Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 4

മുറിയിൽ ഇരുന്ന് സാക്ഷിയോട് സംസാരിക്കുകയായിരുന്നു പൂർണി.. സിദ്ധു പുറത്ത് പോയിട്ട് ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞു.. ആരെങ്കിലും വന്ന് കോളിംഗ് ബെൽ അടിച്ചാൽ ഡോറ് തുറക്കരുത് എന്നൊരു നൂറ് തവണ അവരോട് പറഞ്ഞിട്ടാണ് അവൻ പോയത്.. അന്നേരം തൊട്ട് മുറിയിൽ ഇരുന്ന് സംസാരിക്കുകയാണ് അവർ.. സാക്ഷി ഇപ്പോൾ ഡിഗ്രി കഴിഞ്ഞ് പിജിയ്ക്ക് ജോയിൻ ചെയ്യാൻ നിൽക്കുകയാണ്.. ആളൊരു പാവമാണ്.. കുറച്ച് കുറുമ്പ് ഉണ്ടെന്നേയുള്ളൂ.. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ് അവൾ എന്ന് ചുരുങ്ങിയ നേരം കൊണ്ട് തന്നെ പൂർണിയ്ക്ക് മനസ്സിലായി.. കിരണിന് ആകെയുള്ളത് അവൾ മാത്രമാണ്.. അവന്റെ ചിന്നുവാണ് അവൾ.. അച്ഛനും അമ്മയും പണ്ട് ഒരു ആക്‌സിഡന്റിൽ മരിച്ചു.. നാട്ടിൽ ആലപ്പുഴയാണ് വീട്.. അവിടെ ഇപ്പൊ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.. ഒരു മുത്തശ്ശി ഉണ്ടായിരുന്നു.. കുറച്ച് വർഷം മുൻപ് മരിച്ച് പോയി.. ട്രെയിനിംഗ് ക്യാമ്പിൽ വച്ചാണ് കിരണിനെ സിദ്ധു ആദ്യമായി കാണുന്നത്.. കൂടുതൽ സമയവും അവൻ ഒറ്റക്ക് ഇരിക്കുന്നത് കണ്ടാണ് സിദ്ധു അവനോട് സംസാരിച്ച് തുടങ്ങിയത്.. എന്തെങ്കിലും വിഷമമുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അവൻ പറഞ്ഞത് \' അനിയത്തിയെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ആക്കിയിട്ടാണ് അവൻ വന്നതെന്നും.. മറ്റാരും തങ്ങൾക്കില്ല \' എന്നുമൊക്കെ.. അങ്ങനെയാണ് അവർ അടുക്കുന്നത്.. ആദ്യമായി അവൻ തുറന്ന് സംസാരിച്ചത് സിദ്ധുവിനോട് ആയിരുന്നു.. അതുപോലെ സിദ്ധുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയുന്നത് കിരൺ തന്നെയാണ്...

\"\"\" മോൾക്ക് നാടാണോ അതോ ഇവിടെയാണോ ഇഷ്ടം? \"\"\" ഓരോ കുറുമ്പ് പറഞ്ഞ് കൊണ്ടിരിക്കെയാണ് പൂർണി സാക്ഷിയെ നോക്കി ആ ചോദ്യം ഉന്നയിച്ചത്...

ഒരു നിമിഷം അവൾ നിശബ്ദയായി...

\"\"\" എനിക്ക് നാടാ ഇഷ്ടം.. പക്ഷേ, ഏട്ടന് അവിടേക്ക് പോകുന്നത് ഇഷ്ടമല്ല... \"\"\" വിഷമം കലർന്ന സ്വരത്തിൽ ആയിരുന്നു അവളുടെ മറുപടി...

\"\"\" അതെന്താ ഇഷ്ടമല്ലാത്തത്? \"\"\"

\"\"\" എനിക്കൊരു ഏഴ് വയസ്സുള്ളപ്പോഴാ അച്ഛനും അമ്മയും മരിക്കുന്നത്.. എന്നെയും ഏട്ടനെയും ഇവിടെ അച്ഛന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ആക്കിയിട്ട് നാട്ടിലേക്ക് പോയതായിരുന്നു.. അപ്പോഴാ.. ആക്‌സിഡന്റ് ആയത്... \"\"\"

പൂർണി അവളുടെ കവിളിൽ ഒന്ന് തഴുകി...

