Aksharathalukal

ഇല്ലായ്മയുടെ മനോഹരമായ ഹൃദയം

ഷിയാസ് & സഹറ...
 അവർ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. വഴക്കും ദേഷ്യവും കുറുമ്പും സ്നേഹവും നിറഞ്ഞ ഒരു വളരെ മനോഹരിതയുള്ള ഒരു കൂട്ടുകെട്ട്. പരസ്പരം എല്ലാം പങ്കുവെക്കുന്ന കൂട്ടുകെട്ട്. അങ്ങനെ ആ സൗഹൃദം തുടരുകയാണ്.


 സുന്ദരിയും സൽസ്വഭാവിയുമായ സഹറ. അവളുടെ ഉമ്മയും ഉപ്പയും ചെറുപ്പത്തിലെ മരണപ്പെട്ടതാണ്. അവൾ അനാഥയാണ്.എന്നാൽ സഹറയുടെ ഈ മനോഹാരിത ഷിയാസിൽ ഒരു കുറവായിരുന്നു. സൽസ്വഭാവിയും നല്ലവനുമാണ് ഷിയാസ്. പക്ഷേ സൗന്ദര്യത്തിന് ഇച്ചിരി പുറകിലാണ് ഷിയാസ്. ഇവർ രണ്ടുപേരും തമ്മിൽ പ്രധാനമായി വഴക്ക് കൂടുന്നതിന്റെ കാരണവും ഷിയാസിന്റെ സൗന്ദര്യത്തിന്റെ പേരിലാണ്. ഷിയാസ് എപ്പോഴും അവളോട് പറയും.  എന്നെ കാണാൻ നിറമില്ല അതുകൊണ്ടുതന്നെ എനിക്ക് സൗന്ദര്യം ഇല്ല എന്നൊക്കെ. അവൾക്കാണെങ്കിൽ ഇങ്ങനെ കേൾക്കുന്നത് തന്നെ വെറുപ്പാണ്. അവൾ പറയും നീ എന്റെ കണ്ണിൽ സൗന്ദര്യവാൻ ആണ്. നമ്മുടെ സൗഹൃദത്തിൽ സൽസ്വഭാവിയും ആണ്. നിന്റെ ജീവിതത്തിലും നല്ലൊരു സ്ത്രീയെ നിനക്ക് ഭാര്യയായി കിട്ടും. വിഷമിക്കല്ലേ ഡോ. സഹറയുടെ ഈ വാക്കുകൾ ഷിയാസിന് ഏറെ തൃപ്തികരമാണ്.


 അങ്ങനെയിരിക്കെ ഷിയാസിന് സഹറയെ ഇഷ്ടമായിരുന്നു. പക്ഷേ അത് തുറന്നു പറയാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല. കാരണം ഒരുപക്ഷേ ഇത് സഹറ എതിർത്താലോ? അല്ലെങ്കിൽ അവർക്കിടയിലുള്ള സൗഹൃദത്തെ ഇത് ബാധിച്ചാലോ?
 എന്നൊക്കെ ആയിരുന്നു അവന്റെ ചിന്ത. പക്ഷേ അവർക്കിടയിൽ നിറഞ്ഞൊഴുകുന്ന സൗഹൃദത്തേക്കാൾ മറികടന്നായിരുന്നു അവന്റെ പ്രണയം.അവൻ ഒരിക്കൽ അത് തുറന്നു പറയുകയും ചെയ്തു.സഹറയുടെ മറുപടി അവനെ ഞെട്ടിച്ചു. അവൾ പറഞ്ഞു നീ സൗന്ദര്യമില്ല നീ നിറമില്ല എന്നൊക്കെ ആയിരിക്കും ഞാൻ പറയുന്നത് എന്നായിരിക്കും നീ ചിന്തിക്കുന്നത് എന്ന് എനിക്കറിയാം. ഷിയാസ് ഞാൻ നിന്നെ സ്നേഹിക്കുന്നത് നിന്റെ നിറത്തെ അല്ല നിന്നെയാണ്.    i ❤️ u.... ഷിയാസ് അത്ഭുതത്തോടെ അവളെ നോക്കി നിന്നു.


