Aksharathalukal

ഭാമഭദ്രം.....🩷

\" അമ്മേ.....ചെറിയമ്മേ....... തിന്നാൻ തായോ വിശക്കുന്നു.......\"( ശ്രീ)


\" എൻ്റെ ശ്രീ നിനക്ക് അടുക്കളയിൽ വന്ന് എടുത്ത് കഴിച്ചൂടെ...... ഇനി എന്നാ നി ഇതൊക്കെ പഠിക്കുന്നെ......

" അമ്മ എന്താ പറയണേ അടുക്കളയിൽ വന്ന് എടുത്ത് കഴിച്ചാൽ  ഞാൻ നന്നായി പോവില്ലേ.......അതുവേണ്ട....😁 പിന്നെ അമ്മ ഇങ്ങനെ മുമ്പിൽ കൊണ്ടുവന്ന് വിളമ്പിത്തരുന്നതിന്റെ സുഖം ഞാൻ എടുത്തു കഴിച്ചാൽ കിട്ടുമോ ൻ്റെ ഋതുസേ......😌"(ശ്രീ)

എന്നവൾ ഒരു പ്രത്യേക രാഗത്തിൽ അമ്മയോട് പറഞ്ഞു......

 "ദേ പെണ്ണെ ..... വെറുതെ നല്ലൊരു ദിവസായിട്ട് എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് നീ......"(ഋതു)

"നല്ല ദിവസൊ.....🤔 അയിന് ഇന്നെന്താ പ്രത്യേകത......" (ശ്രീ)

 "ഏഹ്...😳 അപ്പോൾ നിനക്കൊന്നും ഓർമ്മയില്ലേ....."(ഋതു)

" ഇല്ല.... ന്താ...🤨"(ശ്രീ)

"ഒട്ടും...."(ഋതു)

 "ഇല്ലമ്മേ നോ ഐഡിയ......കാര്യം പറ......"(ശ്രീ)

" എടി പെണ്ണേ ഇന്നലെ കോളേജിൽ പോകേണ്ടത് .......നിൻ്റെ ഒക്കെ ഫസ്റ്റ് ഡേ ഇന്ന് അല്ലേടി......." (ഋതു)

" ഓഹ്..... അതായിരുന്നൊ......😏(ശ്രീ)

എന്നും പറഞ്ഞു അമ്മയുടെ നേരെ ഒരു ലോഡ് പുച്ഛവും വാരിയെറിഞ്ഞു ഫുഡ് അടിക്കാൻ തുടങ്ങി ......... അമ്മ ആണെങ്കിൽ ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ എന്ന ഭാവത്തിൽ അവളെ നോക്കി വായും പൊളിച്ച് നിക്കുവാണ് .........

"വല്യമ്മേ......."(പ്രിയ& ശിവ)

ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയ ഋതുവമ്മ കാണുന്നത് നനഞ്ഞ കോഴിയെപ്പോലെ വരുന്ന പ്രിയയെയും  ശിവയെയും ആണ്....... ഒരുപാട് യുദ്ധങ്ങൾ രാവിലെ നേരത്ത് വീട്ടിൽ അരങ്ങേറിയിട്ടുണ്ടെങ്കിലും വെള്ളം കൊണ്ടുള്ള പ്രയോഗം ഇതാദ്യമാണ്.......😂
അവരുടെ പുറകെ കപട ദേഷ്യവുമായി സ്റ്റെപ്പിറങ്ങിവരുന്ന ചന്ദ്രികാമ്മയെ കണ്ടതും ശ്രീ അവിടെ കിടന്നു വായും പൊത്തി ചിരിക്കുവാണ്.....😂😂 ഋതു അമ്മയാണെങ്കിൽ ചിരിക്കണൊ കരയണൊ എന്ന് അറിയാതെ അവരെ തന്നെ നോക്കി നിന്നു.......

"ചിരിക്കടീ ചിരിക്ക് മനുഷ്യൻ ഇവിടെ നനഞ്ഞു നിൽക്കുമ്പോൾ തന്നെ വേണം അവളുടെ ഒടുക്കത്തെ ഒരു കൊലച്ചിരി "😡(ശിവ)

"ഞാൻ ഇനിയും ചിരിക്കും.....😂😂"(ശ്രീ)

" ശവത്തിൽ കുത്താതെടീ കോപ്പെ...."(പ്രിയ)

" കുത്തും...😁"(ശ്രീ)

" മതി ശ്രീ മിണ്ടാതിരിക്ക്....😡മക്കളെ  പോയി കുളിച്ചിട്ടു വാ ചെല്ല്....."(ഋതു)

" നീ അവളെ വഴക്ക് പറയണ്ട ദേ ഈ രണ്ട് സാധനത്തിനെ വേണം പറയാൻ അവൾ നീ പറഞ്ഞപ്പോൾ തന്നെ പോയി കുളിച്ചിട്ട് വന്നില്ലെ ഇതിനെ ഒക്കെ എത്ര നേരമായി എന്നറിയാമോ തൊണ്ട കീറി വിളിക്കാൻ തുടങ്ങിയിട്ട് എന്നിട്ടും ഒരു അനക്കവുമില്ലാതെ പിന്നേം കിടന്നുറങ്ങണ കണ്ടപ്പോ ഞാൻ പിന്നെ എന്താ ചെയ്യേണ്ടത് പച്ചവെള്ളം ആയിരുന്നത്  നിന്റെയൊക്കെ ഭാഗ്യം ......😡"(ചന്ദ്രിക)

" എന്റെ അമ്മേ രാവിലെ തന്നെ എഴുന്നേൽക്കാൻ ഇന്നെന്താ പ്രത്യേകത....."(ശിവ)

" എഹ് അപ്പോൾ നിങ്ങൾക്കും ഒന്നും ഓർമ്മയില്ലേ ഇന്നത്തെ പ്രത്യേകത....."(ഋതു)

" ഇല്ല വല്യമ്മേ  ഇന്നെന്താ ......."(ശിവ)

 "എടി മരത്തവളെ നീയെങ്കിലും ഒന്ന് പറ....."
(ശിവ) 

 "മരത്തവള നിൻ്റെ മറ്റവൻ.....😠"(ശ്രീ)

"പിന്നെ വഴക്കിടാം ടീ മൂദേവികളെ ഇപ്പൊ കാര്യം എന്താണെന്ന് വെച്ചാൽ പറയ് ശ്രീ നീ ....."(പ്രിയ)

" എടി ഇന്നലെ നമുക്ക് കോളേജിൽ പോകേണ്ടത് .......നമ്മുടെ ഫസ്റ്റ് ഡേ......അതിൻറെ കാര്യമാണ് ഈ അമ്മമാര് പറണേത്....."(ശ്രീ)

"ഓഹ് അതാണ .....😏"(ശിവ&പ്രിയ)

" എന്താടി പഠിച്ചു രക്ഷപ്പെടണംമെന്ന്  മോഹം ഒന്നും ഇല്ലേ നിങ്ങൾക്ക്......😠" (ചന്ദ്രിക)

" എന്റമ്മേ ഇനി അതിന്റെ പേരിൽ ഈ മുഖം വീർപ്പിക്കേണ്ട ഞങ്ങൾ പോയി കുളിച്ച് കോളേജിലോട്ട് പൊയ്ക്കോളാം പോരേ.….."(പ്രിയ)

 "മക്കൾ പോയി കുളിച്ചിട്ട് വാ എന്നിട്ട് അമ്പലത്തിലേക്ക് പോയിട്ട് കോളജിലോട്ട് പോയാ മതി......."(ഋതു)

 "ok....😍"( ശിവ, പ്രിയ)

" അയ്യോ അമ്പലത്തിൽ പോണമെന്ന് എന്നോട് നേരത്തെ പറഞ്ഞില്ലല്ലോ ഇല്ലെങ്കിൽ ഞാൻ ഇപ്പൊ കഴിക്കത്തില്ലായിരുന്നു "(ശ്രീ) 

