Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 3

\"\"\" എടോ.. ഇങ്ങനെ നിൽക്കാതെ താൻ അവിടെ ഇരുന്ന് കഴിക്ക്... \"\"\"

അവളുടെ അന്തം വിട്ടുള്ള നിൽപ്പ് കണ്ട് അവൻ ചിരിയോടെ പറഞ്ഞതും അവൾ പതിയെ കസേരയിലേക്ക് ഇരുന്നു...

\"\"\" ഫുഡ്‌ ഇഷ്ടപ്പെട്ടോ? \"\"\"

അവൾ ഇഷ്ടപ്പെട്ടു എന്ന പോലെ തലയനക്കി...

\"\"\" തനിക്കെന്താ പോലീസുകാരെ പേടിയാണോ? എന്താ ഇങ്ങനെ അന്തം വിട്ടിരിക്കുന്നെ? \"\"\"

അവൻ ചിരിയോടെ തന്നെ തിരക്കി...

\"\"\" സാറ്.. അത്.. ഞാൻ അറിഞ്ഞില്ല... \"\"\"

\"\"\" അതേ.. താൻ അറിഞ്ഞില്ല.. അതെനിക്കും അറിയുന്ന കാര്യമല്ലേ.. ഞാൻ പറയാത്തത് കൊണ്ടല്ലേ താൻ അറിയാതിരുന്നത്.. പിന്നെന്താ? \"\"\"

\"\"\" അല്ല.. എന്നാലും... \"\"\"

അവളൊരു വളിച്ച ചിരി ചിരിച്ചു.. അവനും ചിരി വന്നു...

\"\"\" മ്മ്മ്.. ഞാൻ കുറച്ച് മുൻപ് തന്നെയല്ലേ തന്നോട് എന്നെ സാറെന്ന് ഒന്നും വിളിക്കണ്ടന്ന് പറഞ്ഞത്? \"\"\"

അവൻ അല്പം ഗൗരവത്തോടെ ചോദിച്ചു...

\"\"\" പോലീസ് അല്ലേ.. അപ്പൊ.. എങ്ങനെയാ.. പേര്... \"\"\"

അവൾ തലതാഴ്ത്തി...

\"\"\" ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നോട് എന്റെ ജോലിയെ പറ്റി പറയുമായിരുന്നില്ല.. എന്തായാലും കഴിക്ക്... \"\"\"

അവൾ ശരിയെന്ന പോലെ തലയനക്കി മൂളിയ ശേഷം വീണ്ടും കഴിക്കാൻ തുടങ്ങി...

\"\"\" ബി. എഡ് കഴിഞ്ഞിട്ട് താൻ എന്താ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ കയറിയത്.. ഏതെങ്കിലും സ്കൂളിൽ നോക്കികൂടായിരുന്നോ ജോലിയ്ക്ക്..? \"\"\"

അവൻ ആലോചനയോടെ ചോദിച്ചു...

\"\"\" എനിക്ക് എം. എഡ് ചെയ്യണം എന്ന് ഉണ്ടായിരുന്നു.. പക്ഷേ, അച്ഛൻ സമ്മതിച്ചില്ല.. വല്യച്ഛൻ ഇപ്പൊ തന്നെ ഒരുപാട് കഷ്ടപെടുന്നുണ്ട് അതുകൊണ്ട് തൽക്കാലം അതൊന്നും വേണ്ടന്ന് പറഞ്ഞു.. പിന്നെ, ഒന്ന് രണ്ട് സ്കൂളിലൊക്കെ ഞാൻ ചോദിച്ചിരുന്നു.. പക്ഷേ, ജോലി കിട്ടിയില്ല.. അങ്ങനെയാ ട്യൂഷൻ പഠിപ്പിക്കാൻ കയറിയത്... \"\"\"

അവനൊന്ന് മൂളി...

\"\"\" ഏതായിരുന്നു തന്റെ സബ്..? \"\"\" അല്പ നേരം കഴിഞ്ഞ് അവൻ ചോദിച്ചു...

