Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -48

ജുന്നൂന് എന്നോട് കല്യാണ വീട്ടിലെ വിശേഷങ്ങളും ബാക്കി ഒരുപാട് വിശേഷങ്ങളും പറയാനുണ്ടായിരുന്നു.... എനിക്കും അതുപോലെ തന്നെ അവനോട് ഒരുപാട് ഒരുപാട് കാര്യങ്ങൾ പറയാനും ചിലത് ചോദിക്കാനും ഉണ്ടായിരുന്നു....

ഈ രണ്ടു ദിവസത്തിൽ ഞങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങളെല്ലാം എനിക്ക് അവനോട് പറയണമായിരുന്നു... അതിനോടൊപ്പം തന്നെ എനിക്ക് അവന്റെ ചേട്ടനോട് തോന്നുന്ന വികാരം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് അവനോട് പറയണം .... അതെ അത് എന്താണെന്ന് കണ്ടുപിടിക്കണം....

രാവിലെ സംഭവിച്ചതിനെ പറ്റി അവൻ എന്നോട് ചോദിക്കും എന്ന് കരുതി  ഞാനിരുന്നു പക്ഷേ അവന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ചോദ്യം ഉണ്ടായതേയില്ല... അവസാനം ലഞ്ച് ബ്രേക്ക് സമയത്ത് അവനെയും കൂട്ടി ഞാൻ പുറത്തേക്ക് നടന്നു....മനസ്സിലുള്ള ഓരോ കാര്യങ്ങളും എണ്ണിപെറുക്കി ഞാൻ അവനോട് പറഞ്ഞു. അവസാനം എനിക്ക് തോന്നുന്നത് എന്ത് തരം വികാരമാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല...അതൊന്നു പറഞ്ഞു തരാമോ  എന്നുകൂടെ ഞാൻ അവനോട് ചോദിച്ചു...

അവൻ അതിനു മനോഹരമായ ഒരു ചിരി ചിരിച്ചു.... ഇത് നീ എന്നോടല്ല ചോദിക്കേണ്ടത് നിന്റെ മനസ്സാക്ഷിയോട് തന്നെ ചോദിച്ചു നോക്ക് അപ്പൊ നിനക്ക് ഇതിനുള്ള ഉത്തരം കിട്ടും...നിന്റെ സോൾമേറ്റ്‌ ആരാണെന്ന്...നിന്റെ ജീവിതത്തിലേക്ക് നീ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത് ആരെയാണെന്ന്.... അച്ചായന്റെ സ്ഥാനത്ത് മറ്റൊരാളെ നിനക്ക് സങ്കൽപ്പിക്കാൻ കഴിയുമോ എന്ന്... ഇതിനെല്ലാം ഉത്തരം നിനക്ക്  നിന്നിലൂടെ തന്നെ കണ്ടെത്താൻ കഴിയും....ഇതിനുള്ള ഉത്തരം കിട്ടിക്കഴിഞ്ഞാൽ ഇച്ചായൻ നിനക്ക് ആരാണ് എന്ന് ഞാൻ പറയാതെ തന്നെ മനസ്സിലാകും....

അതും പറഞ്ഞ് അവൻ എണീറ്റ് നടന്നു  അവൻ എന്തായിരിക്കാം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക പിന്നെ അധികം സമയം ആലോചിച്ച് നിൽക്കാതെ ഞാനും  നടന്നു.... കുറച്ചു ദൂരം നടന്നു നോക്കിയിട്ടും അവന്റെ പൊടിപോലും കാണുന്നില്ല ഇവനിപ്പോ  എവിടെപോയിക്കാണും .... എന്നാലോചിക്കാൻ നിൽക്കും  മുന്നേ എന്റെ മുന്നിൽ ഒരാൾ ചാടി വീണു..

മനുഷ്യന് പേടിപ്പിക്കാനായി ഓരോന്ന് ഇറങ്ങിക്കോളും... അത് ആരാണ് എന്ന് നോക്കുമ്പോൾ നമ്മുടെ മൊഞ്ചൻ ചേട്ടൻ.... അന്നിച്ചായൻ പറഞ്ഞതാണല്ലോ ഇയാളോട്  ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്... പിന്നെയും ഇയാൾ എന്തിനായിരിക്കും ഇങ്ങനെ കെട്ടി എഴുന്നള്ളുന്നത്.... ഒരു ചോദ്യ ഭാവത്തിൽ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.... 

എനിക്കറിയാം അന്ന് നിന്നെ എന്റെ കയ്യിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ജഗ്ഗുവിന്‍റെ ചേട്ടൻ കള്ളം പറഞ്ഞതാണെന്ന് നിങ്ങൾ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ലെന്നും എനിക്കറിയാം അതുകൊണ്ട് നീ നല്ലപോലെ ആലോചിച്ചിട്ട് ഒരു തീരുമാനത്തിലെത്താൻ നോക്ക് എനിക്ക് നിന്നെ അത്രയും ഇഷ്ടമായത് കൊണ്ടാ....നമ്മൾ തമ്മിലുള്ള ഒരു ബോൻഡ് അത് അടിപൊളിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.... നിനക്കെന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം അന്ന്  ആ ചേട്ടനെ പേടിച്ച് പറയാതിരുന്നത് പോലെയാണ് എനിക്ക് തോന്നിയത്... ഇപ്പൊ പറയണമെന്ന് ഒരു നിർബന്ധവുമില്ല ആലോചിച്ച് രണ്ടുദിവസത്തിനുള്ളിൽ മറുപടി തന്നാൽ മതി.....

