Aksharathalukal

കാർമേഘം പെയ്യ്തപ്പോൾ part -42

ഒരുപാട് നേരം ഉറക്കം വന്നില്ലെങ്കിലും ഇടയ്ക്ക് എപ്പോഴോ അവൾ ഉറങ്ങിപ്പോയി... പക്ഷേ രാത്രിയിലെ ഇടിമിന്നലാണ് അവളുടെ ഉറക്കത്തിന് ഫുൾസ്റ്റോപ്പ് ഇട്ടത്... ഇടിമിന്നൽ എന്നുവെച്ചാൽ എന്തുകൊണ്ടോ എപ്പോഴും പേടിയാണ്... ഒന്നാമത് വീട്ടിൽ ആരും ഇല്ലാതിരിക്കുന്ന അവസ്ഥ എന്ത് ചെയ്യണം എന്നൊരു എത്തും പിടിയും കിട്ടുന്നില്ല.... ഇച്ചായന്റെ കൂടെ റൂമിൽ പോയി കിടന്നാലോ.... പുള്ളി എന്ത് വിചാരിക്കും ഭാര്യ ആണെന്നുള്ള സ്വാതന്ത്ര്യം കാണിക്കാൻ വന്നതാണെന്ന് തോന്നിയാലോ ... അങ്ങനെ ചെയ്യാൻ പറ്റില്ല....

ഇടിയുടെ ശബ്ദം ഒന്നുകൂടെ കൂടിയതും ഇനിയും ഇവിടെ കിടന്നാൽ രാവിലെ എണീക്കുമ്പോഴേക്കും പേടിച്ചു ചത്തുപോകും എന്നുള്ളതുകൊണ്ട് മാത്രം... നേരെ മുകളിലേക്ക് വെച്ച് പിടിച്ചു..... ഫോണിലെ ലൈറ്റ് വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഞാൻ ഒറ്റയ്ക്ക് താഴെ കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല റൂമിന്റെ വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല....ഞാൻ നേരെ അകത്തേക്ക് കയറി അപ്പോഴേക്കും ഇടിമിന്നൽ  ഒന്നുകൂടി കൂടി.... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല....പുള്ളിയാണേൽ നല്ല ഉറക്കം... എന്തുകൊണ്ടോ ഉറക്കത്തിൽ നിന്ന് ഇച്ചായനെ വിളിച്ചെണീപ്പിക്കാൻ  തോന്നിയില്ല.... പക്ഷേ പേടികാരണം ഞാൻ കട്ടിളിന്റെ അറ്റം ചേർന്ന് കിടന്നു..... ഇടിയുടെ ശക്തി കൂടുന്നതിനനുസരിച്ച് ഞാൻ പുള്ളിയുടെ അടുത്തേക്ക് ചേർന്ന് കടന്നു.... ഇടയ്ക്ക് എപ്പോഴോ പുള്ളിയുടെ കൈ എന്റെ മേത്ത് വന്നത് അറിഞ്ഞെങ്കിലും ഞാൻ അതെടുത്ത് മാറ്റാൻ നിന്നില്ല ...... ഇടിമിന്നൽ  എന്നുവച്ചാൽ എനിക്ക് അത്രയും പേടിയുള്ള ഒന്നായിരുന്നു അതുകൊണ്ടുതന്നെ  അപ്പോൾ ഒരു ചേർത്ത് പിടിക്കൽ ഞാനും ആഗ്രഹിച്ചിരുന്നു.......... എന്തുകൊണ്ടോ പുള്ളിയുടെ കൈ എന്റെ മേത്ത് കൂടെ ഇട്ടപ്പോൾ  എനിക്കൊരു സുരക്ഷിതത്വം ആണ് തോന്നിയത്.....ഇടിമിന്നലിന്റെ പേടി നഷ്ടപെട്ടത് പോലെ.....പതിയെ  എന്റെ കണ്ണുകൾ ഉറക്കത്തിലേക്ക് വഴി വീണു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാവിലെ ഉറക്കമുണരാൻ നോക്കുമ്പോൾ എണീക്കാൻ പറ്റുന്നില്ല എന്തോ ഒരു ഭാരം മേത്ത് കിടക്കുന്നതായിട്ട് തോന്നി... തലപൊക്കി നോക്കിയപ്പോൾ എന്നെ ചുറ്റിപിടിച്ചു കിടക്കുന്ന പെണ്ണിനെയാണ് കാണുന്നത്....

