Aksharathalukal

seven queens 64

Seven Queen\'s
Part 64
✍️jifni

________________________

പറയുന്ന വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ല എന്നറിയാമെങ്കിലും ഇനിയും അവളുടെ മനസ്സിൽ താൻ ഇല്ലാതിരിക്കാൻ വേണ്ടി ആവുന്നിടത്തോളം അവളെ വാക്കുകൾ കൊണ്ട് കുത്തിനോവിച്ചു. വീണ്ടും അവളെ ഫേസ് ചെയ്യാൻ കഴിയാത്തത് കൊണ്ട് ഇല്ലാത്ത ദേഷ്യത്തെ മുഖത്ത് വരുത്തി കൊണ്ട് അവൻ അവിടെ നിന്ന് അവളെ മറികടന്നു എണീറ്റ് പോയി.

പോകുന്ന ആശിയെ നോക്കി പൊട്ടിക്കരയാനെ അവൾക്കായൊള്ളൂ..

\'എന്റെ.. സ്നേഹത്തിനു...അപ്പൊ എന്ത് വിലയാണ്...എന്റെ സ്നേഹത്തിനുള്ള അർഹത ഇല്ല പോലും...ശെരിയാ.. ആരോരുമില്ലാത്ത ഈ അനാഥ പെണ്ണിന്റെ സ്നേഹം ഒന്നും വേണ്ടി വരില്ല ആഷിഖ്ന്. ഇട്ട് മൂടാൻ പണം ഉണ്ടെങ്കിലും ഞാൻ ഒരു അനാഥയല്ലേ.. സ്വന്തമെന്ന് പറയാൻ ഈ കൂട്ടുകാർ എല്ലാതെ ആരാ എനിക്കുള്ളത്.. ആരൂല്യ... ആശിക്ക് ഉമ്മയും ഉപ്പയും പെങ്ങളും പിന്നെ അവനെ സ്നേഹിക്കുന്ന ഷാനയും സ്വന്തം മോനെ പോലെ സ്നേഹിക്കുന്ന അമ്മായിയും എല്ലാവരും ഉണ്ട്..ചിലപ്പോ എന്നേ സ്നേഹിച്ചാൽ ഇവരൊക്കെ അവനെ തള്ളി പറഞ്ഞേക്കാം..ഞാൻ ഞാനെന്ത് പൊട്ടിയാ... എന്റെ ഇഷ്ട്ടം പോലും അവനോട് പറഞ്ഞത് മണ്ടത്തരമാണ്.. എന്നിട്ട ഇന്ന് ഇങ്ങനെ ഒക്കെ ചോദിച്ചേ... ഒന്നും വേണ്ടില്ലായിരുന്നു... അല്ല ചോദിച്ചത് നന്നായി.. അവന്റെ വായയിൽ നിന്ന് തന്നെ ഇത്രയധികം കേട്ടല്ലോ.. ഇനിയെങ്കിലും എന്റെ മനസ്സ് അവന്റെ പിറകെയുള്ള പോക്ക് നിർത്തുമായിരിക്കും.\'  
പൊട്ടികരയുന്നതിനോടൊപ്പം  അവളുടെ നാവ് എന്തൊക്കെയോ സംസാരിച്ചു. അവസാനം ഒരു തേങ്ങലിൽ അവൾ മുറ്റത്തു ഇരുന്നു. മനസ്സിലെ വേദനയെ പകുതിയിലേറെ ഇല്ലാതാകുന്നത് വരെ അവൾ അവിടെ ഇരുന്ന് കൊണ്ട് കരഞ്ഞു. കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ തോളിൽ ഒരു കരസ്പർശം തട്ടിയത് അരിഞ്ഞു കൊണ്ട് അവൾ തലയുയർത്തി നോക്കി. 

\'മെ...ഹ്...ഫി...\'

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ നാവുകൾ ആ പേര് ഉച്ചരിച്ചു.

