Aksharathalukal

ഗാംഗോത്രി 01

© 

പുറത്തെ തണുപ്പിനെ അവഗണിച്ചു കൊണ്ട് തന്റെ നിറഞ്ഞ മിഴികൾ ഒഴുകാൻ വിട്ട് അവൾ ജനലിന്റെ ഒരത് അങ്ങനെ നിന്നു. കണ്ണടച്ചു.തൊട്ടടുത്ത  വീട്ടിലെ കലവറയിൽ നിന്ന് പണിക്കാരുടെയും മുറികളിൽ നിന്ന് ബന്ധുക്കളുടെ ഉമ്മറത്തു നിന്ന് പുരുഷ ജനങ്ങളുടെയും. ബഹളം കേൾക്കാം.

എല്ലാവരും ആഘോഷിക്കുകയാണ് താൻ മാത്രം മരിച്ച മനസ്സോടെ.എന്തിന് വേണ്ടി എന്നെ അയാൾ കോമാളിയാക്കി. നമ്മുടെ പ്രണയത്തെ അല്ല എന്റെ മാത്രം മായ അന്മാർത്ഥ പ്രണയത്തെ വേണ്ടന്ന് വച്ചു. അറിയില്ല ഒന്നും എല്ലാവരുടെയും മുന്നിൽ ഒരു പരിഹസിയായി..എല്ലാവരും സ്വാർത്ഥരാണ് എന്തിന് പറയുന്നു സ്വന്തം കൂടപ്പിറപ്പ് പോലും.

അതിന്റെ ഉത്തരമാണല്ലോ എന്റെ ആ ജന്മ ശത്രുവിനെ. നാളെ ഇവിടേക്ക് വലത് കാല് വച്ചു കവടിയാറിലേക്ക് കൂട്ടികൊണ്ട് വരുന്നത്.

ആഹാ നി ഇതു വരെ ഉറങ്ങിയില്ലേ വാവേ?

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്..

അവർ അകത്തേക്ക് വന്നു പറഞ്ഞു..

എന്താടി പോയി കിടക്ക് നാളെ രാവിലെ എഴുന്നേൽക്കാനുള്ളതാണ്. പെങ്ങളുടെ സ്ഥാനത്തുനിന്ന് നീ വേണം. എല്ലാം ചെയ്യാൻ..

അവൾ ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു

അത് അമ്മയും മകനും സ്വപ്നം കണ്ടാൽ മതി.ദേ ഒരു കാര്യം ഞാൻ പറയാം അവളെ  ഏട്ടന്റെ ഭാര്യയായിട്ട് ഈ ജന്മത് ഞാൻ കാണില്ല.. നിങ്ങൾക്ക് എല്ലാം അവൾ വലുതായിരിക്കും പക്ഷേ എനിക്ക് അങ്ങനെ അല്ല അത്കൊണ്ട്. കൂടുതൽ പറഞ്ഞു കൊണ്ട് എന്റെ അടുത്ത് വരണ്ടേ...

എന്റെ സ്വഭാവത്തിന് ഞാൻ ഈ വിവാഹത്തിന് വരുന്നില്ലെന്ന് തീരുമാനിച്ചതാണ്. പിന്നെ എന്റെ അച്ഛൻ പറഞ്ഞതു കൊണ്ട് മാത്രം അത്കൊണ്ട് മാത്രം നാട്ടുകാരെ കാണിക്കാൻ ഇവിടെ നില്ക്കുന്നു.രണ്ട് ദിവസം കഴിഞ്ഞു ഞാൻ പോകും അതുവരെ എന്നോട്‌ ഒന്നിനും വരണ്ട...

എന്ന് പറഞ്ഞു അവൾ ബാത്‌റൂമിലേക്ക് പോയി വാതിൽ ശക്തിയിൽ കൊട്ടി അടച്ചു.

അവൾ പറയുന്നത് കേട്ട് അമ്മ അമ്പരന്നു നിന്നു. ഷോൾഡറിൽ ആരുടെയോ കരസ്പർശം  തോന്നിയതും ഞെട്ടി തിരിഞ്ഞു..

ഏട്ടാ വാവ അവൾക്ക് ഗിരിയുടെ വിവാഹത്തിന് ഇത്രെയും എതിർപ്പ് വരാൻ എന്താ..? അവൾ ഓർമ്മ വെച്ച് നാൾ മുതൽ പറയുന്നതല്ലേ എന്റെ ഗിരിയേട്ടന്റെ വിവാഹത്തിന് പെങ്ങളുടെ സ്ഥാനത്തുനിന്ന്  അടിച്ചു പൊളിക്കണമെന്ന്...ഞാൻ കരുതിയെ അവൾക്ക് കുറെ ആകുമ്പോൾ ശരിയാകുമെന്ന് ഇത് ഇപ്പോൾ...

എഡോ തനിക്ക് അറിയില്ലേ അവൾക്ക് എന്റെ അച്ഛന്റെ അതെ സ്വഭാവമാണ്. സ്നേഹിച്ചാൽ നക്കികൊല്ലും ഇനി വെറുത്താൽ പിന്നെ പറയേണ്ട...വെട്ടൊന്ന് മുറി രണ്ട്...ചില സമയത്ത് എനിക്ക് വരെ പേടിയാണ് ഇത് വരെ അതിരുവിട്ട് നമ്മളോട് പറഞ്ഞിട്ടില്ല..

