Aksharathalukal

വെള്ളാരം കണ്ണുള്ളവൻ

എന്താടീ പറ്റിയെ?\'

 ഫിദയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്ന് ഉണർത്തി.

\'ഏയ്യ് \'

അവൾ ചിരിക്കാൻ ശ്രെമിച്ചു.

\'എന്നാ ദുആകുട്ടി പോയി കുളിച്ചിട്ട് വാ \'

അവൾ ദുആയെ കയ്യിൽ ഡ്രെസ്സും കൊടുത്തു ബാത്‌റൂമിലേക്ക് തള്ളിവിട്ടു.

\'പാവം \'

ഫിദ അവളെ നോക്കി ദീർഘമായി നിശ്വസിച്ചു.

 \'ഷെബി നീ എവിടെയാണ്... എത്രെ തവണ ഞാൻ നിന്നെ വിളിക്കാൻ ശ്രെമിച്ചു... എവിടെയാണ് നീ ഇപ്പൊ..\'

തണുത്ത വെള്ളം ശരീരത്തിൽ വീഴുമ്പോളും അവളുടെ ഉള്ള് പൊള്ളി. അപ്പോഴാണ് അവളുടെ ഫോൺ ശബ്ധിച്ചത്.

\'ഇതേതോ അറിയാത്ത നമ്പർ ആണല്ലോ.\'

ഫിദ ഫോണെടുത്തു നോക്കി.
\'ഹലോ, ആരാ \'

\'ഞാൻ ഷഫീഖ് ആണ് \'

രണ്ട് നിമിഷം വേണ്ടിവന്നു അവൾക്ക് ആളെ പിടികിട്ടാൻ.

\'ദുആ അന്റെ വെള്ളാരം കണ്ണൻ \'

അവൾ ആവേശത്തോടെ ഡോറിനടുത്തു പോയി അലറി. ദുആ പെട്ടന്ന് ചിന്തകളിൽ നിന്ന് മോചിതയായി അവൾ വേഗം വാതിൽ തുറന്നിറങ്ങി ഫോൺ വാങ്ങി

\'ഹലോ, \'

അവൾ വിക്കി വിക്കി പറഞ്ഞു

 \'എന്റെ പെണ്ണ് എനിക്കിട്ട പേര് എന്തായാലും കൊള്ളാം \',

\'എനിക്കൊരു പേര് ണ്ട് ദുആ \'

അവൾ പറഞ്ഞു.\'

നീ എന്റെ പെണ്ണല്ലേ പിന്നെ എന്താ \'

അവൾ മിണ്ടാതെ നിന്നു

..\'ഞാൻ കരുതി എന്റെ ഹൂറി നമ്പർ കിട്ടിയാൽ ഉടനെ വിളിക്കുമെന്ന് \'

\'എന്തിന് \'

\'ആഹാ മേഡം ചൂടിലാണോ?\'\'

ആണെങ്കിൽ?\'

\'നോക്ക് പെണ്ണെ ഫാരിസ് എല്ലാം പറഞ്ഞുന്നു ഞാൻ കരുതുന്നു.. അത്രേം ഇഷ്ടായോണ്ടാണ് ... താൻ ആലോചിച്ചു പറഞ്ഞാൽ മതി. ഞാൻ വെയിറ്റ് ചെയ്യാം.\'

അവളൊന്നും മിണ്ടിയില്ല.

\'എന്നാ എന്റെ പെണ്ണ് പോയി ഉറങ്ങിക്കോ. ഗുഡ്നൈറ്റ്‌ ലവ് യു \'

ഒരു മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഫോൺ കട്ട്‌ ചെയ്തു.. പെട്ടന്ന് അവളുടെ ഫോണിലേക്ക് മറ്റൊരു കാൾ വന്നു.

ഫൈസി..... അവൾ വേഗം ഫോണെടുത്തു.

\'ഫൈസി, എന്തായി നീ വിളിച്ചോ?\'

\'എടീ ഇനി നീ അവനെ കാത്തിരിക്കണ്ട, അവൻ വെറും ടൈം പാസ്സ് ആയിരുന്നു. ഇപ്പോ നിനക്ക് നല്ലൊരു ജീവിതം മുന്നിലുണ്ട് അത് നന്നായി ആലോചിക്ക് ദുആ \'

ഫൈസിയുടെ വാക്കുകൾ അവളെ കൂടുതൽ വേദനിപ്പിച്ചു

തുടരും 

വെള്ളാരം കണ്ണുള്ളവൻ

വെള്ളാരം കണ്ണുള്ളവൻ

4.6
379

ഫൈസി തന്റെയും ഷെബിയുടെയും കോമൺ ഫ്രണ്ട് ആണ്. ഒരിക്കലും അവൻ കളവ് പറയില്ല.. താൻ ഇത്രേം നാൾ മനസ്സിൽ കൊണ്ട് നടന്നവൻ തന്നെ ചതിക്കുകയായിരുന്നു എന്നത് ദുആ ക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. ദിവസങ്ങൾ കടന്നു പോയി.\'ഫിദ എനിക്ക് ഒന്ന് കാണണം \'അവൾ ദുആക്ക് ഒരു വോയിസ്‌ മെസ്സേജ് ഇട്ടതും പെട്ടന്ന് തന്നെ അപ്പുറത്ത് നിന്നും അതിനുള്ള മറുപടി വന്നു.\'സ്ഥിരം പാർക്ക്‌ വൈകീട്ട് 4\' ദുആ ക്ലാസ്സ്‌ കഴിഞ്ഞ് ഒരു ബസ് പിടിച്ച് പാർക്കിലേക് പോയതും അവിടെ ദുആ കഴിക്കാൻ എന്തൊക്കെയോ കയ്യിൽ കരുതി ഇരിക്കുന്നത് കണ്ടു.\'ദാ ലെയ്സ് \'അവൾ തനിക്ക് നേരെ നീട്ടിയത് കണ്ടെങ്കിലും അത് വാങ്ങാതെ ദുആ എന്തോ ആലോചിച്ചിര