നിഴലുകൾ
നിഴലുകളെന്തേ കറുത്തൂ,
എന്റെ വൈരൂപ്യമെങ്ങേ
ഒളിച്ചൂ?
നേർവിളക്കിന്റെ
വെട്ടത്തിലുണരുന്ന
നിഴലായിരിക്കുമോ, സത്യം?
മണ്മറഞ്ഞാലുമീ,
പോയകാലത്തിൽ ഞാൻ
നിഴലായുറങ്ങുമെന്നാണോ?
ഇന്നലെ കണ്ട കിനാവുകൾ
ഇന്നലെ കണ്ട കിനാവുകൾ .........................................................ഇന്നലെക്കണ്ട കിനാവുകളൊക്കയും പതിരിന്റെ കൂമ്പാരമായിരുന്നോ?ബീജപത്രങ്ങളിൽ മുറ്റും കരുത്തിന്റെപാത്രം നിറയാത്തതായിരുന്നോ?ഭ്രൂണക്കിനാവിന്റെ വേരിന്റടികളിൽകീടാണു മുറ്റി വളർന്നിരുന്നോ?സ്വപ്നത്തിലെങ്കിലും മുളപൊട്ടി വിത്തുകൾപൂമരമാകാതിരുന്നതെന്തേ?മണ്ണിന്റെയാർദ്രത പൊട്ടിക്കിളിർക്കുവാൻകൂട്ടായി നില്ക്കാത്തതായിരുന്നോ?മണ്ണറയ്ക്കുള്ളിലെ വായുപ്രവാഹങ്ങൾചുട്ടുപൊള്ളുന്നവയായിരുന്നോ?സ്വപ്നങ്ങളാശകൾ മാത്രമതാകുവാൻകാലവും കൂട്ടായി നിന്നിരുന്നോ?ഇന്നലെക്കണ്ട കിനാവിലെന്നാശകൾചികിട്ടടിച്ചു പറന്നിരുന്നു!ഉരു