ഗിനി പന്നികൾ നമ്മൾ
ഇരുമ്പുകൂട്ടിൽ തുറിച്ചുനോക്കും
തടവുപുള്ളികൾ നമ്മൾ,
ഗവേഷണത്തിൻ \'ഗിനി പന്നികൾ\' നമ്മൾ!
വിശ്വപരീക്ഷണശാലയിൽ നിത്യം
ജീവൻനല്കി മറഞ്ഞേ പോകും
ബലാദാനികൾ നമ്മൾ!
പ്രത്യയശാസ്ത്ര സുഗന്ധം പേറി
വീശിയടിച്ച കൊടുങ്കാറ്റിൽ;
അങ്കം വെട്ടി സത്യം കാട്ടാ-
നങ്കത്തട്ടിൽ, അടരാടിയവർ നമ്മൾ!
മതങ്ങൾ തുപ്പിയ വിഷജ്വാലകളെ
നാട്ടിൽ നിറച്ചു കരിക്കാൻ,
പന്തം പേറിപ്പാഞ്ഞവർ നമ്മൾ;
വാൾമുറയുണ്ടു പിടഞ്ഞവർ നമ്മൾ!
ആയുധശാലകൾ ജന്മം നലകിയ
ആയുധവായ്ത്തല നെഞ്ചിൽ
താഴ്ത്തിയ വിഡ്ഢികൾ;
കൊല്ലാനുള്ള പരീക്ഷണ മധ്യേ
പ്രഹരം കൊണ്ടു മുടിഞ്ഞവർ നമ്മൾ!
ഇന്നും മണ്ണിലെ മാനവകോടികൾ
സ്വപ്നംപോലും കണ്ടിട്ടില്ല,
ജീവിതമെന്ന മഹാസത്യം
പകർന്ന ശാശ്വത സുകൃതം!
അടിമകളാക്കിക്കണ്ണുമറച്ചു,
പ്രജ്ഞയിലേതോ ലഹരിനിറച്ചു,
സംസ്കാരത്തിൻ തികഞ്ഞ തടവിൽ
പകച്ചു നോക്കിയ
ജനകോടികൾ ( ഗിനി പന്നികൾ) നമ്മൾ!
കടലു തിളയ്ക്കുന്നു
അറബിക്കടലു തിളയ്ക്കുംചുഴലിക്കാറ്റു പിറക്കുംപവിഴപ്പുറ്റുകൾ ചീയുംകടലിനു ഭ്രാന്തു പിടിക്കും!പടുത്തുയർത്തിയനഗരമുഖങ്ങളിൽസൂക്ഷ്മാണുക്കൾ പരക്കുംരോഗം താണ്ഡവമാടും!കണ്ണുമടച്ചു ജപിച്ചൂ,നാടുമുടിക്കും മന്ത്രംവികസനമെന്നമഹാമന്ത്രം!കാടു തകർത്തുപാറയുടച്ചുമണ്ണിനെ വെട്ടിക്കീറി,പുകപടലത്തെയുയർത്തി!പ്രസംഗവേദിയിൽവീമ്പായ് പറയുംസന്തുലനത്തിൻപദ്ധതികൾ!വൈകിയതില്ലഇനിയും ചെയ്യാംപ്രകൃതിക്കായൊരുസത്ക്കർമം!നഗരം കെട്ടിയുയർത്തുകയല്ലവണ്ടികളോടി മുടിക്കുകയല്ലകത്തിച്ചേറെയെരിക്കുകയല്ലമാറ്റം തീർത്തു രസിക്കുകയല്ലനഷ്ടപ്പെട്ട പ്രതാപത്തെ വീണ്ടുംപ്രകൃതിക്കേകാൻ