അങ്ങനെ രണ്ടാഴ്ചയായി ഉള്ള ഉറക്കക്ഷീണം ഉറങ്ങി തീർക്കാൻ തന്നെ തീരുമാനിച്ചു.... എന്താണേലും ഇച്ചായൻ വരാൻ ഇനി ഒരാഴ്ച കഴിയും... പിന്നെ വല്ലപ്പോഴും ഉള്ള ഫോൺ വിളി....അധികം സംസാരം ഒന്നും ഉണ്ടാവില്ല... മിക്കവാറും വീട്ടിലെ ഫോണിലോ ജുന്നുവിന്റെ ഫോണിലോ ആയിരിക്കും.....
വിളിച്ചുകഴിഞ്ഞാൽ തന്നെ എന്റെടുത്ത് ഒന്നോ രണ്ടു ചോദ്യങ്ങൾ ചോദിക്കും ഞാനും അതിനുള്ള മറുപടി കൊടുക്കും എനിക്കും തിരിച്ചൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല.....
പക്ഷേ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ നിറച്ച് വച്ചിട്ടുണ്ട് ഒരായിരം പരിഭവങ്ങൾ മനസ്സിൽ കൂട്ടി വച്ചിട്ടുണ്ട്.... അതൊന്നും പറയാൻ സാധിക്കാതെ...എപ്പോഴാ വരുന്നത് എന്ന് പോലും ചോദിക്കാൻ കഴിയാതെ.......ആ ഫോൺ കോൾ അവസാനിപ്പിക്കാറാണ് പതിവ്....
എന്താണേലും ഒരാഴ്ച എനിക്കുള്ള ദിവസമാണ്....ഉറങ്ങി തീർക്കണം അത് കഴിഞ്ഞാൽ പുള്ളി വരും വന്നാൽ പിന്നെ എന്താണെന്ന് കണ്ടറിയാം... എനിക്കിപ്പോൾ മനസിലാവും എന്റെ ഉള്ളിൽ പുള്ളി മാത്രമാണ് ഉള്ളത്..... എന്റെ പ്രണയം അത് ഇച്ചായനാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു....
കോഴ്സ് ഒക്കെ തീർന്നത് കൊണ്ട് ഇനി അധികം നിൽക്കാൻ ഒന്നും പറ്റില്ല... എന്തേലും ജോലിക്ക് പോകണം.... എന്താണേലും ഞാൻ നമ്മുടെ ഓഫീസിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചിട്ടില്ല.... വൈകയുടെ വീട്ടിലെ അവസ്ഥ നല്ല ബുദ്ധിമുട്ടായതുകൊണ്ട് അവൾക്ക് പെട്ടെന്ന് എന്തെങ്കിലും ഒരു ജോലി ശരിയാക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛനോട് പറഞ്ഞു ഇവിടുത്തെ കമ്പനിയിൽ കയറാൻ തീരുമാനം ആയി....
അപ്പോഴാണ് ഇച്ചായന്റെ PA ആയിട്ട് ഒരാളെ വേണം എന്ന് പറഞ്ഞത് അങ്ങനെ ഞാൻ തന്നെ ഇച്ചായന്‍റെയായി നമ്മുടെ വൈഗ കൊച്ചിനെ അപ്പോയ്ന്റ്മെന്റ് ചെയ്തു... ഒരാഴ്ച കഴിഞ്ഞ് ഇച്ചായൻ വന്നുകഴിഞ്ഞാൽ ഇച്ചായന്റെ കൂടെ അവളും ജോലിക്ക് കേറും....
ഇതൊക്കെ ആലോചിച്ചിട്ട് എന്റെ ഉറങ്ങാനുള്ള വിലപ്പെട്ട സമയം എന്തിനാ പാഴാക്കുന്നത്.... അങ്ങനെ ഞാൻ കുളിക്കാൻ കയറി...
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ഒരാഴ്ച കൂടി കഴിഞ്ഞാണ് ബിസിനസ് മീറ്റിംഗ് കഴിയുള്ളൂ ...പക്ഷേ എന്തുകൊണ്ടോ പെണ്ണിനെ കാണാതെ ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ട് എല്ലാം വേഗം തീർത്ത് വരുകയാണ് ചെയ്തത്...
എക്സാം എല്ലാം കഴിഞ്ഞതുകൊണ്ട് ഹാളിൽ തന്നെ അവളെ പ്രതീക്ഷിച്ചില്ലെങ്കിലും അവിടെ അവളുണ്ടായിരുന്നില്ല മമ്മിയോട് പോയി ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞു നേരെ റൂമിലോട്ട് വന്നു റൂമിലോട്ടു വരുമ്പോൾ അവൾ ഇവിടെ കാണും എന്ന് പ്രതീക്ഷിച്ചാണ് വന്നത് പക്ഷേ അവളെ കണ്ടില്ലെന്നു മാത്രമല്ല ഡോർ ചാരി ഇട്ടിരിക്കുന്നു... ചിലപ്പോ ബാത്റൂമിൽ കാണും ... പക്ഷേ ബാത്റൂമിന്റെ ഡോറും ചാരിയാണ് വെച്ചിരിക്കുന്നത് ലോക്കല്ല.... അപ്പ ജഗ്ഗുവിന്‍റെ റൂമിൽ കാണാനാണ് സാധ്യത..... എന്താണേലും ഇനി കുളിച്ചിട്ട് പോകാം അല്ലെങ്കിൽ ചെക്കൻ കളിയാക്കി കൊല്ലും....
