അവൻ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു..
തലയിൽ പിടിച്ചു കുമ്പിട്ടു കരഞ്ഞു കൊണ്ടിരുന്നു.
അന്ന് നാണുവേട്ടന്റെ ഷാപ്പിൽ പോയി ബോധം മറിയും വരെ കുടിച്ചു.
എവിടെയോ കിടന്നു.
പിന്നീട് ഉള്ള ദിവസങ്ങൾ കുപ്പികൾ കാലി ആയി കൊണ്ടിരുന്നു. ഉള്ളിൽ ഉള്ള സങ്കടങ്ങൾ മാത്രം മായാതെ കിടന്നു.
അബോധാവസ്ഥയിൽ എപ്പോഴോ അമ്മച്ചിയോട് പറഞ്ഞു..
\'
നിങ്ങൾക്ക് സന്തോഷം ആയില്ലേ.. അവള് അവൾ പോയി..
എന്നെ വിട്ടു പോയി..
എല്ലാം നിങ്ങള് ആശിച്ച പോലെ നടന്നില്ലേ..
എന്റെ പ്രാർത്ഥന കർത്താവ് കേട്ടില്ല അമ്മച്ചിയുടെ കേട്ടു..
അല്ലേലും എന്നും പള്ളിയിൽ പോകുന്ന അമ്മച്ചിയെകാൾ വലുത് അല്ലല്ലോ കർത്താവിനു എന്നെ..\'
\'എന്റെ പൊന്നു മോനെ നിനക്ക് എന്നും സന്തോഷം വരുത്തണം ന്നെ ഈ അമ്മച്ചി പ്രാർത്ഥിച്ചിട്ടുള്ളൂ..\'
\'ഇപ്പൊ കൊട്ട കണക്കിന് സന്തോഷം തന്നല്ലോ എന്റെ പൊന്നു തമ്പുരാൻ..
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാനും നിൽക്കാനും മേലേ..
ഇനീം എന്നാ ഉണ്ടേലും ഇങ്ങു തന്നെരു..\'
അമ്മച്ചി കണ്ണു തുടച്ചു അകത്തേക്ക് പോയി..
ആ വീട് അന്ന് നിശ്ശബ്ദതയിലേക്ക് താഴ്ന്നു പോയി.
എത്ര സന്തോഷമായിരുന്നു അവർക്കിടയിൽ തമാശകൾ ,പൊട്ടിച്ചിരികൾ അവിടുത്തെ അന്നത്തെ കാറ്റിനു പോലും ശവംനാറി പൂക്കളുടെ ഗന്ധം ആയിരുന്നു.
ഈ വാർത്ത കേട്ടാണ് സിറിലിന്റെ അപ്പച്ചൻ നാട്ടിലേക്ക് വന്നത്..
അയാൾ കയറിവന്നത് ഒരു ശ്മശാനത്തിലേക് ആയിരുന്നു.
കുടിയനായ മകനും റൂമിൽ വാതിൽ അടച്ചു ഇരിക്കുന്ന ഭാര്യയും.
ഒന്നും പോരാഞ്ഞിട്ട് അയൽവക്കത്തെ ജാനു തള്ള വന്നു പടിയിൽ ഇരുന്നു മുറുക്കി തുപ്പി പറയും..
\'എന്നാലും ഈ സാധുക്കൾക്കു ഈ ഗതി വന്നല്ലോ എന്റെ അയ്യപ്പ..
ഇങ്ങനെ ഉണ്ടോ ഒരു ഭ്രാന്ത്..
സ്വന്തം വീട്ടിൽ തലയ്ക്ക് വെളിവ്‌ഓടെ ഈ ചെറുക്കൻ എന്നേലും കയറുമോ?\'
നാട്ടിലും കവലയിലും അടക്കം പറഞ്ഞു പുതിയ പരദൂഷണകഥ കിട്ടിയപ്പോൾ ആളുകൾ നിർത്തി.
ഒരു ദിവസം രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ എന്തൊക്കെയോ ബഹളം.
മുറ്റത്തേക്ക് നോക്കുമ്പോൾ നോക്കുമ്പോൾ ബാഗും എടുത്തു അപ്പച്ചനും അമ്മച്ചിയും ഇറങ്ങി നിൽക്കുന്നു.
എന്തോ പറയാൻ തുനിഞ്ഞു സിറിൽ അവരെ അടുത്തേക് ചെന്നു.
\'എന്റെ മോന് ഇനി ഇവിടെ തോന്നിയ പോലെ ജീവികാം ഇനി ഈ അപ്പനും അമ്മയും ശല്യം ആയി ഉണ്ടാകില്ല.
ഇന്ന് മോൻ ഏറ്റവും വെറുക്കുന്നത് ഈ അമ്മച്ചിയെ ആവും എന്നു എനിക്ക് അറിയാം..\'
അമ്മച്ചിയുടെ ശബ്ദം ഇടറി..