\"\"\" കെമിസ്ട്രി... \"\"\" നേർത്തൊരു ചിരിയോടെ അവൾ പറഞ്ഞു...

കുറച്ച് നേരം അവൻ അവൾ കഴിക്കുന്നതും നോക്കിയിരുന്നു.. ഐശ്വര്യം നിറഞ്ഞ് നിൽക്കുന്ന മുഖം.. ഇരുനിറമാണ്.. കട്ടിയുള്ള പുരികങ്ങൾ.. വിടർന്ന കണ്ണുകൾ.. നീണ്ട മൂക്കിൽ മൂക്ക് കുത്തിയിട്ടുണ്ട്.. എന്നാൽ അവയിൽ മൂക്കുത്തി ഇട്ടിട്ടില്ല.. ഒരുപക്ഷേ, ഇവിടേക്ക് കൊണ്ട് വന്നപ്പോൾ കൊണ്ട് വന്നയാൾ ഊരി മാറ്റിയത് ആകാം.. അവൻ ഓർത്തു.. ചെറിയ ചുണ്ടുകളാണ്.. അധികം വലുതല്ല.. വല്ലാത്തൊരു ഭംഗിയുണ്ട് ആ ഇളം റോസ് നിറത്തിലെ അധരങ്ങൾക്ക്‌.. പെട്ടന്ന് അവൾ മുഖമായർത്തി അവനെ നോക്കിയതും അവനൊന്ന് പതറി...

\"\"\" എ.. എന്താ? \"\"\"

അവന്റെ വെപ്പ്രാളം നിറഞ്ഞ ശബ്ദം കേട്ട് അവൾ നെറ്റിചുളിച്ചു...

\"\"\" ഞാൻ കഴിച്ച് കഴിഞ്ഞു.. അതാ.. എഴുന്നേൽക്കാൻ... \"\"\"

മറുപടി പറയുന്നതിനൊപ്പം അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.. അത് കണ്ട് അവനും അവളുടെ ഒപ്പം എഴുന്നേറ്റ് അവളുടെ കൈയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങാൻ ഒരുങ്ങി...

\"\"\" വേണ്ട.. ഞാൻ കഴുകിക്കോളാം... \"\"\"

അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞ ശേഷം അവൾ അടുക്കളയിലേക്ക് പോയി.. സിദ്ധു ഒന്ന് തല കുടഞ്ഞു...

അല്പ നേരം കഴിഞ്ഞ് പൂർണി അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു.. അന്നേരം അവൻ ഹാളിലെ സോഫയിൽ ഇരുന്ന് ഫോണിൽ എന്തോ ചെയ്യുകയായിരുന്നു...

\"\"\" സാർ... \"\"\"

അവളുടെ വിളി കേട്ട് അവൻ തലയുയർത്തി നോക്കി...

\"\"\" തനിക്ക് ഈ അനുസരണാശീലം തീരെയില്ല.. അല്ലേ..?! \"\"\"

അവന്റെ ചോദ്യം കേട്ടതും അവൾ സ്വയം തലക്കിട്ടൊന്ന് കൊട്ടി...

\"\"\" സോറി.. ഞാൻ ഓർത്തില്ല... \"\"\" അവൾ അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു...

\"\"\" മ്മ്മ്.. വേറൊന്നും കൊണ്ടല്ല.. ഞാൻ ഇവിടെ ഒഫീഷ്യൽ കാര്യത്തിനായാണ് വന്നതെങ്കിലും ആർക്കും അറിയില്ല എന്റെ യഥാർത്ഥ പ്രൊഫഷൻ എന്താണെന്ന്.. താൻ ഇങ്ങനെ സാറെന്ന് ഒക്കെ വിളിക്കുന്നത് ആരെങ്കിലും കേട്ടാൽ അത് ശരിയാകില്ല... \"\"\"

അവൾ അവന്റെ അടുത്തായി ചെന്നിരുന്നു...

\"\"\" ശരിക്കും എന്തിനാ ഇവിടേക്ക് വന്നത്? \"\"\"

\"\"\" ഒരാളെ കണ്ട് പിടിക്കാൻ... \"\"\"

അത്ര മാത്രം പറഞ്ഞിട്ട് അവൻ ഫോണിൽ ശ്രദ്ധിച്ചു...

