Aksharathalukal

നീലനിലാവേ... 💙 - 12

നിളയുടെ മുറിയിൽ നിന്ന് ഇറങ്ങിയ ഭദ്രൻ നേരെ പോയത് പ്രവേശനമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലേക്കാണ്.. മുറിയുടെ അകത്തെ ലൈറ്റ് ഓൺ ചെയ്ത് അവനൊന്ന് ചുറ്റും നോക്കി.. ചുറ്റും കാണുന്നതെല്ലാം ദേവിന്റെ വസ്തുക്കളാണ്.. അവിടെയൊന്ന് പോലും നിളയുടേതെന്ന് പറയാനില്ല.. അവൻ അലമാരയുടെ അടുത്തേക്ക് നടന്നു.. പൂട്ട് തിരിച്ച് ആ തടിയുടെ അലമാര വലിച്ച് തുറക്കുമ്പോൾ അവന്റെ കണ്ണുകളൊന്ന് ചുരുങ്ങി...

നിളയ്ക്ക് കഞ്ഞി കൊടുത്ത് കഴിഞ്ഞ് പാത്രം അടുക്കളയിൽ കൊണ്ട് വെച്ചിട്ട് അവനെ കഴിക്കാൻ വിളിക്കാൻ വന്ന ദേവ് അവന്റെ അലമാരയും തുറന്നുള്ള നിൽപ്പ് കണ്ടൊന്ന് സംശയിച്ചു...

\"\"\" എന്താടാ? \"\"\" ദേവ് മുറിയിലേക്ക് കയറി.. ഭദ്രൻ അലമാര അടച്ച് അവന് നേർക്ക് തിരിഞ്ഞു...

\"\"\" നീ ഇവിടെയാണോ കിടക്കുന്നത്? \"\"\" അതാണ് അവൻ ആദ്യം ചോദിച്ചത്...

\"\"\" അതേ.. എന്തേ ? \"\"\" ദേവ് നെറ്റിചുളിച്ചു.. ഗൗരവം നിറഞ്ഞ ഭദ്രന്റെ മുഖഭാവം എന്തിന് വേണ്ടിയാണെന്ന് അവന് മനസ്സിലായില്ല...

\"\"\" നിളയോ? \"\"\" ഭദ്രൻ മേശമേൽ ഇരിക്കുന്ന അവന്റെ ഫോണിലൂടെയും മറ്റും ഒന്ന് വിരലോടിച്ച് കൊണ്ട് തിരക്കി...

\"\"\" അപ്പുറത്തെ മുറിയിൽ.. എന്താടാ? \"\"\" ദേവ് അവനെ മനസ്സിലാകാതെ നോക്കി.. ഭദ്രൻ ഒന്നുമില്ലെന്ന് പോലെ തല ചലിപ്പിച്ചു...

\"\"\" നീ വാ.. നല്ല വിശപ്പ്.. ഞാൻ ഇന്ന് ഇവിടെ കിടക്കാമെന്ന് വെച്ചു... വെളുപ്പിന് എഴുന്നേറ്റ് പോകാം... \"\"\" കൂടുതൽ സംസാരത്തിന് നിൽക്കാതെ ഭദ്രൻ മുറിയിൽ നിന്ന് ഇറങ്ങി ഊണുമേശയുടെ അടുത്തേക്ക് നടന്നു.. ഒന്നും മനസ്സിലാകാതെ ദേവ് അവന് പിന്നാലെയും...

രണ്ട് പാത്രം എടുത്ത് അതിൽ ചപ്പാത്തിയും കറിയും വിളമ്പി ഒരു കസേര വലിച്ചിട്ട് ദേവ് ഇരിക്കുമ്പോഴേക്കും ഭദ്രൻ കൈ കഴുകി വന്നിരുന്നു...

\"\"\" നീ കണ്ടിരുന്നോ ഇന്ന് അവനെ? \"\"\" ഭദ്രൻ ദേവിന്റെ എതിർവശത്തായുള്ള കസേര നീക്കിയിട്ട് അതിലേക്ക് ഇരുന്നു...

\"\"\" മ്മ്മ്.. അവളുടെ കാര്യം എന്തായി? എന്തെങ്കിലും നടക്കുമോ? \"\"\" ചപ്പാത്തി മുറിച്ച് വായിലേക്ക് വെച്ച് കൊണ്ട് ദേവ് അവനെ ചോദ്യഭാവത്തിൽ നോക്കി... ഒന്നും മിണ്ടാതെ ഷർട്ടിന്റെ പോക്കറ്റിൽ കിടക്കുന്ന ഫോൺ എടുത്ത് ലോക്ക് മാറ്റി ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്ത് ഭദ്രൻ അവന് മുന്നിലായി മേശമേൽ വെച്ചു.. ദേവ് ഫോണിലേക്ക് നോക്കി.. \" Meera Harinder \" എന്ന പേരിനൊപ്പം താഴെയുള്ള ചാറ്റും കൂടി കാൺകെ ദേവിന്റെ കൈയ്യിൽ ഇരുന്ന ചപ്പാത്തി പ്ളേറ്റിലേക്ക് വീണു...

\"\"\" Oh - My .........! \"\"\" ബാക്കി പറയാതെ ആവേശത്തോടെ അവൻ ആ ഫോൺ കൈയ്യിലേക്ക് എടുത്തു.. അതിലെ ചാറ്റ് ഓരോ തവണ സ്ക്രോൾ ചെയ്യുമ്പോഴും അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു...

\"\"\" You\'re such a flirt, Bhadra ........ \"\"\" അമ്പരപ്പോടെ അവനെയൊന്ന് നോക്കി പോയി ദേവ്...

\"\"\" ഇത് കണ്ടിട്ട് അവള് ശരിക്കും നിന്റെ വലയിൽ വീണത് പോലെയുണ്ടല്ലോടാ.. ഇനി റിയൽ പ്രേമം എങ്ങാനും ആയി മാറുമോ മീര ഹരിന്ദറിന് ഇൻസ്റ്റയിലെ ഫേക്ക് ഐഡിയായ വിശാൽ സൂര്യയോട് ....? \"\"\" ദേവ് ഒരു കള്ളചിരിയോടെ പുരികം ഉയർത്തി.. ഭദ്രന്റെ ചുണ്ടുകൾ പുച്ഛത്തോടെ ഒന്ന് കോടി...

\"\"\" അതിന് ആരോടാണ് അവൾക്ക് റിയൽ പ്രേമം അല്ലാതിരുന്നത്.. കൂടെയുള്ള നാലെണ്ണത്തിന്റെയും കൂടെ ഒരേ സമയം ഒരേ ബെഡിൽ ശരീരം പങ്കിട്ടത്തിന്റെ പിറ്റേ ദിവസമാണ് അവൾ ദിവ്യ പ്രേമം എന്ന് പറഞ്ഞ് ഇരുപത്തിയേഴ് വയസ്സുകാരനായ അഭിഷേക് മേനോനെ വിളിച്ച് വരുത്തി കൊന്ന് കളഞ്ഞത്... എന്ത് എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്ന് പോലും മനസ്സിലാകാതെ നമ്മൾ നെട്ടോട്ടം ഓടിയ ദിവസങ്ങൾ ഓർമ്മയില്ലേ നിനക്ക്...? ഏകദേശം ഇപ്പോഴും നമ്മൾ ആ സ്റ്റേജിൽ തന്നെയാണ് നിൽക്കുന്നത്.. ഒന്നും എവിടെയും എത്തിയിട്ടില്ല.. തേടി വന്നവരിൽ രണ്ട് പേർ കൺമുന്നിലുണ്ട്.. എന്നിട്ടോ.. ഒന്നും.. ഒന്നും ആയില്ല... ഇവളെ കൂട്ടാതെ ആ ബാക്കിയുള്ള രണ്ട് പേർ ഇവിടെ എത്തുന്നത് വരെ നമ്മുടെ ഒരു ചോദ്യത്തിനും ഉത്തരം കിട്ടില്ല, ദേവാ... \"\"\" വലിഞ്ഞു മുറുകിയ മുഖഭാവത്തിൽ അവൻ പറഞ്ഞ് നിർത്തുമ്പോൾ ആലോചനയോടെ ദേവ് ഒന്ന് തലയനക്കി...

