Aksharathalukal

കൃതി part4

\" കൃതി നിനക്ക് എന്നെ ഓർമ്മയുണ്ടോ?? \"
\"സാം \"
\" മറന്നിട്ടില്ല അല്ലേ??? \"
\" എന്റെ ശരീരം മറ്റുള്ളവർക്ക് ഭോജിക്കാനുള്ള ഒരു മോചന വസ്തുവല്ലെന്നും അതിലൊരു ആത്മാവുണ്ടെന്നും, ആ ആത്മാവിനെ സ്നേഹം ആവശ്യമാണെന്നും ഒക്കെ മനസ്സിലാക്കി തന്ന ആളെ എങ്ങനെ മറക്കാനാകും... എല്ലാ ദിവസവും ഞാൻ ഓർക്കും... മുറിയുടെ കഥയിൽ പലരും വന്നു കൊട്ടുമ്പോഴും.. പലരുടെയും ആസ്വാദനത്തിന് വഴങ്ങി കിടക്കുമ്പോഴും.... അരുണിനു ശേഷം എന്റെ മനസ്സിനെ കീഴ്പ്പെടുത്തിയ ഒരേയൊരു ആൺ സാം മാത്രമാണ്..... എന്റെ ശരീരത്തിൽ സ്പർശിക്കാതെ തന്നെ എന്റെ മനസ്സിനെ സ്പർശിച്ച രണ്ടേ രണ്ടുപേർ.... \"
\"ഞാൻ തനിക്കൊരു വാക്ക് തന്നിരുന്നു അത് ഓർമ്മയുണ്ടോ???\"
\" ഞാനൊന്നും മറക്കുന്ന കൂട്ടത്തിൽ അല്ല... സാം അകത്തേക്ക് വരൂ... \"
 പുറത്തേക്ക് നോക്കി അവൾ രാഘവേട്ടനോട് പറഞ്ഞു 
\" അതെ രാഘവേട്ടാ, ഇന്നിനി ആരെയും വിടണ്ട.... \"
 രാഘവേട്ടൻ ചുണ്ടിൽ പുഞ്ചിരി വിടർത്തി അവളോട് തലയാട്ടി. 
 അവൾ കഥകടച്ചു കൊടുത്തിട്ടു. 
വെള്ള സാരിയിൽ ചുവന്ന ബോർഡർ, ചുവന്ന ബോർഡറിൽ മുഴുവൻ സ്വർണ്ണത്തിന്റെ നൂലുകൊണ്ട് പലതരം ഡിസൈനുകൾ അതിനു മാച്ച് ആയ ചുവന്ന ബ്ലൗസ്. നെറ്റിയിലെ വലിയ പൊട്ടും, മൂക്കിലെ വൈരക്കല്ലുകൾ തിളങ്ങുന്നുണ്ടായിരുന്നു. കയ്യിൽ ഒരുപാട് കുപ്പിവളകൾ ഉണ്ട് അവൾക്ക്. ആ മുറിയിൽ പഴയതിനേക്കാൾ കരകൗശല വസ്തുക്കൾ കൂടുതലുണ്ട്. 
 അവളുടെയും ആ മുറിയുടെയും സൗന്ദര്യം അവൻ ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു
\" സാം, പറയൂ എന്റെ നാട് എങ്ങനെയുണ്ട് വീട് എങ്ങനെയുണ്ട്.... അരുണിന്റെ വീട്ടുകാർ എങ്ങനെയുണ്ട്... \"
\" നിന്റെ സിദ്ധാന്തം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..... ശരീരം ഭോജിക്കാൻ ഒരുപാട് പേർ വരും, അവരാരും തന്നെ നിന്റെ മനസ്സിനെ കീഴ്പ്പെടുത്തിയവരെല്ലാ... പലരും വന്നു പോകുമ്പോഴും, അവർക്കെല്ലാം നീ മനസ്സിൽ കൊടുത്തത് ഒരേ രൂപമായിരുന്നു... നിന്റെ അരുണിന്റെ..... അതുകൊണ്ടുതന്നെ നീ കളങ്കപ്പെട്ടു പോയി എന്ന് നീ ഒരിക്കലും വിശ്വസിക്കുന്നില്ല... ശരിയാണ് കൃതി... നീ കളങ്കപ്പെട്ടു പോയിട്ടില്ല.... \"
\" ഞാൻ ചോദിച്ചതിനെ പറ്റി ഒന്നും പറയാതെ എപ്പോഴോ പറഞ്ഞ എന്തൊക്കെയോ വാചകങ്ങൾക്കോ എനിക്ക് തന്നെ ക്ലാസ്സ് എടുക്കുകയാണ്!!!\"
\" നീ പറഞ്ഞതുപോലെ ഞാനും നിന്നെ എപ്പോഴും ഓർക്കും.... നേരിൽ കാണുമ്പോൾ ആദ്യം പറയണം എന്ന് തോന്നിയ വാചകങ്ങൾ ആണിത്... അതിപ്പോ പറഞ്ഞൂന്നേയുള്ളൂ... ഞാൻ പോയിരുന്നു നിന്റെ വീട്ടിൽ.... കയറി ചെല്ലുമ്പോൾ തന്നെ വാതിൽക്കൽ തൂക്കിയിട്ടിട്ടുണ്ട്, ഓറഞ്ചിൽ പച്ച ബോർഡർ ഉള്ള പട്ടുപാവാടയുടുത്ത് മുല്ലപ്പൂവും ചൂടി നിൽക്കുന്ന ഒരു പെൺകുട്ടി, ആ ഫോട്ടോയ്ക്ക് ചുറ്റും മാറാലയും പൊടിയും പിടിച്ചു കിടക്കുന്ന ഒരു പ്ലാസ്റ്റിക്കിന്റെ മാല....
 ചാരുകസേരയിൽ നിവർന്നു കിടന്ന് മുറുക്കാൻ ചവച്ച് മുറ്റത്തേക്ക് തുപ്പുന്ന നിന്റെ അച്ഛനോട് ഞാൻ ചോദിച്ചു ആരാ ഈ പടത്തിൽ ഉള്ളത് എന്ന്... \"
 കട്ടിലിൽ മലർന്നു കിടന്നു മുകളിലേക്ക് നോക്കി സംസാരിക്കുന്ന സാമിന്റെ നെഞ്ചത്തേക്ക് ചാഞ്ഞു കിടന്ന് കൃതി, അവന്റെ വാക്കുകളിൽ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു. 
\"അച്ഛൻ.... അച്ഛൻ എന്തു പറഞ്ഞു...\"
\" കേൾക്കുമ്പോൾ തനിക്ക് വിഷമം തോന്നുമോ!!\"
\" ഇതിലും വലിയ കാര്യങ്ങൾ നേരിൽ കണ്ട് വളർന്നു വന്നവളാ ഞാൻ.... അപ്പോഴൊന്നും തോന്നാത്ത ഒരു വിഷമവും ഇപ്പോൾ എനിക്ക് തോന്നിയില്ല... വിഷമം തോന്നില്ല എന്നല്ല പറഞ്ഞതിന്റെ അർത്ഥം... സ്വാഭാവികമായും തോന്നും പക്ഷേ അതിനത്രയേറെ കാഠിന്യം ഉണ്ടാകില്ല... \"
\" മകളാണെന്നു പറഞ്ഞു... ഞാൻ ചോദിച്ചു ജീവിച്ചിരിപ്പില്ലേ എന്ന്.. ആ ചോദ്യത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാ, ഈ ഫോട്ടോ കണ്ടപ്പോൾ വെറുതെ... നിന്റെ അച്ഛൻ എന്നോട് പറഞ്ഞു നീ ജീവിച്ചിരിപ്പുണ്ട് എന്ന്.... വർഷങ്ങൾക്കു മുൻപ് നീ വീടുവിട്ടിറങ്ങിയപ്പോൾ എല്ലാവരുടെയും മനസ്സിൽ നീ മരിച്ചു എന്ന് സ്ഥാപിക്കാൻ വേണ്ടി കൊളുത്തിയിട്ട് ചിത്രമാണെന്നും.... \"
 ഇതൊക്കെ കേൾക്കുമ്പോൾ കൃതിയുടെ ശ്വാസം മാറുന്നത് സാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു...
 പിന്നീട് അവൻ തുടർന്നു 
\" നീ പറഞ്ഞ കഥകളൊക്കെ തന്നെയാണ് ഏറെക്കുറെ നിന്റെ അച്ഛനും അമ്മയും ചേട്ടനും ഒക്കെ എനിക്ക് പറഞ്ഞു തന്നത്... നിന്നോട് അവർക്ക് ആർക്കും ഇപ്പോൾ ദേഷ്യം ഒന്നുമില്ല..... നിന്റെ ഈ ജീവിതാവസ്ഥയെ കുറിച്ച് ഓർത്ത് ദുഃഖിക്കുന്ന, മൂന്നു പേരെ മാത്രമേ ഞാൻ ആ നാട്ടിൽ കണ്ടിട്ടുള്ളൂ... അത് നീ കരുതും പോലെ അരുണിന്റെ വീട്ടുകാർ ആയിരുന്നില്ല നിന്റെ വീട്ടുകാർ ആയിരുന്നു..... അവരുടെ കഥകളും സങ്കടങ്ങളും ഒക്കെ കഴുത കഴിഞ്ഞപ്പോൾ ഞാൻ അവരോട് പറഞ്ഞു ഞാൻ കൃതിയുടെ അടുത്തുനിന്നാണ് വരുന്നത് അവളെ കാണാനാണ് പോകുന്നത്... നിനക്ക് തരാനായി അവരെന്റെ കയ്യിൽ ഒരു കവർ തന്ന അയച്ചിട്ടുണ്ട്.... \"
\"എവിടെ.... ആ കവർ എവിടെ \"
 അവളുടെ ശ്വാസത്തിനും സംസാരത്തിനും നല്ല ചൂടായിരുന്നു..... നെഞ്ചിൽ കിടന്ന അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... അവൾ എത്ര പിടിച്ചു വെച്ചിട്ടും അവളെ അനുസരിക്കാതെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളികൾ അവന്റെ നെഞ്ചത്തേക്ക് വീണു... അവൻ അവളുടെ മുടിയിഴകളിൽ കൂടെ കൈകൾ ചലിപ്പിച്ച് അവളെ തലോടി....
\"തരാം..... പറയാനുള്ളത് പറയട്ടെ...\"
 സത്യത്തിൽ കൃതിക്ക് ഒട്ടും ക്ഷമ ഉണ്ടായിരുന്നില്ല എന്നാണാ കവറിൽ എന്നറിയാഞ്ഞിട്ട്... പക്ഷേ എന്തൊക്കെയോ അവൾക്ക് കേൾക്കണമെന്നുണ്ടായിരുന്നു... അതുകൊണ്ടുതന്നെ അവന്റെ നെഞ്ചിലേക്ക് മുഖമാമാർത്തി അവൾ കിടന്നു..
\" അതുകഴിഞ്ഞ് ഞാൻ നാട്ടുകാർ ഒരുപാട് പേരോട് സംസാരിച്ചു... അവരാരും സത്യത്തിൽ നിന്നെ ഓർക്കുന്നു പോലുമില്ല.... അരുണിന്റെ അമ്മയുടെ അടുത്തേക്ക് പോയിരുന്നു ഞാൻ... അരുണിന്റെ കൂട്ടുകാരൻ എന്ന വ്യാജയന... അവരുടെ ജീവിതം നല്ല രീതിയിലാണ് നീ ആക്കി കൊടുത്ത ജീവിതമാണെന്ന് പറഞ്ഞു.... അവരുടെ മകനെ കൊന്നിട്ട് പകരം പ്രായശ്ചിത്തം ചെയ്യുന്നു ആ രീതിയിൽ മാത്രമേ അവർ അതിനെ കണ്ടിട്ടുള്ളൂ... അവർക്ക് നിന്നോട് സ്നേഹം ഒന്നും ഇല്ല, നീ കൊടുക്കുന്ന കാശി നോട് അവർക്ക് നല്ല സ്നേഹമുണ്ട്.. അവരുടെ മകനെ മറന്നിട്ട് കണ്ടവന്റെ കൂടെ കിടന്ന് കാശുണ്ടാക്കുന്ന അവൾ എന്നാണ് അവർ നിന്നെ വിശേഷിപ്പിച്ചത്.. കേട്ടപ്പോൾ എനിക്ക് തന്നെ സങ്കടം തോന്നി\"
 കൃതി സാമിനെ ചേർത്തുപിടിച്ചു... അവനും തിരിച്ച് അവളെ അമർത്തി നെഞ്ചോട് ചേർത്തു പിടിച്ചു.