\"\"\" പോട്ടെ.. സാരമില്ല.. അല്ല.. സിദ്ധാർത്ഥ് സാറ് ഇതുവരെ വന്നില്ലല്ലോ..?! \"\"\"

വാതിൽക്കലേക്ക് ഒന്ന് പാളി നോക്കി കൊണ്ട് പൂർണി ചോദിച്ചതും സാക്ഷി ഫോൺ എടുത്ത് സിദ്ധുവിന്റെ നമ്പറിലേക്ക് വിളിച്ചു.. രണ്ട് മൂന്ന് റിംഗ് പോയതും കോൾ അറ്റൻഡ് ആയി...

\"\"\" സിദ്ധാർത്ഥ് സാറ് എന്താ വരാത്തതെന്ന് ചോദിച്ചു... \"\"\"

പൂർണി ഒരു നിമിഷം കണ്ണ് മിഴിച്ചെങ്കിലും അടുത്ത നിമിഷം അവളെ നോക്കി കണ്ണുരുട്ടി.. മറുതലക്കൽ അവന്റെ ചിരി കേട്ടതും സാക്ഷി ഫോൺ സ്പീക്കർ ആക്കി കട്ടിലിലേക്ക് ഇട്ടു...

\"\"\" അരമണിക്കൂറ് കഴിയുമ്പോ വരും, മോളെ... \"\"\"

\"\"\" ഓക്കെ.. ഞാൻ പറഞ്ഞേക്കാം... \"\"\" അവൾ കളിയോടെ പറയുന്നത് കേട്ട് പൂർണി ഒരു ചളിപ്പോടെ കോള് കട്ട്‌ ചെയ്തു...

\"\"\" നല്ല ആളാട്ടോ... \"\"\" കെറുവോടെ അവളെ നോക്കി പറഞ്ഞ ശേഷം പൂർണി കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു...

അരമണിക്കൂർ കഴിഞ്ഞതും സിദ്ധു തിരികെ വന്നു.. ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾ കൊണ്ട് തന്നെ സാക്ഷിയും പൂർണിയും നല്ല കൂട്ടായിരുന്നു.. സിദ്ധു വന്നപ്പോൾ ഡോറ് തുറന്ന് കൊടുത്തത് സാക്ഷിയാണ്.. അവൻ അകത്തേക്ക് കയറിയതും അവൾ ഡോർ ലോക്ക് ചെയ്തു...

സിദ്ധു നേരെ കൈയ്യിലുള്ള കവറുകൾ എല്ലാം ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചു...

\"\"\" കഴിക്കാൻ എന്തെങ്കിലുമുണ്ടോ, സിദ്ധുവേട്ടാ... \"\"\" അവൾ അവന്റെ തോളിൽ തോണ്ടി കൊണ്ട് ഒരിളിയോടെ ചോദിച്ചതും അവനൊരു ഡയറി മിൽക്ക് എടുത്ത് അവളുടെ കൈയ്യിലേക്ക് വച്ച് കൊടുത്തു...

\"\"\" ശോ.. ബബ്ബ്‌ളി.. എനിക്ക് വയ്യ.. താങ്ക്യൂ ഏട്ടാ... \"\"\"

അവന്റെ കവിളിൽ പിടിച്ച് വലിച്ച് പറഞ്ഞ ശേഷം സാക്ഷി പൂർണിയെയും കൂട്ടി നേരെ സോഫയിൽ ചെന്നിരുന്നു.. അവളുടെ പ്രവൃത്തികളിൽ നിന്ന് അവൾ സിദ്ധുവിനോട് നല്ല കൂട്ടാണ് എന്ന് പൂർണിയ്ക്ക് മനസ്സിലായി.. അല്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവളോട് ഒരടുപ്പം തനിക്കും തോന്നുന്നുണ്ടല്ലോ.. പൂർണി ചിരിയോടെ ഓർത്തു...

\"\"\" എടോ.. തന്റെ വല്യച്ഛൻ വിളിച്ചിരുന്നു... \"\"\" സിദ്ധുവിന്റെ ആ വാക്കുകൾ കേട്ടതും പൂർണി സോഫയിൽ നിന്ന് എഴുന്നേറ്റ് അവനെ നോക്കി...

\"\"\" ഏയ്.. താൻ ടെൻഷൻ ആകണ്ട.. ഞാൻ അല്പം തിരക്കിൽ ആയിരുന്നത് കൊണ്ട് കോൾ എടുത്തിരുന്നില്ല.. എന്തായാലും ഇപ്പൊ ഒന്ന് തിരിച്ച് വിളിച്ച് നോക്കാം... \"\"\" പറയുന്നതിനൊപ്പം അവൻ സാക്ഷിയുടെ അടുത്തായി സോഫയിൽ ചെന്നിരുന്നു...

