Aksharathalukal

അഭിമന്യു - ഭാഗം 14

ഭാഗം 14


മഹേഷിനെയും വിദ്യയെയും ഒന്നിപ്പിച്ച വകയിൽ വിനോദിന്റെ വക ട്രീറ്റ് ഒക്കെ ഉണ്ടായിരുന്നു.
പിന്നെ എല്ലാം പഴയത് പോലെ തന്നെ ഒരു വ്യത്യാസം മാത്രം ആദ്യം ഞങ്ങൾ ഒരുമിച്ചാണ് ആൽമരത്തിന്റെ ചുവട്ടലിരുന്നതെങ്കിൽ ഇപ്പോൾ ഞാൻ ഒറ്റയ്ക്ക്...
അല്ല പറഞ്ഞിട്ടും കാര്യമില്ല സെറ്റ് ആവാനും ഒരു ഭാഗ്യമൊക്കെ വേണം... 
അങ്ങനെ യൂണിവേഴ്സിറ്റി എക്സാം കഴിഞ്ഞു.
റിസൾട്ട് വന്നു. അത്യാവശ്യം നല്ല മാർക്കോടെ ഞാനും അവന്മാരും പാസ്സ് ആയി...ക്ലാസ് കഴിഞ്ഞപ്പോ അവന്മാരെ കാണുന്നതും കുറഞ്ഞു തുടങ്ങി...സത്യയും കീർത്തിയും തിരിച്ചു അമ്മാവന്റെ വീട്ടിലേക്ക് പോയി.
ഇന്ന് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിട്ടുള്ള
നിമിഷത്തിലൂടെ കടന്നു പോവുകയാണ് ...കുറേ നാളായിട്ടുള്ള നല്ലൊരു ഗവണ്മെന്റ് ജോലി എന്ന ആഗ്രഹം ഇന്ന് സാധിച്ചു..
ഇനി അച്ഛന്റെ കഷ്ടപാടുകൾ കുറയും..ദേഷ്യപെടുമെങ്കിലും അമ്മയ്ക്ക് എന്നോട് നല്ല സ്നേഹമാണ്....






(നമ്മൾ ഇതുവരെ അഭിയുടെ ചിന്തകളിലൂടെയാണ് സഞ്ചരിച്ചത് ഇനി അവന്റെ ജീവിതത്തിലൂടെ സഞ്ചരിക്കാം 🤗🤗)



\"അപ്പു...\" 

\"എന്താ യേട്ടാ \" 

അഭി അപ്പുവിനെ കെട്ടിപിടിച്ചു.

\"എനിക്ക് ജോലികിട്ടിയെടാ \"

\"ജോലിയോ.....അമ്മേ ദേ... കേട്ടോ യേട്ടന് ജോലി കിട്ടി \"

\"ആഹ്....കേട്ടു അതിനിപ്പോ ഞാൻ എന്ത് ചെയ്യണം \"

\"ഒന്നുമില്ലെങ്കിലും അമ്മേടെ അനികുട്ടനെ പോലെ  പഠിപ്പ് നിർത്തിയില്ലല്ലോ എന്റെയേട്ടൻ \"

\"ഇന്നെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞൂടെ നിനക്ക് \" അഭിയുടെ അച്ഛൻ ഇത് കേട്ട് പറഞ്ഞു.

\" എന്റെ മോൻ പഠിപ്പ് നിർത്തിയത് വല്യ സിൽമാനടൻ ആവാനാ അല്ലാതെ നിങ്ങടെ മോനെ പോലെ സർക്കാർ ജോലി ചെയ്യാനല്ല  \" അതും പറഞ്ഞു അവർ ജോലി തുടർന്നു.

\"മോനെ നീ അതൊന്നും കാര്യമാക്കേണ്ട \" 

\"എനിക്കറിയാലോ അമ്മയെ ഈ കാണുന്ന ദേഷ്യം മാത്രമേ ഉള്ളു \"

അഭി അച്ഛന്റെ കാൽ തൊട്ട് തൊഴുതു. 
അഭി സത്യയെ വിളിച്ചു.

\"ഡാ...നീ വീട്ടിലേക്ക് വാ \"

\"എന്താടാ....അഭി \"

\"അതൊക്കെ ഉണ്ട് നീ വാ \" അഭി ഫോൺ കട്ട് ചെയ്‌തു.

സത്യ അപ്പോൾ അമ്മുവിന്റെ അടുത്തായിരുന്നു.