\" ഒരുപാട് നേരം കരയണം കൃതി നീ..... നിന്റെ സങ്കട കടൽ തീരും വരെ നീ കരയണം.... നിന്റെ കണ്ണുനീരാൽ, നിന്റെ ഉള്ളിലെ അഗ്നിയെ നീ ഹോമിച്ചു കളയണം.... അതുകഴിഞ്ഞ് നീ കുളിച്ചു വരണം.... നിന്റെ ശരീരത്തിലെ ദുർഗന്ധങ്ങൾ മാറുവാൻ.... മനസ്സിലെ മുറിവുകൾ ഉണക്കുവാൻ.... ആ കുളിമുറി വിട്ട് ഈ റൂമിലേക്ക് കിടക്കുന്ന സമയം നീ പുതിയ ജീവിതത്തിലേക്കാണ് പോകുന്നത്.... കരഞ്ഞു കഴിഞ്ഞ് എഴുന്നേറ്റ് എന്റെ ബാഗിന്റെ ഉള്ളിൽ ഒരു കവറുണ്ട്, അതെടുത്ത് നീ തുറന്നു നോക്കണം.... \"
 കൃതി കണ്ണുനീര് തുടച്ച് എഴുന്നേറ്റ് ഉള്ളിലെ ആ കവർ എടുത്തു, അത് തുറന്നു നോക്കിയപ്പോൾ, അവൾക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞനിറത്തിലുള്ള സാരി, അമ്മയുടെ വലിയ കാശ് മാല, അതിന്റെ തന്നെ കമ്മലും വളയും, കൂടെ എപ്പോഴും പണ്ട് തനിക്ക് ചേട്ടൻ വാങ്ങിത്തരാറുള്ളത് പോലെ ഒരുപാട് നിറത്തിലുള്ള കുപ്പിവളകൾ.
 എല്ലാം കയ്യിലേക്ക് എടുത്ത് അവൾ സാമിനെ നോക്കി.
\" തനിക്കുവേണ്ടി അവർ സ്നേഹത്തോടെ തന്നയച്ചതാണ് തന്നെ കൂട്ടി ചെല്ലാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് കുളിച്ചിട്ട് വരൂ പുതിയ കൃതിയായിട്ട്.... \"
 തുടരും

കൃതി part 5

കൃതി part 5

4
296

സാം പറഞ്ഞതുപോലെ ചെയ്തതിനുശേഷം കൃതിക്ക് എന്തോ പുതു ജന്മം കിട്ടിയതുപോലെ തോന്നി....\" എന്നെ കാണാൻ ഭംഗിയുണ്ടോ!!\"\" നിനക്ക് ഏറ്റവും പ്രിയപ്പെട്ട നിറത്തിൽ നീ സുന്ദരിയാണ്....\"\" അപ്പോ മറ്റു നിറങ്ങളിലോ?\" അവൾ കുസൃതി ചിരിയോടെ സാമിനോട് ചോദിച്ചു \" നീ എല്ലാ നിറത്തിലും എപ്പോഴും സുന്ദരിയാണ്... നമുക്കിറങ്ങാം...\"\" ചാന്ദിനി അമ്മയോടും രാഘവേട്ടനോടും എന്തു പറയും?\"\" നിന്നെ ഇവിടെ കാണാൻ വരുമ്പോൾ ഞാൻ അവരെയാണ് കണ്ടത്, അവരോട് പറയാനുള്ളത് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.... നിന്നെ കൊണ്ടുപോയി കൊള്ളുവാൻ അനുവാദം വാങ്ങിയിട്ടുണ്ട്... നിറഞ്ഞ മനസ്സോടെ അവർ നിന്നെ എന്റെ കൂടെ പറഞ്ഞയക്കും.. വരൂ \" ഇത്