Aksharathalukal

seven queens 65

Seven Queen\'s
Part 65
✍️jifni

________________________


അങ്ങനെ പ്രണയവും വിരഹവും സന്തോഷവും സങ്കടവും ദേഷ്യവും വാശിയും എല്ലാം നിറഞ്ഞു കൊണ്ട് ആ രാവും പുലരുമെന്ന പ്രതീക്ഷയിൽ ലോകം കണ്ണടച്ചു.


____________________

ഓരോ രാവും പുലരും പോലെ സൂര്യന്റെ ചെറിയ എത്തി നോട്ടത്തിലൂടെ ലോകം കണ്ണ്തുറന്ന്.പക്ഷികൾ കൂട്ടിൽ നിന്നെല്ലാം ആകാശം കയ്യടക്കി.


ആ വരാന്തയിലെ ബെഞ്ചിൽ തോളോട് തോള് ചേർത്ത് ഉറങ്ങുകയായിരുന്നു അനും റാഷിയും 
ജാസിയുടെ വിളി കേട്ട് കൊണ്ടാണ് അവർ ഉണർന്നത് 


അവർ ഉണർന്ന് ഫ്രഷായി ക്യാന്റീനിൽ പോയി അവിടെ ഉള്ളവർക്കുള്ള ഭക്ഷണം കൊണ്ട് വന്നു. അപ്പോഴേക്കും ഇത്തയും ആന്റിയും ഉണർന്നിരുന്നു.

\"ഇത്താ.. ഇപ്പോ എങ്ങനെ ഉണ്ട്.\" അനു ഇത്തയുടെ  കവിളിൽ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു.

\"എനിക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ പഴയതിനേക്കാൾ എത്രയോ ഉഷാർ ആണിപ്പോ.. ആദ്യം ആരുമില്ലാത്ത എനിക്ക് എന്റെ മക്കളെ പോലെ എന്നേ സ്നേഹിക്കുന്ന എത്ര മക്കളുണ്ട് എനിക്ക്. നിങ്ങൾ ഉണ്ടാകുമ്പോ ഞാൻ എന്തിന് പേടിക്കണം. ഞാൻ ഇപ്പോ ഉഷാറാണ്. ക്ഷീണവും ആ തളർച്ചയും എല്ലാം മാറി.\"  

ഒരു ചെറു ചിരിയോടെ ഇത്തപറഞ്ഞതും അനു ഇത്തയുടെ കവിളിൽ ചുണ്ടുകൾ അമർത്തി ഒരു മുത്തം കൊടുത്ത്. അപ്പോൾ തന്നെ റാഷി മറ്റേ കവിളിലും മുത്തം കൊടുത്തു. അവരെ രണ്ട് പേരെയും ചേർത്ത് പിടിച്ചു ഇത്ത തിരിച്ചും അവർക്ക് ഓരോ മുത്തം നൽകി.

\"അപ്പൊ എനിക്ക് ഇല്ലേ...\"  
കുശുമ്പോടെ ചുണ്ട് കോട്ടി കൊണ്ട് ജാസി ചോദിച്ചു.

\"ഇങ്ങോട്ട് വാടാ അവിടെ നിന്ന് കുശുമ്പ് കാണിക്കാതെ \" ഇത്ത അവനെ കൈ കൊണ്ട് മാടി വിളിച്ചതും അവൻ വന്നു ഇത്തയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു ഒരു ചുടുചുംബനം  നെറ്റിയിൽ കയ്യോടെ ചോദിച്ചു വാങ്ങി.


അങ്ങനെ ഡോക്ടറെ അടുത്ത് നിന്ന് ഡിസ്ചാർജ് ഒക്കെ വാങ്ങി എഴുതി തന്ന മരുന്നുകളും വാങ്ങി ഒരു ഉച്ചയോട് അടുക്കെ അവർ ഹോസ്പിറ്റലിൽ നിന്നിറങ്ങി. ഉച്ചക്കത്തെ ഭക്ഷണവും ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്നായിരുന്നു.

