Aksharathalukal

ഭാമഭദ്രം.....🩷

അങ്ങനെ അഖി കുളിച്ചൊക്കെ വന്ന് എല്ലാവരോടും യാത്ര പറഞ്ഞു മൂന്നുപേരൂടെ അമ്പലത്തിലേക്ക് പോയി.....

" എടി നന്ദു..... നിനക്കും കുളിച്ചിരുന്നേ അവരുടെ കൂടെ പോകാമായിരുന്നല്ലോ......." (സുമിത്ര)

" അമ്മേ അവര് പോയോ..... ശോ....ഞാൻ ഇപ്പൊ കുളിച്ചിട്ട് വരാ....."(നന്ദു)

" ഇനിയിപ്പോളോ.....അവരിപ്പോ ക്ഷേത്രത്തിലെത്താൻ ആയിട്ടുണ്ടാവും....." (സുമിത്ര)

" സാരമില്ല അമ്മേ ഒരു അഞ്ചു മിനിറ്റ് മതി..."(നന്ദു)

" നന്ദു മോളെ ധൃതിപിടിച്ച് കുളിക്കണ്ട മോൾ പയ്യെ കുളിച്ച്  ഒറ്റയ്ക്ക് പോയാൽ മതി....."(ശ്രീദേവി)

" സാരമില്ല വല്യമ്മേ ഇപ്പത്തന്നെ ഇങ്ങ് വരാ...."(നന്ദു)

" മ്മ് ശരി ശരി എങ്കി വേം പോയിട്ട് വാ....."(ചെറിയമ്മ)

" Ok....."(നന്ദു)

എന്നും പറഞ്ഞവർ അവരുടെ കുളക്കടവിലേക്ക് പോയി.......പ്രൗഢി വിളിച്ചോതുന്ന വലിയ ഒരു എട്ടുകെട്ട് തറവാടാണ് ഇവരുടെത്......ഇവർക്ക് തറവാട്ടിൽ സ്വന്തമായി കുളമൊക്കെ ഉണ്ട്.....നല്ല ഭംഗിയുള്ള ആമ്പൽ കുളം......🌼
കോടിക്കണക്കിന് രൂപയുടെ ആസ്ഥിയും ഉണ്ട്......സ്വന്തമായി വലിയ വലിയ ബിസിനസ് സ്ഥാപനങ്ങളും ഇവർക്കുണ്ട്......അതിന്റെ എല്ലാം മേൽനോട്ടം ഇപ്പോഴും അച്ഛന്മാർക്ക് തന്നെയാണ്......കാരണം മക്കൾക്ക് ബിസിനസിൽ  വലിയ താല്പര്യം ഒന്നുമുണ്ടായിരുന്നില്ല.......അതുകൊണ്ട് അവർ അവർക്ക് ഇഷ്ടമുള്ള പ്രൊഫഷൻ എടുത്ത് പഠിച്ചു.......ഇക്കാലമത്രയും മക്കളുടെ ഒരാഗ്രഹത്തിനും എതിരു നിന്നിട്ടില്ലാത്ത വീട്ടുകാർ അവരെ അവരുടെ ഇഷ്ടത്തിൽ തന്നെ വിട്ടുകൊടുത്തു........എന്നിരുന്നാലും അച്ഛന്മാർക്ക് എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഈ മക്കളെല്ലാം മുൻപന്തിയിൽ തന്നെ ഉണ്ടാവും......🤗
ഇവിടുത്തെ മുത്തശ്ശനും മുത്തശ്ശിയും അഖിലിന്റെ അച്ഛനും കൂടെ നാലമ്പല ദർശനം നടത്താൻ പോയിരിക്കുകയാണ്......മക്കൾക്ക് ജോബ്സെറ്റായതുകൊണ്ട് അമ്മമാർ എല്ലാവരും അവരുടെ ആവശ്യങ്ങൾക്കായി  വീട്ടിൽ തന്നെ നിന്നു....... ചേട്ടന്മാർ ഇല്ലാത്തതുകൊണ്ടും കോളേജിൽ പോകേണ്ടത് കൊണ്ടും നന്ദുവും വീട്ടിൽ തന്നെ നിന്നു..... അനന്തന്റെ അച്ഛൻ ജഗന്നാഥനും ആദിയുടെ അച്ഛൻ വിശ്വനാഥനും കൂടി ഒരു ബിസിനസ് ആവശ്യത്തിന് ബാംഗ്ലൂർ വരെ പോയേക്കുവാണ്...........പിന്നീട് ഒരിക്കൽ എല്ലാവരുമായി ക്ഷേത്രദർശനം നടത്താമെന്ന് നിശ്ചയിച്ചു അവർ മൂന്നുപേരും മാത്രം പോയി........

