അന്ന് രാത്രി അവനെ ഇഷ്ട്ടമുള്ള ഒരുപാട് പേരെ കണ്ടു. അവന്റെ ലോകം എത്ര വലിയതാണ് എന്നറിഞ്ഞു.അന്നവനൊരു സന്ദേശം അയച്ചു, നീ ഒരു വലിയ ലോകമുള്ള ആളാണ്.എന്റെ ലോകം പതുക്കെ പതുക്കെ നീ മാത്രമായി മാറുന്നു. ഞാനൊരുപക്ഷെ നിന്നിൽ അകപ്പെട്ടു പോയേക്കാം.അതുകൊണ്ട് ഇത് നമ്മുടെ അവസാനത്തെ സന്ദേശമാണ്. അവനെന്നും മറുപടി പറഞ്ഞില്ല. പിറ്റേന്ന് ഒരു ഫയൽ അവന്റെ കയ്യിൽ നിന്ന് എനിക്ക് കിട്ടാനുണ്ടായിരുന്നു. അത് പ്യൂണിന്റെ കയ്യിൽ കൊടുത്ത് വിടാതെ അവൻ മനപൂർവം എന്നെ അങ്ങോട്ട് വിളിച്ചു. മിണ്ടില്ല, എന്നു പറഞ്ഞ എനിക്ക് അവസാനം വീണ്ടും അവനോട് മിണ്ടേണ്ടി വന്നു.
ഇന്നലെ അയച്ച സന്ദേശം അവനെ വേദനപ്പിച്ചു.അകലാൻ അവൻ ഇഷ്ട്ടപ്പെട്ടില്ല. അതുകൊണ്ട് മാത്രം അവനെന്നെ കാണാൻ ആഗ്രഹിച്ചു. പറയാതെ തന്നെ അവന്റെ പിണക്കം അറിയിച്ചു. എത്ര വലുതാണ് അവന്റേ ലോകം എങ്കിലും ഞാനതിൽ ഉണ്ട് എന്നവൻ അന്ന് മനസ്സാലെ ഉറപ്പു തരികയായിരുന്നു. ഇനി നമ്മൾ പിരിയില്ല.എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടാകും....