Aksharathalukal

ഭാമഭദ്രം....🩷

അവർ നാല് പേരും കൂടി ക്ഷേത്രത്തിലേക്ക് കൈകോർത്ത് കയറി.......💕 ക്ഷേത്രത്തിനുള്ളിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.....നന്ദുവിന് ഇവിടുത്തെ അമ്പലവും സ്ഥലങ്ങളും ഒന്നും ശരിക്ക് അറിയാത്തതുകൊണ്ട് അവൾ ഭാമയുടെയും പ്രിയയുടെയും കൈകളിൽ മുറുകെപ്പിടിച്ചാണ് നടന്നത്....

\" നീ എന്തിനാ ഇങ്ങനെ കെെ മുറുകെ പിടിക്കുന്നേ....\"(ശ്രീ)

\" അതെനിക്ക് ഇവിടുത്തെ രീതികളൊന്നും അറിയത്തില്ലല്ലോ പോരാത്തതിന്  നല്ല തിരക്കുമുണ്ട് ഏട്ടന്മാരയും കാണാനില്ലല്ലോ അതാ.....😁\"(നന്ദു) 

\" അല്ല നന്ദു...... അപ്പോൾ നിങ്ങൾ ഇവിടെ പാലയ്ക്കൽ അല്ലായിരുന്നൊ....താമസിച്ചത്\"(ശിവ)

\" അല്ല ശിവ മുത്തശ്ശനും മുത്തശ്ശിയും പിന്നെ ഇളയച്ഛനും കുടുംബവും മാത്രെ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ...... എൻ്റെ ഫാമിലിയും വല്യച്ഛനും ഫാമിലിയും ഒക്കെ രണ്ടുവർഷെ ആയിട്ടുള്ളൂ ഇവിടെ വന്നിട്ട്.......\"(നന്ദു)

\" എന്നിട്ടും നിനക്കിവിടെ ഒന്നും അറിയത്തില്ലെ.....\'(പ്രിയ)

\" അതല്ലെടി പൊട്ടി ഞാൻ നേരത്തെ പറഞ്ഞത്...... ഞങ്ങൾ നേരത്തെ ബാംഗ്ലൂരിലായിരുന്നു അപ്പോഴാണ് മുത്തശ്ശിയും മുത്തശ്ശനും പറഞ്ഞത് ഞങ്ങൾ ഇങ്ങോട്ട് വരാൻ......അവര് ഞങ്ങളോട് ആദ്യമായി ആവശ്യപ്പെട്ട കാര്യമായതുകൊണ്ട് അവരൊക്കെ ഇങ്ങോട്ട് പോന്നു.......എന്റെ പ്ലസ് ടു കൂടി കഴിഞ്ഞിട്ടെ ഞാൻ വന്നുള്ളൂ എന്ന് പറഞ്ഞപ്പോൾ അവർ എന്നെ അവിടെ ആക്കിയിട്ട് ഇങ്ങ് പോന്നു.....
പക്ഷേ ഇപ്പോൾ തോന്നുന്നുണ്ട് ആ തീരുമാനം വേണ്ടായിരുന്നു എന്ന്😓......"(നന്ദു)


അത് പറയുമ്പോൾ അവളുടെ മുഖം മാറുന്നതും ചിരിച്ചുകൊണ്ട് ഇത്രനേരം വർത്താനം പറഞ്ഞ അവൾ വിതുമ്പൽ അടക്കി സംസാരിക്കുന്നത് കണ്ട് മൂന്നുപേർക്കും വല്ലാത്ത സങ്കടം ആയി........

" അതെന്താടി നീ അങ്ങനെ പറഞ്ഞെ എന്തെങ്കിലും പ്രശ്നമുണ്ടോ നിൻ്റെ മുഖം  പെട്ടെന്ന് വാടിയല്ലോ എന്താടാ എന്തുപറ്റി"(ശ്രീ)

" ഏയ്യ് അതൊക്കെ വിട് ...... വാ നമുക്ക് തൊഴാം......." (നന്ദു)

അവൾ പെട്ടെന്ന് വിഷയം മാറ്റി സംസാരിക്കുന്നത് കണ്ടു അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും  അതൊന്നും അവൾ ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല എന്നും അവർക്ക് മനസ്സിലായി ........ പരിചയപ്പെട്ടിട്ട് നിമിഷങ്ങളെ ആയിട്ടുള്ളൂങ്കെലും നന്ദുവിനെ അവർ നന്നായി മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.........❤️ അവൾക്ക് പറയാൻ പറ്റുന്ന സമയത്ത് അവളുടെ പ്രശ്നങ്ങൾ പറയുമെന്ന് അവർക്ക് തോന്നി പിന്നീട് അതിനെപ്പറ്റി ഒന്നും അവർക്കിടയിൽ സംസാരം ഉണ്ടായില്ല.........

" എടീ എന്റെ ഏട്ടന്മാരെ കാണാനില്ലല്ലോ ഈ തിരക്കിനിടയിൽ ഞാൻ എവിടുന്ന് അവരെ കണ്ടുപിടിക്കും........"(നന്ദു)

"എടി അവർ തൊഴിതിട്ട് ഇറങ്ങിയിട്ടുണ്ടാവും.... സാരമില്ല തൊഴുതു കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് നമ്മുക്ക് അവരെ വിളിച്ചു നോക്കാം....."(ശിവ)

" അയിന് ph ഇല്ല ൻ്റെ കയ്യിൽ........ഞാൻ എടുക്കാൻ മറന്നു........"(നന്ദു)

" സാരില്ല നീ നമ്പർ പറഞ്ഞാ മതി ഞങ്ങളുടെ കൈയിൽ Ph ഉണ്ട്......... നമ്മുക്ക് വിളിക്കാം കൊച്ചെ......😌"(ശ്രീ)

" ഹാ..... ok....."(നന്ദു)

നടയുടെ മുമ്പിൽ തിരക്കൊഴിഞ്ഞ സമയം അവർ നാലുപേരും ക്ഷേത്രനടയുടെ ഇരുവശങ്ങളിലും നിന്ന് സർവ്വാഭരണ വിഭൂഷതയായി ചൈതന്യവതിയായി വാണരുളുന്ന ഭഗവതിക്ക് മുൻപിൽ മനസ്സറിഞ്ഞ് കണ്ണുകൾ അടച്ചു കൈകകൂപി പ്രാർത്ഥിച്ചു .ഇതുവരെ അവരുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ സംഭവങ്ങളും ഓർത്തു.......... സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെയുണ്ടായിരുന്ന ഭഗവതിക്ക് അവർ ഒരായിരം നന്ദി പറഞ്ഞു..........തങ്ങളുടെ ഇനിയുള്ള ജീവിതവഴികളിലും താങ്ങായി കൂടെ ഉണ്ടാവണമെന്ന് അവർ ഉള്ളുരുകി പ്രാർത്ഥിച്ചു.........നന്ദു ആദ്യമായാണ് ക്ഷേത്രത്തിൽ വരുന്നതെങ്കിലും അമ്മ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട് ഈ ക്ഷേത്രത്തിലെ ദേവിയുടെ ഭക്തവാത്സല്യം.....❤️ തൻ്റെ വിഷമങ്ങളിലും അവൾ അറിഞ്ഞു വിളിച്ചത് ഇവിടുത്തെ ദേവിയെ ആണ്.......തൊഴുത് കഴിഞ്ഞു തിരുമേനി തന്ന പ്രസാദവും വാങ്ങി ദേവിയെ ഒരു നോക്കുകൂടി കൺകുളിര്‍ക്കെ കണ്ട് അവർ പുറത്തേക്ക് ഇറങ്ങി......... അവർ ഇറങ്ങിയ ശേഷം ആ ദേവി വിഗ്രഹത്തിൽ അവർക്കായി ഒരു നനുത്ത പുഞ്ചിരി വിടർന്ന് നിന്നിരുന്നു........😍 എന്തൊക്കെയൊ അവർക്കായി കാത്തുവെച്ചത് പോലെ.....❤️

" നന്ദു നീ ആദ്യമായിട്ടല്ലേ ഇവിടെ വരുന്നത് പിന്നെ കറക്റ്റ് ആയിട്ട് എങ്ങനെ നീ ദേവസ്വം ഓഫീസ് വരേം പോയി രസീതൊക്കെ എടുത്തത്........"(പ്രിയ)

" അത് പിന്നെ ആൾക്കാരൊക്കെ പോകുന്നത് കാണുമ്പോൾ മനസ്സിലാവില്ലേടീ പൊട്ടീ.......😂"(നന്ദു)

" ഓ അത് ശരിയാ........😁 ഞാൻ അത്രയ്ക്ക് അങ്ങട് ആലോചിച്ചില്ല.......'(പ്രിയ)

" ഇവൾ ജന്മനാ ഇങ്ങനെയാണൊ.....😁"(നന്ദു)

" അറിയില്ല ടീ ഞങ്ങൾ മരന്നൊക്കെ കൃത്യമായി കൊടുക്കാറുണ്ട്...... ആ എന്താണൊ എന്തോ.......😁"(ശ്രീ)

" പോടീ പോയി തരത്തിൽ കളി ചെല്ല്....."(പ്രിയ)

"ശരി അമ്പ്രാ....😂"(ശിവ)


ഇനി ഏട്ടൻമാർ നിക്കുന്നിടത്ത്......

" എടാ നന്ദുവിനെ കാണാനില്ലല്ലോ......"(ആദി)

" എടാ നല്ല തിരക്ക് അല്ലേ  ചിലപ്പോൾ അവൾക്ക് അതുകൊണ്ട് ഇറങ്ങാൻ പറ്റിയിട്ടുണ്ടാവില്ല......"(അനന്തൻ)

" ആടാ കുറച്ചുനേരം കൂടി വെയിറ്റ് ചെയ്യാം എന്നിട്ടും കണ്ടില്ലെങ്കിൽ നമുക്ക് ഒന്നൂടെ അമ്പലത്തിൽ കയറി നോക്കാം......"(അഖി)

" എടാ അവൾക്ക് ഇവിടെയൊന്നും പരിചയമില്ലാത്തത് അല്ലേ അതാ......."(ആദി)

 ആദി ഒരല്പം പേടിയോടെ പറഞ്ഞു......

" എടാ നീ ഇങ്ങനെ പേടിക്കാതെ അവൾക്കൊന്നും പറ്റില്ല അല്ലെങ്കിൽ തന്നെ ആരെങ്കിലുമൊക്കെ പിടിച്ചോണ്ട് പോയാലും പിറ്റേ ദിവസം തന്നെ നമുക്ക് കൊണ്ട് തരും അത് ഉറപ്പാ😁 ......"(അഖി)

അഖി അവന്റെ മൂട് മാറ്റാനായി അങ്ങനെ പറഞ്ഞു.അതുവരെ ടെൻഷൻ അടിച്ചിരുന്ന ആദി അവൻറെ ഡയലോഗ് കേട്ട് ചിരിച്ചു പോയി........  ഈ സമയം അനന്തന്റെ ഫോണിലേക്ക് ഒരു call വന്നു.......അത് ശ്രീയുടെ നമ്പർ ആയിരുന്നു........നന്ദു ഏട്ടന്മാരെ വിളിക്കാൻ ആയിട്ട് ശ്രീക്ക് പറഞ്ഞുകൊടുത്തത് അനന്തൻ്റെ നമ്പർ ആയിരുന്നു........

" ആരാടാ....."(അഖി)

" ആ അറിയില്ല....."(അനന്തൻ)

" നീ Call എടുക്ക്..."(ആദി)

" മ്മ്......."

അവൻ ഫോണെടുത്തപ്പോൾ നന്ദുവായിരുന്നു സംസാരിച്ചത്.......

📞......" ഹലോ " (അനന്തൻ)

📞......"ഹലോ അനന്തേട്ടാ ഞാനാ 
നന്ദുവാ "(നന്ദു)

📞......." നന്ദു.......എവിടെയാ നീ തൊഴുതൊ......"(അനന്തൻ)

📞" ആ തൊഴുത് ഏട്ടാ...... ഏട്ടനൊക്കെ എവിടാ നിൽക്കണെ....."(നന്ദു)

📞"ആൽത്തറയിൽ......"(അനന്തൻ)

📞" ആ ഞാൻ അവിടെ വരാം..... ശരിന്നാ bye"(നന്ദു)

📞"  അല്ല നന്ദുവേ ആരുടെ നമ്പറാ ഇത്....."(അനന്തൻ)

📞"അതൊക്കെ ഞാൻ അവിടെ വന്നിട്ട് സാവധാനം പറഞ്ഞാ പോരെ......."(നന്ദു)

📞" മ്മ് ok....."(അനന്തൻ)

📞" ok....."(നന്ദു)

   അവൾ ഫോൺ കട്ട് ചെയ്തു ശ്രീക്കു കൊടുത്തു......

" എടി അവർ ആൽക്കറയിൽ ഉണ്ട് അവിടെ വരെ വരുവാ...."(നന്ദു)

" Vokkeyy....."(ശ്രീ , ശിവ, പ്രിയ) 

എന്നിട്ട് അവർ ഏട്ടന്മാരെ നോക്കി ആൽത്തറയിലേക്ക് നടന്നു........... തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടവരിലേക്കാണ്  യാത്ര എന്ന്  അറിയാതെ.........❤️അതുപോലെതന്നെ അവന്മാരും തങ്ങളുടെ ഹൃദയസഖികൾ ആണ് അവർക്ക് അരികിലേക്ക് വരുന്നതെന്നറിയാതെ അവരെയും കാത്ത് നിന്നു.......❤️


" ദെ നോക്കിയെ അതാ എന്റെ  ഏട്ടന്മാർ "(നന്ദു)

കുറച്ചു നടന്നപ്പോൾ തന്നെ നന്ദു ആൽത്തറ  കണ്ടു........ ആൽ മരത്തിൻറെ കീഴിൽ തന്നെ കാണാതെ ടെൻഷൻ അടിച്ച് ഇരിക്കുന്ന തന്റെ ഏട്ടന്മാരെയും അവൾ കണ്ടു 🙂. പക്ഷേ നായികമാർ കുറച്ച് അകലെ ആയിരുന്നതിനാൽ നായകൻസിന് അവരെ കാണാൻ പറ്റില്ലായിരുന്നു........നന്ദു  അവരൊക്കെയാണ് തന്റെ ഏട്ടന്മാർ എന്ന് അവൾ ശ്രീയോടും പ്രിയയോടും ശിവയോടും പറഞ്ഞു.......എന്നാൽ പ്രിയയും ശിവയും പെട്ടെന്നത് ശ്രദ്ധിച്ചില്ല അവരുടെ ദൃഷ്ടി മറ്റെവിടെയോ ആയിരുന്നു....... ശ്രീ പക്ഷേ നന്ദു പറഞ്ഞിടത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ഉടക്കിയത് അനന്തനിൽ ആയിരുന്നു..........എന്തൊ ആ സമയം അവൾ മറ്റേതോ ലോകത്ത് ആയിരുന്നു അവൻ്റെ തോളറ്റം വരെ വളർന്നു കിടക്കുന്ന കറുത്ത മുടിയിഴകളും നീട്ടി വളർത്തിയ താടിയും സൂര്യദേവൻ ഉദിച്ചു നിൽക്കുന്ന പോലത്തെ ചെമ്പൻ കണ്ണുകളും കാതിലെ കടുക്കനും ചിരിക്കുമ്പോൾ താടിയുടെ ഇടയിൽ കവിളിൽ തെളിയുന്ന കുഞ്ഞു നുണക്കുഴികളും.........പിന്നെയാ ബ്ലാക്ക് ഷർട്ടും കറുത്ത കരയുള്ള മുണ്ടും ഒക്കെ കൂടി കണ്ട് നമ്മുടെ ശ്രീയുടെ ഉള്ളിലുള്ള കോഴി കുഞ്ഞുങ്ങൾ ഉണർന്നു തുടങ്ങി.........അവളുടെ വായും പൊളിച്ചുള്ള നിപ്പ് കണ്ടു നന്ദു അവളെ കുലുക്കി വിളിക്കാൻ തുടങ്ങി.........😁


" ശ്രീ...... ഡീ ശ്രീ...."(നന്ദു)

" ആഹ് എന്താ......"(ശ്രീ)

" മ്മ്...... ന്താ കൊച്ചെ ഇങ്ങനെ വായും പൊളിച്ച് അവരെ നോക്കി നിൽക്കണേ........അമ്പലമുറ്റമാണ് പരിസരം മറന്നു ചോര ഊറ്റല്ലേടി യക്ഷി.......😂" (നന്ദു)

" ആരുടെ ചോര ഏത് യക്ഷി......🤨" (ശ്രീ)

അവൾ എന്തോ അന്തവും കുന്തവും ഇല്ലാതെ പിച്ചും പെയ്യും പോലെ പറയണത് കേട്ട് നന്ദു പൊട്ടി വന്ന അടക്കിപ്പിടിച്ച് അവളെ ഒന്ന് തുറിച്ച്നോക്കി........


" ആഹ് ഒന്നുല്ലാ.....😌😌  ബാ നടക്ക് അവരെ പരിചയപ്പെടാം..... അല്ല ഇവൾമാർ എന്താ എന്തോ പോയാ അണ്ണാനെ പോലെ അങ്ങോട്ടു നോക്കി നിക്കുന്നത് "(നന്ദു)

"ആവോ ചിലനേരം ഇങ്ങനെയാ.......എന്താണെന്ന് തമ്പുരാനറിയാം....😌😁"(ശ്രീ)

" പ്രിയേ....."(ശ്രീ)

" ശിവേ...."(നന്ദു)

അതൊരു അലർച്ചെയായിരുന്നു.......അതുകേട്ട് ശിവയും പ്രിയയും ഏതോ ഭീകരജീവികളെ പോലെ നന്ദുവിനെയും ശ്രീയെയും നോക്കി....😳ഭാഗ്യത്തിന് ആ സമയം അവർ നിന്നിടത്ത് മറ്റാരും ഇല്ലായിരുന്നു....😌 

" എന്താടി പന്നികളെ പയ്യെ വിളിച്ചാൽ പോരെ ഞങ്ങളുടെ ചെവിക്ക് പ്രശ്നമൊന്നുമില്ല......."(ശിവ)

" മനുഷ്യൻറെ കരണക്കല്ല് വരെ പൊട്ടിപ്പോയി..........പയ്യെ വിളിച്ചാൽ എന്തായിരുന്നെടീ നിങ്ങൾക്ക്........"(പ്രിയ)

" അതെ നിങ്ങളെന്താ മറ്റേത് പോയ squirrelനെ ആ മരത്തിന്റെ മണ്ടക്കോട്ട് നോക്കിനിന്നത്......"(ശ്രീ)

" അതാ ...... അത് ഞങ്ങൾ അന്നേരം നോക്കിയപ്പോൾ ആ മരത്തിൽ നല്ല ഭംഗിയുള്ള രണ്ട് കുരുവികൾ ഇരിപ്പുണ്ടായിരുന്നു.......അവർ രണ്ടുപേരും ഫ്രഞ്ചടിച്ച് ഇരിക്കുകയായിരുന്നു അതാ ഞങ്ങൾ നോക്കി നിന്നെ........😂"(ശിവ)

"  അതെ നല്ല വണ്ടർഫുൾ സീനായിരുന്നു അതാ നോക്കിയെ......😁 അല്ല നിങ്ങളത് കണ്ടില്ലേ😌"(പ്രിയ)

" പിന്നെ ഞങ്ങൾക്ക് അതല്ലേ പണി........😡 ബാ നടക്കിങ്ങോട്ട്......." (നന്ദു)

ഇനി ഇങ്ങനെ നിന്നാൽ നന്ദു ഭദ്രകാളി ഫോമിൽ ആകും എന്ന് മനസ്സിലായതുകൊണ്ട് മൂന്നാളും അവൾക്കൊപ്പം നല്ല കുട്ടികളായി ആൽത്തറയിലേക്ക് നടന്നു........ആ നടത്തത്തിൽ മുഴുവനും ശ്രീയുടെ മനസ്സിൽ 
HD qualityയോടെ തിളങ്ങുന്നത് അനന്തന്റെ മുഖമായിരുന്നു..........എന്തോ അവനിലേക്ക് താൻ വല്ലാതെ ആകർഷിക്കപെടുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു............❤️ആ കൂട്ടത്തിൽ ശ്രീ മാത്രമേ നിശബ്ദമായി നടന്നുള്ളൂ ബാക്കി മൂന്നും കൂടി കലപില സംസാരിച്ചുകൊണ്ടാണ് നടന്നത്.........എന്തുകൊണ്ടൊ ശ്രീയ്ക്കു അതിലൊന്നും പങ്കുചേരാൻ ആയില്ല ആ മനസ്സ് മുഴുവൻ അനന്തഭദ്രനിൽ അലിഞ്ഞിരിക്കുകയാണ്.......... സംസാരത്തിനിടയിൽ ആയതുകൊണ്ട് മറ്റു  മൂന്നും ശ്രീയുടെ മൗനം ശ്രദ്ധിച്ചില്ല...... അങ്ങനെ എങ്ങനെയൊക്കെയോ അവർ ആൽത്തറയ്ക്ക് സമീപം എത്തി....... നന്ദുവിനെ കണ്ടപാടെ നന്ദൂന്നും വിളിച്ചു അവന്മാർ ഓടി അവൾക്ക് അരികിൽ വന്നു......അവളും അവന്മാരുടെ അരികിലേക്ക് ചേർന്നു നിന്നു...........

" ഏട്ടാ....... തിരക്ക് ആയതുകൊണ്ടാ പെട്ടെന്ന് ഇറങ്ങാൻ പറ്റീല്ല.....(നന്ദു)

" ആഹ്........ അല്ല  ഇവരൊക്കെ .......(ആദി)
 
ആദി അവരെ നോക്കി സംശയത്തോടെ നന്ദുവിനോട് ചോദിച്ചു.........


" ആഹ്........ഇവർ എന്റെ ഫ്രണ്ട്സാ.......❤️"(നന്ദു)

" ഫ്രണ്ട്സൊ"(അനന്തൻ)

" ഒരാഴ്ച മുമ്പ് ഇങ്ങോട്ട് വന്ന നിനക്ക് എവിടുന്നാടീ കുരുപ്പേ ഫ്രണ്ട്സ്........"(അഖി)

" അത് ഇന്നെനിക്ക് ഇവരെ ഇവിടുന്ന് കിട്ടിയതാ......."(നന്ദു)

എന്നും പറഞ്ഞ് അവൾ അവരെ കണ്ടതും പരിചയപ്പെട്ടതും എല്ലാം ഏട്ടന്മാരോട് വിസ്തരിച്ചു പറഞ്ഞു കൊടുത്തു......നന്ദു പറഞ്ഞതെല്ലാം നല്ല വിളഞ്ഞ വിത്തുകൾ ആണെന്ന് മനസ്സിലായി........എന്നതായാലും ചക്കിക്കൊത്ത ചങ്കരൻ എന്നപോലെ നന്ദുവിന് ഒത്ത കൂട്ടുകാരാണ് കിട്ടിയതെന്നും ഉറപ്പായി........പിന്നീട് അവർ പരസ്പരം പരിചയപ്പെട്ടു.......