((മക്കളെ..... മറന്നിട്ടില്ലല്ലോ നമ്മുടെ നായികമാരുടെ വീട്ടുകാരും നാലമ്പലദർശനത്തിന് പോയിട്ടുണ്ട് ട്ടാ)) 

നന്ദു പറഞ്ഞപോലെ 5 മിനിറ്റിൽ തന്നെ കുളിച്ച് ഒരു ദാവണി ചുറ്റി മുടിയൊക്കെ വെറുതെ കുളിപ്പിനൽ ഇട്ട് നെറ്റിയിൽ ഒരു പൊട്ടും തൊട്ട് അവൾ താഴേക്ക് ചെന്നു........ഇത്രയൊക്കെ അലങ്കാരങ്ങളെ ഉണ്ടായിരുന്നുള്ളുവെങ്കിലും അവൾ ഒരു ദേവതയെ പോലെ ശോഭയോടെ നിന്നിരുന്നു........ആര് കണ്ടാലും ഒരു നോക്ക് നോക്കി നിന്നുപോകും.......പക്ഷേ നമ്മുടെ നന്ദുവിനെ ഹൈറ്റ് കുറവാണ്.......... ഡിഗ്രിക്ക് പഠിക്കുന്ന കുട്ടി ആണെന്ന് ആരും പറയില്ല...... അതുകൊണ്ട് എപ്പോഴും ഏട്ടന്മാരുടെ കൈയിൽ തൂങ്ങിയാണ് കൊച്ചിന്റെ നടപ്പ്.....😂 പക്ഷേ ആള് എന്നാക്ക പറഞ്ഞാലും മൊഞ്ചത്തി ആണ്......😍

" എടി പെണ്ണേ നീ ശരിക്കും കുളിച്ചൊ......"(സുമിത്ര)

" അതെന്താ അമ്മേ അങ്ങനെ ഒരു ചോദ്യം......😏"(നന്ദു)

" അല്ല സാധാരണ പെൺ പിള്ളേരൊക്കെ ഒരു മണിക്കൂറെങ്കിലും എടുത്തായിരിക്കും കുളിച്ച് ഒരുങ്ങി വരുന്നെ ഇതിപ്പോ ഒരു 15 മിനിറ്റ് പോലും എടുത്തില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ....."(സുമിത്ര)

" അമ്മേ, ഈ നന്ദു വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കും.....5 മിനിറ്റ് എന്ന് പറഞ്ഞാൽ 5 മിനിറ്റ് മാത്രം മതി ആദിനന്ദയ്ക്ക്.......😂"(നന്ദു)

" പറഞ്ഞു പറഞ്ഞു ഇനി അമ്മയും മോളും കാടുകേറണ്ട...... എന്തൊക്കെ പറഞ്ഞാലും എന്റെ  നന്ദു കൊച്ച് സുന്ദരിക്കുട്ടിയിട്ടുണ്ട്........😍" (വല്യമ്മ)

" ആണോ വല്യമ്മേ...…🤩"(നന്ദു)

അവള് തെല്ലൊരു ആകാംക്ഷയോടെ ചോദിച്ചു......

