Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -6☠️




\"ഇത്രയും ദിവസം നമ്മൾ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു  ചോദ്യമില്ലേ  അതിന്    ഉത്തരം കിട്ടി . \"

\"സാർ എന്താ ഉദ്ദേശിച്ചത് \"

\"ചെന്നൈയിൽ ഉള്ള മുരുകനും, കൊല്ലപ്പെട്ടവരും  തമ്മിൽ എന്താ ബന്ധം.
എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയില്ലേ.  അൻവറും  മനാഫും, ചെന്നൈയിലുള്ള മുരുകനും   എല്ലാം  ഇപ്പൊ കണക്ട് ആയില്ലേ. \"

\"അത് ശെരിയാ സാർ \"

\"ഈ കൊലപാതകത്തിനു പിന്നിൽ ആരാണ് എന്ന് അറിയണമെങ്കിൽ  ആദ്യം നമ്മൾ അറിയേണ്ടത്  ഫൈസൽ നെ കുറിച്ചാണ്. 
അയ്യാൾ എന്തിനാണ് സുസൈഡ് ചെയ്തത് എന്നറിയണം. \"

\" അത് നമുക്ക് അറിയാല്ലോ  സാർ \"

\"അത് ഇവര്  പറയുന്നതല്ലേ. സത്യം എന്തെന്ന് നമുക്ക് അറിയില്ലല്ലോ.  

നമുക്ക് സത്യം എന്താണെന്ന് അറിയണം. അതിന് ആദ്യം ഫൈസൽനെ കുറിച്ചറിഞ്ഞേ  പറ്റു. \"



രണ്ട് ദിവസങ്ങൾക്ക് ശേഷം .....

ചെന്നൈയിൽ ഫൈസൽ പഠിച്ചിരുന്ന കോളേജിലേക്ക്   കമ്മീഷ്ണറും സംഘംവരുന്നു.

ഫൈസൽന്റെ  അടുത്ത കൂട്ടുകാരനായിരുന്ന ദീപു. ദീപുവിനെ കാണാനായിട്ടാണ് അവർ അവിടേക്ക് വന്നത്. 

\"സ്ക്യൂസ്സ്മി...
ദീപു അല്ലെ \"

\"അതെ \"

\"ഞാൻ അസിസ്റ്റന്റ് കമ്മീഷ്ണർ ജോയ് തോമസ് \"

\"ഹലോ  സാർ \"

\"ഈ ഫൈസൽന്റെ കസിൻസിന്റെ മരണത്തെ കുറിച്ചൊക്കെ അറിഞ്ഞിരുന്നല്ലോ അല്ലേ \"

\"ഉവ്വ് സാർ \"

\"ആ  കേസ് അന്വേഷിക്കുന്നത് ഞാനാണ് \"

\"അറിയാം സാർ,
ന്യൂസിൽ കണ്ടിരുന്നു \"

\"ഓക്കേ...,
എനിക്ക്  ഇയ്യാളിൽ നിന്നും കുറച്ചു കാര്യങ്ങൾ  അറിയാനുണ്ട്  \"

\"എന്താ സാർ \"

\"ഇയ്യാളും, ഫൈസ്സലുമായിട്ട് എത്രനാളത്തെ ബന്ധമാണ് \"

\"ഫിഫ്ത് സ്റ്റാൻഡേർഡ് മുതൽ എനിക്ക് അവനെ അറിയാം. അതിനുശേഷം ഞങ്ങൾ ഒന്നിച്ചാ പഠിച്ചത് \"

\"അപ്പൊ ഫൈസൽ നെ കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും ദീപുവിന്  അറിയാമായിരിക്കും ......
അല്ലേ\"

\"അത്....,
കുറച്ചൊക്കെ  \"

\" എനിക്ക്  നിങ്ങൾ  ചെന്നൈയിൽ വന്നത് മുതൽ ഉള്ള കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി, 
ടെൽ മി...... \"

\"കുറച്ചു സമയം ആലോചിച്ചതിന് ശേഷം ദീപു അതേക്കുറിച്ച് പറയാൻ തുടങ്ങുന്നു. 

ഫൈസിക്ക്   ഫിലിം ഫീൽഡിൽ ആയിരുന്നു താൽപ്പര്യം. പക്ഷേ അവന്റെ  വാപ്പാക്ക് അത് ഇഷ്ടായിരുന്നില്ല.

