Aksharathalukal

ഭൂമിയിലെ സ്വർഗ്ഗം - 2

ഗോവണി കയറി എത്തുന്നത് വിശാലമായ നീണ്ട മുറിയിലേക്ക് ആണ്.  ഒരുവശത്ത് ചുമരും മറുവശത്ത് ജനാലകളും. തുറന്നിട്ട ജനാലകളിലൂടെ കാറ്റ് അവളുടെ മുടിയിഴകളെ തഴുകി. പുറത്ത് വിശാലമായ ആകാശം കാണാം. അവൾ വരുന്നുണ്ടെന്ന് അവർക്ക്  അറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു. നീണ്ട മുറിയിൽ നിന്നും നേരെ കാണുന്നത് മരം കൊണ്ടുണ്ടാക്കിയ ഒരു പച്ച  പെയിൻറ് അടിച്ച വാതിൽ ആണ്. വാതിൽ തുറന്നതും മുന്നിൽ കാണുന്നത് മുന്നിലെ ഇരിപ്പിടത്തിൽ ഒരു സുന്ദരി അഴിച്ചിട്ട മുടിയും ഒതുക്കി, മഞ്ഞ നിറത്തിലുള്ള നീളം കുപ്പായം ഇട്ട ഒരു ഉണ്ടക്കണ്ണി അതാണ് അഭിരാമി പ്രിയ. കുട്ടിത്വം നിറഞ്ഞ കുഞ്ഞു കിലുക്കാംപെട്ടി. അവളെ കണ്ടതും അഭിരാമി പ്രിയ എഴുന്നേറ്റു വന്നു പുഞ്ചിരിച്ചുകൊണ്ട് ആ തണുത്ത കൈ അവളുടെ വിറക്കുന്ന കൈകളിൽ ചേർന്ന് നിർത്തി. "വരൂ റോഷിന കൃഷ്". (അതായിരുന്നു ആ മാലാഖയുടെ പേര്) അവളെ കൂട്ടിയിട്ട് പോയത് വളരെ വ്യത്യസ്തമായ ഒരു മുറിയിലേക്ക് ആയിരുന്നു. രണ്ടാളും നടന്ന് എത്തിയത് ചില്ലുകണ്ണാടി പതിപ്പിച്ച ആ വാതിലിനു മുന്നിൽ ആയിരുന്നു. വാതിൽ തുറന്നതും കണ്ണുന്നത് നീലയും ചുവപ്പും  നിറത്തിലുള്ള ചുമരാണ് മൂന്ന് ഭാഗത്തും ചുമര് ഒരു ഭാഗത്ത് കണ്ണാടി അവരവരെ തന്നെ കാണാൻ പറ്റുന്ന കണ്ണാടി. മധ്യഭാഗത്തായി ഭൂമിയിലെ മനുഷ്യരുടെ സന്തോഷങ്ങളും സങ്കടങ്ങളും രേഖപ്പെടുത്തുന്ന ഒരു കറുത്ത വലിയ പുസ്തകം. അതേ മുറിയിൽ തന്നെ ഒരു മൂലയിൽ ആയി നന്മകൾ ചെയ്തവർക്കുള്ള ഒരു ഇരിപ്പിടം അവിടം എപ്പോഴും ശൂന്യമാണ് എന്നും തുടച്ചു വൃത്തിയാക്കി അലങ്കരിക്കും വെച്ചിരിക്കും. പക്ഷേ ആരും വരാറില്ല. റോഷിനയെ തനിച്ചാക്കി അഭിരാമി പ്രിയ അവിടെ നിന്നും പോയി. പോവുമ്പോൾ ഇങ്ങനെ പറഞ്ഞു. "നിന്നെ കാണാൻ ഒരാൾ വരും ഈ കൊട്ടാരത്തിന്റെ മേൽനോട്ടക്കാരനാണ് സൂക്ഷിച്ച് സംസാരിക്കണം അത്ര സൗമ്യ ശീലനല്ല". എന്നും പറഞ്ഞ് അവർ പോയി. അവൾ ആ കണ്ണാടിയിലേക്ക് നോക്കി വളരെ വ്യത്യസ്തമായ ഒരു രൂപം അവളിൽ തന്നെ കണ്ടു അപ്പോഴാണ് അവൾക്ക് കണ്ണാടിയുടെ പ്രത്യേകത മനസ്സിലായത്. നമ്മൾ എങ്ങനെയാണോ അങ്ങനെയായിരിക്കും അതിൽ നമ്മുടെ രൂപം നന്മയുള്ളവർ ആണെങ്കിൽ നമ്മുടെ രൂപം സുന്ദരമായിരിക്കും ദുഷ്ടത ഉള്ളത് ആണെങ്കിൽ അവരുടെ രൂപം വികൃതവും. കുറച്ചുനേരം അതിലേക്ക് തന്നെ നോക്കി നിന്നു. അപ്പോഴാണ് ആകാലൊച്ച കേട്ടത് പഴയ ഒരുതരം ബൂട്ടിൻ്റെ ശബ്ദം.  ആ ശബ്ദം കൂടിക്കൂടി വന്നു പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട്  പെട്ടെന്നു തിരിഞ്ഞുനോക്കി നല്ല ഉയരം, വെളുത്ത മെലിഞ്ഞ ഒരു രൂപം. മീശയും താടിയും ചെറുതായി വളർന്നു നിൽക്കുന്നു മുടിയില്ല കഷണ്ടി ആണ് കാണാൻ ശാന്ത സ്വരൂപനാണ് തോന്നുമെങ്കിലും അങ്ങനെയല്ല അതാണ് സുവാനിൽ ഹെൻട്രി വില്യം ഈ കൊട്ടാരത്തിന്റെ മേൽനോട്ടക്കാരൻ ആയതുകൊണ്ട് തന്നെ അതിന്റേതായ എല്ലാ കർക്കശവും  ഉണ്ട് പുഞ്ചിരിക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസം ഉള്ള ജോലിയാണ് ആരോടും അധികം സംസാരിക്കാറില്ല. സംസാരിക്കുന്നുണ്ടെങ്കിൽ അത് ജോലി ഏൽപ്പിക്കാനോ ജോലിയെ കുറിച്ചുള്ള കുറ്റങ്ങൾ പറയാനുമായിരിക്കും. എല്ലാവർക്കും അദ്ദേഹത്തെ പേടിയാണ് അദ്ദേഹം വരുന്നുണ്ടെന്ന് അറിഞ്ഞ  സൂചി വീഴുന്ന ശബ്ദം പോലും അസ്വസ്ഥത ഉണ്ടാക്ക അത്രയ്ക്കും നിശബ്ദമായിരിക്കും അവിടം. എല്ലാവരും അദ്ദേഹത്തിൻ മുന്നിൽ പൂക്കളെ പോലെ  സൗമ്യരായിരിക്കും. സുവാനിൽ ഹെൻട്രി വില്യം അവിടെ നിന്ന് റോഷീനയെ ഈ കൂട്ടിയിട്ട് പോയത് മറ്റൊരു മുറിയിലേക്ക് ആയിരുന്നു. തണുത്ത കാറ്റ് ഉള്ളിലേക്ക് കയറുന്ന ജനാലയുടെ താഴെ ഒരു ചുവന്ന ഇരിപ്പിടത്തിൽ അവളെ ഇരുത്തി അവിടെ അവൾ കണ്ടത് വ്യത്യസ്ത മായ അലങ്കാര ചെടികൾ  ഇരുവശത്തും  അലങ്കരിച്ചിരിക്കുന്നു റോഷിനയെ അവിടെ ഇരിക്കാൻ പറഞ്ഞു.  സുവാനിൽ ഹെൻട്രി വില്യം അവിടെ നിന്നും പോയി. അപ്പോഴേക്കും ഇടതുഭാഗത്ത് നിന്ന് അവർ വന്നു.