" ആടി പെണ്ണെ സുന്ദരിയായിട്ടുണ്ട് ഇനി നിന്ന് സമയം കളയാതെ പോകാൻ നോക്ക്......."(ചെറിയമ്മ)

" ആ ശെരി പോയിട്ട് വരാം അമ്മമാരെ......"(നന്ദു)

എന്നും പറഞ്ഞ് അമ്മമാർക്ക് ഒരോ ഉമ്മയും കൊടുത്ത് അവൾ യാത്ര പറഞ്ഞു ഇറങ്ങി.....ഒരു 10 മിനിറ്റ് നടന്നപ്പോൾ തന്നെ മുമ്പിൽ ചേട്ടന്മാർ പോകുന്നത് അവൾ കണ്ടു...........അവള് അപ്പത്തന്നെ അവരെ വിളിക്കാൻ തുടങ്ങി.........


" അനന്തേട്ടാ......."(നന്ദു)

" എന്തോ........."(അനന്തൻ)

വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയവർ കാണുന്നത് തങ്ങളുടെ അടുത്തേക്ക് ഓടിക്കിതച്ച് വരുന്ന നന്ദുവിനെയാണ്......അവൾ വരുന്നത് കണ്ടതും അവർ ഒരു പുഞ്ചിരിയോടെ അവിടെത്തന്നെ നിന്നു........

" നിങ്ങളെന്താ എന്നെ വിളിക്കാണ്ട് പോന്നത്......😏"(നന്ദു)

" അതിനെ നേരത്തും കാലത്തും കുളിച്ചു നിൽക്കണം......"(അഖി)

" നേരത്തും കാലത്തും കുളിക്കുന്ന ഒരാൾ.....അല്ല നിങ്ങൾ എപ്പളാ മനുഷ്യ കൊക്കെന്ന് തിരിച്ചുവന്നത്......."(നന്ദു)

" ഈ.....😁😁കേട്ടായിരുന്നല്ലേ....."(അഖി)

അവനൊരു ചമ്മിയ ചിരിയോടെ അവളോട് ചോദിച്ചു........

" കേൾക്കുകയും ചെയ്തു അഖിയേട്ടന്റെ പ്രകടനങ്ങളും നല്ല വ്യക്തമായി കാണുകയും ചെയ്തു......😂"(നന്ദു)

എന്ന് പറഞ്ഞവൾ അനന്തന്റെയും ആദിയുടെയും നടുക്ക് കേറി നിന്നു......അഖിലിനെ നോക്കി കോക്രി കാട്ടി......😂

"  എടീ കുരുപ്പെ......കൊഞ്ഞിനം കുത്തണാ........ കാണിച്ച് തരാടീ......😠"(അഖി)

" പിന്നെ എന്റെ കൈ മാങ്ങ പറിക്കാൻ പോകുവല്ലോ....... ഒന്ന് പോടാ ഏട്ടാ.....😂"(നന്ദു)

" ദേ തല്ലു കൂടാനാണ് പ്ലാൻ എങ്കിൽ ഇവിടെ നിന്നു രണ്ടുംകൂടി തല്ലു പിടിച്ചോ ഇനിയും ഞങ്ങൾ ഇവിടെ നിന്നാലേ നട അടക്കും മുന്നേ അമ്പലത്തിലെത്താൻ പറ്റില്ല......" (അനന്തൻ)

"അതേ......നിങ്ങൾ ഇവിടെ നിന്ന് തല്ലു പിടിച്ചോ ഞങ്ങൾ പോണു......"(ആദി)

അവർ അങ്ങനെ പറഞ്ഞു നടന്നപ്പോൾ ഞങ്ങളും വരുന്നു എന്ന് പറഞ്ഞു അഖിയും നന്ദും കൂടി കൈ പിടിച്ചു അവരുടെ കൂടെ നടന്നു.......

