Aksharathalukal

അഭിമന്യു - ഭാഗം 15

ഭാഗം 15

സത്യ അവന്റെ വീട്ടിലെത്തിയപ്പോഴേക്കും.
പുറത്തു കീർത്തിയുണ്ടായിരുന്നു അവൾ ഫോണിൽ എന്തോ നോക്കിയിരിക്കുകയായിരുന്നു.
സത്യ അവളെ നോക്കാതെ അകത്തോട്ട് കയറി പോയി.

\"ഇവന് ഇതെന്തു പറ്റി ആഹ്..ആരുടേലും മെക്കിട്ട് കയറി കാണും  \" കീർത്തി പിന്നെയും ഫോണിൽ നോക്കിയിരുന്നു.

സത്യ റൂമിൽ കയറി വാതിലടച്ചു.
ഷെൽഫിലുള്ള പൊടിപിടിച്ച ഒരു ബോക്സ് അവൻ പുറത്തെടുത്തു.അതിലെ പൊതി അവൻ കയ്യിലെടുത്തു. അത് തുറന്നുനോക്കി.
അത് പൊട്ടിപോയ ഒരു സ്വർണ്ണമാലയായിരുന്നു.
അതിന്റെ അറ്റത്ത് സ്വർണ്ണത്തിൽ തീർത്ത ഒരു ഏലസ്സുംമുണ്ട്.
\"അതേ...എന്റെ സംശയം തെറ്റിയില്ല 
അത് അവൻ തന്നെ ഇനി അവനെ ഞാൻ വിടില്ല \"
അവൻ മുഷ്ടി ചുരുട്ടി.

___________________________

\"അവൻ എന്താടാ പറയാതെ പോയത് \"

\"അറിയില്ല അച്ഛാ ചിലപ്പോ എന്തെങ്കിലും കാര്യം ഉണ്ടാവും അല്ലാതെ അവൻ പറയാതെ പോവില്ല \"

\"മോനെ നാളെ ആദ്യത്തെ ദിവസമല്ലേ... ഇതു വെച്ചോ അച്ഛന്റെ കയ്യിൽ ഇതേ ഉള്ളൂ..
നീ പോയി നല്ല ഡ്രെസ്സ് വല്ലതും വാങ്ങിക്ക് \"

\"അച്ഛാ.... ഇതിനിടയ്ക്കല്ലേ ഒരെണ്ണം വാങ്ങിയത് \"

\"അതിനെന്താ മോനെ \"

അഭി ടൗണിൽ പോയി പുതിയ ഷർട്ട് വാങ്ങി....

_____________________


പിറ്റേന്ന് അവൻ ഓഫീസിലേക്ക് പോവാൻ തുടങ്ങി.
\" ഇന്ന് ആദ്യത്തെ ദിവസമാണ് ഇന്നൊരു കലക്ക് കലക്കണം \" അഭി കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു..

\"ചേട്ടന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ സമയം ആവാറായി \" അപ്പു പറഞ്ഞു.

അഭി തിടുക്കത്തിൽ താഴേക്കിറങ്ങി.
\" അച്ഛാ ഞാൻ പോയിട്ട് വരാം \" അവൻ അച്ഛന്റെ അനുഗ്രഹം വാങ്ങി..

\"അമ്മേ......\" പക്ഷെ അവർക്ക്‌ അത് ഇഷ്ടപെട്ടില്ല.അവർ അകത്തേക്ക് പോയി.
അഭി പോവാൻ തുടങ്ങിയതും ...

\"മോനെ അവിടെ നിലക്ക് ഇന്ന് ആദ്യത്തെ ദിവസമല്ലേ ഇത് കഴിച്ചിട്ട് പോയിക്കോ പായസമാണ് \"
അഭിയുടെ കണ്ണുകൾ നിറഞ്ഞു. അവൻ അത് ഒരു കൊച്ചു കുഞ്ഞിനെ പോലെ കഴിച്ചു. അഭി വീട്ടിൽ നിന്ന് ഇറങ്ങി സ്റ്റോപ്പിലെത്തി.
അവൻ ബസ്സിൽ കയറി. ബസ്സിലെ പാട്ട് കേട്ട് കുറച്ചു സമയം കണ്ണടച്ച് കിടന്നു. കണ്ടക്ടർ തട്ടി വിളിച്ചപ്പോഴാണ് അവൻ ഉണർന്നത്.

