Aksharathalukal

ഇന്നലെ കണ്ട കിനാവുകൾ

ഇന്നലെ കണ്ട കിനാവുകൾ 
.........................................................

ഇന്നലെക്കണ്ട കിനാവുകളൊക്കയും പതിരിന്റെ കൂമ്പാരമായിരുന്നോ?

ബീജപത്രങ്ങളിൽ മുറ്റും കരുത്തിന്റെ
പാത്രം നിറയാത്തതായിരുന്നോ?

ഭ്രൂണക്കിനാവിന്റെ വേരിന്റടികളിൽ
കീടാണു മുറ്റി വളർന്നിരുന്നോ?

സ്വപ്നത്തിലെങ്കിലും മുളപൊട്ടി വിത്തുകൾ
പൂമരമാകാതിരുന്നതെന്തേ?

മണ്ണിന്റെയാർദ്രത പൊട്ടിക്കിളിർക്കുവാൻ
കൂട്ടായി നില്ക്കാത്തതായിരുന്നോ?

മണ്ണറയ്ക്കുള്ളിലെ വായുപ്രവാഹങ്ങൾ
ചുട്ടുപൊള്ളുന്നവയായിരുന്നോ?

സ്വപ്നങ്ങളാശകൾ മാത്രമതാകുവാൻ
കാലവും കൂട്ടായി നിന്നിരുന്നോ?

ഇന്നലെക്കണ്ട കിനാവിലെന്നാശകൾ
ചികിട്ടടിച്ചു പറന്നിരുന്നു!

ഉരുകുന്ന വെയിലിന്റെ മുറ്റത്തു നിന്നു ഞാൻ
തേടുമ്പോൾ ശൂന്യതയൊന്നു മാത്രം!







സ്ഥാനാർത്ഥി വന്നില്ല

സ്ഥാനാർത്ഥി വന്നില്ല

5
125

വോട്ടൊന്നു കുത്തിയാൽകണ്ടുമുട്ടാൻ വീണ്ടുംഅഞ്ചു വർഷങ്ങൾത-ന്നപ്പുറം നോക്കേണ്ട,സ്ഥാനാർത്ഥി വന്നില്ല;നാട്ടിലെ പാർട്ടിപ്രവർത്തകർവന്നില്ല, നോട്ടീസു തന്നില്ല;എന്താണു കാരണം?ഓട്ടിട്ടു ജയിപ്പിച്ചു വിട്ടെന്നാൽ;സഭയിലിരിക്കാതെവാക്കൗട്ടു ചെയ്യുന്ന;സഭതന്റെ മുറ്റത്തുകുത്തിയിരിക്കുന്ന;ഒരുവാക്കു ചർച്ചയിൽമിണ്ടാൻ കഴിയാത്ത;എം. പി.ക്കു വേണ്ടി ഞാൻവോട്ടു നല്കേണ്ടയോ?കണ്ടുമുട്ടാൻ വീണ്ടുംലജ്ജിച്ചിരിക്കുന്നമാന്യപ്രവർത്തകർ,വോട്ടു ചോദിച്ചില്ല...എന്തോരതിശയം!ലോകത്തിലേറ്റവുംവാഴ്ത്തിപ്പുകഴ്ത്തുന്നവോട്ടുകുത്തുത്സവംവാതില്ക്കലെത്തീട്ടുംവോട്ടു കുത്താനൊരുസ്ഥാന