നമ്മൾ ഓരോരുത്തരും. ഒരിക്കലെങ്കിലും. തിരിച്ചു പോകണം എന്ന് ആഗ്രഹിക്കുന്ന. ഒരേ ഒരു. കാലഘട്ടമെ ഉണ്ടാകും അത് നമ്മുടെയൊക്കെ സ്കൂൾ ജീവിതമായിരിക്കും.
ഒരു ജൂൺ മാസത്തിൽ. കോരിച്ചൊരിയുന്ന മഴയത്ത്. കൊടയും ചൂടി ആദ്യമായി സ്കൂളിലേക്ക് പോകുന്ന ആ ദിവസം മനസ്സുകൊണ്ട് ഒട്ടും ഇഷ്ടം കാണില്ല എങ്കിലും നമ്മൾ പോകും.
ആദ്യമൊക്കെ കൂട്ടുകാരികളും കൂട്ടുകാരന്മാരും ഇല്ലാതെ ഒരു ഒറ്റപ്പെട്ട അവസ്ഥയായി നമുക്കൊക്കെ. പിന്നീടങ്ങോട്ട് കൂട്ടുകാരായി, കശപിശകളായി, ക്ലാസ്സെടുക്കുമ്പോഴുള്ള കുരുത്തക്കേടുകളും, ഗോഷ്ടി കാണിക്കലും,
ടീച്ചർമാരുടെ കയ്യിൽ നിന്നും ഉള്ള അടിയും, വഴക്കും, ഉപദേശവും ഒക്കെ.
ഉച്ച സമയത്ത്. കൂട്ടുകാരിമാരുടെയും, കൂട്ടുകാരന്മാരുടെയും. തോറ്റു പാത്രത്തിൽ നിന്നും കയ്യിട്ടുവാരി കഴിച്ചും,
സ്കൂൾ നേരത്തെ വിടാനുള്ള കാത്തിരിപ്പും തുടങ്ങ
സ്കൂളിൽ നടക്കുന്ന ഓരോ പരിപാടിക്കും പങ്കെടുക്കുകയും, ആസ്വദിക്കുകയും ഒക്കെ ചെയ്ത ആ മനോഹരമായ കാലഘട്ടം.
ഉച്ചയ്ക്ക് ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു. ഇങ്ങനെ ഇരിക്കുമ്പോൾ. നല്ലൊരു തണുത്ത കാറ്റും. അതോടൊപ്പം നല്ലൊരു പേമാരിയും ഒരുപക്ഷേ. നമ്മുടെ ജീവിതത്തിൽ നമ്മൾ കണ്ട ഏറ്റവും മനോഹരമായ പേമാരികളിലും ആയിരിക്കും ആ സമയം നമ്മൾ ദൃശ്യമായി മുന്നിൽ കണ്ടത്.
പോകുമ്പോൾ ഒട്ടും ഇഷ്ടമല്ലാത്ത സ്ഥലത്ത് നിന്ന് ഇറങ്ങി പോകുമ്പോൾ. ഒത്തിരി ഇഷ്ടം ആയിരിക്കും.
അതാണ് നമ്മുടെയൊക്കെ സ്കൂൾ ജീവിതം ഇന്ന് എസ്എസ്എൽസി വിദ്യാർത്ഥികളുടെ എക്സാമിന്റെ അവസാന ദിനം ആയിരുന്നു.
എക്സാം കഴിഞ്ഞ് അവർ പടിയിറങ്ങിപ്പോയത് ആ എക്സാം ഹാളിൽ നിന്ന് മാത്രമല്ല. ഇനിയൊരിക്കലും അവർക്ക് തിരിച്ചു കിട്ടാൻ കഴിയാത്ത ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നിലും നിന്നാണ്.
മക്കളെ ഒന്നോർത്തുനോക്കി ഇനി നിങ്ങൾക്ക് നിങ്ങളുടെ കൂട്ടുകാരികളും കൂട്ടുകാരന്മാരും ഒപ്പം ഇരിക്കാനും തല്ലു പിടിക്കാനും അവരോട് സംസാരിക്കാനും ആ സ്കൂൾ വരാന്തയിൽ നിന്നും ആ ക്ലാസ് റൂമിൽ നിന്നും കഴിയില്ല.
ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത് സ്കൂൾ ജീവിതത്തിൽ നിന്നാണ് അവനെ തിരിച്ചറിവ് പകർന്നു നൽകി നല്ല പാതയിലേക്ക് നയിച്ചു കൊടുക്കുന്നത് സ്കൂൾ നിന്നാണ്.
അവനെ കരച്ചിൽ നിന്നും ചിരിക്കാൻ പഠിപ്പിച്ചത് സ്കൂളിൽ നിന്നാണ
എന്നാൽ ഒരുപക്ഷേ അവന് ഇന്ന് അവന്റെ കണ്ണുനീരിനെ തടുത്താൽ കഴിഞ്ഞിരുന്നു വരില്ല കാരണം ഇനി ഒരിക്കലും അവരെ തിരിച്ചു കിട്ടാത്ത ഏറ്റവും വലിയ നഷ്ടമാണ് അവൻ എന്ന് കാരണം അവർക്ക് അവരുടെ സ്കൂൾ ജീവിതം അവസാനിച്ചിരിക്കുന്നു ഇനി ജീവിതത്തിൻറെ തിരക്കിട്ട പാതയിലേക്ക് നമ്മൾ മെല്ലെ മെല്ലെ ഓടിത്തുടങ്ങും പതിയെ പതിയെ നമ്മൾ നമ്മുടെ പഴയ സുഹൃത്തുക്കളെയും ആ ചങ്ങാതിമാരെയും ആ കളികളും വഴക്കുകളും പതിയെ പതിയെ മറന്നു തുടങ്ങും.
ഓർക്കാൻ ഒത്തിരി ഇഷ്ടമുള്ള ആ ഇഷ്ടമുള്ള ദിനങ്ങളെ ഒരിക്കൽക്കൂടി നമുക്ക് ഓർത്തെടുക്കാം.
After running in the rain in a June month with a baby umbrella, we are stepping down from the school veranda with an umbrella of tears.