ഓഫീസിൽ...

\"ആരോടാ ഇപ്പോ ചോദിക്കുക \"

\"അപ്പോൾ അവിടെ ഒരു പെണ്കുട്ടി ആരോടോ സംസാരിച്ചു പുറം തിരിഞ്ഞു നിൽക്കുന്നത് കണ്ടു.

\"എസ്ക്യൂസ്‌ മീ....മെയിൻ ബ്ലോക്കിലേക്കുള്ള 
വഴി ഏതാ \"
അവൾ തിരഞ്ഞു നോക്കി.
അത് മീനാക്ഷിയായിരുന്നു.

\"എന്താ.....\"

അവൻ ഒന്നും മിണ്ടാതെ കുറച്ചു സമയം നിന്നു .

\"നിങ്ങളോടാ ചോദിച്ചത് ....എന്താ \"

\"അതല്ല മെയിൻ ബ്ലോക്കിലേക്കുള്ള വഴി \"

\"നേരെ പോയി ലെഫ്റ്റിൽ ഒരു സ്റ്റൈയർ ഉണ്ട് അത് വഴി പോയാൽ മതി \"

പക്ഷേ അവൾ അഭിയോട് പരിചയ ഭാവം കാണിച്ചില്ല..അവൾ ആകെ മാറി പോയിരുന്നു.
അഭി അതും ആലോചിച്ചു സ്റ്റൈയർകെയിസ്
കയറി.
അവിടെ കണ്ട റൂമിൽ ഹെഡ് ഓഫീസർ ഉണ്ടായിരുന്നു.

\"മേ ഐ കമ്മ് ഇൻ സർ \"

\"യെസ്......\"

അവൻ ലെറ്റർ കൊടുത്തു.

\"ഓഹ്....ന്യൂ ജോയിൻ ആണല്ലേ \" അയാൾ അടുത്തിരുന്ന ബില്ലിൽ അമർത്തി..

\"ട്രിംഗ് ട്രിങ് .....\"

അപ്പോൾ ഒരു വൃദ്ധൻ അവിടേക്ക് വന്നു.

\"നാരായണാ.... ഇയാൾ ഇവിടെ പുതിയതാണ് ഇയാൾക്ക് ക്യാബിൻ കാണിച്ചു കൊടുക്ക് \"

\"ശെരി സർ \"

അയാൾ വാതോരാതെ എന്തൊക്കെയോ പറയുനുണ്ട് പക്ഷേ അഭി അതൊന്നും ശ്രദ്ധിക്കുന്നില്ല.

\"അല്ല...ഇയാൾ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ....\"


\"ആഹ്..കേട്ടു \"


\"ഞാൻ ഒരു നാട്ടിൻപുറത്തുകാരനാ അതാ ഇങ്ങനെയൊക്കെ എന്താ പേര് \"

\"അഭിമന്യു....\"

\"എന്റെ പേര് നാരായണൻ ഇവിടുത്തെ പ്യൂൺ  ആണ് നാരാണേട്ടാ എന്നു വിളിച്ചോ....ബാക്കി ഉള്ളവരെ ഒക്കെ വഴിയേ പരിചയപ്പെട്ടോ \"

\"നാരാണേട്ടാ....ആ താഴേ നിൽക്കുന്ന കുട്ടി.. \"

അഭി മീനാക്ഷിയെ ചൂണ്ടിക്കാട്ടി ചോദിച്ചു.

\"ഓഹ്...അത് മീനാക്ഷി കുഞ്ഞ്.... ഇന്നലെ ജോയിൻ ചെയ്തതാ മോന്റെ അതേ ഡിപാർട്മെമെന്റാണ് \"

\"അതെയോ \"

\"നാളെ ലീവ് ആയത് കൊണ്ട് ഇന്ന് ആരും അങ്ങനെ വന്നിട്ടില്ല ഇവിടെ ഉള്ളവരൊക്കെ കുറച്ച് മടിയൻമാരാ \"
അതും പറഞ്ഞു അയാൾ പുഞ്ചിരിച്ചു.