എന്തൊ ശ്വാസം നിലച്ചത്പോലെയാണ്  എനിക്ക് തോന്നിയത്... ഇവൾ എപ്പോഴാണ് ഇവിടെ വന്ന് കിടന്നത്.... അറിഞ്ഞില്ലല്ലോ.., എന്റെ ശ്വാസത്തിന്റെ വേഗത കൂടിയതുകൊണ്ടോ എന്തോ  അവളുടെ ഉറക്കത്തിന് തടസ്സം നേരിട്ടപ്പോൾ അവൾ കുറുകിക്കൊണ്ട് ഒന്നുകൂടി എന്റെ മേത്തോട്ട് ചേർന്ന് കിടന്നു..... ഞാനിപ്പോൾ ശ്വാസം വിടുന്നുണ്ടോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.... ഇങ്ങനെ പോയാൽ ഈ പെണ്ണ് എന്നെ വഴി തെറ്റിക്കും എന്നാ തോന്നുന്നത്..... ഹോ രാവിലെ തന്നെ.... ഇനിയിപ്പോ ജോഗിങ് nu പോവാനുള്ള mood ഒന്നുമില്ല.... ഇവളുടെ കൂടെ ഇങ്ങനെ കിടക്കാൻ തന്നെ തോന്നിപ്പോകുന്നു...

മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലേലും ഇനിയും ഇങ്ങനെ കിടന്നാൽ ശെരിയാവില്ല.....രണ്ട് ദിവസത്തിന് വേണ്ടി....എന്തൊക്കെ പ്ലാൻ ആവും അവൾ ചെയ്തിട്ടുണ്ടാവുക...   കണ്ടറിയാം ആദ്യം ഉണരട്ടെ...

എന്തുകൊണ്ടോ അവന് അവളുടെ അടുത്ത് നിന്ന് എണീറ്റ് പോകാൻ തോന്നിയില്ല... ഉറങ്ങിക്കിടക്കുന്നവളുടെ ഭംഗി ആസ്വദിച്ച് അവനും കിടന്നു..... അവളുടെ ആ കുട്ടിത്തം തുളുമ്പുന്ന മുഖവും മുഖത്തിലോട്ട് പാറി വീണു കിടക്കുന്ന മുടിയഴകളും അവളുടെ ആ ചുവന്ന ചുണ്ടുകളും അവനെ വേറെ ഏതോ ലോകത്ത് എത്തിച്ചിരുന്നു.... ഈ നിമിഷം ഒരിക്കലും അവസാനിക്കരുത് എന്ന് അവൻ ആഗ്രഹിച്ചു പോയി .... പ്രണയം പൈങ്കിളി ആണെന്ന് പറയുന്നത് എത്ര സത്യമാണ്... അവളെ ഇങ്ങനെ നോക്കി കിടന്നാൽ പിന്നെ കിടക്കാൻ തന്നെ തോന്നിപ്പോകും.... അയ്യേ ഞാൻ എന്താ ഇങ്ങനെ....അപ്പോഴാണ് ഇന്നലെ രാത്രി അന്നക്കൊച്ച് വിളിച്ചു പറഞ്ഞ കാര്യം ഓർമ വന്നത്....

