Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -11☠️

കമ്മീഷ്ണറും, അവിടത്തെ ഒരു പോലീസുമായി അറ്റംപ്റ്റ് നടന്ന സ്ഥലത്തേക്ക് പോകുന്നു. 

അവിടെ എത്തി  അവിടത്തെ ആളുകളോട് ഇതേ പറ്റി അന്ന്വേഷിക്കുന്നതിനിടയിൽ
കമ്മീഷണറുടെ ഫോണിലേക്ക് ഒരു കാൾ വരുന്നു.   അദ്ദേഹം അത് അറ്റന്റ് ചെയ്യുന്നു. 

\"ഹലോ \"

\"ഹലോ, സാർ ഞാൻ  കോൺസ്റ്റബിൾ ചന്ദ്രനാണ് \"

\"ആ.., ചന്ദ്രൻ \"

\"സാർ ഞാൻ വിളിച്ചത്, ഒരു അത്യാവിശ്യകാര്യം പറയാനാണ് \"

\"എന്താ ചന്ദ്രൻ പറയു \"

ചന്ദ്രൻ  പറഞ്ഞത് കേട്ട് കമ്മീഷ്ണർ ഞെട്ടുന്നു, 
അദ്ദേഹം കാൾ കട്ട്‌  എത്രയും ചെയ്തു വേഗം വണ്ടി ഹോസ്പിറ്റലിലേക്ക് പോകാൻ പോലീസുകാരനോട് ആവശ്യപ്പെടുന്നു.  

വണ്ടിയിലിരുന്നുകൊണ്ട് si യെ  കോൺടാക്ട് ചെയ്യാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയതിനാൽ അതിനു സാധിച്ചില്ല. 

വീണ്ടും, വീണ്ടും അദ്ദേഹം ട്രൈ ചെയ്യുന്നു..... 

ഫോൺ  സ്വിച്ച് ഓഫ്‌...... 

സീക്രം പൊങ്ക..... 

കമ്മീഷ്ണർ ഹോസ്പിറ്റലിൽ എത്തി 
വേഗതയിൽ icu വിലേക്ക് പോകുന്നു. പോകുന്ന വഴിയിൽ വെച്ച് si കാണുന്നു. 

\"തന്നെ എത്ര പ്രാവിശ്യം വിളിച്ചു......... തന്റെ  ഫോണിന് എന്തുപറ്റി \"

\"സോറി സാർ ഫോണിന്റെ ചാർജ് തീർന്നു, സ്വിച്ച് ഓഫ്‌ ആയി 
എന്താ.... സാർ.... എന്തെങ്കിലും പ്രേശ്നമുണ്ടോ \'

\"ഉണ്ട്, അതൊക്കെ പറയാം \"

icu  വിന്  പുറത്ത് നിന്നും കമ്മീഷ്ണർ ഗ്ലാസ്‌ വഴി അകത്തേക്ക് നോക്കുന്നു.
icu വിന് അകത്തു ഒരു ഡോക്ടർ നിൽക്കുന്നുണ്ടായിരുന്നു. 

\"ഇവിടെ പ്രേശ്നമൊന്നുമില്ലല്ലോ \"

\"ഇല്ല സാർ \"

\"അകത്ത്....  നിൽക്കുന്നത്  നേരത്തെ  നോക്കിയ ഡോക്ടർ തന്നാണോ \"

\"അല്ല സാർ.....,ഇതൊരു  ഒരു ലേഡി ഡോക്ടറാ \"

\"ലേഡിയോ..... 
ആ ലേഡിയുടെ മുഖം താൻ കണ്ടോ\"

\"ഇല്ല സാർ, അവർ മാസ്ക് വെച്ചിട്ടുണ്ടായിരുന്നു \"

\"യെസ് അപ്പോൾ അത് അവൾ തന്നെയിരിക്കും \"

കമ്മിഷ്ണർ icu ന്റെ ഡോർ തുറന്ന് അകത്തേക്ക് കടക്കുന്നു. 

സാർ................... 

പിന്നാലെ si ഉം 
അകത്തു കയറുന്നു. 
അകത്തു കയറിയ  അവർ കണ്ടത്  ദേവന്റെ ഓക്സിജൻ മാസ്ക് മാറ്റി, പില്ലോ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ നോക്കുന്നു  മാസ്ക് വെച്ച ഡോക്ടറെയാണ്. 

അവിടെ വെച്ച് ഒരു പിടിവലി ഉണ്ടാകുന്നു, ഒടുവിൽ ആ അറ്റംപ്റ്റിൽ നിന്നും അവർ ആ ഡോക്ടരെ  തടഞ്ഞു  അറസ്റ്റ് ചെയ്യുന്നു. 

അറസ്റ്റ് ചെയ്തതിനുശേഷം അവരുടെ മുഖത്തുള്ള മാസ്ക് മാറ്റിയതും ആ മുഖം കണ്ട് si ഞെട്ടുന്നു.

പ്രീതി..................................