 സൗഹൃദം സ്നേഹം നൽകിയപ്പോൾ അത് പ്രണയമായി മാറാൻ ഒരു വിധി. അങ്ങനെ ആത്മാർത്ഥമായ സ്നേഹം തുടരുന്നു. അങ്ങനെ കുറെ കാലം അത് നീണ്ടു. പിന്നീട് അവർ തമ്മിൽ കാണാതെ ആയി. എങ്കിലും അവർക്കിടയിൽ ഉള്ള ബന്ധത്തിന് ഒന്നും സംഭവിച്ചില്ല. അവർ മെസ്സേജിലൂടെ സംസാരിച്ചിരുന്നു.

 ഒരിക്കൽ അവർക്ക് തമ്മിൽ കാണാൻ ഒരു മോഹം. അവർക്കു മുമ്പേ പരിചയമുള്ള ഒരു കോഫി ഷോപ്പിൽ വെച്ച് കാണാം എന്ന് അവർ തീരുമാനിച്ചു.അങ്ങനെ അവർ നീണ്ട ഇടവേളക്കുശേഷം കാണാൻ പോകുന്നു.പറഞ്ഞ ടൈമിൽ സഹറ അവിടെ എത്തി. ഒരുപാട് നേരം കഴിഞ്ഞു ഷിയാസിനെ കാണാനില്ല. ഇച്ചിരി കഴിഞ്ഞു ഒരാൾ വരുന്നത് സഹറ കണ്ടു. തുറന്ന വാതിലിന്റെ അപ്പുറത്തുള്ള ക്ലാസ്സിലൂടെ അവൾ കണ്ടു. ഒരു വെളുത്ത സുന്ദരനായ താടിക്കാരൻ. അദ്ദേഹം ആരെയോ തിരയുന്നു.. സഹറയുടെ അരികിൽ വന്നു അദ്ദേഹം ചോദിച്ചു.ഹേലോ mrs...  ഇവിടെ സഹറ എന്ന കുട്ടി വന്നിരുന്നു എന്ന് അറിയാമോ? അവൾ പറഞ്ഞു ഞാനാണ് സഹറ. നിങ്ങൾ ആരാണ് ? അദ്ദേഹം അവളെ നോക്കി നിന്നു. അവൾ ചോദിച്ചതിന് മറുപടി മൗനം ആയിരുന്നു. അവൾ ചോദ്യം ആവർത്തിച്ചു..... അദ്ദേഹം എന്തോ സ്വപ്നം കണ്ടതുപോലെ അവളെ നോക്കി നിൽക്കുന്നു. നടക്കാൻ പാടില്ലാത്ത എന്തോ  സംഭവിച്ചത് പോലെ. അവൾ അടുത്ത ചോദ്യം ചോദിക്കുന്നതിനു മുൻപേ ഒരു വിളി....


 തടിക്കാരന്റെ പുറകിൽ നിന്നാണ്. ഹേലോ mr ഷിയാസ്... കോഫി ഷോപ്പിലെ മാനേജർ ആണ് വിളിച്ചത്. അദ്ദേഹം പെട്ടെന്ന് തിരിഞ്ഞു. മാനേജറും ഷിയാസും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നു. അപ്പോഴാണ് സഹറക്ക്  മനസ്സിലായത് ആ വെളുത്ത താടിക്കാരൻ തന്റെ ഷിയാസ് ആണെന്ന്.
 സംസാരം കഴിഞ്ഞു ഷിയാസ് സഹറയെ നോക്കി.സഹറ ചോദിച്ചു ഷിയാസ് ആണല്ലേ? Sorry എനിക്ക് മനസ്സിലായില്ല. ഷിയാസ് പറഞ്ഞു ഓക്കേ....      ഒരു മൗനം മറുപടി ഒക്കെ എന്ന ഒറ്റവാക്കിൽ ഒതുങ്ങി. പിന്നെ ഷിയാസ് തുടർന്നു എനിക്ക് നിന്നെ കണ്ടപ്പോഴും മനസ്സിലായില്ല. സഹറ ഒന്ന് പുഞ്ചിരിച്ചു. പിന്നീട് അവർക്കിടയിൽ ഒരു നീണ്ട മൗനം തന്നെയായിരുന്നു.



