Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -54

അവനോട് വരാമെന്ന് പറഞ്ഞെങ്കിലും മനസ്സ് എന്തോ അശ്വസ്ഥമായി തന്നെ ഇരുന്നു.... എല്ലാവരെയും ഫേസ് ചെയ്യാൻ ഒരു മടി..... വല്യമ്മച്ചിയുടെ  മുന്നിൽ പോയി നിൽക്കാനും.....എന്താ പറയുക ....പുള്ളിക്കാരി എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കുടപിടിച്ച ആളാണ്‌.....എന്നിട്ടും.....

ആരൊക്കെ എന്നെ തള്ളിപ്പറഞ്ഞാലും തിരിച്ചു വന്നിരുന്നെങ്കിൽ വല്യമ്മച്ചി  എന്റെ കൂടെ നിൽക്കുകയായിരുന്നു....

ജുന്നൂനും വല്യമ്മച്ചിയ്ക്കും മമ്മയ്ക്കും പപ്പയ്ക്കും ഒക്കെ മുന്നിൽ ഞാൻ മാത്രമാണ് തെറ്റ്കാരി.... ഞാൻ ചെയ്തതിൽ എനിക്ക് എന്റേതായ ശരികൾ ഉണ്ടായിരുന്നു.... പക്ഷേ.... 

എനിക്കു മുന്നിൽ സിദ്ധു തെറ്റുകാരൻ ആണെങ്കിൽ അവർക്ക് മുന്നിൽ ഞാൻ അല്ലേ തെറ്റുകാരി.... അതെ അതിൽ എനിക്ക് പൂർണ ബോധ്യം ഉണ്ട്.... ഒരുപക്ഷേ ഞാൻ അവർക്ക് മുന്നിൽ വന്നിരുന്നെങ്കിൽ.... എനിക്ക് എന്നെ തന്നെ നഷ്ടമായേനെ..... ഭർത്താവ് കാട്ടിലുപേക്ഷിച്ചുപോയ ഒരു സ്ത്രീ....  വിശ്വാസം നഷ്ടപ്പെട്ടപ്പോൾ അവിടെ അവൾക്ക് മരണം... അതാണ് എനിക്ക് അന്ന് സംഭവിച്ചത്...

വേണ്ട ഒന്നും ഓർക്കണ്ട കഴിഞ്ഞു പോയതെല്ലാം നല്ലതിന് തന്നെയാണ്.... ജീവിതം എന്താണെന്ന് പഠിച്ചു... ഒരുപാട് ജീവിതങ്ങളെ കണ്ടറിഞ്ഞു... ഒറ്റയ്ക്ക് നിന്നും പൊരുതാൻ പഠിച്ചു.... നിർണായക തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കാൻ പഠിച്ചു.... അതിലെല്ലാം ഉപരി ഒരു കുഞ്ഞിന്റെ അമ്മ എന്ന നിലയിൽ ഓരോന്നിനെയും വീക്ഷിക്കാൻ പഠിച്ചു.... അതിലൂടെ ഞാൻ എത്ര വലിയ തെറ്റാണ് എന്റെ അച്ഛനോടും അമ്മയോടും ചെയ്തതെന്ന് പഠിച്ചു....

പലപ്പോഴും അവരുടെ കാലിൽ വീണു മാപ്പ് ചോദിക്കാൻ മനസ്സ് കൊതിച്ചിട്ടുണ്ട്... ഇന്ന് എന്റെ മോൻ എന്നോടാണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ അവരെപ്പോലെ  കൂടെ പെരുമാറാൻ കഴിഞ്ഞെന്നു വരില്ല....ഞാൻ അത്രയും തകർന്നു പോകും.... അവരും എന്നോട് അത്രയേ ചെയ്തുള്ളൂ അവരുടെ ഭാഗത്ത് തന്നെയാണ് ശരി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

എന്തുകൊണ്ടാണ് ഒരുപാട് നാളുകൾക്കു ശേഷം അറിഞ്ഞൊരുങ്ങി സുന്ദരിയായി തന്നെ പോകാൻ ഒരു ആഗ്രഹം.... ഇന്ന് സാരിയാണ് ഉടുക്കുന്നത്... എന്റെ മോൻ ഇന്ന് വരെ എന്നെ സാരിയിൽ കണ്ടിട്ടില്ല... അതുകൊണ്ടായിരിക്കണം  അവൻ എന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കുന്നില്ല.....