\"\"\" ആരെ? \"\"\" അവൾ സംശയത്തോടെ അന്വേഷിച്ചു...

\"\"\" ഒഫീഷ്യൽ കാര്യങ്ങൾ പുറത്ത് പറയാൻ പാടില്ല... \"\"\" അവൻ അവളെ നോക്കാതെ പറഞ്ഞു...

പിന്നെ അവളൊന്നും മിണ്ടിയില്ല.. ഏറെ നേരം അവൻ ഫോണും നോക്കി അങ്ങനെ ഇരുന്നു.. പൂർണി അവനെ ഒന്ന് നോക്കിയിട്ട് ചുറ്റും കണ്ണോടിച്ച് കൊണ്ടിരുന്നു.. അവൾക്ക് അച്ഛനെ കാണാൻ തോന്നി.. ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ? വല്യമ്മ കൊടുത്ത് കാണും.. എന്നാലും.. മരുന്നൊക്കെ കൃത്യസമയത്ത് കൊടുക്കുമോ? അറിയില്ല.. അറിയാൻ ഒരു വഴിയുമില്ല.. സിദ്ധാർത്ഥ് സാറ് പറഞ്ഞത് പോലെ വല്യച്ഛനാണ് ഞാൻ ഇവിടെ എത്താൻ കാരണമെങ്കിൽ..!! വല്യച്ഛൻ അങ്ങനെ ചെയ്യുമോ? സ്നേഹത്തോടെ സംസാരിക്കാറൊന്നുമില്ലെങ്കിലും തന്റെ കാര്യങ്ങൾ എല്ലാം നോക്കുമായിരുന്നില്ലേ..?! പഠനത്തിനും മറ്റും സഹായിക്കുമായിരുന്നില്ലേ..?! എന്നിട്ടും.. ഓർക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു.. ഫോണിൽ നിന്ന് മുഖമുയർത്തി നോക്കിയ സിദ്ധു അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ചുളുങ്ങിയ നെറ്റിയോടെ അവളെ നോക്കി...

\"\"\" എന്ത് പറ്റി? \"\"\"

പൂർണി അവനെയൊന്ന് നോക്കി.. ശേഷം വേദനയോടെ ഒന്ന് ചിരിച്ചു...

\"\"\" അച്ഛനെ ഓർത്തതാ... \"\"\"

കൂടുതലൊന്നും പറയാതെ അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ജനലോരം ചെന്ന് നിന്നു.. ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങി നിലം പതിച്ചു.. പെട്ടന്നാണ് പുറത്ത് ആരോ കോളിംഗ് ബെൽ അടിച്ചത്.. അവൾ ഞെട്ടി സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി.. അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...

\"\"\" താൻ പേടിക്കണ്ട.. ഞാൻ നോക്കാം.. മുറിയിൽ പോയിരിക്ക്... \"\"\"

അവളോടായി പറഞ്ഞിട്ട് അവൻ ചെന്ന് ഡോറ് തുറന്നു.. പുറത്ത് നിൽക്കുന്ന കിരണിനെയും അവന്റെ അടുത്ത് നിൽക്കുന്ന അവന്റെ അനുജത്തി സാക്ഷിയെയും കണ്ട് അവൻ ചിരിച്ചു...

\"\"\" കയറി വാ... \"\"\"

അവർ അകത്തേക്ക് കയറി...

\"\"\" എവിടേ ആള്? \"\"\" കിരൺ അകത്തേക്ക് ഒന്ന് പാളി നോക്കി കൊണ്ട് ചോദിച്ചു...

\"\"\" മുറിയിലുണ്ട്.. വാ... \"\"\"

അവൻ അവരെയും കൂട്ടി അകത്തേക്ക് നടന്നു.. മുറിയിൽ കട്ടിലിൽ പേടിച്ചിരിക്കുന്ന പൂർണിയെ കണ്ട് സിദ്ധു കിരണിനെ നോക്കി...