ഓഫീസ് കഴിഞ്ഞതും അഭി വീട്ടിലേക്ക് ബസ്സ് കയറി....മീനാക്ഷിയെ കണ്ടു മുട്ടിയത് അവന് ഒരു ഷോക്ക് പോലെ തോന്നി...
വീട്ടിലെത്തിയതും അപ്പുവും , അനികുട്ടനും ചുറ്റും കൂടി പതിവില്ലാത്ത അനികുട്ടന്റെ സ്നേഹ പ്രകടനം അവനെ വീർപ്പുമുട്ടിച്ചു...
ഭക്ഷണം കഴിച്ചിട്ട് അഭി ടെറസിലേക്ക് കയറി. 
അവിടെ നിലാവിനെയും നോക്കി കുറേ നേരമിരുന്നു.
അപ്പോൾ ഫോൺ റിങ് ചെയ്തു.
സത്യയായിരുന്നു ഫോണിൽ.

\"എന്താടാ ...നിന്റെ ശബ്ദമെന്താ ഇങ്ങനെ \"

\"ഞാൻ ഇപ്പോ ഇങ്ങനെയാ...നീ നാളെ അമ്മുവിന്റെ വീട്ടിലോട്ട് വരണം നാളെ അവധിയല്ലേ \"

\"എന്താടാ കാര്യം \"

\"അത് വന്നിട്ട് പറയാം പിന്നെ അനിരുദ്ധിനെ കൂടി കൂട്ടിക്കോ \"

\"ഡാ എന്തിനാ അവനെ.....\"
മുഴുവൻ പറയുന്നതിന് മുൻപേ സത്യ ഫോൺ കട്ട് ചെയ്തു.അഭിക്ക് എന്തോ പന്തികേട് തോന്നി. അവൻ അനികുട്ടന്റെ റൂമിലേക്ക് പോയി.
വാതിൽ പാതി ചാരിയിട്ടുണ്ട്.

\"അനി...നാളെ നമുക്ക് ഒരിടം വരെ പോവണം \"

\"എവിടേക്കാ.... അല്ലാ എന്തിനാ  \"

\"അതൊക്കെ പോവുമ്പോൾ പറഞ്ഞു തരാം \"

പിറ്റേന്നു രാവിലെതന്നെ അവർ ഇറങ്ങി.
അനികുട്ടന്റെ ബൈക്കിലായിരുന്നു യാത്ര.
അഭിയാണ് ബൈക്ക് ഓടിച്ചത്.

\"കുറേ നേരം ആയല്ലോ ഇവിടേക്കാ ഈ പോക്ക് ഒന്ന് പറ \"

\" എത്തുമ്പോൾ അറിയാലോ \"

അവർ അമ്മുവിന്റെ വീട്ടിലെത്തി.

\"ഇതേതാ വീട് \"

\"ഇറങ് പറയാം \"

അവർ അകത്തേക്ക് കയറി.
\"ഇനി എങ്കിലും പറ ഇതാരുടെ വീടാണ് \"

\"ഉത്തരം ഞാൻ പറഞ്ഞാൽ മതിയോ \"
സത്യയായിരുന്നു അത്.

\"അല്ല ...സത്യയോ എന്താ ഇവിടെ ... \"

സത്യ അനികുട്ടനെ രൂക്ഷമായ് നോക്കി.

\"സച്ചു...എന്താടാ കാര്യം \"

പെട്ടന്ന് സത്യ അഭിയുടെ നേരെ തിരിഞ്ഞു.

\"ഈ മാല ആരുടേതാണെന്ന് നിനക്കറിയോ അഭി \"

\"ഇത്...അനികുട്ടന്റെ മാലയാണ് നിനക്ക് ഇതെവിടുന്ന് കിട്ടി \"

\"എവിടെ നിന്ന് കിട്ടി? എങ്ങനെ കളഞ്ഞു പോയി എന്നൊക്കെ അവൻ തന്നെ പറയും....പറയെടാ ഇത് നിന്റെയെല്ലേ \"

\"അല്ല \" അനികുട്ടൻ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു.
പെട്ടെന്ന് സത്യ അനികുട്ടന്റെ കരണം നോക്കി അടിച്ചു. ആ അടിയിൽ അവൻ നിലത്തേക്ക് തെറിച്ചു വീണു.
അഭി സത്യയെ തടയാൻ നോക്കിയെങ്കിലും അവൻ അഭിയെ തട്ടി മാറ്റി.
നിലത് കിടന്ന അനികുട്ടനെ കോളറിന് പിടിച്ചു ചുവരിൽ ചേർത്തു നിർത്തി സത്യ. 
അവന്റെ കഴുത്തിൽ സത്യയുടെ കയ്യ് അമർന്നു.

\"അയ്യോ......എന്നെ...കൊല്ലല്ലേ ഞാൻ പറയാം പിടി വിട് \"

സത്യ അവനെ കഴുത്തിൽ നിന്നും പിടി വിട്ടു.

\"അതേ അത് എന്റെ മാല തന്നെയാ...പക്ഷേ അന്നെനിക്ക് ഒരു അബദ്ധം പറ്റിപോയതാ ...ഞാൻ അറിഞ്ഞു കൊണ്ടല്ല അങ്ങനെയൊക്കെ \"

\"എന്ത് ചെയ്തു എന്നാ ? ഇവൻ ഇതെന്താ പറയുന്നത് സച്ചു എനിക്കൊന്നും മനസ്സിലാവുന്നില്ല \"

\"എല്ലാം ഞാൻ പറയിപ്പിക്കും ഇവനെ കൊണ്ട് തന്നെ \" സത്യ അനികുട്ടന്റെ കയ്യിൽ പിടിച്ചു വലിച്ചു.
അമ്മുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു. പിന്നാലെ അഭിയും.
അവിടെ എത്തിയതും സത്യ അവനെ പിടിച്ചു തള്ളി.
അവൻ ചെന്ന് വീണത് വീൽചെയറിൽ ഇരുന്ന അമ്മുവിന്റെ മുൻപിലായിരുന്നു.
അവളെ കണ്ടതും അവൻ പേടിച്ചു പുറകിലോട്ട് മാറി. 

\"സത്യ എനിക്ക് അന്നൊരു അബ...\"

\"മിണ്ടരുത് നീ \" ക്രോധം നിറഞ്ഞ കണ്ണുകളോടെ സത്യ അവനെ നോക്കി.

സത്യ അനികുട്ടനെ അടിക്കാൻ കയ്യോങ്ങി.
പക്ഷേ അഭി അതിനിടയിൽ കയറി അത് തടഞ്ഞു.

\"മതി...ഇവനെ ഇങ്ങനെ പട്ടിയെ പോലെ തല്ലാൻ എന്താ കാര്യം എന്ന് പറ ഞാൻ ഇവന്റെ ചേട്ടനാണ് എനിക്ക് അത് അറിയണം \"

\"എന്നാ കേട്ടോ അമ്മുവിന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ നിന്റെ ഈ പുന്നാര അനിയനാണ് \"

\"അതേ സത്യ പറഞ്ഞത് എല്ലാം ശെരിയാണ് ഞാൻ തന്നെയാണ് ഇതിനൊക്കെ കാരണക്കാരൻ പക്ഷേ ....അന്ന് നടന്നത് 
.....

(ഫ്ലാഷ് ബാക്ക്....

അന്ന് ഞാൻ വെറുതെ അവളെ ഒന്ന് കളിപ്പിച്ചതാണ് പക്ഷേ വെള്ളത്തിൽ നിന്ന് വന്ന എന്നെ കണ്ടപ്പോൾ അവൾ പേടിച്ചു പുറകോട്ട് പോയി അപ്പോൾ അവിടെ തെന്നി വീണു....
അവളുടെ നിലവിളി കേട്ട് ആൾക്കാർ വരുമെന്ന് തോന്നിയപ്പോൾ ഞാൻ അവിടുന്ന് ഓടി പോയി... 