ആരെ കാണിക്കാൻ....എന്തിനുവേണ്ടി.... എന്നൊന്നും അറിയില്ല എങ്കിൽ കൂടിയും അണിഞ്ഞൊരുങ്ങി സുന്ദരിയാവാൻ ഒരു ആഗ്രഹം.... ഒട്ടും കുറയ്ക്കാതെ തന്നെ അത്യാവശ്യത്തിനു വേണ്ട മേക്കപ്പ് എല്ലാം ഇട്ടു.... മോനെ നല്ല രീതിയിൽ തന്നെ ഒരുക്കി...  ഞാൻ നേവി ബ്ലൂ സാരിയാണ് എടുത്തത്... മോനുo അതേ കളർ ഡ്രസ്സ് തന്നെ ഇട്ടു.... അധികം വൈകിക്കാതെ തന്നെ മുത്തശ്ശനോട് യാത്രയും പറഞ്ഞു തിരിച്ചുവരും എന്ന് ഉറപ്പ് നൽകി ഞങ്ങൾ അവിടെ നിന്ന് യാത്രയായി....

മനസ്സ് പല ആവർത്തി എന്നോട് തന്നെ ചോദിച്ചു എനിക്ക് തിരിച്ചു വരാൻ സാധിക്കുമോ....?ഇവനെ അവർ കണ്ടതിനുശേഷം ഇനിയൊരു മടങ്ങി വരവ് എനിക്ക് ഉണ്ടാകുമോ.....?

അറിയില്ല...

എല്ലാവരെയും എതിർത്തുനിൽക്കാൻ എന്നെ കൊണ്ട് കഴിഞ്ഞെന്ന് വരില്ല പക്ഷേ ഒരു കാര്യം ഉറപ്പാണ്... ആ വീട്ടിൽ ഒരു മരുമകളുടെ സ്ഥാനത്ത് ഞാൻ ഇനി ഉണ്ടാവില്ല... അവർക്കെല്ലാം മകളായി  ഞാൻ എന്നുമുണ്ടാവും പക്ഷേ ആ വീട്ടിലല്ല.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷം എന്റെ പ്രണയത്തിന് സാക്ഷ്യം വഹിച്ച എന്റെ ജീവിതത്തിൽ എല്ലാ നിർണായ തീരുമാനങ്ങളും അല്ലെങ്കിൽ എന്റെ ജീവിതത്തിൽ നടന്ന എല്ലാ മിസ്റ്ററികൾക്കും കാരണമായ ആ വീട്ടിലേക്ക്....

ഒരിക്കൽ കൂടി ഞാൻ കാലെടുത്തുവെച്ചു....  ഒരിക്കൽ മമ്മി തന്ന വിളക്കും പിടിച്ച് കയറിയതാണ് എനിക്ക് ഓർമ്മ വന്നത്.....

എന്തിനുവേണ്ടിയാണ് ജുന്നു വീണ്ടും ഒരു ഫംഗ്ഷൻ വീട്ടിൽ തന്നെ അറേഞ്ച് ചെയ്തത്.. അറിഞ്ഞുകൂടാ  എന്നാലും  ഇതൊരു കണക്കിന് നല്ലതാണ്.... എന്റെ മോന് അവന്റെ വീട് കാണാം അവന്റെ വീട്ടുകാരെ കാണിച്ചു കൊടുക്കാം...

വീട്ടിലേക്ക് കയറുമ്പോൾ തന്നെ അവിടെയുള്ള ഓരോ കാര്യങ്ങളും  വായും പൊളിച്ച് വീക്ഷിക്കുന്ന എന്റെ കുഞ്ഞു സായുവിനെ കണ്ടു എന്റെ മനസ്സ് അറിയാതെ തേങ്ങി....

അവൻ അനുഭവിക്കേണ്ട സൗഭാഗ്യങ്ങൾ എല്ലാം ഞാൻ അവനിൽ നിന്ന് തട്ടിക്കളഞ്ഞതാണോ ... ഇതെല്ലാം അവന് അന്യമായതുകൊണ്ടല്ലേ അവനിന്ന് ഇതെല്ലാം കാണുമ്പോൾ ഇങ്ങനെ നോക്കി നിൽക്കുന്നത്..... പക്ഷേ ഇതെല്ലാം അവനും കൂടെ അവകാശപ്പെട്ടതല്ലേ.....