അതേ അത് പ്രീതിയായിരുന്നു 

എന്നാൽ കമ്മീഷണറുടെ മുഖത്തു യാതൊരുവിധത്തിലുള്ള ഞെട്ടലും  കാണുന്നില്ല. കാരണം അദ്ദേഹം നേരത്തെ തന്നെ അറിഞ്ഞിരുന്നു ഈ വിവരം. 

കുറച്ചു സമയത്തിനുമുൻപ് .............. 

ദേവൻ ആക്രമിക്കപ്പെട്ട സ്ഥലം സദർശിക്കേ....
അവിടെ വെച്ച് കോസ്റ്റബിൾ ചന്ദ്രൻ അദ്ദേഹത്തെ വിളിക്കുന്നു. 


\"സാർ ....,,  ഞാൻ വിളിച്ചത് ഒരു അത്യാവശ്യകാര്യം പറയാനാണ്\"

\"എന്താ ചന്ദ്രൻ പറയു \"

\"സാർ,  ആ കാർ റെന്റിന്  കൊടുക്കുന്നിടത്തെ  സ്റ്റാഫ്‌.......
ആ പയ്യൻ വന്നിട്ടുണ്ടായിരുന്നു.

ലീവ് കഴിഞ്ഞു വന്നാലുടൻ സ്റ്റേഷനിൽ ഹാജരാവാൻ പറഞ്ഞിരുന്നല്ലോ \"

\"യെസ്  യെസ്  അവൻ വന്നിരുന്നു അല്ലേ \"

\" അതേ സാർ... ഞാൻ ആ പയ്യനോട് അതേ കുറിച്ച് ചോദിച്ചു, \"

\"മം \"

\"രണ്ടു പ്രാവശ്യവും അവിടന്ന് വണ്ടി എടുത്തത് ഒരു ലേഡി ആയിരുന്നു,  എന്നാ പറഞ്ഞേ, \"

\"ലേഡിയോ \"

\" അതേ... അവർ കൊടുത്ത പ്രൂഫ് അവരുടെ ഹസ്ബന്റിന്റെ ആണെന്നാണ് പറഞ്ഞത്.\"

\"ഹസ്ബറ്റിന്റെയോ \"

\"അതേ സാർ  പറഞ്ഞതൊക്കെ വെച്ച് നോക്കിയപ്പോൾ എനിക്കെന്തോ ഒരു ഡൌട്ട് തോന്നി.......

അതുകൊണ്ട് തന്നെ സാർ അയച്ചു തന്ന പ്രീതിടെ ഫോട്ടോ ഞാൻ അവനെ കാണിച്ചു \"

\"എന്നിട്ട്.... \"

\"സാർ.....അത്  ആ കുട്ടി   തന്നെ ആണെന്ന് അയ്യാൾ ഐഡന്റിഫൈ ചെയ്തു.\"

\"അതെങ്ങനെയാ ആ കുട്ടി മരിച്ചതല്ലേ \"

\"ഇല്ല സാർ, പ്രീതി മരിച്ചിട്ടില്ല \"

\"വാട്ട്‌ \"

\"അതേ സാർ  അന്ന് വന്നത് പ്രീതി തന്നാണെന്ന്  അവൻ ഉറപ്പിച്ചു പറഞ്ഞു.
ഈ കൊലക്കെല്ലാം പിന്നിൽ അവളാ,
സാർ...
പ്രീതി..... \"


ഹോസ്പിറ്റലിൽ വെച്ച് 
അറസ്റ്റ് ചെയ്ത പ്രീതിയെ ചോദ്യം ചെയ്യുന്നതിനുവേണ്ടി സ്റ്റേഷനിലേക്ക് കൊണ്ട് വരുന്നു.

                      തുടരും........



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -12☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -12☠️

4
827

ചോദ്യം ചെയ്യുന്ന റൂമിൽ കമ്മീഷ്ണറും, si ഉം പ്രീതിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. \"പ്രീതി...,മരിച്ചു പോയെന്ന് എല്ലാവരും വിശ്വസിക്കുന്ന പ്രീതി ഇപ്പോൾ താ നമ്മുടെ കണ്മുന്നിൽ ഇരിക്കുന്നു.ഇത്രയും ദിവസം ഞങ്ങളെ ഇട്ട് നീ ഒരുപാട്  പെടാപ്പാട് പെടുത്തി. എന്തായാലും  വളരെ ബ്രില്യന്റ് ആയിട്ടാ  നീ  ഓരോ കൊലപാതകവും  ചെയ്തത്  \"\"താങ്ക്യൂ സാർ \"\"മം,       എന്നാ പറയ്  എന്തിന് വേണ്ടിയാ നീ ഇതൊക്കെ ചെയ്‌തേ \"\"സാർ..... ഇവൾക്ക് തമിഴല്ലേ അറിയൂ അപ്പോൾ... എങ്ങനെ.....\" \"എനക്ക് മലയാളം തെറിയും സാർ,നീങ്ക സൊള്ളുങ്ക \"\"എന്നാൽ പറയ് ബാംഗ്ലൂർ ലേക്ക് പോയ നിങ്ങൾ എപ്പോഴാ ചെന്