്ങൾ കൂടെ നിന്ന് എനിക്ക് കൂടുതൽ സ്നേഹം തന്ന കൂടെപിറക്കാത്ത എന്റെ കൂടെപ്പിറപ്പ്.\"   ആ സ്ക്രീനിലേക്ക് നോക്കി തന്നെ അവൾ പറഞ്ഞു.\"നീ... നീ പറയുന്നത് ഞങ്ങൾ വിശ്വസിക്കട്ടെ...\" (വീണ്ടും നിരാശപെടാൻ അവന്റെ ഹ