" അതെ ആദിയേട്ടാ......."(നന്ദു)

" എന്താടീ......"(ആദി)

" ആദി ഏട്ടനോട് മാത്രമല്ല എല്ലാരോടും കൂടി ഒരു കാര്യം ചോദിക്കട്ടെ......"(നന്ദു)

" നീ വളഞ്ഞു മൂക്ക് പിടിക്കാതെ കാര്യം പറ പെണ്ണെ......"(അനന്തൻ)

" ആ.....കാര്യം എന്താന്ന് വെച്ചാൽ പറയെടി....." (അഖിൽ)

" അതെ എനിക്ക് മൂന്ന് ഏട്ടത്തിമാർ വേണം എപ്പോ കിട്ടും....."(നന്ദു)

അവളുടെ ആവശ്യം കേട്ട് മൂന്നുപേരും കണ്ണും മിഴിച്ച്  അവളെ തന്നെ നോക്കി നിന്നു........

" എന്താ ഇങ്ങനെ നോക്കണേ ഞാൻ ചോദിച്ചതിന് ഉത്തരം പറ.....(നന്ദു)

" ഇതെന്താ കടയിൽ ഇരിക്കുന്ന വല്ല സാധനവുമാണൊ പറയുമ്പോൾ എടുത്തു തരാൻ.....🤨"(അഖി)

" അയ്യ....... കോമഡിക്കാൻ അല്ല പറഞ്ഞത്  ചോദിച്ചതിന് ഉത്തരം പറ"(നന്ദു)

" നല്ലൊരു പെൺകുട്ടി വരട്ടെ അപ്പോൾ നോക്കാം....." (അനന്തൻ)

" ആ അതെ ഞങ്ങളുടെ നന്ദുട്ടിയെ പൊന്നുപോലെ സ്നേഹിക്കുന്ന പെൺപിള്ളേരെ കിട്ടുകയാണെങ്കിൽ ഈ ഏട്ടന്മാര്  കെട്ടിക്കോളാം പോരെ......"(ആദി)

" ആ മതി നിങ്ങൾ പറഞ്ഞ പറഞ്ഞതാണെന്ന് അറിയാം.......പക്ഷേ ഈ ഡോക്ടറിന്റെ കാര്യം എങ്ങന........"(നന്ദു)

അവൾ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും അഖിലിന്റെ മുഖത്തേക്ക് നോക്കി അവിടെ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ല.......

" അഖിയേട്ടാ എന്താ ഏട്ടന്റെ തീരുമാനം.….."(നന്ദു)

"എന്റെ നന്ദൂട്ടി നല്ലൊരു ദിവസമായിട്ട് വെറുതെ എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നെ......"(അഖി)

"ഏട്ടാ വെറുതെ ഉരുണ്ട് കളിക്കല്ലേ am serious......ഏട്ടൻ എപ്പോഴും ആ പിശാചിനെ ഓർത്തിരിക്കുവാണൊ......."(നന്ദു)

" ഇല്ല........മറക്കേണ്ടത് എല്ലാം ഞാൻ മറന്നതാണ്...... അവൾ ഇന്ന് എന്റെ ഓർമ്മകളിൽ പോലുമില്ല........ഇവന്മാർ പറഞ്ഞപോലെ നിന്നെ സ്നേഹിക്കാൻ കഴിയണ നമ്മുടെ കുടുംബത്തെ സ്നേഹിക്കാൻ കഴിയണ നല്ലൊരു പെങ്കൊച്ചിനെ കിട്ടിയ ഞാനും കെട്ടിക്കോളാം........"(അഖി)


" ഓ.....സമാധാനായി.........അല്ല ഞാനറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇത്രയും മൊഞ്ചൊക്കെ ഉണ്ടായിട്ട് നിങ്ങൾക്ക് ഇതുവരെ ഒരു പ്രേമവും തോന്നിയിട്ടിലെ....."(നന്ദു)


" ശ്ശെ.....🤭 അങ്ങനൊന്നും ചോദിക്കല്ലേ, എനിക്ക് നാണം വരണു......."(ആദി)

" അയ്യ.....ഒരു നാണക്കാരൻ എന്റെ ഏട്ടാ വെറുതെ ചിരിപ്പിക്കല്ലേ......😂"(നന്ദു)

അവന്റെ നാണം കുണുങ്ങിയുള്ള നിപ്പ് കണ്ട് ബാക്കിയുള്ളവരുടെ തലക്ക് ചുറ്റും അഞ്ചാറ് കിളികൾ വട്ടമിട്ട് പറന്നു......