" അത് പോട്ടെ സാരമില്ല......അവര് വരുമ്പോൾ മോളും കൂടെ പൊയ്ക്കോ ട്ടാ...." (ചന്ദ്രിക)

" മ്മ്.…..😍 എന്നാ ഒരു ദോശേം കൂടി😁"(ശ്രീ) 

ശിവയും പ്രിയയും അമ്മമാരുടെ കവിളിൽ ഓരോ ഉമ്മയും കൊടുത്ത് കുളിക്കാൻ പോയി....... ചന്ദ്രികാമ്മ ഒരു പുഞ്ചിരിയോടെ ശ്രീക്കു ഒരു ദോശയും കൂടി വിളമ്പിക്കൊടുത്തു ........ ഋതുവമ്മ ഒരു പുഞ്ചിരിയോടെ അതെല്ലാം നോക്കി നിന്നു.......❤️ 

ആ പിന്നെ ഇവിടുത്തെ മുത്തശ്ശനും മുത്തശ്ശിയും അച്ഛന്മാരും  നാലമ്പലദർശനത്തിന് പോയിരിക്കുകയാണ് മക്കൾക്ക് ക്ലാസ് തുടങ്ങുന്ന സമയമായതിനാൽ അമ്മമാരും അവരും പോയില്ല....... അവരുമായി പിന്നീട് ഒരിക്കൽ പോകാമെന്ന് നിശ്ചയിച്ചു .......

പ്രിയയും ശിവയും കുളിച്ചു വന്ന്  ശ്രീയേയും  കൂട്ടി അമ്മമാരോട് യാത്ര പറഞ്ഞു അമ്പലത്തിലേക്ക് പോയി......... അമ്മമാർ അവർ പോയ വഴി നോക്കി ഒരു പുഞ്ചിരിയോടെ നിന്നിട്ട് അവരവരുടെ ജോലികളിലേക്ക് മുഴുകി...... മരങ്ങൾ ഇടതൂർന്ന് വളർന്ന് നിൽക്കുന്ന നാട്ടുപാതയിലൂടെ അവർ അമ്പലത്തിലേക്ക് നടന്നു........💚എങ്ങ് നോക്കിയാലും പച്ചപ്പ് പടർന്ന പന്തലിച്ചു നിൽക്കുന്ന കാഴ്ച എല്ലാവർക്കും ഒരു പോസിറ്റീവ് വൈബ് നൽകുന്ന ഒന്നാണ്.......💚പുറത്തുനിന്നും വരുന്നവർ ഒരു നിമിഷം എല്ലാം മറന്നു നോക്കി നിന്നുപോകും ഈ ഗ്രാമ സൗന്ദര്യത്തെ........😍  ഈ ഗ്രാമത്തിന്റെ അഴകിന് മാറ്റേകാൻ ഭദ്രകാളി ദേവി അനുഗ്രഹം ചൊരിയുന്ന ക്ഷേത്രവും ഉണ്ട്.....ആശ്രയിക്കുന്നവർക്ക് എന്തും നൽകുന്ന ദേവിയാണ്  ക്ഷേത്രത്തിൽ കുടികൊള്ളുന്നത് .........ഗ്രാമവാസികൾ ഏറെ വിശ്വാസത്തോടെ ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു പോരുന്നു.........❤️ ഈ ദേവി ക്ഷേത്രത്തിലേക്കാണ് നമ്മുടെ നായികമാരും പോകുന്നത്..........ഇന്നവിടെ അവർക്കായി പലതും കാത്തു വച്ചിട്ടുണ്ട് എന്നറിയാതെ......😌


" എടി നിങ്ങൾ ഇവിടെ നിക്ക് ഞാൻ വഴിപാടിനുള്ള രസീതെടുത്തേച്ചും വരാം....." (ശ്രീ)

 "എങ്കീ പോയിട്ട് വാ നീ വന്നിട്ട് ഒരുമിച്ച് പോയി തൊഴാം......"(പ്രിയ)

" മ്മ്....."(ശ്രീ)

" ശരി പോയിട്ട് വാ ഞങ്ങൾ ആൽത്തറയിൽ കാണും........"(ശിവ)

" ok.....'(ശ്രീ)
  
ശ്രീ രസീത് എടുക്കാനും പ്രിയയും ശിവയും ആൽത്തറയിലേക്കും പോയി....... വരാൻ പോകുന്ന അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒന്നുമറിയാതെ അവർ നിന്നു......