\"\"\" കോളിംഗ് ബെൽ കേട്ട് പേടിച്ചതാ.. നിങ്ങൾ ആണെന്ന് അറിഞ്ഞില്ലല്ലോ.. അതാ... \"\"\"

അവന്റെ ആ വാക്കുകൾ കേട്ടാണ് പൂർണി തലയുയർത്തി നോക്കിയത്.. കിരണിനെയും സാക്ഷിയെയും കണ്ട് അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് നിന്നു...

\"\"\" പേടിക്കണ്ട.. ഇതെന്റെ ഫ്രണ്ടാണ്, കിരൺ.. ഇവിടുത്തെ കമ്മീഷണറാണ്.. ഇതിവന്റെ അനിയത്തി, സാക്ഷി... \"\"\"

പൂർണി അവരെ ഇരുവരെയും നോക്കിയൊന്ന് ചിരിച്ചു...

\"\"\" എന്താ തന്റെ പേര്? \"\"\" 

\"\"\" പൂർണിമ... \"\"\" അവൾ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു...

\"\"\" ഓക്കെ.. എനിക്ക് തന്റെ കൈയ്യിൽ നിന്നൊരു റിട്ടൺ കംപ്ലയിന്റ് വേണം.. അതുപോലെ, ഇന്നലെ മുതൽ ഇന്ന് രാവിലെ വരെ എന്തൊക്കെ നടന്നു എന്നുള്ളത് ഒന്ന് വിശദീകരിക്കാമോ? \"\"\"

അവളൊന്ന് ആലോചിച്ചു...

\"\"\" അവിടെ വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയത് വരെയേ എനിക്ക് ഓർമ്മയുള്ളൂ.. തല കറങ്ങി വീഴാൻ പോയപ്പോ വല്യച്ഛന്റെ മോൻ വന്ന് പിടിച്ചു.. പിന്നെ കണ്ണ് തുറക്കുമ്പോ ഞാൻ ആ ഹോസ്പിറ്റലിലെ ഒരു മുറിയിൽ ആയിരുന്നു.. അപ്പോഴാ അവിടുത്തെ നഴ്‌സുമാര് സംസാരിക്കുന്നത് കേട്ടത്.. അതിന് ശേഷം ഞാൻ അവിടെ നിന്നില്ല.. ഇറങ്ങി ഓടി... \"\"\"

കിരൺ സിദ്ധുവിനെയൊന്ന് നോക്കി...

\"\"\" നീ തൃശൂറിലെ സ്റ്റേഷനുമായി ബന്ധപെട്ടിരുന്നോ? \"\"\"

\"\"\" മ്മ്മ്.. അവർ അന്വേഷിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. മാത്രമല്ല, ഇവളുടെ വല്യച്ഛൻ നാട്ടിൽ കുറച്ച് പേർക്ക് മാത്രം അറിയപ്പെടുന്നൊരു പലിശക്കാരനാണ്... \"\"\" പൂർണിയെ നോക്കിയാണ് സിദ്ധു അത് പറഞ്ഞത്...

എന്നാൽ അവൻ പറഞ്ഞ ആ വാക്കുകൾ കുറച്ചൊന്നുമല്ല പൂർണിയെ ഞെട്ടിച്ചത്.. അങ്ങനെ ഒന്ന് അവൾക്ക് പുതിയ അറിവായിരുന്നു...

\"\"\" ഞാൻ അവിടുത്തെ എസ്ഐയെ വിവരം അറിയിച്ചിരുന്നു.. അയാള് തന്നെയാണ് കുറച്ച് മുൻപ് ഈ വിവരം പറഞ്ഞത്.. അയാൾക്ക് പരിചയമുണ്ടെന്ന് ഇവളുടെ വല്യച്ഛനെ... \"\"\"

\"\"\" എന്താ അയാളുടെ പേര്..? \"\"\" സാക്ഷിയാണ് അത് ചോദിച്ചത്...