________________________🦋

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ രണ്ട് പേരും കഴിച്ച പാത്രവുമായി ദേവ് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയതും ഭദ്രൻ അവൻ പോയ വഴിയേ ഒന്ന് നോക്കി കൊണ്ട് വാഷ്ബേസിന്റെ അടുത്തേക്ക് ചെന്ന് കൈ കഴുകി പ്രവേശന മുറിയിൽ ഇരിക്കുന്ന തൈലവും എടുത്ത് നിളയുടെ മുറിയിലേക്ക് ചെന്നു.. കട്ടിലിന്റെ തല ഭാഗത്തെ ചുവരിൽ ചാരി ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നവൾക്ക് അടുത്തായി കട്ടിലിൽ ചെന്നിരുന്ന് അവൻ കൈയ്യിലെ തൈലം അവിടുത്തെ ടേബിളിലേക്ക് വെച്ചു...

\"\"\" കഴിച്ചോ?, ഭദ്രാ... \"\"\" അവനെ നോക്കാതെ തന്നെയവൾ തിരക്കി...

\"\"\" മ്മ്മ്.. ഞാനൊരു കാര്യം ചോദിച്ചാൽ കുഞ്ഞു സത്യം പറയുമോ? \"\"\" അവൻ അവളുടെ മുഖം മെല്ലെ തനിക്ക് നേരെ തിരിച്ച് ആ കണ്ണുകളിലേക്ക് നോക്കി.. പ്രതീക്ഷിക്കാത്ത നീക്കം ആയതിനാൽ തന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ ചിമ്മി അടച്ച് തലതാഴ്ത്തി അവൾ മുഖം അവനിൽ നിന്ന് മറയ്ക്കാൻ ശ്രമിച്ചു...

\"\"\" ഞാൻ കണ്ടതാണ്, കുഞ്ഞൂ... \"\"\" അവളുടെ കാട്ടി കൂട്ടൽ കണ്ട് അവൻ ഗൗരവത്തോടെ പറഞ്ഞു.. അവളൊന്നും മിണ്ടിയില്ല...

\"\"\" എന്താ പറ്റിയത്? \"\"\" ഒന്ന് നിശ്വസിച്ച് കൊണ്ട് അവൻ അവളുടെ ഇടം കൈ പിടിച്ചെടുത്ത് തന്റെ കൈ വെള്ളയിലേക്ക് വെച്ച് അന്വേഷിച്ചു.. നിളയുടെ ചുണ്ടുകൾ വേദനയോടെ ഒന്ന് വിരിഞ്ഞു...

\"\"\" എന്നെ ഒന്ന് കേൾക്കാനോ.. എന്നെ മനസ്സിലാക്കാനോ.. ഒന്നിനും.. നിന്റെ ഏട്ടൻ തയ്യാറാവില്ല, ഭദ്രാ.. അവന് അതിന് കഴിയില്ല... \"\"\" അവളുടെ കണ്ണുകൾ പിന്നെയും കലങ്ങി.. അവളെ കേൾക്കാനായി അവൻ അവളെ ഉറ്റു നോക്കി.. മനസ്സിൽ എന്താണെന്ന് അവൾ പറഞ്ഞ് തീർക്കട്ടെയെന്ന് കരുതി അവൻ...

\"\"\" പ്രണയം ഒരു വേദനയാണെന്ന് കേട്ടിട്ടുണ്ട്.. പക്ഷേ.. ഇന്ന്.. ഈ നിമിഷം ഞാൻ അത് മനസ്സിലാക്കുന്നുണ്ട്, ഭദ്രാ... \"\"\" ചുണ്ടിലെ ചിരി മായ്ക്കാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" ഇന്ന്.. ഇന്ന് അവനെന്നെ തല്ലി, ഭദ്രാ.. ഏതോ ഒരുത്തി ആരോടോ എന്തോ ചെന്ന് പറഞ്ഞതിന്റെ പേരിൽ... അവളുടെ വാക്ക് കേട്ട്.. എന്താണ് ഉണ്ടായതെന്ന് പോലും തിരക്കാതെ.. നാട്ടുകാർ മുഴുവൻ നോക്കി നിൽക്കെ.. ഈ മുറ്റത്ത് നിർത്തി.. അവൾക്ക് കണ്ട് സന്തോഷിക്കാൻ എന്നെ തല്ലി അവൻ അവസരം ഒരുക്കി കൊടുത്തു... \"\"\" ചുണ്ടിൽ സ്വയം പുച്ഛിക്കും പോലൊരു ചിരിയോടെ അവൾ പറഞ്ഞ് നിർത്തിയ വേളയിൽ ഭദ്രന്റെ മുഖം മുറുകി...