റൂമിൽ ചെന്ന് ഫ്രഷാവാൻ വേണ്ടി ഷർട്ടിന്റെ ബട്ടൻസ് ഊരുന്നതിനോടൊപ്പം റൂമിലെ ജനൽ പാളി തുറന്നിട്ടപ്പോഴാണ് ആശിയും ജിയയും തനിച്ച് മുറ്റത്ത് നിൽക്കുന്നത് അവൻ കണ്ടത്. കുറച്ച് നേരം അവരെ തന്നെ ശ്രദ്ധിച്ചപ്പോൾ മെഹ്ഫിക്ക് മനസിലായി അവർ തമ്മിൽ നല്ലൊരു സംസാരം അല്ല നടക്കുന്നതെന്ന്. പറയുന്നത് ഒന്നും കേൾക്കുന്നില്ലെങ്കിലും ഇരുവരുടേയും ഭാവങ്ങളിൽ നിന്ന് മനസ്സിലാക്കാമായിരുന്നു സംഭാഷണത്തിന്റെ ഒഴിക്ക്.ശേഷം ആഷി പോയ ഉടനെയുള്ള ജിയയുടെ പൊട്ടികരച്ചിലും കണ്ടതോടെ അധിവേഗം മെഹ്ഫിയുടെ കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു.


മെഹ്ഫി ജിയയുടെ തോളിൽ തട്ടിയതും അവൾ തലയുയർത്തി കൊണ്ട് അവന്റെ പേര് പറഞ്ഞു.
എന്ത് പറയണം എന്നോ എന്ത് പ്രവർത്തിക്കണമെന്നോ എന്നറിയാതെ അവൾ വീണ്ടും വീണ്ടും കരഞ്ഞു മെഹ്ഫിയെ കണ്ടതോടെ അവളുടെ കരച്ചിലിന്റെ ശബ്ദം കൂടി. അവൾ മെഹ്ഫിയുടെ നെഞ്ചിലേക്ക് ചാഞ്ഞു. തന്നോട് ചേർന്നവളെ മെഹ്ഫി ചേർത്ത് പിടിച്ചു. കുറേ നേരം അവർക്കിടയിൽ മൗനം തളം കെട്ടി. എത്ര നേരം കഴിഞ്ഞിട്ടും ജിയയുടെ കരച്ചിൽ നിൽക്കുന്നില്ലാന്ന് കണ്ടതും മെഹ്ഫി അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവന്റെ ദേഹത്ത് നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചു.അവന്റെ ശ്രമം തിരിച്ചറിഞ്ഞ പോലെ അവൾ അവനിൽ നിന്ന് അകന്ന് നിന്ന് കൊണ്ട് തലതാഴ്ത്തി.കരഞ്ഞു കലങ്ങിയ തന്റെ കണ്ണുകളെ മെഹ്ഫി കാണാതിരിക്കാൻ വേണ്ടിയായിരുന്നു. 
മെഹ്ഫി അവന്റെ കൈ ഉപയോഗിച്ച് താടിയിൽ പിടിച്ചു കൊണ്ട് അവളുടെ തല ഉയർത്തി.

കരഞ്ഞു കലങ്ങി ചുവന്ന് വീർത്ത അവളുടെ കണ്ണുകൾകാണെ അവനിലും നോവ് പടർന്നു.

\"ജിയാ... എന്താ ഇത്.. ആ കണ്ണ് നിറയില്ലാന്ന് ഞാൻ നിന്റെ ഉമ്മിക്ക് കൊടുത്ത വാക്കാ.. ആ വാക്ക് പാലിക്കാൻ നീ എന്നേ സമ്മതിക്കില്ലേ.\" 

ഒലിച്ചിറങ്ങുന്ന അവളുടെ കണ്ണുനീർ തുള്ളികളെ തുടച്ചുമാറ്റി കൊടുത്തു കൊണ്ട്  മെഹ്ഫി പറഞ്ഞു.

\"അ.. ത്.. ഞാ..ൻ...\" 
എന്തോ പറയാൻ വേണ്ടി ജിയാ വിങ്ങി വിങ്ങി വാ തുറന്നു.

