Aksharathalukal

കടലു തിളയ്ക്കുന്നു

അറബിക്കടലു തിളയ്ക്കും
ചുഴലിക്കാറ്റു പിറക്കും
പവിഴപ്പുറ്റുകൾ ചീയും
കടലിനു ഭ്രാന്തു പിടിക്കും!
പടുത്തുയർത്തിയ
നഗരമുഖങ്ങളിൽ
സൂക്ഷ്മാണുക്കൾ പരക്കും
രോഗം താണ്ഡവമാടും!

കണ്ണുമടച്ചു ജപിച്ചൂ,
നാടുമുടിക്കും മന്ത്രം
വികസനമെന്ന
മഹാമന്ത്രം!
കാടു തകർത്തു
പാറയുടച്ചു
മണ്ണിനെ വെട്ടിക്കീറി,
പുകപടലത്തെയുയർത്തി!

പ്രസംഗവേദിയിൽ
വീമ്പായ് പറയും
സന്തുലനത്തിൻ
പദ്ധതികൾ!
വൈകിയതില്ല
ഇനിയും ചെയ്യാം
പ്രകൃതിക്കായൊരു
സത്ക്കർമം!

നഗരം കെട്ടിയുയർത്തുകയല്ല
വണ്ടികളോടി മുടിക്കുകയല്ല
കത്തിച്ചേറെയെരിക്കുകയല്ല
മാറ്റം തീർത്തു രസിക്കുകയല്ല
നഷ്ടപ്പെട്ട പ്രതാപത്തെ വീണ്ടും
പ്രകൃതിക്കേകാൻ കഴിവുള്ളോർ നാം!

ചൂടുകുറയ്ക്കാൻ
കാടു വളർത്താൻ
പുഴയെയൊഴുക്കാൻ
നിർമാണങ്ങൾ നിയന്ത്രിക്കാൻ;
ജീവിത ശൈലികൾ
പാടെ മാറ്റാൻ
ലാളിത്യത്തിൻ
ലഹരിയിൽ മുങ്ങാൻ
കഴിയുന്നവർ നാം
ശാന്തി ജഗത്തിനു നല്കേണ്ടവർ നാം!



പുതുമഴ

പുതുമഴ

0
114

 പുതുമഴ --------- പുതുമഴയുടെ തുടിതാളം,മൺതരിയുടെ ഉന്മാദം!പുൽക്കൊടിയിൽ ചെറുതുള്ളികൾതിരിനീട്ടിയ പുളകങ്ങൾ;വെന്തുരുകും സ്വപ്നത്തിനുകുളിരേകിയ നിമിഷങ്ങൾ!ചെറുവിത്തിൻ മുളപോലെതലനീട്ടാനുണരുമ്പോൾ;വിള്ളലുകൾ വലകെട്ടിയപൊരിമണ്ണിൻ തേങ്ങലുകൾ,ചീവീടുകൾ ശ്രുതി മീട്ടിപാട്ടുകളായ്പ്പാടുമ്പോൾ;മാനത്തെക്കോവിലതിൽമഴവില്ലു തിടമ്പേറ്റി,വെൺമേഘപ്പെൺകൊടികൾനിറകാവടിയാടുമ്പോൾ; നിറഭേദം മറയാക്കിപരിഹാസച്ചിരി പൂണ്ടൊരു മലയോന്തുകൾ, പകലിന്റെചിതകണ്ടു രസിക്കുമ്പോൾ;വെന്തുരുകിത്തളരുന്നമണ്ണിത്തിരി നനവിന്റെ,ദാഹജലക്കുളിർ മോന്തിഹർഷാശ്രു പൊഴിക്കുമ്പോൾ;പുതുമഴയുടെ ഗന്ധത്തി