....)




\" ഇതാണ് അന്ന് അവിടെ സംഭവിച്ചത് അല്ലാതെ മറ്റൊന്നും ......\"

\"മറ്റൊന്നും ഇല്ല അല്ലേ....നീ....നീ .....കാരണമാണ് എന്റെ ജീവിതം ഇങ്ങനെ ആയത് നീ അന്ന് എന്നെ കയറി പിടിച്ചു...വിട് എന്ന് ഞാൻ കെഞ്ചി പറഞ്ഞതല്ലേ എന്നിട്ടും .....\" പുറകിൽ ഇരുന്ന അമ്മുവിന്റെ ശബ്ദം കേട്ട സത്യ തിരഞ്ഞു നോക്കി.
അവന് ഒരേ സമയം സന്തോഷവും ദേഷ്യവും വന്നു 

\"അഭി നീയല്ലേ അന്ന് പറഞ്ഞത് ആ ദ്രോഹിയെ വെറുതെ വിടില്ല എന്ന് എന്നിട്ട് ഇപ്പോൾ പ്രതിസ്ഥാനത്ത് നിന്റെ അനിയനാണ് നിനക്കൊന്നും പറയാനില്ലേ \"

\"സത്യ ഇവൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണ് പക്ഷേ അവൻ എന്റെ അനിയനാണ് എനിക്ക് അവനെ......\"

\"പറ്റില്ല...നിനക്ക് പറ്റില്ല എനിക്കറിയാം പക്ഷേ ഇനി എന്റെ ജീവിതത്തിൽ നീ ഉണ്ടാവില്ല... \"

\"സച്ചു... വേണ്ട അഭി എന്ത് തെറ്റ് ചെയ്യ്തു നീ അങ്ങനെ ഒന്നും പറയല്ലേ \" അമ്മു വീൽചെയറിൽ സത്യയുടെ അടുത്തേക്ക് വന്നു.

\"വേണ്ട അമ്മു ഇനി തീരുമാനം എന്റേതാണ്
ഇനി ഇവനും ഇവന്റെ അനിയനുമായി നമുക്കൊരു ബന്ധവുമില്ല \" സത്യ ആ മാല അനികുട്ടന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

നിറഞ്ഞ കണ്ണുകളോടെ അഭി തിരഞ്ഞു നോക്കാതെ അവിടുന്ന് ഇറങ്ങി കൂടെ അനികുട്ടനും...


( തുടരും..)

അഭിമന്യു - ഭാഗം 16

അഭിമന്യു - ഭാഗം 16

4
538

ഭാഗം 16അവർ വീട്ടിലെത്തി.അഭി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവർക്കിടയിൽ മൂകതയായിരുന്നു..\"മോനെ അനി നീ എന്താ ഒന്നും കഴിക്കാത്തത് \"\" എനിക്ക് ചോറ് വേണ്ടമ്മേ \"അനികുട്ടൻ എഴുന്നേറ്റ് പോയി.\"ഇതെന്താ ഇവന് ചോറ്‌ വേണ്ടേ \"\"അവന് വേണ്ടെങ്കിൽ വേണ്ട അമ്മ ആ മീൻ പൊരിച്ചത് ഇങ്കെടുത്തെ  \"അപ്പു മീൻ പൊരിച്ചതിൽ കയ്യിട്ടു.\"അല്ല  ഏട്ടനിതെന്തു പറ്റി അല്ലെങ്കിൽ മീൻ പൊരിച്ചത് എനിക്ക് തരാത്ത ആളാണല്ലോ ഇന്ന് അത് തിരിഞ്ഞു പോലും നോക്കുന്നില്ല \"അഭി ടെറസിലെ ചാരുകസേരയിൽ  ഇരിക്കുകയായിരുന്നു.അനികുട്ടൻ അഭിയുടെ മുന്നിലായി നിലത്തിരുന്നു.\"ഏട്ടാ.....\"\"മ്