ഇത്തയും ആന്റിയും ഇല്ലാത്തത് കൊണ്ട് ബോയ്സും ഗേൾസും ഫുഡിന്റെ കാര്യത്തിൽ കുടുങ്ങി. രാവിലെ അവർ എല്ലാവരും കൂടി തട്ടിക്കൂട്ടി പുട്ടും പപ്പടവും വെച്ച് അഡ്ജസ്റ്റ് ചെയ്ത്. എന്നാൽ ഉച്ചക്ക് വേറെ വഴി ഇല്ലാന്ന് കണ്ടതും ഭക്ഷണം പുറത്ത് നിന്ന് കഴിക്കാൻ തീരുമാനിച്ചു. ഒരു ഒരു മാണിയോട് കൂടി അവർ പുറത്തേക്കിറങ്ങി ഭക്ഷണം കഴിക്കാൻ നല്ലൊരു ഹോട്ടലിലേക്ക് പോയി.

ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോയാണ് ജാസിയുടെ ഫോൺ ശാലുവിന്റെ ഫോണിലേക്ക് വന്നത് . ടൗണിൽ നിന്ന് കുറച്ചകലെയുള്ള  വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് വരാൻ പറഞ്ഞു കൊണ്ടായിരുന്നു വിളിച്ചത്.

ഇത്തയുടെ മനസ്സൊന്നു ശാന്തമാക്കാനും ഡോക്ടറിൽ നിന്ന് കേട്ടതിൽ നിന്ന് എല്ലാവരും ഒന്ന് കരകയറാനും ഒരു ഔട്ടിങ് അത്യാവിശ്യമാണെന്ന് ജാസിക്ക് അറിയാമായിരുന്നു.

കറക്ട് സ്ഥലം എത്തുന്നതിന് കുറച്ച് മുമ്പായി ഹോസ്പിറ്റലിൽ നിന്ന് വന്ന വണ്ടി മറ്റുള്ളവരേ കാത്ത് നിന്ന്.
കുറച്ച് നേരത്തിനു ശേഷം അവരും എത്തി എല്ലാവരും കൂടി അവർ ഉദ്ദേശിച്ച വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോയി.

വർക്കിംഗ്‌ ഡേ ആയത് കൊണ്ടാണെന്ന് തോന്നുന്നു ആളുകൾ ഒക്കെ കുറവായിരുന്നു. അവിടെ ഇവിടെ ആയി ഓരോ കപ്പിൾസും അവിടെവിടെയായി ഫാമിലിയായി വന്നവരും ഉണ്ടായിരുന്നു.

ഇവരെല്ലാവരും കൂടി വെള്ളം ചാടുന്നതിന്റെ അടുത്തേക്ക് നടന്നു. വലിയ വലിയ ഉയരമുള്ള പാറകെട്ടുകളിൽ നിന്ന് തെളിനീർ പോലെ ഒഴുകുന്ന തണുത്ത വെള്ളം. വേനൽ കാലത്തിന്റെ ആരംഭമായത് കാരണം വെള്ളത്തിന്റെ ശക്തി കുറവായിരുന്നു. അത് കൊണ്ട് കാഴ്ചക്കാർക്ക് വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകാനും വെള്ളത്തിൽ ഇറങ്ങാനും ഒന്നും എതിരില്ലായിരുന്നു.