" ഓരോന്ന് പറഞ്ഞു നടന്നുകൊണ്ടിരുന്ന അമ്പലം അടക്കും ഒന്ന് വേഗം വാ......"(അഖി)

എന്നും പറഞ്ഞവൻ മുമ്പിലോട്ട് നടക്കാൻ തുടങ്ങി അവൻ്റെ പിന്നാലെ ചിരിച്ചുകൊണ്ട് മൂന്നുപേരും നടന്നു........അങ്ങനെ കുറച്ചുനേരത്തിന് ശേഷം അവർ അമ്പലത്തിൽ എത്തി.........അവർക്കായി ഇന്ന് പലതും ഇവിടെ ഭഗവതി കരുതിവച്ചിട്ടുണ്ട്..….....❤️

" ഏട്ടന്മാരെ...... ഞാൻ വഴിപാടിനുള്ള രസീതെടുക്കാൻ പോകുവാ നിങ്ങൾ തൊഴുതിട്ട് വാ......ഞാൻ രസീത് എടുത്തു കഴിഞ്ഞിട്ട് തൊഴുതോളം......."(നന്ദു)

" Mm.... ok"(ആദി ,അനന്തൻ,അഖി)

ബാ ഇനി നമുക്ക് നായികമാരെ നോക്കാം.......

"എടി രസീതെടുത്തോ....."(ശിവ)

" ആ.....  ടീ എടുത്തു......മൂന്ന് പുഷ്പാഞ്ജലി കഴിപ്പിച്ചു......"(ശ്രീ)

" എങ്കിൽ നമുക്ക് തൊഴാം....."(ശിവ)

" ആ ശെരി....."(പ്രിയ&ശ്രീ)

Hello......👋

പെട്ടെന്ന് പുറകീന്ന് ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ കാണുന്നത് 32 പല്ലും കാട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന നന്ദുവിനെ ആണ്......എന്തോ അവളുടെ മുഖം കണ്ട് അവർക്ക് വല്ലാത്തൊരു ഇഷ്ടം നന്ദുവിനോട് തോന്നി......രസീത് എടുക്കാൻ ദേവസ്വം ഓഫീസിൽ നിൽക്കുമ്പോഴാണ് നന്ദു ശ്രീയെ കാണുന്നത്.......അവളെ കണ്ടപ്പോൾ തൊട്ട് നന്ദുവിന് വല്ലാത്തൊരു സ്നേഹം  അവളോട് തോന്നി.......എന്തോ അവളിലേക്ക് നന്ദുവിനെ ആകർഷിക്കുന്നതായി അവൾ അറിഞ്ഞു..... എന്നാൽ അവിടുത്തെ തിരക്ക് കാരണം നന്ദുവിനെ ശ്രീ കണ്ടില്ല........
എങ്ങനെയെങ്കിലും ശ്രീയെ പരിചയപ്പെടാൻ അവൾക്ക് തോന്നി......അതുകൊണ്ടാണ് അവളുടെ പുറകെ പോയി നോക്കിയത്......അപ്പോൾ ശ്രീ വേറെ
രണ്ടുപേരോട്  സംസാരിക്കുന്നത് നന്ദു കണ്ടു....... ശ്രീയോട് തോന്നിയപോലെ എന്തോ ഒന്ന് ശിവയിലേക്കും പ്രിയയിലേക്കും തന്നെ ആകർഷിക്കുന്നതായി അവൾ അറിഞ്ഞു........എങ്ങനെയെങ്കിലും അവരെ പരിചയപ്പെടാൻ വേണ്ടിയാണ് ക്ഷേത്രത്തിലേക്ക് കയറുമ്പോൾ നന്ദു അവരെ വിളിച്ചത്.......

