Aksharathalukal

അതിരുകൾ



ഭാവനാലോകത്തിൽ
നീന്തിത്തുടിക്കുന്ന
ഇന്നിന്റെ നാവാമെഴുത്തുകാരി;
ആരാണു മർത്ത്യന്റെ
മനസ്സിന്റെ അതിരുകൾ
അളവിട്ടു വിഭജിച്ചു വെച്ചോർ?
ജാതിമതങ്ങളോ,
തത്വശാസ്ത്രങ്ങളോ,
പൊട്ടിക്കിളിർത്ത സംസ്കാരമോ?

അതിർവെച്ച വക്കത്തു
മുൾവേലി തീർക്കുവാൻ
അനുവാദമാരേ കൊടുത്തൂ?
നീതിപീഠങ്ങളോ,
ഭരണചക്രങ്ങളോ,
തീരാത്ത സ്വാർഥമോഹങ്ങളോ?

വാടിത്തളർന്നൊരാ
നാശസ്വപ്നങ്ങളെ,
ഉമ്മവെച്ചാരോയുണർത്തി...
മധുരം കൊടുത്തു വളർത്തി!
ചുറ്റും രചിക്കുന്ന കൽമതിൽ
ശക്തി ദുർഗങ്ങളായ് മാറ്റാൻ!

കരളിന്റെയാഴത്തിൽ
വേരാഴ്ത്തി വളരുന്ന
മതിലാണു മനുഷ്യന്റെ ശാപം!
മതിലിന്റെ വേരുകൾ
ജീർണിച്ചലിയുവാൻ
രാസായനക്കൂട്ടു തളിക്കാൻ,
മനമുള്ള പൈതങ്ങൾ
ഉർവിഗർഭത്തിന്റെ
ചൂടേറ്റു വളരുവാർ വേണ്ടി...
കാവ്യലോകത്തിന്റെ
ജാലകവാതിലിൽ
കവിതകൾ പാടി ഞാൻ നില്ക്കാം!

കാവ്യധ്വനിയിലെ
ഊർജമന്ത്രങ്ങളാ
ഗർഭത്തിനുള്ളിൽപ്പരക്കും...
അതുകേട്ടു വളരുന്ന
കുഞ്ഞിന്റെ ചിന്തകൾ
ഒരു നവ്യലോകം രചിക്കും!




നിഴലുകൾ

നിഴലുകൾ

0
148

നിഴലുകളെന്തേ കറുത്തൂ,എന്റെ വൈരൂപ്യമെങ്ങേഒളിച്ചൂ?നേർവിളക്കിന്റെവെട്ടത്തിലുണരുന്നനിഴലായിരിക്കുമോ, സത്യം?മണ്മറഞ്ഞാലുമീ,പോയകാലത്തിൽ ഞാൻ നിഴലായുറങ്ങുമെന്നാണോ?