\"\"\" പഞ്ചമി കാരണമാണോ ? \"\"\" അത്ര മാത്രം.. അത്ര മാത്രം അവൻ ചോദിച്ചു.. അവളൊന്ന് തലകുലുക്കി.. അടുത്ത നിമിഷം അവൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റതും നിളയുടെ പിടി അവന്റെ കൈയ്യിൽ വീണിരുന്നു...

\"\"\" കൈ വിട്, കുഞ്ഞൂ... \"\"\" തിരിഞ്ഞ് നോക്കാതെ അവൻ മുറുകിയ ശബ്ദത്തിൽ പറഞ്ഞു.. അവൾ കൈ വിട്ടില്ല.. പകരം ആ കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി...

\"\"\" നിനക്ക് ഞാൻ അനിയത്തിയാകും മുൻപേ ആദിയേട്ടൻ നിന്റെ ഏട്ടനാണ്.. എനിക്ക് വേണ്ടി അവന്റെ മേൽ നിന്റെ കൈ പതിയരുത്... \"\"\" ഉറച്ച വാക്കുകൾ ആയിരുന്നു അവളുടേത്.. അവനൊന്ന് തിരിഞ്ഞ് നോക്കി...

\"\"\" നീ ഇവിടെ ഇരിക്ക്... \"\"\" അവൾ അവനെ പിടിച്ച് തന്റെ അടുത്തേക്ക് ഇരുത്തി...

\"\"\" എനിക്ക് എന്തോ പോലെ തോന്നാ, ഭദ്രാ.. അവനെന്നെ ഒരിക്കലും പ്രണയിക്കില്ലെന്ന് തോന്നാ.. എന്റെ ജീവിതം തന്നെ ഒരു അർത്ഥമില്ലാതെ അവസാനിക്കും എന്ന പോലെ ഒക്കെ.. പണ്ടും.. ഇപ്പോഴും.. ഒന്നും എനിക്ക് മാത്രം എന്താ ഭദ്രാ ഇങ്ങനെ? അച്ഛൻ മരിച്ചതിൽ പിന്നെ സന്തോഷം എന്താണെന്ന് അറിഞ്ഞത് ആദിയേട്ടന്റെ അടുത്തേക്ക് വന്നതിൽ പിന്നെയാ.. പക്ഷേ.. ഇപ്പൊ അതുമില്ല എനിക്ക്.. എന്നാണ്.. എപ്പോഴാണ്.. എന്നൊന്നും എനിക്കറിയില്ല.. എപ്പോഴോ ഉള്ളിൽ കയറി കൂടി പോയി... പ്രണയിച്ചു പോയി.. അതായിരുന്നു ഞാൻ അവനോട് ചെയ്ത തെറ്റെന്ന് തോന്നുന്നു.. ഞാനൊന്ന് ചോദിച്ചോട്ടെ?, ഭദ്രാ.. അവന്.. അവന്റെ മനസ്സിൽ.. മറ്റാരെങ്കിലും ഉണ്ടോ? എന്തോ.. എനിക്ക് അങ്ങനെയൊക്കെ തോന്നാ... ഉണ്ടോ?, ഭദ്രാ... \"\"\" വേദനയോടെ പറഞ്ഞ് തുടങ്ങി ഒടുവിൽ ഒരു പരിഭ്രമത്തോടെ അവന്റെ കൈയ്യിൽ പിടിച്ച് അവൾ ആരാഞ്ഞു.. ഭയം.. അതാണ് അവളുടെ ശബ്ദത്തിൽ പോലും നിറഞ്ഞ് നിന്നത്.. അവന്റെ ഹൃദയത്തിൽ താനല്ലാതെ മറ്റൊരു പെണ്ണ് ഉണ്ടെങ്കിൽ.. അതുകൊണ്ടാണെങ്കിലോ ഇനി അവൻ തന്നെ ഭാര്യയുടെ സ്ഥാനത്ത് കാണാത്തത്.. എന്ന വഴിയേ ചിന്തകൾ കാട് കയറി പോകെ അവളുടെ മുഖം വിവർണ്ണമായി.. അവളെ നോക്കിയിരിക്കെ പാവം തോന്നി അവന്.. പ്രണയമാണ് ഈ പെണ്ണിന് അവനോട്... ഭ്രാന്തമായൊരു പ്രണയം... ഓർക്കെ മൗനമായി അവൻ അവളുടെ നെറുകയിൽ കൈ വെച്ചു...

