കൃതി part 5
സാം പറഞ്ഞതുപോലെ ചെയ്തതിനുശേഷം കൃതിക്ക് എന്തോ പുതു ജന്മം കിട്ടിയതുപോലെ തോന്നി....
\" എന്നെ കാണാൻ ഭംഗിയുണ്ടോ!!\"
\" നിനക്ക് ഏറ്റവും പ്രിയപ്പെട്ട നിറത്തിൽ നീ സുന്ദരിയാണ്....\"
\" അപ്പോ മറ്റു നിറങ്ങളിലോ?\"
അവൾ കുസൃതി ചിരിയോടെ സാമിനോട് ചോദിച്ചു
\" നീ എല്ലാ നിറത്തിലും എപ്പോഴും സുന്ദരിയാണ്... നമുക്കിറങ്ങാം...\"
\" ചാന്ദിനി അമ്മയോടും രാഘവേട്ടനോടും എന്തു പറയും?\"
\" നിന്നെ ഇവിടെ കാണാൻ വരുമ്പോൾ ഞാൻ അവരെയാണ് കണ്ടത്, അവരോട് പറയാനുള്ളത് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.... നിന്നെ കൊണ്ടുപോയി കൊള്ളുവാൻ അനുവാദം വാങ്ങിയിട്ടുണ്ട്... നിറഞ്ഞ മനസ്സോടെ അവർ നിന്നെ എന്റെ കൂടെ പറഞ്ഞയക്കും.. വരൂ \"
ഇത്രയും പറഞ്ഞ് സാം കൃതിയുടെ കൈകളിൽ പിടിച്ചു. ഡോർ തുറന്ന് അവർ പുറത്തേക്ക് വരുമ്പോൾ ചാന്ദിനി അമ്മ അവിടെ ആരതിയുമായി കാത്തുനിൽപ്പ് ഉണ്ടായിരുന്നു. അവർ കൃതിയെ അതു വെച്ച് ഒഴിഞ്ഞു. അതിൽ നിന്നും കുങ്കുമം എടുത്ത് അവളുടെ നെറ്റിയിലേക്ക് ചാർത്തി കൊടുത്തു...
\" നിനക്ക് നല്ലതേ വരൂ... നീ പടിയിറങ്ങി പോകുമ്പോൾ എനിക്ക് കച്ചവടം മാത്രമല്ല എന്റെ മകൾ ഇറങ്ങിപ്പോകുന്നത് പോലെ തോന്നുന്നു.... ഒരുപാടുനാൾ ഞാൻ എന്റേതു മാത്രമെന്ന് ഓർത്ത് സ്നേഹം പിടിച്ചു വാങ്ങി വച്ച എന്റെ മകൾ ഇറങ്ങിപ്പോകുന്നു എന്ന്.... \"
അവളുടെ ശിരസ്സിൽ കൈവച്ച് അവർ അനുഗ്രഹിച്ചു..
കൃതി അവരെ കെട്ടിപ്പിടിച്ചു...
\"ഞാൻ വരും...\"
അവൾ പറഞ്ഞു തീർക്കും മുൻപ് തന്നെ ശാന്തിനി അമ്മ അവളുടെ വാ പൊത്തി
\" ഇവിടെനിന്ന് ഈ പടിയിറങ്ങിയാൽ ഒരിക്കൽപോലും നീ ഇവിടേക്ക് തിരിച്ചുവരരുത്..... ഞങ്ങളെ കാണാൻ പോലും\"
\"രാഘവേട്ടാ, ഞാൻ പോവാ \"
\" മോൾക്ക് നല്ലതേ വരൂ...\"
രാഘവേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..
കൃതി അവിടത്തെ അവളുടെ എല്ലാ കൂട്ടുകാരെയും ചേർത്തുപിടിച്ചു....യാത്ര ചോദിച്ച് സാമിന്റെ കൂടെ അവൾ അവിടെ പടിയിറങ്ങി.
ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് പോവുകയാണ് അവൾ... എന്താണ് യഥാർത്ഥത്തിൽ അവളെ അവിടെ കാത്തു നിൽക്കുന്നത് എന്നുപോലും അറിയാതെ
തുടരും....