 " Hello..... ആരാ....."(ശ്രീ)

" am ആദിനന്ദ.....ഇവിടെ അടുത്ത് പാലക്കൽ തറവാട്ടിലെ തമ്പുരാട്ടി കുട്ടിയാ......🙈🤭"(നന്ദു)

അവളുടെ പറച്ചിലും ആ നിഷ്കളങ്കമായ ചിരിയും കണ്ട് അവർ മൂന്നു പേർക്കും നന്ദുവിനോട് വല്ലാത്തൊരു സ്നേഹം അനുഭവപ്പെട്ടു.........തങ്ങളുടെ ആരെല്ലാമൊ ആണ് ഇവളെന്ന് ഉള്ളിൽ നിന്നാരൊ പറയും പോലെ അവർക്ക് തോന്നി.........നന്ദുവിന്റെ ഉള്ളിലും അങ്ങനെ തന്നെയായിരുന്നു........❤️എന്തോ വല്ലാത്തൊരു ആത്മബന്ധം അവർ നാലുപേരുടെ ഉള്ളിലും ഉടലെടുത്തു..........❤️


" അയ്യോ തമ്പുരാട്ടി കുട്ടി ഇത്രക്കും കുഞ്ഞി താണൊ.....😂"(പ്രിയ)

പ്രിയയുടെ സംസാരം കേട്ട് നന്ദുവടക്കം എല്ലാവർക്കും ചിരി പൊട്ടി......തന്നെ കളിയാക്കിയതാണെന്ന് അറിഞ്ഞിട്ടും നിഷ്കളങ്കമായി ചിരിക്കുന്ന അവളോട് വല്ലാത്തൊരു അടുപ്പം പ്രിയയ്ക്കും മറ്റു രണ്ടെണ്ണത്തിനും തോന്നി......

" എടൊ തന്നെ കളിയാക്കിയതാണെന്ന് അറിഞ്ഞിട്ടും താൻ എങ്ങനെയാടൊ ഇങ്ങനെ ചിരിക്കണെ......" (ശിവ)

" അയ്യേ അതൊന്നും എനിക്ക് കുഴപ്പമില്ല സ്ഥിരം എല്ലാവരും പറയുന്നതുകൊണ്ട് എനിക്ക് ഒരു പ്രശ്നവുമില്ല......😌"(നന്ദു)

അവൾ അങ്ങനെ കൂളായിട്ട് പറയണ കണ്ട് അവർ കണ്ണുമിഴിച്ചു അവളെ നോക്കി നിന്നു..... തങ്ങളെ വല്ലതുമാണ് ഇങ്ങനെ കളിയാക്കിയതെങ്കിൽ വിവരം അറിഞ്ഞേനെ.........പക്ഷേ നന്ദു പറയണ കേട്ട് അവൾ ഒരു പാവം ആണെന്ന് അവർക്ക് മനസ്സിലായി........

" നിങ്ങളെന്താ ഇങ്ങനെ നോക്കണേ....ഞാൻ ഒന്ന് പരിചയപ്പെടാൻ വന്നതാ.....നിങ്ങളെ കണ്ടപ്പോൾ എന്തോ ഒന്ന് കമ്പനി ആവാൻ തോന്നി അതാ വന്നത്......"(നന്ദു)

"അതിനെന്താ ആദിനന്ദ......പരിചയപ്പെടാല്ലോ......ഞാൻ ശ്രീഭാമ ശ്രീന്ന് എല്ലാവരും വിളിക്കും.......🤗"(ശ്രീ)

"ഞാൻ ശിവപ്രിയ ശിവാന്നു വിളിക്കും.....ഇവൾ ശ്രീപ്രിയ പ്രിയാന്ന് വിളിക്കും......"(ശിവ)

" നിങ്ങൾ Twins ആണോ....."(നന്ദു)

അവൾ ഒരു ചിരിയോടെ അവരോട് ചോദിച്ചു  അതെ എന്നവരും ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു.......

"കൊള്ളാം എങ്കിൽ നമുക്ക് ഫ്രണ്ട്സ്സ് ആവാ...... എന്നെ നന്ദൂന്ന് വിളിച്ചൊ...... എനിക്കിവിടെ അങ്ങനെ വല്ല്യ ഫ്രണ്ട്സ് ഒന്നും ഇല്ല......ഞാൻ പ്ലസ് ടു ഒക്കെ ബാംഗ്ലൂറിലാ ചെയ്തേ......"(നന്ദു)

അവൾ പ്ലസ് ടു ഒക്കെ കഴിഞ്ഞുവെന്ന് കേട്ടപ്പോൾ അവർ അതിശയത്തോടെ അവളെ നോക്കി.......
  