ചിലപ്പോള് അവന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രയും വലിയ വീട് കാണുന്നത്.... ആയിരിക്കാം എന്നല്ല ആണ്.... അവൻ കണ്ടിട്ടുള്ളതെല്ലാം സാധാരണക്കാരെയാണ് അവരുടെ ജീവിതമാണ്... പക്ഷേ അവന് മുന്നിൽ ഞാനിപ്പോൾ ഒരു തെറ്റുകാരിയാണ്.... അവന്റെ എല്ലാ സൗഭാഗ്യങ്ങളും തട്ടിത്തെറിപ്പിച്ചവൾ പക്ഷേ അതിനെല്ലാം എനിക്ക് എന്റേതായ ശരികൾ ഉണ്ടായിരുന്നു....

എന്നെക്കൊണ്ട് സാധിക്കുന്ന തരത്തിൽ അവന് വേണ്ടതെല്ലാം നേടിക്കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു.... ഇന്നുവരെയും അതിനൊന്നും അവൻ എന്നോട് ഒരു പരിഭവം പറഞ്ഞിട്ടില്ല...

അകത്തേക്ക് കയറുമ്പോൾ തന്നെ മനസ്സ് കൈവിട്ടു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.... ഞാൻ തന്നെ എന്റെ മനസ്സിനെ വരുതിയിലാക്കി മുന്നോട്ടു നടന്നു....

ഓഫീസിലെ ഒട്ടുമിക്ക ആൾക്കാരും ഇവിടെ കൂടിയിട്ടുണ്ട്... എനിക്കൊരു മോൻ ഉള്ളതിനെപ്പറ്റി ആർക്കും ഇന്നുവരെ ഒന്നും അറിയില്ലായിരുന്നു... എന്റെ കയ്യിൽ തൂങ്ങിവരുന്ന  ആ മൂന്നു വയസ്സുകാരനെ എല്ലാവരും അത്ഭുതത്തോടെ നോക്കി...

പക്ഷേ എന്റെ കണ്ണ് ആദ്യം പതിച്ചത് ദൂരെ ആരോടും സംസാരിച്ചു നിൽക്കുന്ന എന്റെ അമ്മയിലും അച്ഛനിലും ആയിരുന്നു.... ഹൃദയം അത്രയും വേഗത്തിൽ മിടിക്കാൻ തുടങ്ങി... ഇനി എന്തൊക്കെ കാണണം  ആരെയൊക്കെ  ഫേസ് ചെയ്യണം എന്റെ ജീവിതം തന്നെ മാറി മറിയാൻ പോവുകയാണോ...?
ഒന്നും അറിയില്ല.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                 തുടരും......

റിവ്യൂ പ്ലീസ്....

കാർമേഘം പെയ്യ്‌തപ്പോൾ part -55

കാർമേഘം പെയ്യ്‌തപ്പോൾ part -55

5
811

ഞാൻ അവരെ ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ എന്റെ കയ്യിൽ ഒരു പിടി വീണു.... നോക്കാതെ തന്നെ അത് ജുന്നുവാണെന്ന് എനിക്ക് മനസ്സിലായിരുന്നു..... മനസ്സ് അത്രയും വേദനിക്കുന്നത് കൊണ്ടോ   എന്തോ.... പെയ്യാൻ തിരക്ക് കൂട്ടുന്ന കാർമേഘം പോൽ എന്റെ കണ്ണ് നിറഞ്ഞിരുന്നു... എനിക്ക് അപ്പോൾ ഒരു താങ്ങ്  ആവശ്യമായി വന്നു... എന്റെ നോട്ടം എങ്ങോട്ടാണെന്ന് മനസ്സിലാക്കിയതും അവൻ എന്നെ ചേർത്ത് പിടിച്ചു.... കുറച്ചുനേരം കഴിഞ്ഞ് ഞാൻ സമാധാനമായി എന്ന് തോന്നിയതിന് ശേഷമാണ് ഞാൻ അവനിൽ നിന്ന് അകന്നു മാറിയത്....ഒരുപാട് നേരം അവനെ  ചേർന്ന് നിന്നു പിന്നെ ഒരു ബർത്ത് ഡേ വിഷസ് കൊടുത്തു.... എവിടെ എന്റെ സർപ്രൈ