\"\"\" അവനെനിക്ക് ഏട്ടൻ ആണെങ്കിൽ.. നീ എനിക്ക് അനിയത്തിയാണ്, കുഞ്ഞൂ.. രക്തബന്ധം ഇല്ലെന്നേ ഉള്ളൂ.. നീ എനിക്ക് അവനെ പോലെ തന്നെയാണ്.. ഇനിയും നിന്റെ വാക്ക് കേട്ട് മിണ്ടാതിരിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.. സംസാരിക്കും ഞാൻ അവനോട്.. എനിക്ക് അറിയണം എന്താ അവന്റെ മനസ്സിലെന്ന്... ഇനി നീ എന്നെ തടയരുത്, നിളാ ... \"\"\" കൂടുതലൊന്നും പറയാതെ അവൾക്ക് ഒന്ന് എതിർക്കാൻ പോലും അവസരം കൊടുക്കാതെ അവൻ അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. ഒരു നിമിഷം പകച്ചു പോയെങ്കിലും ഞൊടിയിടയിൽ നിള വെപ്പ്രാളത്തോടെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവന് പിന്നാലെ ഓടി... 

\"\"\" ഭദ്രാ... \"\"\" പ്രവേശന മുറി കടന്ന് അടുക്കളയിലേക്ക് നടക്കുന്ന അവന്റെ കൈയ്യിൽ പിടിത്തമിട്ട് അവൾ അവനെ പിടിച്ച് നിർത്തി...

\"\"\" കൈ വിട്, കുഞ്ഞൂ... \"\"\" അവന്റെ ശബ്ദം ഗൗരവത്തിലായി...

\"\"\" ഇല്ല.. എന്ത് ചോദിക്കാൻ ആണ് നിനക്ക്? പ്രണയം പിടിച്ച് വാങ്ങേണ്ടതല്ല.. ഭാര്യ എന്ന സ്ഥാനവും അവൻ എനിക്ക് നീ പറഞ്ഞ് നൽകേണ്ട ഒന്നല്ല... അവൻ അറിഞ്ഞോ അറിയാതെയോ മറന്ന ഒന്ന് നീ ഓർമ്മിപ്പിച്ചത് കൊണ്ട് കിട്ടിയാൽ ഞാൻ അത് സ്വീകരിക്കില്ല, ഭദ്രാ.. അന്ന് പറഞ്ഞത് ഞാൻ വീണ്ടും പറയുന്നു.. അങ്ങനെയുള്ള ഒന്നും എനിക്ക് വേണ്ട.. അവനായി ഈ താലി എന്നൊന്ന് എന്റെ കഴുത്തിൽ ഉണ്ടെന്ന് ഓർക്കുന്നൊരു ദിവസം.. അങ്ങനെ ഒരു ദിവസം ഉണ്ടായാൽ അന്ന് ചോദിച്ചോ നീ അതിനി എന്താണെങ്കിലും.. അല്ലാതെ അതിന് മുൻപ് ഒന്നും വേണ്ട... \"\"\" അവസാനം എന്ന പോലെ പറഞ്ഞിട്ട് അവന്റെ കൈ വിട്ട് തിരിഞ്ഞ് അവൾ അകത്തേക്ക് നടന്നതും ഭദ്രൻ ഒരുവേള ആ നിൽപ്പ് നിന്നു.. എന്താകും ദേവിന്റെ മനസ്സിൽ എന്നവന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.. അവൾ പറയുന്നത്.. അതേ.. അവൾ പറയുന്നതും ശരിയാണ്.. ചോദിച്ച് വാങ്ങേണ്ട ഒന്നല്ല പ്രണയം... എന്നാൽ ചോദിക്കാതിരിക്കാനും ആകുന്നില്ല എന്നൊരു അവസ്ഥയിൽ അവൻ അമർഷത്തോടെ അവിടുത്തെ സോഫയിലേക്ക് ഇരുന്ന് ഇരു കൈകളും തലയിൽ അമർത്തി...

\"\"\" നീ കിടക്കുന്നില്ലേ?, ഭദ്രാ... \"\"\" അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്ത് അവിടേക്ക് വന്ന ദേവ് അവന്റെ ഇരിപ്പ് കണ്ട് അവനടുത്തേക്ക് ചെന്ന് തിരക്കി.. ഭദ്രൻ തലയിൽ നിന്ന് കൈയ്യെടുത്ത് അവനെയൊന്ന് നോക്കി...

