സോക്രട്ടീസ്
സോക്രട്ടീസ്
-----------------
*\'ഹെംലക്ക്\' വീര്യമൊരു
ഹർഷോന്മാദമായെൻ
രസനയിലലിയുമ്പോൾ;
നിത്യ സത്യമാം മൃത്യുവെൻ
കോശാന്തരങ്ങളിലൊരു
സാന്ത്വന ശ്രുതിമീട്ടുമ്പോൾ;
ഞാനറിയാതെന്റെ ആത്മതേജസ്സൊരു
യാത്രാമൊഴി ചൊല്ലുന്നുവോ?
ഇതുമരണമല്ല, നിയത
കർമകാണ്ഡത്തിന്റെ
പുതു കർമഭൂമി തേടും പ്രയാണം!
വിലപിക്കവേണ്ട സഖാക്കളേ
ഇതു ശിക്ഷയല്ല, കൂടു മാറ്റുന്നൊരു ശുഭനിമിഷം!
ദ്രോഹിയായ്, ശത്രുവായ്,
ഉഗ്രവിഷം തുപ്പും സർപ്പമായെന്നെ
വെറുതെ കളിയാക്കിയോർ;
ശത്രുക്കളല്ല, ശുദ്ധാത്മാക്കൾ;
സ്വന്തമറിവിൻ ചെറുചിപ്പിയിൽ
വിശ്വവിശാലത കണ്ടറിയാത്തവർ!
എന്റെ മരണവൃത്താന്തമൊരു
ശീതനിലാത്തണലായ് പരക്കുകിൽ
അതുതന്നെ ഇജ്ജന്മസുകൃതം!
.............................
• സോക്രട്ടീസിന് കൊടുത്ത വിഷം.
ഒരു കുടക്കീഴിൽ
ഒരു കുടക്കീഴിൽ-------------------തീയൂർന്നിറങ്ങാത്ത,ജലമൂറി വീഴാത്ത,കുടയൊന്നു തേടിഞാൻനോക്കുന്നു ചുറ്റിലും!തീയാമസൂയയുംമഴയെന്ന ദ്വേഷവുംഅവതീർത്ത നീറ്റലിൽഅഴുകും വ്രണങ്ങളിൽ;വേദനിച്ചാർത്തുകരയുന്ന ജീവനെകാത്തുരക്ഷിക്കുവാൻ,കഴിവുള്ള കുടയൊന്നു വേണം.അക്കുടക്കീഴിലെതണലിന്റെ ശാന്തിയിൽഅക്ഷരപ്പുക്കളിറുത്തേറെമാല്യം കൊരുക്കുവാൻ!