Aksharathalukal

ഏതാണാ കൽമണ്ഡപം?

ഏതാണാ കൽമണ്ഡപം?

പകയുടെ പുകയോ
പകലിൻ ചൂടോ;
ഏതോ ഭീകര നിഴൽക്കുത്താടണ
മണ്ഡപമോയിവിടം?

ആരോ ആരുടെ ചോരകുടിക്കാൻ
ആരോ ആരുടെ തലയുമറക്കാൻ
പോർവിളി നല്കണ
മുടിയേറ്റാണോ, കഥകളിയാണോ?

അറിയില്ലിനിയൊരു സാന്ത്വനതംബുരു
മീട്ടാൻ പുലരികൾ വരുമോയിവിടെ?
മാലേയക്കുളിർകാറ്റു വിതച്ചോ
ജീവിതമെരിയും അഗ്നിശലാകകൾ?

ഏതോ മലയൻ മലകളിറങ്ങി
കൃഷ്ണാട്ടത്തിൻ തറയുടെ മുന്നിൽ
നിഴൽക്കുത്താടണ കണ്ടു രസിക്കും
കാഴ്ചക്കാരേ, ഉണരുക വേഗം!



സോക്രട്ടീസ്

സോക്രട്ടീസ്

5
181

    സോക്രട്ടീസ്  -----------------*\'ഹെംലക്ക്\' വീര്യമൊരു  ഹർഷോന്മാദമായെൻ രസനയിലലിയുമ്പോൾ;നിത്യ സത്യമാം മൃത്യുവെൻകോശാന്തരങ്ങളിലൊരുസാന്ത്വന ശ്രുതിമീട്ടുമ്പോൾ;ഞാനറിയാതെന്റെ ആത്മതേജസ്സൊരുയാത്രാമൊഴി ചൊല്ലുന്നുവോ?ഇതുമരണമല്ല, നിയതകർമകാണ്ഡത്തിന്റെപുതു കർമഭൂമി തേടും പ്രയാണം!വിലപിക്കവേണ്ട സഖാക്കളേ ഇതു ശിക്ഷയല്ല, കൂടു മാറ്റുന്നൊരു ശുഭനിമിഷം!ദ്രോഹിയായ്, ശത്രുവായ്,ഉഗ്രവിഷം തുപ്പും സർപ്പമായെന്നെവെറുതെ കളിയാക്കിയോർ;ശത്രുക്കളല്ല, ശുദ്ധാത്മാക്കൾ;സ്വന്തമറിവിൻ ചെറുചിപ്പിയിൽവിശ്വവിശാലത കണ്ടറിയാത്തവർ!എന്റെ മരണവൃത്താന്തമൊരുശ