അവൻ ഇതെല്ലാം പറയുമ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞുവന്ന ഒരേ ഒരു മുഖം അത് ഇച്ചായന്റെ  മാത്രമായിരുന്നു... അന്നിച്ചായൻ പറഞ്ഞ വാക്കുകൾ....അവളും ഞാനും ഇഷ്ടത്തിലാ ..... പക്ഷേ ഇന്നാണെങ്കിൽ എന്താവും പറഞ്ഞിട്ടുണ്ടാവുക.... എന്റെ പെണ്ണാണ്.....എന്റെ ഭാര്യയാണ്....
ഇതൊന്നും പറയാൻ ചാൻസ് ഇല്ല... അവളെ ഉപദ്രവിച്ച കയ്യും കാലും തല്ലിയൊടിക്കും എന്ന് വേണമെങ്കിൽ പറയും അതും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ മാത്രം.... 😪

അപ്പത്തന്നെ നോ പറയാൻ വേണ്ടിയിട്ട് മൊഞ്ചൻ ചേട്ടനെ നോക്കുമ്പോൾ മൊഞ്ചൻ നിന്നിടത്ത് പൊടിപോലുമില്ല... പുള്ളി ഇതും പറഞ്ഞു പുള്ളിയുടെ പാട്ടിനു പോയി എന്നാണ് തോന്നുന്നത്... ഇനി രണ്ടു ദിവസം കഴിഞ്ഞ് ചോദിക്കാൻ വരുമല്ലോ അപ്പൊ പറഞ്ഞുകൊടുക്കാം......


ആനയോടും വൈകയോടും കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നെങ്കിലും ഒന്നും പറയാൻ സാധിച്ചില്ല.... എന്തായാലും ഇച്ചായന്റെ മനസ്സിൽ എന്താണെന്ന് അറിഞ്ഞതിനുശേഷം പറയാം അല്ലെങ്കിൽ അവർക്കും കൂടെ വിഷമമായാലോ എന്റെ മുഖമൊന്നു വാടി കണ്ടാൽ തന്നെ അവരും വിഷമിച്ച് പോകും.....

അങ്ങനെ വൈകുന്നേരം ഇച്ചായന്‍ വിളിക്കാൻ വന്നതും ഒന്നും ആലോചിക്കാതെ ഞാൻ ചാടി കേറി ഫ്രണ്ടിൽ തന്നെ സ്ഥാനം പിടിച്ചു... ജിന്നുംന് മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ലെങ്കിലും വൈകയും ആനക്കുട്ടിയും എന്തുകൊണ്ടോ എന്നെ നോക്കുന്നുണ്ടായിരുന്നു.... ഇതൊന്നും എനിക്കൊരു പുത്തരിയല്ലെന്ന ഭാവത്തോടെ ഞാൻ അവരെ നോക്കി ഒരു അവിഞ്ഞ ചിരിയും ചിരിച്ചു.....

പിന്നെ അവരെ അധികം ശ്രദ്ധിക്കാതെ ഞങ്ങൾ ഞങ്ങളുടെ കഥകളിലേക്ക് കടന്നു...പിള്ളേരുടെ തുറിച്ചു നോട്ടം കണ്ട ജുന്നു  അവരുടെ സ്വർഗ്ഗത്തിലെ കാട്ടുറുമ്പവേണ്ട എന്നും പറഞ്ഞ് വേറെ പല സംസാരങ്ങളിലേക്ക് തിരിഞ്ഞു...  പക്ഷേ രണ്ടുപേർക്കും ഇപ്പോഴും സംശയം വിട്ടു മാറിയിട്ടില്ല...... ഇതെങ്ങനെയാണ് എന്ന ഭാവം അവരുടെ മുഖത്ത് പ്രതിഫലിച്ചുകൊണ്ടിരുന്നു......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                 തുടരും..........


കാർമേഘം പെയ്യ്‌തപ്പോൾ part -49

കാർമേഘം പെയ്യ്‌തപ്പോൾ part -49

5
810

ഗസ്റ്റ്‌ ഹൌസിലേക്ക് പോകാൻ ഒരുങ്ങിയവർ നേരെ വീട്ടിലേക്ക് വച്ച് പിടിച്ചപ്പോൾ  തന്നെ എനിക്ക് കാര്യം മനസ്സിലായി എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്ന് അറിയാനുള്ള  വരവാണെന്ന്... എന്നാൽ ഇവരെ ഇത്തിരി കളിപ്പിച്ചേക്കാം😝😝പുറകെ വരുന്നത് കണ്ടപ്പോൾ തന്നെ ഞാൻ വല്യമ്മച്ചിയുടെ മുറിയിൽ  പോകാതെ നേരെ ഇച്ഛായന്റെ മുറിയിലേക്കാണ് പോയത്.... രണ്ടുപേരും സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചത് പോലെ മുഖത്ത് വല്ലാത്ത എക്സ്പ്രഷനും വരുത്തി നിൽക്കുന്നത് കണ്ടു.... എല്ലാം കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ ഞാൻ പോയി ... ഇങ്ങനെ പോയപ്പോൾ എന്തോ മനസ്സിന് വല്ലാത്ത സുഖം.... രണ്ടുമൂന്നു