ഇനി മറ്റൊരിടത്തു...... അതായത് നമ്മുടെ നായകൻ്റെയും അവൻ്റെ വാലുകളുടേയും വീട്ടിൽ.....….
(അവർ ഒരു വീട്ടിൽ ആണെ..….😁)

 "
എടാ അനന്താ....." (ആദി)

" എന്താടാ....." (അനന്തൻ)

" നമ്മക്ക് അമ്പലം വരെ പോയാലാ....."(ആദി)

" മ്മ്....... പോകാം ആദ്യം ഈ കിടക്കണ പോത്തിനെ ഏണീപിക്ക് എന്നിട്ട് എവിടെ വേണമെങ്കിലും പോകാം......"(അനന്തൻ)

അനന്തൻ അങ്ങനെ പറഞ്ഞപ്പോഴാണ് ആദി സുഖമായി കിടന്നുറങ്ങുന്ന അഖിലിനെ ശ്രദ്ധിക്കുന്നത്.....ഇത്ര നേരമായിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന അവനെ കണ്ടു അനന്തനും ആദിയും  തലയിൽ കൈവെച്ച് നിന്നുപോയി......കുറച്ചുനേരത്തിനുശേഷം ബോധത്തിലേക്ക് തിരിച്ചുവന്നു അവർ അവനെ വിളിച്ചു എഴുന്നേൽപ്പിക്കാൻ തുടങ്ങി.......

" എടാ അഖി....... അഖി എഴുന്നേക്കടാ പോത്തേ....." (ആദി)
 
" അഖി...... എഴുന്നേക്കാൻ....."(അനന്തൻ)

അവർ എത്രയൊക്കെ വിളിച്ചിട്ടും അവൻ എഴുന്നേൽക്കാത്തത് കൊണ്ട്  കലികേറി  അനന്തൻ അവനെ ബെഡിന്ന് ചവിട്ടി താഴെയിട്ടു......

"ആ....... അയ്യൊ ഞാൻ ചത്തേ...... എന്നെ എല്ലാരൂടെ തല്ലി കൊക്കെ ഇട്ടേ...... ആദി    അനന്താ....... എന്നെ രക്ഷിക്കടാ പന്നികളെ....."(അഖി)

എന്നൊക്കെ സ്വയം പിറുപിറുത്തു കൊണ്ട് അവൻ താഴെ കിടന്നു കൈകാലിട്ടടിച്ചു......

" എടാ നാറീ...... ഏണീറ്റുവാടാ.... പന്നി.....😠"(ആദി)

" എഹ് ഞാനിതെവിടാ.....😌"(അഖി)

" നിൻ്റെ അമ്മായി അപ്പന്റെ വീട്ടിൽ...."(അനന്തൻ)

" ഏഹ്....😳  ഞാനപൊ കൊക്കേൽ വീണിലെ......." (അഖി)

" ഇല്ല..... നിന്നയൊക്കെ കൊക്കയിൽ അല്ല ഇടേണ്ടത് തല്ലിക്കൊന്ന് കത്തിച്ചു കളയണം......"(ആദി)

" വെെകാതെ അതു സംഭവിക്കും......"(അനന്തൻ)

" സ്വപ്നായിരുന്നൊ......😜"(അഖി)

" അല്ല...... എന്നെ കൊണ്ടൊന്നും  പറയിപ്പിക്കരുത്....... വലിയ Dr ആണ് പോലും ........വേഗം പോയി കുളിച്ചിട്ട് വാടാ......."(ആദി)

" അതെന്തിന  ഇത്ര നേരത്തെ കുളിക്കുന്നത്......🤨"(അഖി)