അവരറിയാതെ അവന്റെ സ്വപ്നം യാഥാർഥ്യം ആകുന്നതിനുവേണ്ടിട്ടാണ്  ഞങ്ങൾ മെഡിസിന് ചെന്നൈയിൽ അഡ്മിഷൻ എടുത്തു വന്നത്.   

പക്ഷേ ഇവിടെ വന്ന് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അവന് അതിനോടുള്ള താല്പര്യം കുറഞ്ഞുവന്നു. 
അതിന്റ കാരണം ആദ്യമൊന്നും എനിക്ക് മനസിലായില്ല. പിന്നെയാ കാര്യം പിടികിട്ടിയത്. 

ഒരുദിവസം ക്ലാസ്സ്‌ നടന്നുകൊണ്ടിരുന്നപ്പോൾ  

\"ഇങ്ങേര് ക്ലാസ്സ്‌ എടുക്കാൻ തുടുന്നതും  എനിക്ക്  ഉറക്കം വരുന്നതും ഒന്നിച്ചാ.

ഫ്രണ്ടിലിരിക്കുന്നവന്മാരെ ഒക്കെ സമ്മതിക്കണം,
ഡാ,....

നീ ഈ ലോകത്തൊന്നുമല്ലേ ഞാൻ പറഞ്ഞത് എന്തെങ്കിലും നീ 
കേട്ടോ  \"

\"എന്ത് \"

\"കുന്ത് .... ,
നല്ല വായിനോട്ടമാണല്ലോ ആരെയാ  മോൻ നോക്കുന്നെ, ലിസിയെ ആണോ  അതോ  പ്രീതിയെ യോ \"

\"പ്രീതി \"

\"എന്താ ഉദ്ദേശം\"

\"ഒരു ഉദ്ദേശവുമില്ല \"

\"പിന്നെ എന്തിനാ നീ അവളെ നോക്കുന്നെ \"

\"ശെടാ എനിക്ക് ആരെയും നോക്കാനും പാടില്ലേ \"

\"നോക്കിക്കോ, പക്ഷേ ഈ നോട്ടം അത് എന്തോ ഉദ്ദേശിച്ചാ\"

\" എന്നാ കേട്ടോ എനിക്ക് അവളെ   ഇഷ്ടാ \"

\"ഇഷ്ടാന്ന്  പറഞ്ഞാൽ ലവ് ആണോ \"

\"ആ... അങ്ങനെയും പറയാം \'

\"നിനക്കെന്താടാ വട്ടാണോ \"

\"ഒരാളെ ഇഷ്ടപ്പെടുന്നത് എങ്ങനാടാ വട്ടാവുന്നെ\" 

\"അതിന്  നീ........\"

അപ്പോഴാ ദീപു.... 
എന്നൊരു വിളിവരുന്നത്,  ഞാൻ പതിയെ എഴുന്നേറ്റു,  എഴുനേറ്റുനിന്ന എന്നോടായി സാറിന്റെ വക നല്ല കിടിലൻ ഒരു ചോദ്യം ? 

ഇതിന്റെ ഉത്തരം അറിയാമെങ്കിൽ എനിക്ക് ഇവിടെ വന്നിരിക്കേണ്ട കാര്യമില്ലല്ലോ, എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്  ഞാൻ മിണ്ടാതെ നിന്നു.

നേരെ ആ ചോദ്യം ഫൈസലിനോടായി?  

അവനും എന്റെ നിലപാട് സ്വീകരിച്ചു. 
ഞങ്ങളുടെ നിലപാട് കണ്ട് സാറ് ഒരു നിലപാട് എടുത്തു. 

ക്ലാസ്സിൽ ശ്രദ്ധിക്കാത്തവർ ക്ലാസ്സിൽ ഇരിക്കണ്ട.  ഞങ്ങൾ സന്തോഷത്തോടെ പുറത്തേക്കു പോയി. 

\"ക്ലാസ്സിൽ നിന്നും പുറത്താക്കിയപ്പോ സമാധാനമായല്ലോ നിനക്ക് \"

\"അതിനുള്ളിൽ ഇരുന്നിട്ട് എന്ത്
നേടാനാ \"

 \" എടാ....,,
നീ സീരിയസ് ആയിട്ടാണോ പറഞ്ഞേ \"

\"അതെന്ന്....  \"

\"എടാ ഇത് തമിഴ്നാടാ \"

\"അതിനെന്താ, തമിഴ്നാട്ടിലെ പെണ്ണിനെ പ്രേണയിക്കാൻ പാടില്ലേ \"

\"നിനക്ക് കേരളത്തിന്ന്  കിട്ടിയ അടിയൊന്നും പോരെ, ഇനി തമിഴന്റെ അടികൂടി കിട്ടിയാലേ സമാദാനം ആവുകയുള്ളോ \"


\"അവിടെന്ന് കിട്ടിയതൊന്നും എനിക്ക് വേണ്ടി അല്ലല്ലോ,  നിനക്ക് വേണ്ടി അല്ലേ, ഇനി എനിക്ക് വേണ്ടി കൊല്ലേണ്ടിവന്നാൽ അങ്ങ് കൊള്ളും  \"

\"അതിപ്പോ ആർക്ക് വേണ്ടി ആയാലും കിട്ടിയത് അടിയാണല്ലോ....

എടാ.. നിന്റെ  വീട്ടുകാർ അറിഞ്ഞാലുള്ള കാര്യം അറിയാല്ലോ,  അത് നീ മനസിലാക്ക് \"

\"നീ എന്തൊക്കെ പറഞ്ഞാലും എന്റെ തലയിൽ കയറില്ല, എനിക്കവളെ അത്രക്കിഷ്ടാ,  നീ ഇത്  എങ്ങനേലും അവളോട് പറയണം പ്ലീസ് \"

\"അപ്പൊ തല്ല് മൊത്തം എനിക്ക് കിട്ടട്ടേന്ന് അല്ലേ \"

\"എന്നാ പിന്നെ എനിക്ക് ഒരു ഐഡിയ എങ്കിലും  പറഞ്ഞുതാ\"

\"അപ്പൊ നിനക്ക് വിടാൻ ഉദ്ദേശം    ഇല്ലല്ലേ \"

\"ഇല്ല,....ഇല്ല... ഇല്ല.
ഡാ  നീ മാത്രമേ ഉള്ളു എന്നെ സഹായിക്കാൻ, പ്ലീസ് ഡാ.... പ്ലീസ്.... \"

മനസില്ല മനസോടെ 

\"ഓഹ്... സമ്മതിച്ചു.
ഇനി വരുന്നത് വരുന്നിടത്തു വെച്ച് കാണാം \"

\"താങ്ക്സ് ഡാ....\"


                                       തുടരും...... 



☠️ ഇതാണ് എന്റെ പ്രതികാരം  ഭാഗം -7☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -7☠️

4.3
664

അവന്റ നിർബന്ധത്തിന്‌വഴങ്ങി സമ്മതിച്ചു.  ഇനി എന്താവോ എന്ന് ദൈവത്തിനറിയാം. അല്പസമയതിനുശേഷം ക്ലാസ്സ്‌കഴിഞ്ഞു സാർ പുറത്തേക്കുപോയി.അപ്പോഴാണ് ഞങളുടെ നാട്ടുകാരിയായ ലക്ഷ്മി ഞങ്ങളുടെ അടുത്തേക്ക് വന്നു. \"പൊന്ന് മോനെ ഇത് എന്തൊരു വായിനോട്ടമാ, തനി മലയാളിയാന്ന് തെളിയിച്ചു \"\"അതിവനു എക്സ്പീരിയൻസ് ഇല്ലാഞ്ഞിട്ടാ \"\"പറയുന്ന ആളിന് അത് നന്നായിട്ടുണ്ടെന്ന് തോന്നുന്നു \"\'ഇവന് ആകപ്പാടെ വ്യതിയായി ചെയ്യാൻ അറിയുന്ന  ഒരേ ഒരു കാര്യം അതാ \"\"അതെ, അതിലെനിക്ക് ഒരു നാണക്കേടും ഇല്ല. ഇവനെ  ആ പ്രീതിയോട്  ചങ്കിൽകൊണ്ട പ്രേമാ \"\" പ്രേമമോ.....ശെരിക്കും \"\"മം\"\"അവന്റൊരു നാണം കണ്ടി