Aksharathalukal

ഒരു യാത്രാമൊഴി 03.

ഹലോ സ്വീറ്റ് ഹാർട്ട് മറന്നോ എന്നെ നീ...

സ്വാതി ഒന്ന് പേടിച്ചു...

മഹി...

എന്താ സ്വീറ്റ് ഹാർട്ട്  എന്നെ മനസിലായില്ലേ ? അവൻ ഉറക്കെ ചിരിച്ചു.. സ്വാതിക്ക് ആ ചിരി ഒരു അരോചകമായി തോന്നി..
ഒന്ന് നിർത്തുമോ ഈ കൊലച്ചിരി അവൾ ദേഷ്യപ്പെട്ടു..
ഓക്കേ നിർത്തി.. ഇനി പറ എന്താ നിന്റെ തീരുമാനം ..  ഞാൻ ഇനിയും എത്ര നാള് കാത്തിരിക്കണം 
സ്വാതി പെട്ടന്ന് ഇടയിൽ കയറി പറഞ്ഞു ഞാൻ പറഞ്ഞുവോ  എന്നെ കാത്തിരിക്കാൻ.. ഇല്ലാലോ 
പിന്നെയും എന്തിനാണ് എന്നെ  ശല്യം ചെയ്‌യുന്നു.. 
മഹി ഉറക്കെ ചിരിച്ചു എന്നിട്ട് പറഞ്ഞു സ്വാതി എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ നീ മാത്രം ആയിരിക്കും.. ഇല്ലെങ്കിൽ ആരും വേണ്ട.. നിനക്ക് തീരുമാനികാം എന്റെ കൂടെ ജീവിക്കണോ വേണ്ടയോ എന്ന്..

ഇനിയും ഞാൻ വിളിക്കും എനിക്ക് എന്റെ പെണ്ണിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നുപോഴൊക്കെ..
സ്വാതി അവൻ മെല്ലെ വിളിച്ചു 

അവൾ മിണ്ടിയില്ല.. പക്ഷെ അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു...

അവൾ പെട്ടന്ന് ഫോൺ കട്ട് ചെയ്തു.

അവൾ കുറച്ചു നേരം കൂടി അവളുടെ ക്യാബിനിൽ ഇരുന്നു.. 

അവൾക് മനസ് എന്തോ പോലെ ആയിരുന്നു.. താൻ കണ്ട സ്വപ്നവും അമ്മുവിനെ കാണാത്തതും എല്ലാം സ്വാതിയെ വല്ലാതെ തളർത്തിയിരുന്നു..

അവൾ എഴുനേറ്റു ആശാമാമിനെ കാണാൻ പോയി ലീവ് പറഞ്ഞു ഹോസ്റ്റലിൽ തിരികെ പോകാൻ ഇറങ്ങി.. 
അവൾ ഇറങ്ങി ഒരു ഓട്ടോയിൽ കയറി ഹോസ്റ്റലിൽ വന്നു.. 
ഹോസ്റ്റലിൽ രണ്ടുപോലീസ്‌കാരികൾ ഉണ്ടായിരുന്നു 
അവർ അവിടെ ഉള്ളവരോട് അമ്മുവിനെ കുറിച്ച ചോദിക്കുന്നത് സ്വാതി കണ്ടു.. സ്വാതി അവരുടെ അടുത്തേക്ക് വന്നു.. രാമേട്ടൻ സ്വാതിയെ നോക്കി... 
പോലീസ്‌ അവരുടെ ജോലി തീർത്തു മടങ്ങി.. സ്വാതി മുറിയിലേക്ക് പോയി.. ബാഗ് മേശയിൽ വെച്ച ശേഷം ബാത്രൂം പോയി ഫ്രഷ് ആയി വന്നു.. കുറച്ചേ നേരം കിടന്നു അവൾക് നന്നായി തലവേദനിക്കുന്നുണ്ടായിരുന്നു..
ഒന്ന് മയങ്ങി.. 

മുറിയുടെ വാതിലിൽ ആരോ മുട്ടി വിളിക്കുന്നതു കേട്ടിട്ടാണ് അവൾ ഉണർന്നത്.. അവൾ ചുറ്റും നോക്കി... സമയം 8.മണി ആയി.. താൻ ഇത്രയും നേരം ഉറങ്ങിയോ ?  അവൾ പോയി വാതിൽ തുറന്നു.. 