\"\"\" താൻ ഇരിക്കടോ... \"\"\" പിരിമുറുക്കത്തോടെ തന്നെ നോക്കി നിൽക്കുന്ന പൂർണിയെ നോക്കിയവൻ ചിരിയോടെ പറഞ്ഞു.. അവൾ അവർക്കടുത്തായി ഇരുന്നതും അവൻ ആ നമ്പറിലേക്ക് തിരിച്ച് വിളിച്ച് കോള് സ്പീക്കറിൽ ഇട്ടു.. ഓരോ റിംഗ് പോകുമ്പോഴും കോൾ എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് ഇരിക്കുന്ന പൂർണിയെ കണ്ട് അവൻ സാക്ഷിയെ ഒന്ന് നോക്കി...

\"\"\" ചേച്ചി എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? അയാള്... \"\"\" അവൾ പറഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് കോൾ അറ്റൻഡ് ആയത്.. പെട്ടന്ന് സിദ്ധു അവളുടെ വായ പൊത്തി...

\"\"\" ഹലോ... \"\"\" മറുതലക്കൽ നിന്ന് കേട്ട സ്ത്രീ ശബ്ദത്തിൽ പൂർണിയുടെ നെറ്റിചുളിഞ്ഞു...

\"\"\" വല്യമ്മയാ അത്... \"\"\" അവൾ ശബ്ദം താഴ്ത്തി സിദ്ധുവിനോടായി പറഞ്ഞു.. അവനൊന്ന് ആലോചിച്ചു...

\"\"\" ഈ നമ്പറിൽ നിന്ന് ഒരു കോള് വന്നിരുന്നു.. ആരാ? \"\"\" അവൻ അറിയാത്തത് പോലെ ചോദിച്ചു...

\"\"\" അതിപ്പോ.. അറിയില്ല.. അദ്ദേഹം ഇവിടെയില്ല.. ഇതാരാ? \"\"\" അവരുടെ ശബ്ദത്തിൽ വല്ലാത്ത അവശത നിറഞ്ഞ് നിൽക്കുന്നത് പോലെ തോന്നി പൂർണിയ്ക്ക്...

\"\"\" ഞാൻ സിദ്ധാർത്ഥ്.. ഡൽഹിയിൽ നിന്നാണ്... \"\"\" അവൻ സംശയത്തോടെയാണ് അത് പറഞ്ഞത്.. എന്നാൽ മറുതലക്കൽ അത് കേട്ട് അവർ പെട്ടന്ന് നിശബ്ദയായത് മനസ്സിലാക്കി സിദ്ധു പൂർണിയെ നോക്കി...

\"\"\" നിങ്ങൾ.. നിങ്ങള്.. പൂർണി മോള്.. മോള് വിളിച്ച നമ്പർ ആണോ? \"\"\" അവർ വെപ്പ്രാളത്തോടെ ചോദിക്കുന്നത് കേട്ട് സിദ്ധു ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല.. എന്നാൽ അവരുടെ ആ വാക്കുകൾ കേട്ടതും പൂർണി അവന്റെ കൈയ്യിൽ നിന്ന് ഫോൺ പിടിച്ച് വാങ്ങി...

\"\"\" വല്യമ്മേ, ഇത് ഞാനാ.. അച്ഛൻ.. അച്ഛൻ ഭക്ഷണം കഴിച്ചോ?, വല്യമ്മേ... \"\"\" അവളുടെ ചോദ്യം കേട്ട് സിദ്ധുവിന്റെ കണ്ണുകളിൽ അവിശ്വസിനീയത നിറഞ്ഞു.. ഇങ്ങനെ ഒരവസ്ഥയിൽ നിൽക്കുമ്പോഴും അവൾക്ക് അറിയേണ്ടത് അത് മാത്രമാണെന്ന് തോന്നി അവന്.. രാവിലെ വാസവദത്തനെ വിളിച്ച് വക്കുന്നതിന് മുൻപും അവൾ അച്ഛനെ കുറിച്ച് ചോദിച്ചിരുന്നു അയാളോട്.. പക്ഷേ, അപ്പോഴേക്കും കോള് കട്ട്‌ ആയിരുന്നു.. അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി...