" ഓ അവൻ ഇനി ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ അറിഞ്ഞിട്ടെ കുളിക്കത്തുള്ളൂ......😡"(അനന്തൻ)

" ആഹ് .......അത്രയേള്ളൂ.…...😏"(അഖി)

" എടാ......അമ്പലത്തിൽ പോകാൻ വേണ്ടിട്ടാ......തമ്പുരാൻ കുളിച്ചിട്ട് ഞങ്ങളോടൊപം എഴുന്നള്ളാമൊ....."(ആദി)

" ok ഞാൻ വരാ......"(അഖി)

" മ്മ്....... ശരി വേഗം പോയി കുളിച്ചിട്ട് വാടാ നാറീ....😠"(അനന്തൻ)


അനന്തൻ അങ്ങനെ പറഞ്ഞു കഴിഞ്ഞു അഖി പിന്നെ ഒരു ഓട്ടം ആയിരുന്നു ബാത്റൂമിലേക്ക്.......കാരണം അനന്തൻ ഇടഞ്ഞാ എന്തൊക്കെ സംഭവിക്കും എന്ന് വ്യക്തമായൊരു ധാരണ അവനുണ്ട്........😂അഖിലിന്റെ ഓട്ടവും അനന്തന്റെ ഭാവവും ഒക്കെ കണ്ട് ആദി ചിരിയടിക്കി പിടിച്ചു നിന്നു.......😌


അല്ല ഇവരെ പരിചയപ്പെടേണ്ടെ......ബാ കമോൺ.......സേച്ചി പറഞ്ഞു തരാ.....😂


പാലക്കൽ തറവാട്ടിലെ ഇളമുറ തമ്പുരാക്കന്മാരാണ് നമ്മുടെ നായകൻസ്.........😍  തറവാട്ടിലെ മാധവൻ നായർക്കും ഭാര്യ ലക്ഷ്മി അമ്മയ്ക്കും 3 മക്കൾ മൂത്തയാൾ ജഗന്നാഥൻ ഭാര്യ ശ്രീദേവി.... ഇവർക്ക് ഒരേയൊരു പുത്രൻ അനന്തഭദ്രൻ.......🔥 പ്രിയപ്പെട്ടവരുടെ അനന്തൻ 😍 നമ്മുടെ Main കക്ഷി..... ആളൊരു ജഗജാല കില്ലാടിയാ...... ഫുൾ ടൈം കലിപ്പ് അല്ല ആള് ബട്ട് ദേഷ്യം വന്നാ പിന്നെ ആരെന്നൊ എന്തന്നൊ ഒരു നോട്ടവും ഉണ്ടാകില്ല....... തൻ്റെ വേണ്ട പെട്ടവരെ വല്ലോം ആരേലും  വേദനിപ്പിച്ചാ പിന്നെ ചെക്കന് മുൻപിൻ നോട്ടമില്ല കേറിയങ്ങ് മെയ്യും...... കക്ഷിയിപ്പൊ SN കോളേജിൽ English lecturer ആയി join cheyyan തുടങ്ങുവാണ്........(നമ്മുടെ നായികയും വാലോളും ഇതേ കോളിജിലാണെ......)


ഇനി രണ്ടാമത്തെ ആള് വിശ്വനാഥൻ ഭാര്യ സുമിത്ര....... ഇവർക്ക് 2 മക്കൾ മൂത്തയാൾ ആദിനാഥ് എന്ന ആദി......❤️ ഈ കക്ഷിയും ഏതാണ്ട് ഒക്കെ അനന്തനെ പോലെ തന്നെയാണ്....... സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ വരെ കളയുന്നൊരുത്തൻ...... ആദിയും അനന്തനൊപ്പം SN Collegil join ചെയ്യാൻ പോകുവാണ്....... Accountancy ahn ആൾടെ Sub......

(( NB: Nnikk collegine okke patty oru ABCD yum arilla...... Athond ariyunna pole okkeyann ivarde okke job njn set aakiyekunnath......so Accountancy ennath llangii onnum thonnaruth....... Arillathath kondanne .Katha kondpokan vendi mathrm njn add cheyythathann......so aa oru sensil eduknm ttaa))

പിന്നെ ഇളയവൾ ആദിനന്ദ എന്ന നന്ദു.... 💕ഇവളാണ് കുടുംബത്തിലെ ഏക പെൺ തരി....... അതുകൊണ്ട് പിന്ന പറയണ്ടല്ല ഏട്ടൻമാരുടെ സർവ്വവും നന്ദുവാണ്......❤️ഇവൾ കഴിഞ്ഞെ അവർക്ക് മറ്റ് എന്തും ഉള്ളൂ......നന്ദുന് നമ്മുടെ നായികാസിൻ്റെ അതേ Age Ahn......... നമ്മുടെ നായികമാരെ പോലെ ഇതും നല്ല കേമിയാണ്........

(ഈ കുരിപ്പും അവരുടെ കോളിജിലാണെ.......
 ഇനി അറിഞ്ഞില്ല എന്ന് ആരും     പറയരുത്........😁😁)

 
ഇനി ഈ തറവാട്ടിലെ ഇളയ സന്തതി...... ശങ്കരനാഥൻ ഭാര്യ സാവിത്രി ഇവർക്കും ഒരേയൊരു പുത്രൻ അഖിൽനാഥ് എന്ന എല്ലാവരുടേയും അഖി.......😍[[നേരത്തെ കൊക്കയിൽ വീണ കക്ഷി 😂]]  ആള് ഒരു പാവമാണ്......... പക്ഷേ അനന്തനെ പോലെ ദേഷ്യം വന്നാൽ കണ്ണ് കാണില്ല....... ആളിന് ഒരു affair ഉണ്ടായിരുന്നു 5yr....…. But അവൾ നമ്മടെ ചെക്കനെ നന്നായിട്ട് വലിച്ച് ഒട്ടിച്ചു.…..😔 പിന്നെ  Luv എന്ന് കേൾക്കുന്നതെ ആൾക്ക്  അലർജിയാ........😂വെെദ്യശാസ്ത്രം മനപാടം ആക്കിയവനാണ് പുള്ളി..... Dr. Akhil Nath famous gynaecologist...... ഇവരുടെ തന്നെ hospitalil work ചെയ്യുന്നു.........


Baki okke NXT partil kanavee....... 
Ishtamakuvanel oru rand vari...... Pleach 🤗


((തുടരും))


  By
Vyga Byju 🌼

 
 
 













ഭാമഭദ്രം.....🩷

ഭാമഭദ്രം.....🩷

0
640

അങ്ങനെ അഖി കുളിച്ചൊക്കെ വന്ന് എല്ലാവരോടും യാത്ര പറഞ്ഞു മൂന്നുപേരൂടെ അമ്പലത്തിലേക്ക് പോയി....." എടി നന്ദു..... നിനക്കും കുളിച്ചിരുന്നേ അവരുടെ കൂടെ പോകാമായിരുന്നല്ലോ......." (സുമിത്ര)" അമ്മേ അവര് പോയോ..... ശോ....ഞാൻ ഇപ്പൊ കുളിച്ചിട്ട് വരാ....."(നന്ദു)" ഇനിയിപ്പോളോ.....അവരിപ്പോ ക്ഷേത്രത്തിലെത്താൻ ആയിട്ടുണ്ടാവും....." (സുമിത്ര)" സാരമില്ല അമ്മേ ഒരു അഞ്ചു മിനിറ്റ് മതി..."(നന്ദു)" നന്ദു മോളെ ധൃതിപിടിച്ച് കുളിക്കണ്ട മോൾ പയ്യെ കുളിച്ച്  ഒറ്റയ്ക്ക് പോയാൽ മതി....."(ശ്രീദേവി)" സാരമില്ല വല്യമ്മേ ഇപ്പത്തന്നെ ഇങ്ങ് വരാ...."(നന്ദു)" മ്മ് ശരി ശരി എങ്കി വേം പോയിട്ട് വാ....."(ചെറിയമ്മ)" Ok....."(നന്ദു)എന്നും പറഞ്ഞ