അമ്മച്ചി ഇല്ലാതെ ഒരു ദിവസം പോലും ആ വീട് സിറിൽ കണ്ടിട്ടില്ല.
രാവിലെ മുതൽ രാത്രി വരെ അടുക്കള മുതൽ പറമ്പ് വരെ ഒരു ദിവസം മടുപ്പില്ലാതെ അമ്മച്ചി പണികൾ ചെയ്തു തീർക്കും.
ഒരു പനി വന്നാൽ ഒന്ന് തുമ്മിയാൽ ഒരു നൂറു വട്ടം ആ മുറിയുടെ മുമ്പിൽ അമ്മച്ചി എത്തും.
ചൂട് വെള്ളം കഞ്ഞി പനികൂർക്ക അമ്മച്ചിക്ക് ഒരു സമാധാനവും ഉണ്ടാകില്ല.
\'അമ്മച്ചീ....\'
ആ മുഷിഞ്ഞ വസ്ത്രത്തിനിടയിലെ കാലിലേക്ക് അവൻ വീണു..
\'
എനിക്ക് അറിയാൻമേല അമ്മച്ചി നിങ്ങൾ രണ്ടാളും എന്നെ ഇട്ടു പോയാൽ എങ്ങനെ ജീവിക്കും എന്നു.
എനിക്ക് ഈ ലോകത്തിൽ വേറെ ആരാ ഉള്ളെ..
കുഞ്ഞുനാളിലെ ഒരുപാട് തെറ്റുകൾ എന്നോട് പൊറുത്ത നിങ്ങൾക്ക് ഇതും പൊറുത്തു മാപ്പ് തന്നുടെ?
എന്തൊരു പാപിയാണ് ഞാൻ..\'
\'ഇനി മദ്യം കൈ കൊണ്ട് തൊടില്ലന്നു എന്നോട് സത്യം ചെയ്യു പറ്റുമോ എന്റെ മോന്.\'
\'എനിക്ക് അത് ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല അമ്മച്ചി..
എന്റെ സ്വബോധം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു..\'
\'കഴിയണം എന്റെ മോന് ഇല്ലേ ഞങ്ങൾ ഇവിടെ ജീവിക്കുന്നതിൽ അർത്ഥം ഇല്ല.\'
\'ശരി എന്റെ അമ്മച്ചി മേലെ സത്യം ഞാൻ തൊടുവേല..\'
അങ്ങനെ ഇരിക്കെ ഒരു ദിവസം ബ്രോക്കർ വറീത് ഒരു ആലോചന കൊണ്ടു വന്നേ..
ആദ്യം കുറെ എതിർത്തെങ്കിലും പ്രിയപ്പെട്ടവരുടെ സ്നേഹത്തിനു മുമ്പിൽ ചില വാശികൾക്ക് അർത്ഥം ഇല്ല .
മോളികുട്ടി അപ്പനും അമ്മയും ചെറുപ്പത്തിൽ മരിച്ച കൊച്ചാണ്.
പള്ളിയും ഇടവകയും ആണ് അവളെ ഇത്രയും കാലം പോറ്റി വളർത്തിയത്..
ആകെ ഉള്ളത് വയ്യാത്ത ഒരു വല്യമ്മച്ചി മാത്രം.
പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവളോട് കാര്യങ്ങൾ പറഞ്ഞു.
അവൾ പറഞ്ഞു..
\'ഒരു പെണ്ണിനെ ഇത്രയും സ്നേഹിക്കാൻ കഴിഞ്ഞ ഇച്ഛായന് എന്നേം സ്നേഹിക്കാൻ പറ്റും.
എനിക്ക് എന്നു പറയാൻ ഈ ലോകത്തു വല്യമ്മച്ചി മാത്രമേ ഉള്ളു..
ഹൃദയം വിശാലം അല്ലെ അവളവിടെ ഇരിക്കട്ടെ ഞാൻ ആ മൂലയ്ക്കൽ എങ്ങാനും ഇരുന്നോളാമെ.. \'
പിന്നീട് അവൾ എന്നെ സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു..
എത്ര കണ്ടില്ല എന്നു നടിച്ചാലും കൂടെ ഉള്ള നിഴൽ അത് നമ്മുടെ ജീവിത്തിന്റെ ഭാഗമായി മാറും..
എല്ലാ ആളുകളെയും അടുത്തു നോക്കിയാൽ അവരെ ഇഷ്ടപ്പെടാൻ ഉള്ള എന്തോ ഒന്ന് ബാക്കി ഉണ്ടാകും. മരിയയുടെ ഓർമ്മകൾ പൊള്ളിച്ചെത്തുന്ന രാത്രികളിൽ മോളികുട്ടി കൂടെ നിർത്തിആശ്വാസിപ്പിക്കും..
ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യം അവൾ അവളോടൊപ്പം ചേർത്തു..
ജീവിതം പിന്നെയും മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു..