Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -8 ☠️



\"നീ എന്തിനാ അവൾക്ക് വാക്കുകൊടുത്തെ \"

\"അതുപിന്നെ അവള് വന്നുപറഞ്ഞപ്പോൾ \"

\"പറഞ്ഞപ്പോൾ .... 
ദൈവമേ.....,
ഇവൻ  ഇതെന്തിനുള്ള പുറപ്പാടാ ആണോ എന്തോ....

അതൊക്ക പോട്ടെ നീ അവരെ എവിടെയാ താമസിപ്പിക്കാൻ 
പോകുന്നെ \"

\"നിന്റെ വീട്ടിൽ \"

\"എന്റെ വീട്ടിലോ.... \"

\"ഓഹ്..., ഒന്ന് പതുക്കെ പറയടാ, \"

\"എന്റെ വീട്ടിലോ\" 
\"അതെ,  നിന്റെ വീടാകുമ്പോൾ സേഫ് ആയിരിക്കും \"

\"അങ്ങനെ ഇപ്പൊ സേഫ് ആകണ്ട \"

\"  പ്ലീസ് ഡാ നിന്നോടല്ലാതെ ഞാൻ ആരോടാഡാ ഹെൽപ്  ചോദിക്കുന്നെ പ്ലീസ്.... \"

ഫൈസൽ  ദീപുവിനെകൊണ്ട് സമ്മതിപ്പിക്കുന്നു. 

കാര്യങ്ങൾ എല്ലാം അവർ പ്ലാൻ ചെയ്തതുപോലെ തന്നെ നടന്നു . 
ആ സംഭവത്തോടെ ഫൈസലും, പ്രീതിയും, തമ്മിൽ നല്ല ഫ്രണ്ട്‌സ് ആകുകയും ചെയ്തു 

പതിയെ പതിയെ അവരുടെ ഫ്രണ്ട്ഷിപ് 
പ്രണയത്തിലേക്ക് വഴിമാറി.

രണ്ടു വർഷങ്ങൾ  വേഗത്തിൽ കടന്നുപോയി........... 

അവരുടെ പ്രണയവും അതിനൊത്തു ബലമുള്ളതുമായി.....

വളരെ സന്തോഷത്തോടെ അവരുടെ ഓരോ ദിവസവും കടന്നു പോയി ... 

ഒട്ടും പ്രേതിഷിക്കാതെ നേരത്തായിരുന്നു  ആ തിരിച്ചടി ഉണ്ടായത്.

 ഫൈസലിന്റെ ബന്ധത്തിൽപെട്ട ഒരു പെൺകുട്ടി അന്യ മതത്തിൽപെട്ട  ഒരു യുവാവുമായി ഒളിച്ചോടി വിവാഹം കഴിച്ചു.


രണ്ട് മതത്തിൽ പെട്ടവരായതുകൊണ്ട് നല്ലരീതിയിലുള്ള പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. ആ  സംഭവം ഫൈസലിന്റെ ഫാമിലിക്ക് വലിയ നാണക്കേട് ഉണ്ടാക്കി . 

അതുകൊണ്ട് തന്നെ ഫൈസലിന്റെയും,അവന്റെ കസിൻ മനാഫിന്റെ സഹോദരി  മുഹ്സിനയുടെയും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു. 

ഞെട്ടലോടെ ആയിരുന്നു ഫൈസൽ ആ വിവരം അറിഞ്ഞത്. 

\"നീ പറഞ്ഞത് നേരനോടാ.... \"

\"അതെടാ \"

\"ഇനിയിപ്പോ എന്ത് ചെയ്യും നീ \"

\"അറിയില്ല,  പറയാവുന്ന രീതിയിലൊക്കെ ഞാൻ പറഞ്ഞുനോക്കി പക്ഷേ..... \"

\"ഇപ്പൊ എൻഗേജ്മെന്റ് മാത്രമല്ലേ നടക്കുന്നുള്ളൂ, വിവാഹം വരെ ടൈം
ഉണ്ടല്ലോ \"

\"അതൊന്നും ശെരിയാവില്ല,  എൻഗേജ്മെന്റ് കഴിഞ്ഞാൽ, പിന്നെ ഒന്നും ചെയ്‌തിട്ട്‌ 
കാര്യമില്ല \"

\" എന്നാ പിന്നെ നമുക്കെല്ലാം മനാഫിനോട് പറഞ്ഞാലോ 
ചിലപ്പോൾ അവന് നിന്നെ സഹായിക്കാൻ കഴിയും \"

\"ഏയ്.....,
സത്യങ്ങൾ അറിഞ്ഞാൽ അവൻ ഒരിക്കലും നമുക്കൊപ്പം നിക്കില്ല \"

\"പിന്നെ എന്തുചെയ്യാനാണ്‌ നിന്റെ പ്ലാൻ \"

\"അറിയില്ല ....,
   എന്തുവന്നാലും എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് പ്രീതി മാത്രമായിരിക്കും \"

\"എടാ...... \"

രണ്ടുപേരും സംസാരിച്ചു ഒരുതീരുമാനത്തിൽ  എത്താമെന്നുകരുതി 
കാര്യങ്ങളൊക്കെ പ്രീതിയെ അറിയിച്ചു. 


അവർക്ക് രണ്ടുപേർക്കും പിരിയാൻ കഴിയില്ലായിരുന്നു . അത് കൊണ്ട് തന്നെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അവൾക്കത് സഹിക്കാൻ കഴിഞ്ഞില്ല.

അങ്ങനെ അവൻ ഒളിച്ചോടാൻ തീരുമാനിച്ചു. 


ഈ വിവരങ്ങളൊക്കെ ദീപു മനാഫിനെ വിളിച്ചറിയിക്കുന്നു.

\"ഹലോ  മനാഫ് അല്ലേ \"

\"അതെ, ആരാ \"

\"ഞാൻ ദീപുവാ, ഫൈസിടെ ഫ്രണ്ട് \"

\"ആ ദീപു, പറയടാ, എന്തൊക്കെ ഉണ്ട് വിശേഷം സുഖമാണോ \"

\"ആ, സുഖം, ഞാൻ ഇപ്പൊ വിളിച്ചത് നിന്നോട് ഒരു കാര്യം പറയാനാ \"

\"എന്താടാ \"

\"അത്.......,
ഫൈസിയും, നിന്റെ സിസ്റ്ററും തമ്മിലുള്ള മാര്യേജ് ഫിക്സ് ചെയ്തെന്നറിഞ്ഞു \"

\"അതേടാ,  നെക്സ്റ്റ് സൺഡേ അവരുടെ എൻഗേജ് മെന്റാ, നിന്നോട് അവനൊന്നും പറഞ്ഞില്ലേ \"

\"പറഞ്ഞു, അത് പിന്നെ......,
ഫൈസിക്ക് ഈ ബന്ധത്തിൽ  എന്തെങ്കിലും താല്പര്യകുറവ്‌ ഉണ്ടോ \"


\"ഏയ്, അവന് കൊഴപ്പമൊന്നുമില്ല. എന്താ.... അവൻ  നിന്നോട്  വല്ലതും പറഞ്ഞോ \"

\"അത്... ,
ഞാൻ എങ്ങനെ ഇത് നിന്നോട് പറയും,
  
എടാ, അവൻ നിങ്ങളെ ചീറ്റ് ചെയ്യുവാടാ...

അവനും  ഇവിടെയുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ്.

വിവാഹം ഉറപ്പിച്ച സാഹചര്യത്തിൽ അവർ ഒളിച്ചോടാൻ  പ്ലാൻ ചെയിതിരിക്കുവാ \"

\"നീ ഫൈസൽനെ കുറിച്ചാണോ ഈ പറയുന്നേ, \"

\"അതെ....,
നിനക്ക് വിശ്വസിക്കാൻ കഴിയില്ലന്നറിയാം,\"

\"ഒരിക്കലും അവൻ അങ്ങനെ
ചെയ്യില്ല  \"

\"നീ നിന്റെ  വാട്സ്ആപ്പിൽ നോക്ക്, അപ്പോൾ നിനക്ക് വിശ്വാസമാവും  \"

മനാഫ് ഫോൺ കട്ട്‌ ചെയ്യുന്നു.

                                     തുടരും.........



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -9☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -9☠️

4
672

\" ഫൈസി നീ പറഞ്ഞുതന്നത് പോലെ എല്ലാം ഞാൻ മനാഫിനോട് പറഞ്ഞു \"\"താങ്ക്സ് ഡാ..ആ ഫോട്ടോസ് കണ്ടിട്ട് അവൻ നിന്നെ വീണ്ടും  വിളിക്കും, അപ്പോൾ ബാക്കികൂടി നീ പറയണം \"\"എടാ എനിക്കെന്തോ പേടിയാവുന്നു ,  നീ ഇത് എന്തൊക്കെയാ ചെയ്യുന്നേ \"\"എന്റെ മുന്നിൽ വേറെ വഴിയില്ലടാ.... \"വാട്സാപ്പിൽ ദീപു അയച്ചു കൊടുത്ത ഫോട്ടോസ് നോക്കിയതിനു ശേഷം മനാഫ് ദീപുവിനെ തിരിച്ചു വിളിക്കുന്നു \"ദേ..., മനാഫ് വിളിക്കുന്നു \"\"നീ കാൾ എടുക്ക്, എന്നിട്ട് സംസാരിക്ക് \"ദീപു കാൾ അറ്റന്റ് ചെയ്യുന്നു \"ഹലോ ദീപു......ഞാൻ മനാഫാ......., അവൻ അപ്പോൾ ഞങ്ങളെ ചതിക്കുവായിരുന്നു അല്ലെ...എന്താ അവന്റെ പ്ലാൻ \"\"അത്....,ഇന്ന് അവളെയും കൂട്