\"അമ്മു ...അഭിയാ..എന്തോ സർപ്രൈസുണ്ട് ഞാൻ അവന്റെ വീട് വരെ ഒന്ന് പോയിട്ട് വരാം \"

അവൾ പോയിവാ എന്നുള്ള അർത്ഥത്തിൽ തലകുലുക്കി.

\"അമ്മേ ഞാൻ ഇറങ്ങുന്നേ \"
സത്യ ബൈക്ക് സ്റ്റാർട്ട് ആക്കി അഭിയുടെ വീട്ടിലേക്ക് പോയി.
അഭി വീടിന്റെ മുറ്റത്ത്‌ തന്നെയുണ്ടായിരുന്നു.

\"അഭി..നീ എന്താ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് നീ വിളിക്കുമ്പോൾ ഞാൻ അമ്മുവിന്റെ വീട്ടിലായിരുന്നു \"

\"അതൊക്കെ ഉണ്ട് ....\"

\"ഡാ... നിനക്ക് അറിയാലോ എനിക്ക് സസ്പെൻസ് അധികം ഇഷ്ടം അല്ലെന്ന് \"

\"എന്നാ കേട്ടോ നിന്റെ അഭി ഒരു ഗവണ്മെന്റ് ജോലിക്കാരനായി \"

\"അത് പൊളിച്ചു \" സത്യ അഭിയെ കെട്ടി പിടിച്ചു.
അവർ അകത്തേക്ക് കയറി.

\"അല്ല നീ എന്നെ മാത്രമേ വിളിച്ചിട്ടുള്ളൂ നിന്റെ ഫ്രണ്ട്‌സ് ഒക്കെ എവിടെ \"

\"മഹേഷ് തിരുവനന്തപുരത്ത് പോയി SI ടെസ്റ്റ് എഴുതാൻ വിനോദ് ഗൾഫിലല്ലേ പിന്നെ നീ മാത്രമല്ലേ ഇവിടുള്ളു \" 

\"അതെന്തായാലും നന്നായി അല്ല ചിക്കൻ ആണോ മട്ടൻ ആണോ കഴിക്കാൻ \"

\"ചിക്കൻ അതാണല്ലോ നിനക്ക് ഇഷ്ടം \"
കുറച്ചു സമയം അവർ പതിവ് വാർതമാനം പറഞ്ഞിരുന്നു..

\"അയ്യോ സമയം കുറേ ആയല്ലോ അമ്മേ ഭക്ഷണം ആയോ \"

\"അവിടിരുന്ന് കൽപ്പിച്ചോ ഇതൊക്കെ ഉണ്ടാക്കാൻ ഞാൻ ഒറ്റയ്ക്കെ ഉള്ളു \"

ഇത് കേട്ട സത്യ അടുക്കളയിലേക്ക് ചെന്നു. 

\"അമ്മേ ഞാൻ ചെയ്യാം അമ്മ മാറി നിൽക്ക് \"

\"വേണ്ട മോനെ... ഞാൻ വെറുതെ പറഞ്ഞതാ \"

\"ഇന്ന് വിശേഷ ദിവസമായിട്ട് സ്റ്റീൽ പ്ലേറ്റിൽ ആണോ ഊണ് \"

\"അതിനെന്താ \"

\"ഇവിടെ വാഴയുണ്ടോ \"

\"ഉണ്ടല്ലോ മുകളിലെ റൂമിൽ ഇരിപ്പുണ്ട് ഇപ്പോ ഇറങ്ങും ഊണ് കഴിക്കാറായില്ലേ \" അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു.

\"ചെറിയ വായിലാ വല്യ വർത്താനം \" സത്യ അപ്പുവിന്റെ ചെവിക്ക് പിടിച്ചു.

\"പിള്ളേരെ നിങ്ങൾ ഇവിടെ അടി ഉണ്ടാക്കാൻ വന്നതാണോ അതോ സഹായിക്കാനോ \"

\"എന്നാ എന്റെ വക നിനക്ക് ചെറിയ പണിഷ്മെന്റ് 
എന്റെ കൂടെ ഇല മുറിക്കാൻ വാ \"

\"ആദ്യം എന്റെ ചെവിയിൽ നിന്ന് പിടി വിട് \"

സത്യ കത്തിയും എടുത്തു ഇറങ്ങി.കൂടെ അപ്പുവും.