\"\"\" ഉവ്വ, മോളെ.. മോള് എവിടെയാ.. മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ..?! ഇവിടേക്ക് വരണ്ട, മോളെ.. നിന്റെ വല്യച്ഛൻ.. എന്റെ തെറ്റാ.. വല്യമ്മ അറിഞ്ഞില്ല, കുഞ്ഞേ... \"\"\" അവർ കരയുകയായിരുന്നു.. അതിൽ നിന്ന് അവരുടെ അറിവോടെയും സമ്മതത്തോടെയുമല്ല അവൾ ഇവിടെ എത്തിയത് എന്ന് സിദ്ധുവിന് ഉറപ്പായിരുന്നു.. അവൻ അവളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഫോണിലെ സ്പീക്കർ മാറ്റി കുറച്ച് മാറി നിന്നു.. പൂർണി എഴുന്നേറ്റ് അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും സാക്ഷി അവളെ പിടിച്ച് നിർത്തി...

\"\"\" കരയാതെ, ചേച്ചീ... \"\"\" പൂർണിയുടെ കണ്ണുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടയ്ച്ച് കൊടുത്ത് കൊണ്ട് സാക്ഷി പറഞ്ഞപ്പോഴാണ് താൻ കരയുകയാണെന്ന് അവൾ അറിഞ്ഞത് തന്നെ...

സാക്ഷി അവളെ പിടിച്ച് സോഫയിലേക്ക് ഇരുത്തി...

ഏറെ നേരത്തെ സംഭാഷണത്തിന് ശേഷം സിദ്ധു കോൾ അവസാനിപ്പിച്ച് അവർക്കടുത്തേക്ക് വരുമ്പോൾ പൂർണി അവനെ പ്രതീക്ഷയോടെ നോക്കി.. എന്നാൽ അവന്റെ മുഖത്ത് ദയനീയമായ ഒരുതരം ഭാവമായിരുന്നു...

\"\"\" എന്താ?, സാർ.. എന്താ വല്യമ്മ പറഞ്ഞത്? \"\"\" അവൾ കണ്ണ് തുടയ്ച്ച് കൊണ്ട് ചോദിച്ചു...

അവനൊന്നും മിണ്ടാതെ അവരുടെ അടുത്ത് ചെന്നിരുന്നു...

\"\"\" താൻ ഈ മുഖമൊക്കെ ഒന്ന് കഴുകിയിട്ട് വാ.. ഞാൻ പറയാം... \"\"\"

അവൻ അവളെ നിർബന്ധിച്ച് വാഷ്റൂമിലേക്ക് പറഞ്ഞ് വിട്ടു...

\"\"\" എന്താ?, സിദ്ധുവേട്ടാ.. കാര്യം പറയ്യ്... \"\"\" പൂർണി പോയതും സാക്ഷി സിദ്ധുവിനെ നോക്കി ചോദിച്ചു...

\"\"\" അവളുടെ വല്യച്ഛൻ അവള് വിചാരിക്കുന്നത് പോലെയൊരു ആളല്ല! കാശിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരുത്തനാണ് അയാൾ.. കൂടുതലൊന്നും അവളുടെ വല്യമ്മയ്ക്കും അറിയില്ല എന്നാ പറഞ്ഞത്.. അവൾക്ക് കൊടുക്കാനുള്ള ചായയിൽ അയാളെന്തോ കലർത്തിയിരുന്നു.. അങ്ങനെയാണ് അവൾ ബോധം മറഞ്ഞ് വീണത്.. അവളെ വണ്ടിയിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ട് അവര് ചെന്ന് കാര്യം ചോദിച്ചപ്പോഴും അയാളൊന്നും പറഞ്ഞിരുന്നില്ല.. പിന്നീട് അയാളും അവരുടെ മകൻ പ്രണവും തമ്മിൽ സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഇതൊക്കെ അറിഞ്ഞതെന്ന്.. ലക്ഷങ്ങളോ മറ്റോ ആണ് ആ ഹോസ്പിറ്റലുകാർ അയാൾക്ക് കൊടുത്തത്... \"\"\" അവൻ ദേഷ്യത്തോടെയാണ് അത്രയും പറഞ്ഞത്...

\"\"\" എന്നിട്ട് ഇപ്പൊ അയാൾ എവിടെയാ? \"\"\"

\"\"\" ഫോൺ വീട്ടിൽ വച്ചിട്ട് എവിടേക്കോ പോയതാണെന്ന്... \"\"\"

\"\"\" ഇനി എന്താ ചെയ്യുക? \"\"\"

\"\"\" ഞാൻ സ്റ്റേഷനിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.. എസ്ഐ ഇപ്പൊ തന്നെ ഇറങ്ങാമെന്ന് പറഞ്ഞു... \"\"\"

അവളൊന്ന് മൂളി.. അതേ സമയമാണ് അവന്റെ ഫോണിലേക്ക് കിരണിന്റെ കോൾ വന്നത്.. അവൻ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു...