\"\"\" നീ എന്തിനാണ് ദേവാ ഇന്ന് ആ അകത്ത് കിടക്കുന്നവളെ ഈ വീട്ടുമുറ്റത്ത് വെച്ച് അവളുടെ ഭാഗം പോലും ചോദിക്കാതെ ആരുടെയോ വാക്ക് കേട്ട് എല്ലാവരും നോക്കി നിൽക്കെ തല്ലിയത് .........?! \"\"\" പല്ലുകൾ ഞെരിച്ചമർത്തി സോഫയിൽ നിന്ന് എഴുന്നേറ്റ് ഭദ്രൻ അവന് മുന്നിൽ ചെന്ന് നിന്നു.. ദേവ് ഒന്ന് ഞെട്ടി.. അവന്റെ മുഖത്തെ ദേഷ്യം.. അതിലായിരുന്നു ദേവിന്റെ കണ്ണുകൾ...

\"\"\" ഭദ്രാ, ഞാൻ... \"\"\" അവൻ പറഞ്ഞ് തുടങ്ങിയതേ ഭദ്രൻ വലം കൈ ഉയർത്തി അവനെ തടഞ്ഞിരുന്നു...

\"\"\" പഞ്ചമിയോ വിജയനോ ഈ നാട്ടുകാരോ ഒന്നുമല്ല!! ആ അകത്ത് കിടക്കുന്ന പെണ്ണാണ് നിന്റെ സ്വന്തം !! അവളാണ് നിന്റേത്...! ആ അവളെയാണ് നീ ആദ്യം കേൾക്കേണ്ടത്..!! ആ അവളെയാണ് നീ ആദ്യം വിശ്വസിക്കേണ്ടത്! ഊണിലും ഉറക്കത്തിലും നീയെന്ന ഒരൊറ്റയാളെ മാത്രം ഓർത്ത്.. നിന്നെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ആ പെണ്ണിനെ നിനക്ക് വിശ്വാസം ഇല്ലെങ്കിൽ.. അവളെ മനസ്സിലാക്കാൻ ഇത്രയും നാളായിട്ടും നിനക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ.. ഇനിയും ഒന്നും അനുഭവിക്കാൻ ബാക്കി വെക്കാതെ കൊന്ന് കളഞ്ഞേക്ക് നീ അതിനെ!!! \"\"\"

\"\"\" ഭദ്രാ !!!!!!! \"\"\" അവന്റെ രോഷം നിറഞ്ഞ ആ വാക്കുകൾ അവസാനിച്ചതും ദേവിന്റെ ഭൂമി ഒട്ടാകെ മുഴങ്ങും പോലുള്ള അലർച്ച അവിടെയാകെ ഉയർന്നു... 









തുടരും...........................................









Tanvi 💕



നീലനിലാവേ... 💙 - 13

നീലനിലാവേ... 💙 - 13

5
722

തന്നെ രൂക്ഷമായി നോക്കി ദേഷ്യത്താൽ വിറച്ച് മുന്നിൽ നിൽക്കുന്നവനെ ഭദ്രൻ പുച്ഛത്തോടെ നോക്കി...\"\"\" എന്താ നിനക്ക് പൊള്ളിയോ ? \"\"\" അതേ ഭാവത്തിൽ ഭദ്രൻ പുരികം ഉയർത്തി.. ഒന്നും മിണ്ടാതെ കൈ മുഷ്ടി ചുരുട്ടി സ്വയം നിയന്ത്രിച്ച് കൊണ്ട് ദേവ് മുഖം തിരിച്ചു.. അപ്പോഴേക്കും ശബ്ദം കേട്ട് നിള മുറിയിൽ നിന്ന് വെപ്പ്രാളത്തോടെ ഇറങ്ങി വന്നിരുന്നു...\"\"\" ഒന്നും പറയാനില്ലേ ? \"\"\" ഭദ്രൻ വീണ്ടും ചോദിച്ചു.. ദേവ് അവനെയൊന്ന് നോക്കി...\"\"\" ഞാൻ.. ഞാൻ അപ്പോഴത്തെ അവസ്ഥയിൽ ഓരോന്ന് കേട്ടപ്പോ... \"\"\" ഉള്ളിൽ അവൻ അവസാനം പറഞ്ഞ ആ വാക്കുകളോടുള്ള ദേഷ്യം നുരഞ്ഞ് പൊന്തുമ്പോഴും തന്റെ ഭാഗത്തെ തെറ്റ് തിരിച്ചറിഞ്ഞത