എന്തായാലും ഫ്രഷ് ആയി വന്നതിനുശേഷം പെണ്ണിനെ അന്വേഷിക്കാം..... അവളെ കാണാത്തതുകൊണ്ട് ഞാൻ ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്ത് ഒരു ടവൽ മാത്രം ഉടുത്ത് ബാത്റൂമിന്റെ ഡോർ ഓപ്പൺ ചെയ്തു.... അകത്തു കയറിയ ഞാൻ സ്തംഭിച്ച് പോയി....
പെണ്ണ് ടവൽ മാത്രം ഉടുത്ത് കുളിക്കാനുള്ള തയ്യാറെടുപ്പിലാണ്..... ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കുന്നത്..... തിരിഞ്ഞുനോക്കിയപ്പോഴാണ് എന്നെ കാണുന്നത്..... എത്ര ദിവസം കാണാതിരുന്നതിനുള്ള സന്തോഷം ഓടിവന്ന് കെട്ടിപ്പിടിച്ചാണ് അവൾ തീർത്തത്... പക്ഷേ ഞാൻ എപ്പോഴും ശില കണക്കെ നിനക്ക് മാത്രമാണ് ചെയ്തത്.. ഒന്നാമത് പെണ്ണിന്റെ കോലം... മനുഷ്യനിവിടെ കൺട്രോൾ ഇല്ലാത്ത നിൽക്കുമ്പോൾ അവളുടെ കെട്ടിപ്പിടുത്തംകൂടെ....
എന്നെ കണ്ടതിലുള്ള സന്തോഷം കൊണ്ടാണോ എന്തോ...ചെയ്യുന്ന കാര്യങ്ങൾ അവൾ തന്നെ അറിയുന്നുണ്ടോ എന്ന് അറിയില്ല... എവിടെയാണ് നിൽക്കുന്നത് എന്ന് ബോധം പോലും ഉണ്ടോ എന്ന് സംശയമാണ്.... അവളുടെ കെട്ടിപ്പിടുത്തം ഒന്നൂടെ മുറുകിയതോടെ എന്റെ സകല കണ്ട്രോളും നഷ്ടപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം....
കെട്ടിപ്പിടിക്കുന്നതിനോടൊപ്പം പരിഭവം പറച്ചില് തുടങ്ങി....അവൾ എന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി... ഒരാഴ്ച കഴിഞ്ഞ് വരുള്ളൂ ന്ന് പറഞ്ഞിട്ട് ഞാൻ ഇന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. പരിഭവം പറയുന്നവരുടെ കുട്ടിത്തം നിറഞ്ഞ മുഖവും സംസാരവും എന്ന ഒന്നുകൂടി അവളിലോട്ട് അടപ്പിച്ചത് പോലെ എനിക്ക് തോന്നി...
അവളുടെ ആ ഉണ്ടക്കണ്ണുകളിൽ എന്നോടുള്ള പ്രണയം തിങ്ങി നിൽക്കുന്ന എനിക്ക് കാണാൻ പറ്റുമായിരുന്നു..... അവളുടെ നിൽപ്പും എന്റെ മുഖത്തേക്ക് നോക്കിയാൽ ഉള്ള സംസാരവും കൂടെ ആയതും എന്റെ കണ്ണുകൾ പറഞ്ഞത് അവളുടെ ചെഞ്ചുണ്ടിലേക്ക് ആണ്.., പതിയെ എനിക്ക് അവയെ സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നി... അപ്പോളും അവൾ വേരേതോ ലോകത്തെന്നപോൽ എന്നോട് സംസാരിച്ചു കൊണ്ടിരിക്കയായിരുന്നു.... ഞാൻ പതിയെ കുനിഞ്ഞ് അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.....
അപ്പോഴാണ് എനിക്കും ബോധം വന്നത് ഞാൻ എന്താണ് ചെയ്തത് എന്നുള്ളത്.... പക്ഷേ....അവളപ്പോഴേക്കും രണ്ടടി പിന്നിലേക്ക് വെച്ചിരുന്നു... അപ്പോഴാണ് അവൾക്ക് അവളുടെ കോലത്തെക്കുറിച്ച് ബോധം വന്നത്.... ആകെ നാണക്കേടായല്ലോ എന്ന രീതിയിൽ തല കുനിച്ച് നിൽക്കുന്നവളെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്....
പക്ഷേ ആദ്യ ചുംബനം പകുതിയിൽ നിർത്തേണ്ടിവന്ന ഒരു വിഷമം എന്നിൽ പിടി കൂടിയിരുന്നു.... എന്തൊക്കെയോ ചോദിക്കാൻ ഉണ്ടായിരുന്നെങ്കിലും അവളുടെ നിൽപ്പ് കണ്ട് അതെല്ലാം പകുതിയിൽ വച്ച് തിരിഞ്ഞു നടക്കാൻ നിന്ന എന്നെ ബാക്കിലൂടെ വന്ന് അവൾ കെട്ടിപ്പിടിച്ചതും എന്റെ പുറത്തവൾ ചുണ്ടുകൾ ചേർത്തതും ഒരു മാന്ത്രിക ലോകത്തെന്ന പോൽ ഞാൻ അറിയുന്നുണ്ടായിരുന്നു ......
രണ്ടുപേരുടെയും ഉള്ളിലുള്ള പ്രണയം അവർ പറയാതെ തന്നെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.... പരസ്പരം പറയാതെയും പ്രണയിക്കാം....ആ പ്രണയം കണ്ണുകളിലൂടെ കൈമാറാം... അതിനൊരിക്കലും വാക്കുകൾ വേണമെന്ന് ഇല്ല... ഹൃദയങ്ങളിലൂടെ പങ്കുവെച്ച് പറയാതെ മനസ്സിലാക്കിയ സ്നേഹം അതിനിന്നും മാറ്റ് കൂടുതലാണ്.....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
തുടരും.........