\"വേണ്ടാ... നീ ഒന്നും പറയേണ്ട.. ഇപ്പോഴത്തെ നിന്റെ ഈ കണ്ണുനീർ തുള്ളികൾക്ക് ഉത്തരം പറയേണ്ടത് ആശിയാണ്. അവന് നിന്നെ ഇഷ്ട്ടമ്മല്ലാന്ന് ആദ്യമേ പറഞ്ഞ സ്ഥിതിക്ക് അവനോട് ഒന്നും ചോദിക്കാൻ പറ്റില്ല. എന്നാൽ ഇപ്പൊ ഈ നിമിഷം ഞാൻ ഒരു കാര്യം പറയാം.. നിന്റെ ഉമ്മ എന്നേ ഏല്പിച്ചതാണ് നിന്നെ. അവസാനമായി കണ്ടപ്പോൾ എന്നോട് പറഞ്ഞതാ നിന്നെ കുറിച്ചെല്ലാം..എന്തോ ഇപ്പോ അതാലോചിക്കുമ്പോൾ തോന്നും മരിക്കുമെന്ന് അറിഞ്ഞു കൊണ്ട് നിന്നെ എന്റെ കയ്യിൽ ഏല്പിക്കുകയായിരുന്നെന്ന്. അത് കൊണ്ട് തന്നെ നിന്റെ മേൽ എല്ലാ അധികാരവും വെച്ച് ഞാൻ പറയുകയാണ്. കണ്ണുചോരയില്ലാത്ത ആങ്ങളമാരേ പോലെയാണെന്ന് തോന്നിയേക്കാം എന്നാലും ഞാൻ പറയുകയാണ്. ഇനി നീ ആശിയെ കുറിച്ച് ഓർക്കാൻ പോലും പാടില്ല. എന്റെ പെങ്ങളുടെ നല്ലതിന് വേണ്ടി ഈ ആങ്ങളക്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തേ പറ്റൂ..ചെല്ല്... പോയി ഫ്രഷായി കിടന്നോ.\"
  അവളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്ന കൂടെ ഉപദേശങ്ങളും നൽകി കൊണ്ടാണ് മെഹ്ഫി അവളെ പറഞ്ഞു വിട്ടത്. 
അവൾ പോകാൻ തിരിഞ്ഞതും അവൻ വീണ്ടും വിളിച്ചു.

\"ജിയാ...\"(മെഹ്ഫി )
\"മ്മ്....\" ഒരു നിശബ്ദതയോടെ അവൾ തിരിഞ്ഞു നോക്കി.

\"ആശിയെന്ന അദ്ധ്യായം ഇന്നത്തോടെ നിന്റെ ജീവിതത്തിൽ അവസാനിച്ചു.. ട്ടാ.. ഇനി ഓർക്കേണ്ട.. അത് വിടരും മുമ്പ് കൊഴിഞ്ഞു പോയ ഒരു പൂമൊട്ടാണെന്ന് കരുതിയാൽ മതി.\"  (മെഹ്ഫി )

\"മ്മ്...\" 
ഒരു നിറമില്ലാത്ത പുഞ്ചിരി നൽകി കൊണ്ട് ജിയ അകത്തേക്ക് കയറി. അകത്തേക്ക് കയറും മുമ്പ് മുഖം നന്നായി കഴുകിയിരുന്നു.

\"നീ ഇത്‌ വരെ എവിടെയായിരുന്നു.\" 

\"നീ അപ്പോൾ റൂമിൽ ഇല്ലായിരുന്നോ..\".
അകത്തേക്ക് കയറി വരുന്ന ജിയയെ കണ്ട് ബാക്കിയുള്ളവർ തിരക്കി. ചൂട് കാരണം കുറച്ച് കാറ്റ്  കൊണ്ടിരിക്കുകയായിരുന്നു എന്ന് പറഞ്ഞു കൊണ്ട് ജിയ അകത്തേക്ക് പോയി.

നേരെ ബാത്‌റൂമിൽ കയറി കുറച്ചു നേരം ഷവറിന്റെ ചുവട്ടിൽ നിന്ന്. എന്തോ ശരീരം തണുക്കുന്നതിനൊപ്പം മനസ്സും തണുത്ത ഒരു ഫീൽ ആയിരുന്നു.ഇന്നത്തോടെ മനസ്സിനെ കഴുകി വൃത്തിയാക്കാൻ തന്നെ അവളും തീരുമാനിച്ചു. 


ഇവിടെ ഒരാൾ പ്രണയത്തെ തുടച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ മറ്റൊരു സ്ഥലത്ത് ഹോസ്പിറ്റൽ വരാന്തയിൽ ഇരുന്നു പ്രണയകാവ്യങ്ങൾ കൈമാറുകയായിരുന്നു റാഷിയും അനും. 