\"\"\" എന്തായടാ?? \"\"\" കോൾ എടുത്തയുടൻ സിദ്ധു ചോദിച്ചു...

\"\"\" സർച്ച്‌ നടക്കുകയാണ്.. വേറെയും രണ്ട് മുന്ന് സർജറി ഇന്നത്തേക്ക് ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.. ചെറിയ കുട്ടികൾ പോലുമുണ്ട് അതിൽ.. അത് മാത്രമല്ല.. പൂർണിമ.. ആ കുട്ടിയുടെ ഹാർട്ട്‌ ട്രാൻസ്‌പ്ലാന്റേഷൻ.. അത്... \"\"\" അവൻ പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട് സിദ്ധു നെറ്റിചുളിച്ചു...

\"\"\" എന്താടാ? \"\"\"

\"\"\" അത് വിദേശത്തേക്ക് അയക്കാൻ ആയിരുന്നു... \"\"\"

\"\"\" What..??!!! \"\"\" ( എന്ത്‌..??!!! ) അവൻ സോഫയിൽ നിന്ന് എഴുന്നേറ്റു...

\"\"\" സത്യമാണ്, സിദ്ധു.. ആരുടെയും ജീവൻ രക്ഷിക്കാനല്ല! എന്തോ പരീക്ഷണത്തിന് വേണ്ടിയാണ്.. ഹാർട്ടിനുള്ളിലെ എന്തോ ഉപയോഗിച്ചുള്ള ഒരു പരീക്ഷണം.. വിദേശത്തെ ഏതോ ഒരു നമ്പർ വൺ കമ്പനിയാണ് ഇതിന് പിന്നിൽ.. കൃത്യമായി ഒന്നും ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല.. എന്തായാലും ഞാൻ വിളിക്കാം നിന്നെ.. പിന്നെ, ചിന്നു എന്തെങ്കിലും കഴിച്ചോ? രാവിലെ ഒരു ബ്രഡും കഴിച്ച് ഇറങ്ങിയതാണ്... \"\"\" ഗൗരവത്തോടെ പറഞ്ഞ് കൊണ്ടിരുന്ന അവന്റെ വാക്കുകളിലും ശബ്ദത്തിലും പെട്ടന്നാണ് വാത്സല്യവും കരുതലും നിറഞ്ഞത്...

\"\"\" ചോക്ലേറ്റ് മാത്രമേ കഴിച്ചുള്ളൂ.. ഞാൻ ഇപ്പൊ കൊടുക്കാം... \"\"\"

\"\"\" മ്മ്മ്.. എന്നാ ശരിയടാ... \"\"\" അതും പറഞ്ഞ് കിരൺ കോള് കട്ട്‌ ചെയ്തതും സിദ്ധുവിന്റെ നോട്ടം നേരെ പോയത് മുറിയുടെ വാതിൽക്കൽ തന്നെ നോക്കി നിൽക്കുന്ന പൂർണിയുടെ മുഖത്തേക്കാണ്...








തുടരും..................................








Tanvi 💕 



അവന്റെ മാത്രം ഇമ...!! 💕 - 5

അവന്റെ മാത്രം ഇമ...!! 💕 - 5

4.9
1091

രാത്രി സീലിംഗിലേക്ക് നോക്കി കിടക്കുകയായിരുന്നു പൂർണി.. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല.. വല്ലാത്തൊരു ഭയം.. അവൾ അടുത്ത് കിടക്കുന്ന സാക്ഷിയെ ഒന്ന് നോക്കി.. നല്ല ഉറക്കമാണെന്ന് കണ്ടതും അവൾ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു.. എന്തിനെന്ന് അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.. രാവിലെ സിദ്ധു വാസവദത്തനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തു.. ഒരിക്കൽ പോലും വല്യച്ഛനെ കുറിച്ച് അങ്ങനെയൊന്നും കരുതിയിരുന്നില്ല.. ഇപ്പോൾ വല്യമ്മ സിദ്ധാർത്ഥ് സാറിനോട് പറഞ്ഞത് വച്ച് നോക്കുമ്പോൾ കാശിന് വേണ്ടി തന്നെ വിൽക്കുകയല്ലേ വല്യച്ഛൻ ചെയ്തത്..?! എങ്ങനെ കഴിഞ്ഞു വല്യച്ഛന് അതിന്.. ഇത