" ഹായ്  am അനന്തഭദ്രൻ" 

" Hello.....ഞാൻ ശ്രീഭാമ" 

എന്നും പറഞ്ഞ് അവർ പരസ്പരം കൈ കൊടുത്തു..... ആ നിമിഷം രണ്ടുപേരുടെ ഉള്ളിൽ കൂടിയും കറണ്ട് പാസ് ചെയ്ത പോലെ അവർക്ക് ഫീൽ ചെയ്തു.........പ്രകൃതി പോലും ആ നിമിഷം മറ്റെല്ലാം മറന്നു അവർക്കുമേൽ പൂക്കൾ പൊഴിച്ചു........🌼🌼 ഒരു ഇളങ്കാറ്റ് അവരെ തഴുകി തലോടി കടന്നുപോയി അവർക്കുവേണ്ടി മാത്രം വീശിയ പോലെ.......
അതുപോലെ മറ്റു ടീംസും പരസ്പരം പരിചയപ്പെട്ടു........തമ്മിൽ സംസാരിക്കുമ്പോൾ  എന്തൊക്കെയോ തങ്ങൾക്കുള്ളിൽ സംഭവിക്കുന്നുണ്ട് എന്നവർ തിരിച്ചറിയുന്നുണ്ടായിരുന്നു.......❤️ പക്ഷേ സംസാരത്തിനിടയിൽ ഒരിക്കൽപോലും ഇവർ തങ്ങളുടെ students ആണെന്നൊ ഇത് തങ്ങളുടെ ടീച്ചേഴ്സ് ആണെന്നൊ ഇരുവരും അറിഞ്ഞില്ല.......😌നന്ദുവായിട്ട് പറയാനും പോയില്ല ഒരു ചിന്ന surprise ആയിക്കോട്ടെ എന്നവൾ കരുതി . അവരുടെ മട്ടും ഭാവവും സംസാരവും ഒക്കെ കണ്ട് നന്ദുവിന് അതിയായ സന്തോഷം ഉണ്ടായി..........ഇവരെ തന്നെ തന്റെ ഏട്ടന്മാർക്ക് പാതിയായി കിട്ടിയിരുന്നെങ്കിൽ എന്നവൾ  വെറുതെ ആശിച്ചു......... ആ ആശ ഒരുനാൾ സത്യമാകും എന്നറിയാതെ......❤️പിന്നീട് അവർ ഏഴുപേരും കൂടി ക്ഷേത്രത്തിൻറെ പടികൾ ഇറങ്ങി തമ്മിൽ യാത്ര പറഞ്ഞു പിരിഞ്ഞു താൽക്കാലികമായി മാത്രം.........💕


Orupad agrahathode ishtathodee njn ezhuthi thudaghiya kathayan Bahama Bhadram.......❤️ente athmavil ninnan ee Katha ezhuthunnath..... Ee storynte mun partoke 150 ill something alukal vayichittum ennik oru responsum llaa orupad vedhanikunndd nnikk 😞😞 Krnm ee storyum nte fst storyum okke ezhuthan eduknna effort kurch onnumalla manikurukal irinnitann oro partum ezhuthunnee......... Nnitt oru......... 😓 Oru otta krym choichotteee nighl vayanakar ahn nte sakthi...... Athukond parayuvaa eshtam aavunilel athum thurann prym njn ith ivde vach nirthikolam 😓 nighlk nte mistakes okke paraym appozhe ennik athoke correct cheyyth povan pattu..... Plzz enthelum oru 2 variyoke kurikente Machan mare 🤗 pinne oru krym koodi paraytte eth nte mathrm avasthayala Ella writersum kore athikm effort eduthitta oro kathakalum janikunnath...... Thaghalude hartil ninn udaledukunna Srishtikal mattulavarilekk paghu vakkunath agheyattam santhoshathod koodiyan 🙂 ethra effort edukendii vannalum niranja manasode ahnn oro oro krynghlum post cheyyunath...... Athukond okke njn onn paraytte nighlde eathh abhiparayavum niranja manasale njanum sweekarikum.......... Pleachh oru 2 line......😓😓




((തുടരും))


By 
Vyga Byju 🌼