\"\"\" വാസവദത്തൻ!! \"\"\"

പൂർണി അവനെ അമ്പരന്ന് നോക്കി.. താൻ പേരൊന്നും പറഞ്ഞിരുന്നില്ലല്ലോ.. പിന്നെ എങ്ങനെ അറിഞ്ഞു..? അവൾ ആലോചിച്ചു...

\"\"\" ഞാൻ മേസ്തിരി പണി ചെയ്തിരുന്ന വാസുദേവനെ കുറിച്ച് അന്വേഷിക്കാനാണ് അയാളോട് ആദ്യം പറഞ്ഞത്.. അങ്ങനെയാണ് വാസുദേവന്റെ ഏട്ടനായ വാസവദത്തനെ കുറിച്ച് അറിഞ്ഞത്... \"\"\"

അവളുടെ മുഖത്തെ ഭാവം മനസ്സിലാക്കിയായിരുന്നു അവന്റെ മറുപടി...

\"\"\" ഈ വാസുദേവനാണ് തന്റെ അച്ഛൻ അല്ലേ..? \"\"\"

അവൾ അതേയെന്ന പോലെ തലയാട്ടി...

\"\"\" പുള്ളിയിപ്പോ തന്റെ ആ വല്യച്ഛന്റെ വീട്ടിലാണോ? \"\"\"

\"\"\" മ്മ്മ്.. ഞാനും അച്ഛനും അച്ഛൻ കിടപ്പിലായതിൽ പിന്നെ അവിടെ തന്നെയായിരുന്നു... \"\"\" അവൾ മെല്ലെ പറഞ്ഞു...

കിരൺ ഒന്ന് മൂളിയിട്ട് സിദ്ധുവിനെ നോക്കി...

\"\"\" നീ ഒന്ന് വന്നേ... \"\"\"

അവനോടായി പറഞ്ഞിട്ട് കിരൺ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...

\"\"\" എന്താടാ? \"\"\"

\"\"\" ആ കുട്ടിയുടെ വല്യച്ഛൻ ആളത്ര ശരിയാണെന്ന് എനിക്ക് എന്തോ തോന്നുന്നില്ല.. അയാളുടെ മകന്റെ മുന്നിൽ വച്ചാണ് അവൾ തല കറങ്ങി വീണത്.. അതും ആ വീട്ടിൽ വച്ച്.. അങ്ങനെയുള്ളപ്പോ അവർ അറിയാതെ അവൾ ഇവിടെയെത്തില്ല!! അത് നൂറ് ശതമാനം ഉറപ്പാണ്.. അതുപോലെ തന്നെ അവളുടെ വല്യമ്മ ഉണ്ടാക്കിയ ചായയും കുടിച്ച് ഇറങ്ങിയെന്നല്ലേ അവൾ പറഞ്ഞത്..? \"\"\"

\"\"\" അതേ.. ആ പറഞ്ഞതിൽ എനിക്കും എന്തോ ദുരൂഹത തോന്നിയിരുന്നു.. ആ ചായയിൽ എന്തെങ്കിലും..?! \"\"\" ആലോചനയോടെ സിദ്ധു പറഞ്ഞ് നിർത്തുമ്പോൾ കിരണിന്റെ ഉള്ളിലും അതേ സംശയം തന്നെയായിരുന്നു...

\"\"\" എന്തായാലും ഇന്ന് തന്നെ ആ ഹോസ്പിറ്റലിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ പറ്റും.. ഇതിന് മുൻപും ചെറിയ കംപ്ലയിന്റ്സ് ഒക്കെ കിട്ടിയിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ആദ്യമായാണ്... \"\"\"

\"\"\" മ്മ്മ്.. നാട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം.. നീ ഇവിടെ വേണ്ടത് ചെയ്യ്.. തൽക്കാലം സാക്ഷി ഇവിടെ നിൽക്കട്ടെ.. എനിക്ക് ഒന്ന് പുറത്ത് പോകണം.. നാളെ ഒരു ദിവസം കൂടിയേയുള്ളൂ.. മറ്റന്നാൾ ഞാൻ മടങ്ങും.. അപ്പൊ അവളെയും ഒപ്പം കൂട്ടാം... \"\"\"

കിരൺ ശരിയെന്ന പോലെ തലകുലുക്കി...

