അതിരുകൾ
ഭാവനാലോകത്തിൽനീന്തിത്തുടിക്കുന്നഇന്നിന്റെ നാവാമെഴുത്തുകാരി;ആരാണു മർത്ത്യന്റെമനസ്സിന്റെ അതിരുകൾഅളവിട്ടു വിഭജിച്ചു വെച്ചോർ?ജാതിമതങ്ങളോ,തത്വശാസ്ത്രങ്ങളോ,പൊട്ടിക്കിളിർത്ത സംസ്കാരമോ?അതിർവെച്ച വക്കത്തുമുൾവേലി തീർക്കുവാൻഅനുവാദമാരേ കൊടുത്തൂ?നീതിപീഠങ്ങളോ,ഭരണചക്രങ്ങളോ,തീരാത്ത സ്വാർഥമോഹങ്ങളോ?വാടിത്തളർന്നൊരാനാശസ്വപ്നങ്ങളെ,ഉമ്മവെച്ചാരോയുണർത്തി...മധുരം കൊടുത്തു വളർത്തി!ചുറ്റും രചിക്കുന്ന കൽമതിൽശക്തി ദുർഗങ്ങളായ് മാറ്റാൻ!കരളിന്റെയാഴത്തിൽവേരാഴ്ത്തി വളരുന്നമതിലാണു മനുഷ്യന്റെ ശാപം!മതിലിന്റെ വേരുകൾജീർണിച്ചലിയുവാൻരാസായനക്കൂട്ടു തളിക്കാൻ,മനമ