 ഷയാസ് ഒന്നും മിണ്ടാത്തത് കാരണം സഹറ ചോദിച്ചു. എന്താ ഒന്നും മിണ്ടാത്തത്.. ഷിയാസിന്റെ മറുപടി ഇതായിരുന്നു. സഹറാ....എന്ത് പറയണം എന്ന് എനിക്ക് അറിയില്ല...എന്നെ തെറ്റിദ്ധരിക്കരുത്. നീ അന്ന് കണ്ടതിനേക്കാൾ തടി കൂടിയിട്ടുണ്ട്. സഹറ പുഞ്ചിരിയോടെ പറഞ്ഞു. നീ അന്ന് കണ്ടതിനേക്കാൾ സുന്ദരനും ആയിട്ടുണ്ട്. ഷിയാസ് ഇടറുന്ന ശബ്ദത്തോടെ അവളോട് പറഞ്ഞു. ഇതൊക്കെ ശരിയാണ് പക്ഷേ....
 സഹറ അവനോട് ചോദിച്ചു. ഞാൻ സഹറ ആണ് എന്ന് അറിഞ്ഞപ്പോൾ അല്ലെങ്കിൽ നീ വന്നു എന്നെ കണ്ടതുമുതൽ നിനക്ക് വല്ലാത്ത മൗനം എന്താണ് പ്രശ്നം? പറ ഷിയാസ് പറാ....
 ഷിയാസ് പറയാൻ തുടങ്ങി.ഞാൻ പറഞ്ഞല്ലോ നിന്നിലുള്ള മാറ്റം.ഞാൻ ആഗ്രഹിക്കുന്ന എന്റെ പെണ്ണ് ഇങ്ങനെയാവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ ജീവിതപങ്കാളി ഇങ്ങനെയാണെന്ന് ഉള്ളത് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമല്ല.iam sorry... എനിക്ക് നിന്നെ എന്റെ വധുവായി സ്വീകരിക്കാൻ കഴിയുന്നതല്ല.


 സഹറ അത്ഭുതത്തോടെ അവനെ നോക്കി. പലതവണ അവൾ പറഞ്ഞു നോക്കി. പക്ഷേ ഷിയാസിന്റെ മുന്നിൽ ഇപ്പോൾ അവൾക്ക് സ്ഥാനമില്ല. സഹറക്ക് എന്ത് പറയണം എന്ന് അറിയില്ല പക്ഷേ അവന്റെ വാക്കുകൾ അവളെ വളരെ ദുഃഖമാക്കിയതിനാൽ അവൾ അവനോട് പറഞ്ഞു. ഷിയാസ് ഈ പ്രണയത്തിനു കണ്ണില്ല എന്ന് പറയുന്നത് ശരിയാണ്. കാരണം ഞാൻ അന്ന് നിന്നെ ഇഷ്ടപ്പെട്ടപ്പോൾ ഞാൻ നിന്റെ സൗന്ദര്യം ഇല്ലായ്മയെ കണ്ടിരുന്നില്ല ഇന്ന് നീയെന്റെ സ്നേഹത്തെ  കാണുന്നുമില്ല.അവൾ ഉച്ചത്തിൽ കരഞ്ഞു.അവന്റെ കുറവുകൾ കണ്ട് അവൾ അവളെ മറന്നു സ്നേഹിച്ചിട്ടും. ഇപ്പോ അവരെ സൗന്ദര്യം കൂടിയപ്പോൾ അവനെ അവളെ വേണ്ടത്രേ.സഹറ പൊട്ടി പൊട്ടിക്കരഞ്ഞു കോഫി ഷോപ്പിലെ ആളുകൾ അവരെ ശ്രദ്ധിക്കുന്നു.ഷിയാസ് ഷോപ്പിൽ നിന്നും ദേഷ്യപ്പെട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.