പരസ്പരം ദേഹത്തേക്ക് വെള്ളം വീഴ്ത്തിയും കഥകൾ പറഞ്ഞും ആ ചെറിയ നേരത്തെ അവർ ആഘോഷമാക്കി മാറ്റി. നാളെ തുടങ്ങുന്ന എക്സാമിന്റെ ടെൻഷനും ഇത്തയുടെ രോഗവും എല്ലാം കുറച്ച് നേരത്തേക്ക് മറന്ന് കൊണ്ട് മനസ്സ് കൊണ്ട് അവർ ആഘോഷിക്കുകയായിരുന്നു.അവരുടെ എല്ലാം കളി കണ്ട് വെള്ളത്തിലേക്ക് ഇറങ്ങാതെ പാറകല്ലിൽ ഇരിക്കായിരുന്നു ആന്റിയും ഇത്തയും. 
ഈ പ്രായത്തിലും ഒറ്റപ്പെടലിന്റെ നോവ് മനസ്സിനെ തളർത്തി കളയുമ്പോഴും സ്വന്തം മക്കളെ പോലെ ചേർത്ത് പിടിക്കാൻ ഇവരുള്ളതാണ് ആന്റിയുടേയും ഇത്തയുടേയും സന്തോഷം. ഒരു വർഷം ഇവരുടെ കൂടെ ജീവിച്ചത് ഒരു നൂറുവർഷം ജീവിച്ച അനുഭൂതിയായിരുന്നു.അവരുടെ ഓരോ കുസൃതികളും കണ്ട് അവർ അവിടെ ഇരുന്നു. കുറേ നേരം കഴിഞ്ഞതും ഓരോരുത്തരായി ക്ഷീണിച്ചു വെള്ളത്തിൽ നിന്ന് കേറി ഇരിക്കാൻ തുടങ്ങി. ആദ്യം ജിയ അനു ശാലു ജുമി മെഹ്ഫി സഫു ഇർഫു.. അങ്ങനെ ഓരോരുത്തർ കേറി കേറി അവസാനം ജാസിയും വന്നു ഇത്തയുടെ മടിയിൽ തലവെച്ച് പാറകല്ലിൽ കിടന്നു.ബാക്കിയുള്ളവരെല്ലാം ഒരു ചെറുപുഞ്ചിരിയാലേ ആ കാഴ്ച്ച നോക്കി കണ്ട്.

\"ഈ തല  ഒന്ന് തുവർത്തിക്കൂടെ.... പനി പിടിക്കും. എക്സാം ഒക്കെ  അല്ലെ വരുന്നത്. പനിച്ചു കിടന്നാൽ എങ്ങനെ...\" 
നനഞ്ഞ ജാസിയുടെ മുടിഇഴകൾ തലയിലെ ഷാളിന്റെ  തലപ്പ് കൊണ്ട് തുവർത്തി കൊടുത്ത് കൊണ്ട് പറഞ്ഞു.

\"എന്താ മോനോടുള്ള സ്നേഹം.. മ്മളൊക്കെ ഇത് പോലെ ഇവിടെയുണ്ട്. എന്നാലും ഇത്ത സ്വന്തം മോന്റെ കാര്യം മാത്രം നോക്കി.\"     
ഇത്തയുടെ ആ പ്രവർത്തി കണ്ട സന്തോഷത്തിൽ നാദി പറഞ്ഞു. വായയിൽ നിന്ന് വാക്കുകൾ വീണ ശേഷമാണ് എന്താ പറഞ്ഞതെന്ന് അവൾ ഓർത്തത്. പെട്ടന്ന് അവൾ ഇത്തയുടെ മുഖത്തേക്ക് നോക്കിയപ്പോൾ നിശ്ചലമായ് കൊണ്ട് ഇത്ത അവളെ തന്നെ നോക്കി നിൽക്കുന്നുണ്ട്. ഒരു കൈ ജാസിയുടേ മുടിനാരിൽ കുടുങ്ങി പോയി.

പെട്ടന്ന് കേട്ട ഞെട്ടൽ മാറിയതും ഇത്ത കൈ അവന്റെ തലയിൽ നിന്ന് എടുത്ത് 

\"നീ... നീ എന്താ ഈ പറഞ്ഞെ... എനിക്ക് നിങ്ങൾ എല്ലാവരും ഒരു പോലെ അല്ലെ.ഇവനോടുള്ള അതേ സ്നേഹം നിങ്ങളോട് എല്ലാവരോടും ഉണ്ട്. ഒരു പക്ഷെ സത്യം പറഞ്ഞാൽ ഞാൻ നൊന്തു പ്രസവിച്ച എന്റെ ഒരു മകൻ ഉണ്ടല്ലോ അവനേക്കാൾ എന്റെ മനസ്സിലിപ്പോ നിങ്ങൾക്കാണ് സ്ഥാനം. അവന് വേണ്ടി ജീവിതം തന്നെ മാറ്റി വെച്ച എന്നേ ഓർമ പോലുമില്ലാത്ത അവനെ ഞാൻ എന്തിന് ഈ മനസ്സിൽ ഇട്ട് നടക്കണം..അവനെ... അവനെ.. ഞാ... ൻ എങ്ങനെ സ്നേഹിച്ചതാ.. ഈ ജീവിതം പോലും അവന് വേണ്ടി മാറ്റിവെച്ച എന്നേ... വേണ്ടാ... എന്നേ സ്നേഹിക്കണ്ട... കൂടെ താമസിക്കണ്ട.. എന്നാലും എന്റെ അടുത്തേക്ക് ഒന്ന് വന്നൂടെ.. അവനിപ്പോ എവിടെ ആണെന്ന് എന്നേ ഒന്ന് അറിയിച്ചൂടെ.. അവനെ ഒരു നോക്ക് ദൂരെ നിന്നെങ്കിലും കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നുണ്ട്. ശരീരം ഒക്കെ തളർന്നു തുടങ്ങി. ഇനി പ്പോ മരിക്കും മുമ്പ് അവനെ ഒന്ന് കാണാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. ഇനി എനിക്ക്.. എനിക്ക് നിങ്ങളെ ഒള്ളൂ.. ഇനി എനിക്ക് നിങ്ങൾ മതി. എന്റെ മക്കൾ ഇനി നിങ്ങളാ.. അവനെ കാണാനുള്ള ആഗ്രഹം ഒക്കെ ഞാൻ കുഴച്ചു മൂടി..\" 