\"മഴ വരാനുള്ള ചാൻസ് ഉണ്ട്  അവൾക്ക് ഇടിമിന്നൽ പേടിയാണ് രാത്രി എങ്ങാനും ഇടിമിന്നൽ ഉണ്ടാവാണെങ്കിൽ അവളുടെ അടുത്ത് അവൾ ഉറങ്ങുന്നത് വരെ ഇരുന്നിട്ടേ പോരാവൂ....\"

കിടക്കാൻ നേരം മഴയൊന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ വല്യമ്മച്ചി പറഞ്ഞ കാര്യം മറന്നിരുന്നു.അതിനെപ്പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് അവൾ ഉണർന്നത്.... അവൾ ഉണർന്നു കഴിഞ്ഞാൽ എന്ത് തോന്നും എന്നുള്ളതുകൊണ്ട് ഞാൻ പതിയെ കണ്ണ് അടിച്ചു ഉറങ്ങുന്നത് പോലെ കിടന്നു....
അവൾ കണ്ണ് തുറന്നപ്പോൾ കാണുന്നത് അവന്റെ മുകളിൽ കിടക്കുന്ന അവളെയാണ്...പതിയെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.... ശേഷം അവന്റെ മീശയിൽ തൊട്ട് നോക്കി... എന്ത് മൊഞ്ചാ ചെക്കന്... ഇങ്ങനെ നോക്കി നിന്നത് കൊണ്ടാ അന്ന് അങ്ങിനെ okke സംഭവിച്ചതും... തലയിൽ ആയതും.....ഇന്ന് ഇങ്ങനെ കിടക്കേണ്ടി വന്നതും... ഇനിയും ഇങ്ങനെ നോക്കി കിടന്നാൽ അന്നത്തെപ്പോലെ പലതും സംഭവിക്കും.... പിന്നെ ഞാൻ ഇവിടെ വന്ന് കിടന്നതു നീ അറിഞ്ഞിട്ടില്ല... ഉണരുന്നതിനു മുന്നേ ഞാൻ താഴേക്കു പോവുന്നതാ സേഫ്....

അവൾ പതിയെ എഴുന്നേറ്റ് ഒന്ന് അറിയാത്തതുപോലെ റൂം വിട്ട് ഇറങ്ങാൻ നിന്നു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                    തുടരും.......


വായിക്കുന്നവർ അഭിപ്രായം പറയൂ പ്ലീസ്.... നന്നായിരുന്നാലും മോശംമായിരുന്നാലും.... ആരും ഒന്നും പറയാത്തത് കൊണ്ട് എഴുതാൻ തോന്നുന്നില്ല... 😪 


കാർമേഘം പെയ്യ്‌തപ്പോൾ part -43

കാർമേഘം പെയ്യ്‌തപ്പോൾ part -43

4.3
1052

പുറത്തേക്ക് പോവാനായി എഴുന്നേറ്റ അവളുടെ കയ്യിൽ അവൻ പിടുത്തമിട്ടിരുന്നു... \"എന്തായിരുന്നു ഇവിടെ പരുപാടി.... ഭർത്താവിന്റെ കൂടെ കിടക്കാൻ വന്നതാണോ.....\" പെട്ടെന്ന് അവന്റെ ചോദ്യം കേട്ടതും എന്തുപറയണമെന്ന് അറിയാതെ അവൾ ശില കണക്കിന് നിന്നു... എന്താണ് അവനോട് പറയേണ്ടത് എന്ന് അവൾക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.... അവളുടെ നിൽപ്പും ഭാവവും  കണ്ട് അവന് ചിരി അടക്കാൻ കഴിഞ്ഞില്ല..... പേടിത്തൊണ്ടി......അവൻ ഒരു ചിരി ചിരിച്ചു.... ജീവിതത്തിൽ ആദ്യമായിട്ട് കാണുകയാണ് അവൾ അവന്റെ അങ്ങനെയുള്ള ഒരു തുറന്ന ചിരി കാണുന്നത് ..... പേടിക്കല്ലേടോ ഇന്നലെ വൈകുന്നേരം വലിയമ്മച്ചി വിളിച്ചു പറഞ്ഞിരു