 പെട്ടെന്ന് സഹറ ഒരു ശബ്ദം കേട്ട് അവളുടെ ചെവികൾ കാതോർത്തു. ആ വലിയ ശബ്ദത്തിനിടയിൽ എവിടെയോ തന്റെ ഷിയാസിന്റെ ശബ്ദം.അവൾ പുറത്തേക്ക് ഓടി. അപ്പോൾ അവൾ കണ്ടത് ചോരയിൽ പിടയുന്ന അവനെയാണ്... ആളുകളൊക്കെ കൂടി എങ്കിലും ആരും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നില്ല. അവസാനം അവൾ ഒരു ഓട്ടോ വിളിച്ചു അവനെ ആശുപത്രിയിൽ എത്തിച്ചു. അല്പനേരത്തിനു ശേഷം ഡോക്ടർ വന്നു ചോദിച്ചു ഐസിയുവിൽ കിടക്കുന്ന ആളുടെ ആരാണ് നിങ്ങൾ? സഹറ ഒരു നിശബ്ദതയോടെ പറഞ്ഞു.... ഞാൻ.... ആ മൗനത്തിനു ഒരു ദുഃഖം ഉണ്ടായിരുന്നു. ഡോക്ടർ അവളെ നോക്കി പറഞ്ഞു: നിങ്ങളുടെ മൗനം... നിങ്ങൾ സ്നേഹിക്കുന്ന ആളണെന്ന് തോന്നിപ്പിക്കുന്നു. സഹറ  ഒന്ന് മൂളി മ്മ്.. മ്മ്..... മ്മ്മ്.. ഡോക്ടർ പറഞ്ഞു : എങ്ങനെ പറയണം എന്ന് അറിയില്ല അപകടം അവനെ വളരെ ബാധിച്ചിട്ടുണ്ട്. അവന്റെ ഹൃദയം ഇപ്പോൾ നോർമൽ അല്ല കുറച്ചു കഴിഞ്ഞാൽ... മരണംവരെ സംഭവിക്കാം. എന്നുപറഞ്ഞ് ഡോക്ടർ തിരിഞ്ഞു നടന്നു.ഡോക്ടറെ വിളിച്ചു.... ചോദിച്ചു ഒരു വഴിയുമില്ലേ എന്റെ ഷിയാസിനെ രക്ഷിക്കാൻ?

 ഡക്ടർ അവളെ നോക്കി പറഞ്ഞു:look mrs ഇത് നിങ്ങൾ വിചാരിക്കുന്നത് പോലെയുള്ള അപകടമല്ല. വളരെയധികം സീരിയസ് ആയ ഘട്ടമാണ്. ഇതുപോലെ സംഭവിച്ച മറ്റൊരു അപകടത്തിൽ പെട്ടുപോയ ആളുടെ ഹൃദയം കിട്ടിയാൽ may be രക്ഷിക്കാൻ കഴിഞ്ഞേക്കാം. സഹറ പൊട്ടിക്കരഞ്ഞു ചോദിച്ചു എന്റെ ഹൃദയം പറ്റുമോ സർ?ഡോക്ടർ അവളെ അത്ഭുതത്തോടെ നോക്കി. ചോദ്യം ആവർത്തിച്ചു എന്റെ ഹൃദയം കൊടുക്കാമോ സർ? എന്നെ ചോദിച്ചു ഇവിടെ ആരും വരില്ല  p lzzzz...... ഡോക്ടർ നിഗൂഢതയോടെ അവളോട് പറഞ്ഞു നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് പക്ഷേ.... അവൾ അപേക്ഷിച്ചു കരഞ്ഞു.  ഡോക്ടർ അവളോട് പറഞ്ഞു ഞാൻ ഇതുവരെ ഇങ്ങനെ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ല. നിന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു  പക്ഷേ... ഇങ്ങനെ ഒരു കാര്യം.... സഹ്റ പറഞ്ഞു അവൻ എന്റെ സ്നേഹത്തെ മനസ്സിലാക്കിയിട്ടില്ല. അവന്റെ ഹൃദയം ആയി മാറിയിട്ട് എങ്കിലും അവന്റെ സ്നേഹം എനിക്ക് വേണം. സാർ ഇത് ചെയ്യണം ഇല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.