ഏട്ടാ എന്നാലും ഗായത്രി മോൾ പാവമല്ലേ ഇവളുടെ ഈ സ്വഭാവം വച്ചു. എന്തെങ്കിലും നടക്കും. പിന്നെ ഗിരിയുടെ കാര്യം പറയേണ്ടല്ലോ ദേഷ്യം വന്നാൽ രണ്ടും കണക്കാണ്.. എല്ലാം കൂടി ഓർത്തു എനിക്ക് ഇപ്പോൾ തോന്നുന്നേ ഗിരിക്ക് ഗായത്രിയെ ആലോചിക്കേണ്ടായിരുന്നു. മറ്റൊരു പെൺകുട്ടി മതിയായിരുന്നു.

ചെ!!താൻ ഒന്നും മനസ്സിലാക്കാതെയാണോ സംസാരിക്കുന്നത്? അവര് ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ ഇഷ്ട്ടതിലായതാണ്. ആ മോളെ ചെറു പ്പo മുതൽ അറിയുന്നല്ലേ? നമ്മുടെ മാധവൻ മാഷിന്റെ ടീച്ചറുടെയും മോൾ അല്ലേ.

എനിക്ക് എല്ലാം അറിയാം എന്നാലും വാവ? അവളുടെ സ്വഭാവം നന്നായിട്ട് അറിയുന്ന കൊണ്ട് പറഞ്ഞു പോയതാണ്..

മ്മ്.. എന്നാൽ നിന്ന് സമയം കളയേണ്ട അവൾ നമ്മൾ പോകാതെ ആ ബാത്‌റൂമിൽ നിന്ന് ഇറങ്ങില്ല.ആ പിന്നെ നാളെ നി അവളെ അവളുടെ ഇഷ്ട്ടത്തിന് വിട്ടേര്. എന്തായാലും മറ്റുള്ളവരുടെ മുന്നിൽ നമ്മളെ നാണം കെടുത്തില്ല. നി നിന്റെ സ്വഭാവം ആയിട്ട് അവിടേക്ക് ചെല്ലാതിരുന്ന മതി.

ഓ ഞാൻ ഒന്നും പറയുന്നില്ല... നിങ്ങളായി നിങ്ങളുടെ പാടായി... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട....


💢💢💢💢💢💢💢💢💢💢💢💢💢💢💢💢

രാവിലെ തറവാട്ടിൽ ആകെപ്പാടെ ബഹളമാണ്.  ഫോട്ടോ വീഡിയോ എടുക്കൽ താകൃതിയായി നടക്കുന്നുണ്ട്.. ഗിരി എല്ലായിടത്തും ഓടുന്നുണ്ട്...

രണ്ട് വീടുകളിലും ഉത്സവ പ്രാകൃതിയാണ് ഇപ്പോൾ. മുതിർന്നവർക്ക് ദക്ഷിണ കൊടുക്കുന്നു  ചടങ്ങിലേക്ക് കടന്നു. എല്ലാവർക്കും ദക്ഷിണ നൽകി. അനുഗ്രഹം വാങ്ങി. അമ്മ വാവയെ നോക്കുണ്ട്.. ഫോട്ടോഗ്രാഫർ കുറച്ച് ഫാമിലി ഫോട്ടോസ് എടുക്കാൻ നിർദേശം നൽകി. അച്ഛനും അമ്മയും ഗിരിയും ഉണ്ട്.. വാവക്ക് വേണ്ടിയുള്ള വെയ്റ്റിംഗ് ആണ്.

ഗിരി അമ്മയെ നോക്കി പതിയെ ചോദിച്ചു..

അവൾ എവിടെ അമ്മ ഇതുവരെ എന്നോടുള്ള ദേഷ്യം മാറിയില്ലേ?

എന്റെ പൊന്നു ഗിരി ഞാൻ എന്ത് ചെയ്യാൻ. ഇന്നലെ പറഞ്ഞണ് നേരത്തെ റെഡിയാക്കാമെന്നു..കേക്കേണ്ടേ...

അവൻ അതിന് ഒന്ന്‌ മൂളി പറഞ്ഞു.. ഞാൻ അവളെ വിളിക്കാം... എന്ന് പറഞ്ഞതും... അവൾ സ്റ്റെപ് ഇറങ്ങി വരുന്നു.. കുടുംബക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്... അമ്മായി അവളോട് ചോദിച്ചു..

വാവേ നി എന്താടി ഈ ജിൻസ് ടോപ്‌ ഇട്ടോണ്ട് വന്നത്. വാസു പറഞ്ഞത് ഗിരി നിനക്ക് സാരി വാങ്ങിയെന്ന്?

ഓ എനിക്ക് അത് ഇട്ട് നടക്കാൻ ഒന്നും അറിയില്ല. സൊ ഇത് ഇട്ടു... ചേട്ടന്റെ കല്യാണത്തിന് അനിയത്തി സാരി തന്നെ ഉടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ.. ഞാൻ നോർമൽ ജിൻസ് ടോപ്‌ യൂസ് ചെയ്‌യുന്നേ സൊ. ഒരു കല്യാണം ഉണ്ട് എന്ന് പറഞ്ഞു . ഞാൻ എന്തിനാ എന്റെ ഡ്രസ്സിങ് സ്റ്റൈൽ ചേഞ്ച് ചെയ്‌യുന്നേ..

പിന്നെ ആരും ഒന്നും പറയാൻ പോയില്ല...  പ്രശ്നം വഷളാക്കാതെ  ഉടനെ അച്ഛൻ പോയി അവളെ ഗിരിയുടെ അടുത്ത് നിർത്തി.. ഉടനെ തന്നെ അവൾ അച്ഛന്റെ അടുത്ത് വന്നു നിന്നു. എല്ലാവരും എന്തോ പോലെ ആയിരുന്നു..

ഗിരിയും ഇത് പ്രതീഷിച്ചില്ല!!!!

തുടരും

 ഈ ഭാഗത്തു ഫസ്റ്റ് ടൈം ആണ് ഇഷ്ടപ്പെട്ടാൽ സപ്പോർട് ചെയ്യണേ..