\"\"\" അവൾക്ക് നല്ല വിഷമമുണ്ട് അച്ഛനെ ഓർത്ത്.. പാവം... \"\"\"

\"\"\" നോക്കാം.. എനിക്ക് പെട്ടന്ന് പോകണം.. വീട്ടിൽ പോയിട്ടേ ഇറങ്ങാൻ പറ്റു.. നീ വാ... \"\"\"

കിരണും സിദ്ധുവും തിരികെ പൂർണിയുടെ അടുത്തേക്ക് പോകുമ്പോൾ സാക്ഷിയോട് സംസാരിച്ച് ഇരിക്കുകയായിരുന്നു അവൾ.. അവളുടെ കൈയ്യിൽ നിന്ന് ഒരു കംപ്ലയിന്റ് എഴുതി വാങ്ങിയ ശേഷം കിരൺ പോകാൻ ഇറങ്ങി...

\"\"\" ഇവര് പോകുന്നത് വരെ നീ ഇവിടെ നിന്നാൽ മതി.. മറ്റന്നാൾ ഞാൻ വന്ന് വിളിക്കാം... \"\"\"

ബൈക്കിലേക്ക് കയറി സാക്ഷിയെ നോക്കി പറഞ്ഞിട്ട് കിരൺ വണ്ടി തിരിച്ചു.. സാക്ഷി സിദ്ധുവിനെ നോക്കി...

\"\"\" സിദ്ധുവേട്ടൻ പോകുന്നില്ലേ? \"\"\" ഒരിളിയോടെ അവൾ ചോദിച്ചതും സിദ്ധു അവളെയൊന്ന് കൂർപ്പിച്ച് നോക്കി...

\"\"\" എന്നെ പറഞ്ഞ് വിട്ടിട്ട് എന്താണാവോ നിനക്ക് ഇവിടെ പരിപാടി? \"\"\"

\"\"\" പ്രത്യേകിച്ച് ഒന്നുമില്ല.. ചോദിച്ചന്നേയുള്ളൂ.. ചേച്ചി വാ.. നമുക്ക് അകത്തേക്ക് പോകാം... \"\"\"

സിദ്ധുവിനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞിട്ട് സാക്ഷി പൂർണിയെയും കൂട്ടി അകത്തേക്ക് കയറി പോയി.. ഒരു ചിരിയോടെ ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് സിദ്ധു അവന്റെ മുറിയിലേക്ക് പോയി...








തുടരും....................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 4

അവന്റെ മാത്രം ഇമ...!! 💕 - 4

4.6
1071

മുറിയിൽ ഇരുന്ന് സാക്ഷിയോട് സംസാരിക്കുകയായിരുന്നു പൂർണി.. സിദ്ധു പുറത്ത് പോയിട്ട് ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞു.. ആരെങ്കിലും വന്ന് കോളിംഗ് ബെൽ അടിച്ചാൽ ഡോറ് തുറക്കരുത് എന്നൊരു നൂറ് തവണ അവരോട് പറഞ്ഞിട്ടാണ് അവൻ പോയത്.. അന്നേരം തൊട്ട് മുറിയിൽ ഇരുന്ന് സംസാരിക്കുകയാണ് അവർ.. സാക്ഷി ഇപ്പോൾ ഡിഗ്രി കഴിഞ്ഞ് പിജിയ്ക്ക് ജോയിൻ ചെയ്യാൻ നിൽക്കുകയാണ്.. ആളൊരു പാവമാണ്.. കുറച്ച് കുറുമ്പ് ഉണ്ടെന്നേയുള്ളൂ.. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ് അവൾ എന്ന് ചുരുങ്ങിയ നേരം കൊണ്ട് തന്നെ പൂർണിയ്ക്ക് മനസ്സിലായി.. കിരണിന് ആകെയുള്ളത് അവൾ മാത്രമാണ്.. അവന്റെ ചിന്നുവാണ് അവൾ.. അച്ഛന