Aksharathalukal

വെള്ളാരം കണ്ണുള്ളവൻ

ഫൈസി തന്റെയും ഷെബിയുടെയും കോമൺ ഫ്രണ്ട് ആണ്. ഒരിക്കലും അവൻ കളവ് പറയില്ല.. താൻ ഇത്രേം നാൾ മനസ്സിൽ കൊണ്ട് നടന്നവൻ തന്നെ ചതിക്കുകയായിരുന്നു എന്നത് ദുആ ക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. ദിവസങ്ങൾ കടന്നു പോയി.

\'ഫിദ എനിക്ക് ഒന്ന് കാണണം \'
അവൾ ദുആക്ക് ഒരു വോയിസ്‌ മെസ്സേജ് ഇട്ടതും പെട്ടന്ന് തന്നെ അപ്പുറത്ത് നിന്നും അതിനുള്ള മറുപടി വന്നു.\'

സ്ഥിരം പാർക്ക്‌ വൈകീട്ട് 4\'

ദുആ ക്ലാസ്സ്‌ കഴിഞ്ഞ് ഒരു ബസ് പിടിച്ച് പാർക്കിലേക് പോയതും അവിടെ ദുആ കഴിക്കാൻ എന്തൊക്കെയോ കയ്യിൽ കരുതി ഇരിക്കുന്നത് കണ്ടു.

\'ദാ ലെയ്സ് \'
അവൾ തനിക്ക് നേരെ നീട്ടിയത് കണ്ടെങ്കിലും അത് വാങ്ങാതെ ദുആ എന്തോ ആലോചിച്ചിരുന്നു.

\'എന്താ \'

ഫിദ ചോദിച്ചതും അവൾ പറഞ്ഞു.

\'ഞാൻ കൊറേ ആലോജിച് ഫിദ, ഞാൻ ഈ കല്യാണത്തിന് ഒക്കെ പറയാൻ പൂവാ \'

 \' ഒരിക്കലും അങ്ങനൊരു മറുപടി പ്രതീക്ഷികാത്തിരുന്നത് കൊണ്ട് കഴിച്ചു കൊണ്ടിരുന്നത് അവളുടെ തലയിൽ കയറി. ഫിദ ചുമക്കാൻ തുടങ്ങി. വലിയ ഭാരം ഇറക്കിയ സന്തോഷത്തിൽ ദുആ അവളുടെ പുറത്ത് കൊട്ടി പറഞ്ഞു

 \'മെല്ലെ തിന്നെടി തീറ്റ കൊതിച്ചി.\'

\'എടീ ഇയ്യ് വെള്ളാരം കണ്ണനോട് പറഞ്ഞ ഇത്?\'

ദുആ ഇല്ല എന്ന് തലയാട്ടി. 

\'എന്ന വിളിക്ക് എനിക്കും കാണണം ആൾടെ എക്സ്പ്രഷൻ \'

ദുആ ഫോണെടുത്ത് ഷഫീഖ് ന്റെ നമ്പറിലേക്ക് വീഡിയോ കാൾ ചെയ്തു.
പതിവില്ലാതെ നമ്പറിലേക്ക് വീഡിയോ കാൾ ചെയ്ത സന്തോഷത്തിൽ ഷഫീഖ് കാൾ എടുത്തു.

\'എന്താണ് പെണ്ണെ വിളിക്കാൻ ഒക്കെ തോന്നിയെ?\'

\'അവൾ അവനു മുഖം കൊടുക്കാതെ ഇരുന്നു.

\'എന്ത് പറ്റി മുഖം വല്ലാതെ ഇരിക്കുന്നെ?\'

\'എനിക്കിഷ്ടാ?\'

അവന്റെ കണ്ണുകൾ വിടർന്നു. അറിയാത്ത പോലെ അവൻ ചോദിച്ചു.
\'ഉം

 അവൾ സ്ക്രീനിലേക്ക് മുഖം തിരിച്ചു.

\'പറ \'

അവന്റെ കണ്ണുകൾ നിറഞ്ഞു.

\'ഇയാളെ \'

\'ഇയാൾക്ക് പേരില്ലേ?\'

അവന് ചിരി വന്നു.

\'ഷെഫിക്കാനെ \'

അവൻ അതൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.
\'മതി മതി ബാക്കി പിന്നെ അതും പറഞ്ഞു ഫിദ ഇടയ്ക്കു കയറി. 

\'ഞാൻ പിന്നെ വിളിക്കാം \'

അതും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ദുആ യുടെയും ഷഫീഖിന്റെയും വിവാഹനിശ്ചയംത്തിന് ഇനി വെറും 3 ദിവസം...

തുടരും