ഇത്തയുടെ വാക്കുകൾ അവസാനം വിങ്ങി വിങ്ങി തേങ്ങലിൽ അവസാനിച്ചു. ആ ഉമ്മയുടെ ഉള്ളം പൊള്ളുന്നത് മടിയിൽ കിടക്കുന്ന ജാസിക്ക് അറിയാമായിരുന്നു. ഇത്തയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ജാസിയുടെ മുഖത്തേക്ക് ഉറ്റിയതും അവൻ ഇരുകൈകളും ഉയർത്തി കൊണ്ട് ഇത്തയുടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ തുടച്ചു കൊടുത്ത് കൊണ്ട് അവന്റെ മനസ്സിലുള്ളതും തുറന്ന് പറഞ്ഞു.എല്ലാം തുറന്ന് പറയാൻ വേണ്ടി കൂടിയാണ് അവൻ ഈ യാത്ര തീരുമാനിച്ചത്. പക്ഷേ ഇങ്ങനെ ഒരു സന്ദർഭം. അത് പ്രതീക്ഷിച്ചതല്ല.

\"ഉമ്മാ.... ഉമ്മാന്റെ ഒരു ആഗ്രഹവും കുഴച്ചു മൂടേണ്ട.. ഉമ്മാന്റെ മോൻ ഇതാ ഉമ്മാന്റെ മടിയിൽ കിടക്കുന്നുണ്ട്...\"

അവന്റെ വാക്കുകൾ കേട്ടതും എല്ലാവരുടേയും ശ്രദ്ധ അവനിൽ തന്നെയായി ഇത്തയുടെ അവസ്ഥ കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട പോലെയായിരുന്നു.


തുടരും. ❤️

seven queens 66

seven queens 66

4.8
792

Seven Queen\'sPart 66✍️jifni________________________അവന്റെ വാക്കുകൾ കേട്ടതും എല്ലാവരുടേയും ശ്രദ്ധ അവനിൽ തന്നെയായി ഇത്തയുടെ അവസ്ഥ കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട പോലെയായിരുന്നു.\"തമാശക്ക് ആണെങ്കിൽ പോലും ഇങ്ങനെ ഒന്നും പറയല്ലേ മോനെ... ഈ ഉമ്മാന്റെ മനസ്സ് കൊതിച്ചു പോകും അത് സത്യമാകാന്.\" സുലൈകത്തയുടെ വാക്കുകൾ വിറച്ചിരുന്നു. അതോടൊപ്പം കണ്ണുനീർ താരയായി ഒഴുകി.മടിയിൽ കിടന്നിരുന്ന ജാസി എണീറ്റ് ഇത്തയുടെ അടുത്തേക്ക് ഒന്നൂടെ ചേർന്നിരുന്നു.ഒലിച്ചിറങ്ങുന്ന ആ കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റി.\"ഇനി കരയല്ലേ ഉമ്മാ... ഇത് ഉമ്മാന്റെ മോനാ.. ഉമ്മ നൊന്തു പ്രസവിച്ചു പത്ത് പതിനഞ്ചു വർഷം തലയിൽ വെച്ച പേ