"നിങ്ങൾ ഇങ്ങനെ നോക്കണ്ട ഞാൻ സത്യാ പറഞ്ഞെ പ്ലസ് ടു ഒക്കെ കഴിഞ്ഞു 😁 ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ ഇവിടെ SN കോളേജിൽ ചേർന്നു......"(നന്ദു)

" ഏതു കോളേജ്......."(ശ്രീ)

" SN Colleage...."(നന്ദു)

"ഏഹ് 😳 ഞങ്ങളും അവിടാ......ഫസ്റ്റ് ഇയർ.....ഫസ്റ്റ് ഡേ ആയതുകൊണ്ട് വീട്ടിൽ നിന്ന് പറഞ്ഞു വിട്ടതാ അമ്പലത്തിൽ പോയിട്ട്  കോളേജിൽ പോയാ മതീന്ന്....."(ശിവ)

" ആ അപ്പോ എന്തായാലും കൊള്ളാം എന്നോടും അതെന്നാ പറഞ്ഞത്......അപ്പോൾ നമ്മൾ എന്തായാലും കമ്പനി ആകേണ്ടവർ ആയിരുന്നല്ലെ......😁"(നന്ദു)

" അതേന്നെ....അപ്പൊ ഫ്രണ്ട്സ്....."(പ്രിയ)

" Vokkeyy......😍"(Nandhu)

" അല്ലടി പെണ്ണെ നീ ഒറ്റയ്ക്കാണോ വന്നത്....."(ശ്രീ)

" No മോളെ...... ഏട്ടന്മാരുടെ കൂടെയാ വന്നത് ....."(നന്ദു)

"  എന്നിട്ട്  അവരെവിടെ...."(ശ്രീ)

" അവര് തൊഴാൻ കേറി..... ബാ നമുക്കും പോകാം......"(നന്ദു)

ok......

എന്നും പറഞ്ഞു നാലും കൂടെ കൈകോർത്ത് അമ്പലത്തിനുള്ളിലേക്ക് കയറി......പുതിയൊരു സ്നേേഹബന്ധത്തിന്റെ ആരംഭത്തിന് ആ ക്ഷേത്രം സാക്ഷിയായി.......❤️


((തുടരും))


By
Vyga Byju 🌼




 

ഭാമഭദ്രം....🩷

ഭാമഭദ്രം....🩷

5
326

അവർ നാല് പേരും കൂടി ക്ഷേത്രത്തിലേക്ക് കൈകോർത്ത് കയറി.......💕 ക്ഷേത്രത്തിനുള്ളിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.....നന്ദുവിന് ഇവിടുത്തെ അമ്പലവും സ്ഥലങ്ങളും ഒന്നും ശരിക്ക് അറിയാത്തതുകൊണ്ട് അവൾ ഭാമയുടെയും പ്രിയയുടെയും കൈകളിൽ മുറുകെപ്പിടിച്ചാണ് നടന്നത്....\" നീ എന്തിനാ ഇങ്ങനെ കെെ മുറുകെ പിടിക്കുന്നേ....\"(ശ്രീ)\" അതെനിക്ക് ഇവിടുത്തെ രീതികളൊന്നും അറിയത്തില്ലല്ലോ പോരാത്തതിന്  നല്ല തിരക്കുമുണ്ട് ഏട്ടന്മാരയും കാണാനില്ലല്ലോ അതാ.....😁\"(നന്ദു) \" അല്ല നന്ദു...... അപ്പോൾ നിങ്ങൾ ഇവിടെ പാലയ്ക്കൽ അല്ലായിരുന്നൊ....താമസിച്ചത്\"(ശിവ)\" അല്ല ശിവ മുത്തശ്ശനും മുത്തശ്ശിയും