 ഡോക്ടർ പറഞ്ഞു :i will try നിങ്ങളുടെ ഒരു ജീവൻ നഷ്ടപ്പെടുത്തി അവന്റെ ജീവൻ രക്ഷിക്കുക എന്നതിൽ  എന്ത് നന്മയാണ് ഉള്ളത്? ഒരു ജീവൻ എന്തായാലും നഷ്ടപ്പെടും. സഹറ പറഞ്ഞു: അവന്റെ മോഹങ്ങളും സ്വപ്നങ്ങളും നടക്കട്ടെ.. എനിക്ക് ആകെ ഒരു ആഗ്രഹമേ ഉണ്ടായിരുന്നു അത് അവന്റെ ഹൃദയം ആയി മാറുക എന്നതായിരുന്നു അത് നടക്കുമല്ലോ... അവസാനം ഡോക്ടർ സമ്മതിച്ചു. ഓപ്പറേഷൻ നടത്തി അവനെ രക്ഷിച്ചു. അവൻ ബോധം വന്നു എണീറ്റു. അവൻ ചോദിച്ചു എന്താണ് എനിക്ക് സംഭവിച്ചത്. ഡോക്ടർ പറഞ്ഞു: ഹേയ് ചെറിയ ഒരു അപകടം ഇപ്പോൾ താങ്കൾ നോർമൽ ആണ് പേടിക്കാൻ ഒന്നുമില്ല. ഷിയാസ് ഡോക്ടറെ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കൈകൾ വിറക്കുന്നു വീണ്ടും ചോദിച്ചു : സാർ എന്താണ് നിങ്ങളുടെ കൈകൾ ഇങ്ങനെ വിറക്കുന്നത് അതുമല്ല. നിങ്ങൾക്ക് ആകെ ഒരു വെപ്രാളം.


 ഡോക്ടർ ഷിയാസിന്റെ അടുത്തേക്ക് നീങ്ങി ചോദിച്ചു : നിങ്ങൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നില്ലേ?ആ കഥയിലെ കാമുകിയുടെ പേര് എന്താണ്? ഷിയാസ് ചിന്തിച്ചു എങ്ങനെ ഇദ്ദേഹം എന്റെ കാര്യം അറിഞ്ഞു അവൻ മൗനത്തിൽ പറഞ്ഞു എന്നായിരുന്നു അവളുടെ പേര്. പക്ഷേ അവളെ ഞാൻ break up ആക്കി ആ പ്രണയ കഥ അവസാനിപ്പിച്ചു സാർ... ഡോക്ടർ നിയന്ത്രണം വിട്ടു എണീറ്റ് അവനോട് പറഞ്ഞു : എന്നാൽ കേട്ടോ നിന്റെ ഹൃദയത്തിന്റെ ഇപ്പോൾ പേര് ആണ്. ഷിയാസ് അത്ഭുതത്തോടെ ഡോക്ടറെ നോക്കി...

 ഡോക്ടർ പറഞ്ഞു :അതേടാ നീ  break ആക്കിയ അവളാണ് നിന്റെ break ആയ ഹൃദയത്തെ തുടിപ്പിക്കുന്നത്. ഷിയാസ് പൊട്ടിക്കരഞ്ഞു... അപ്പോൾ ഒരു വിളി.. ഇക്കാ..... ഇക്കാ...... ഷിയാസ് ഉറക്കത്തിൽ നിന്നും എണീറ്റ് നോക്കിയപ്പോൾ തന്റെ ഭാര്യയായ സഹറ ആണ്. എന്താണ് ഉറക്കത്തിൽ കരയുന്നത് ഇക്കാ..?ഷിയാസ് സഹ്റയെ കെട്ടിപ്പിടിച്ചു പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. എന്നിൽ അത് വളരെയധികം ദുഃഖം ഉണ്ടാക്കി. നിന്നെ ഞാൻ ഒരിക്കൽ പോലും വേദനിപ്പിക്കില്ല. സഹറ സന്തോഷത്തോടെ പറഞ്ഞു :അതെനിക്ക് അറിയാലോ ഇക്കാ..അവരുടെ മനോഹരമായ ജീവിതം ഉടനീളം നീണ്ടു....❤️❤️❤️




                                                  By
                                                         Fathima thasfiya. P