ജാസി ഇത്തയെ റൂമിലേക്ക് മാറ്റിയത് മൂതൽ ഇത്തയുടെ അടുത്ത് തന്നെ ഉണ്ട്.ഉള്ളിൽ കരയുമ്പോഴും പുറത്ത് ഓരോ തമാശകൾ പറഞ്ഞു കഥ പറഞ്ഞിരിക്കുകയാണ്. അവന്റെ ആ സമീപ്യവും ചിരിയും കളിയും ഒരു രോഗിയാണ് ഹോസ്പിറ്റിലാണ് എന്നാ ചിന്ത പോലും ഇത്തയിൽ ഇല്ലാതാക്കി. ആ ഉമ്മന്റിം മോന്റിം സംസാരം കേട്ടും ഇടക്ക് അവരിൽ ഒരാളായും റോസിആന്റിയും കൂടെ കൂടി. അവർക്കടുത്തു വല്യ റോൾ ഇല്ലാത്തതും കൊണ്ടും കുറച്ച് നേരം ഒറ്റക്ക് ചിലവയിക്കാൻ ഒത്തിരി ആഗ്രഹിക്കുന്നത് കൊണ്ടും ആളൊഴിഞ്ഞ വരാന്തയിലേക്ക് നീങ്ങിയതാണ് അനും റാഷിയും.

ഇടം കയ്യിൽ തന്റെ പ്രണയിനിയുടെ വലം കൈ കോർത്ത് ആളൊഴിഞ്ഞ ആ വരാന്തയിൽ  ഇരുന്നപ്പോൾ ഇരുവരുടേയും മനസ്സ് ചുറ്റുമുള്ള സങ്കടങ്ങൾ എല്ലാം മറന്ന് നിറഞ്ഞ സമാധാനത്തിന്റെ വഴിയിൽ ആയിരുന്നു.വാക്കുകൾ കൊണ്ടും മൗനം കൊണ്ടും പ്രണയം കൈമാറി. ഇടക്ക് പ്രണയത്തിന്റെ ആഴം കൂട്ടുന്ന ചെറിയ ചെറിയ പരിഭവങ്ങളും തർക്കങ്ങളും അവർക്കിടയിൽ നിറഞ്ഞു. അത് കൂടാതെ എക്സാം കൂടി കഴിഞ്ഞാൽ റാഷി നാട്ടിലേക്ക് പോകുന്നതോടെ എന്നും നേരിൽ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടവും അവർക്കിടയിൽ ആ രാത്രി ചർച്ചയായി.


അങ്ങനെ പ്രണയവും വിരഹവും സന്തോഷവും സങ്കടവും ദേഷ്യവും വാശിയും എല്ലാം നിറഞ്ഞു കൊണ്ട് ആ രാവും പുലരുമെന്ന പ്രതീക്ഷയിൽ ലോകം കണ്ണടച്ചു.


തുടരും.. ❤️

seven queens 65

seven queens 65

4.8
706

Seven Queen\'sPart 65✍️jifni________________________അങ്ങനെ പ്രണയവും വിരഹവും സന്തോഷവും സങ്കടവും ദേഷ്യവും വാശിയും എല്ലാം നിറഞ്ഞു കൊണ്ട് ആ രാവും പുലരുമെന്ന പ്രതീക്ഷയിൽ ലോകം കണ്ണടച്ചു.____________________ഓരോ രാവും പുലരും പോലെ സൂര്യന്റെ ചെറിയ എത്തി നോട്ടത്തിലൂടെ ലോകം കണ്ണ്തുറന്ന്.പക്ഷികൾ കൂട്ടിൽ നിന്നെല്ലാം ആകാശം കയ്യടക്കി.ആ വരാന്തയിലെ ബെഞ്ചിൽ തോളോട് തോള് ചേർത്ത് ഉറങ്ങുകയായിരുന്നു അനും റാഷിയും ജാസിയുടെ വിളി കേട്ട് കൊണ്ടാണ് അവർ ഉണർന്നത് അവർ ഉണർന്ന് ഫ്രഷായി ക്യാന്റീനിൽ പോയി അവിടെ ഉള്ളവർക്കുള്ള ഭക്ഷണം കൊണ്ട് വന്നു. അപ്പോഴേക്കും ഇത്തയും ആന്റിയും ഉണർന്നിരുന്നു.\"ഇത്താ.. ഇപ്പോ എങ്ങനെ ഉണ്ട്.\" അന