\"ഞാനും വരുന്നു \"

\"അയ്യടാ....അങ്ങനെ ഇപ്പോ നീ പണി എടുക്കേണ്ട ഇന്ന് നിന്റെ ദിവസമാണ് \" സത്യ അഭിയെ പിടിച്ചിരുത്തി.

സത്യയും അപ്പുവും ഊണിന്റെ ഒരുക്കങ്ങൾ തുടങ്ങി.
ഈ തട്ടും മുട്ടും കേട്ട് അനികുട്ടൻ താഴേക്ക്‌ വന്നു.
കുറച്ചു നേരം കൊണ്ട് തന്നെ ഊണ് മേശപുറത്തു നിരന്നു. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞതും സത്യ അഭിയുടെ റൂമിലേക്ക് പോയി.അപ്പോൾ അനികുട്ടന്റെ റൂം കണ്ടു. അവൻ അവിടെ എന്തോ കംപ്യൂട്ടറിൽ നോക്കുന്നുണ്ടായിരുന്നു. സത്യയെ കണ്ടതും അപ്പു അവൻ വരച്ച ചിത്രങ്ങൾ കാണിച്ചു കൊടുക്കാൻ തുടങ്ങി. അപ്പോളാണ് സത്യ ചുമരിൽ വെച്ച ഫോട്ടോകൾ കണ്ടത്.

\"ഈ ഫോട്ടോകൾ \"

\"എന്തായേട്ടാ \"

\"അപ്പു... ഈ ഫോട്ടോകൾ മുൻപ് ഇവിടെ ഉണ്ടായിരുന്നോ \"

\"അത് ഇന്നലെ അനിയേട്ടൻ കൊണ്ട് വച്ചതാണ് \"
സത്യ ആ ഫോട്ടത്തിലേക്ക് സൂക്ഷിച്ചു നോക്കി.
അതിൽ എന്തിലോ അവന്റെ കണ്ണുകൾ ഉടക്കി.

\"സച്ചു നീ ഇവിടെ എന്ത് നോക്കി നിക്കുവാ \"
അഭി പുറകിൽ നിന്ന് വിളിച്ചു.

\"എനിക്ക് പെട്ടന്ന് പോവണം അഭി \" എന്തോ ഒരു വെപ്രാളത്തിൽ സത്യ പറഞ്ഞു.

\"നീ നേരത്തെ ഒന്നും പറഞ്ഞില്ലല്ലോ \"

സത്യ പെട്ടന്ന് റൂമിൽ നിന്ന് ഇറങ്ങി പോയി.
അഭി പുറകെ പോയെങ്കിലും സത്യ  ബൈക്ക് സ്റ്റാർട്ട് ചെയ്ത് വേഗം പോയി.

\"ഇവൻ ഇത് എവിടേക്കാ പെട്ടന്ന് പോയത് \"




(തുടരും....)


അഭിമന്യു - ഭാഗം 15

അഭിമന്യു - ഭാഗം 15

4
590

ഭാഗം 15സത്യ അവന്റെ വീട്ടിലെത്തിയപ്പോഴേക്കും.പുറത്തു കീർത്തിയുണ്ടായിരുന്നു അവൾ ഫോണിൽ എന്തോ നോക്കിയിരിക്കുകയായിരുന്നു.സത്യ അവളെ നോക്കാതെ അകത്തോട്ട് കയറി പോയി.\"ഇവന് ഇതെന്തു പറ്റി ആഹ്..ആരുടേലും മെക്കിട്ട് കയറി കാണും  \" കീർത്തി പിന്നെയും ഫോണിൽ നോക്കിയിരുന്നു.സത്യ റൂമിൽ കയറി വാതിലടച്ചു.ഷെൽഫിലുള്ള പൊടിപിടിച്ച ഒരു ബോക്സ് അവൻ പുറത്തെടുത്തു.അതിലെ പൊതി അവൻ കയ്യിലെടുത്തു. അത് തുറന്നുനോക്കി.അത് പൊട്ടിപോയ ഒരു സ്വർണ്ണമാലയായിരുന്നു.അതിന്റെ അറ്റത്ത് സ്വർണ്ണത്തിൽ തീർത്ത ഒരു ഏലസ്സുംമുണ്ട്.\"അതേ...എന്റെ സംശയം തെറ്റിയില്ല അത് അവൻ തന്നെ ഇനി അവനെ ഞാൻ വിടില്ല \"അവൻ മ