സാവിത്രിയമ്മ പരിഭവത്തോടെ ചോദിച്ചു ഏതാ കുട്ടിയെ എത്ര നേരം ആയി വിളിക്കാൻ തുടങ്ങിയിട്ട്?
അത് ഞാൻ ഉറങ്ങി പോയി അമ്മെ .. സ്വാതി സാവിത്രിയമ്മയെ \'അമ്മ എന്ന് തന്നെയാ വിളിക്കുന്നത്. 
വന്നു ചായ കുടിക്കു കുട്ടി .. അവര് തിരിഞ്ഞു നടന്നു..

സ്വാതി ചായകുടിച്ചു ദോശ ഉം കഴിച്ചു റൂമിലേക്ക് തിരികെ വന്നു... 

വെറുതെ കുറെ നേരം അമ്മുവിന്റെ ഫോട്ടോ നോക്കി ഇരുന്നു..

താനും അമ്മുവും പരിചയമായത് ഏകദേശം 2. വര്ഷം ആയിട്ടുള്ളു.. എങ്കിലും അവർ നല്ല കൂട്ടുകാരായിരുന്നു.. പക്ഷെ ചില സമയം അവൾ തന്നിൽ നിന്ന് എന്തോ മറക്കുന്നത്പോലെ സ്വാതിക്ക് തോന്നിയിരുന്നു.. 
അമ്മുവിൻറെ കോളേജ് ജീവിതം അവൾ ഒരിക്കലും തന്നോട് പറഞ്ഞിരുന്നില്ല.. താൻ ചോദിച്ചപ്പോൾ ഒക്കെയും അവൾക് അതിനെ കുറിച്ച സംസാരിക്കാൻ താല്പര്യം ഇല്ലാത്തതുപോലെ ആയിരുന്നു മറുപിടികൾ.. പിന്നീട് താനും അതൊന്നും ചോദിക്കാതെ ആയി...

എന്തായിരിക്കും അവൾ തന്നിൽ നിന്ന് ഒളിക്കുന്നത് ? 

എന്തായാലും അമ്മുവിനെ കുറിച്ച കൂടുതൽ അറിയണം ? പക്ഷെ എങ്ങനെ ? അതിനു തന്നേയ് ആരാണ്  സഹായിക്കാൻ ഉള്ളത്? ഒരാൾ ഉണ്ട് പക്ഷെ എങ്ങനെ പറയും ? 

അവളുടെ മനസ്സിൽ മഹി യുടെ മുഖം ആണ് തെളിഞ്ഞു വന്നത്...

അമ്മു മഹിയെ കുറിച് ഓർത്തു.. അന്ന് അവനെ ആദ്യമായി കണ്ടത് താൻ ഈ നഗരത്തിൽ ഇന്റർവ്യൂ വിനെ വന്നപോൾ ആണ്.. തന്റെ കൂടെ ജോലി ചെയ്തു നല്ല സുഹൃത്തുക്കൾ ആയി പിന്നെ എപ്പോഴോ അറിയാതെ അടുത്ത് അത് വിവാഹത്തിൽ വരെ എത്തിയതാണ്. പക്ഷെ അത് തനിക് വിധിച്ചിട്ടില്ല എന്ന് അപ്പോഴാണ് മനസിലായത്.. 

ചെമ്പകശ്ശേരി എന്ന  വലിയ തറവാട്ടിലെ അംഗം ആണ് മഹി എന്ന മഹേശ്വരൻ.. 
ഒരു കൂട്ടുകുടുംബം.. അന്ന് ആദ്യമായി മഹി തന്നേയ് അവരുടെ വീട്ടിലേക്കു കൊണ്ട് പോയി. വീഡിയോ കാൾ വഴി മാത്രം കണ്ടിട്ടുള്ള കുടുംബത്തെ താൻ  നേരിൽ കാണാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു അന്ന്... ഇനിയും കുറച് ദിവസം തനിക്കും ബന്ധങ്ങൾ ഉണ്ടെന്നു ഒരു തോന്നൽ.. അച്ഛൻ \'അമ്മ ചേച്ചി അനിയൻ മുത്തശ്ശി മുത്തച്ഛൻ ചിറ്റ അങ്ങനെ ഒകെ വിളിക്കാൻ ആരെക്കെയോ കിട്ടാൻ പോകുന്നു.. പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ആയിരുന്നു ചെമ്പകശ്ശേരിയിയിലേക്കുള്ള ഞങ്ങളുടെ യാത്ര..

അവിടെ എത്തി.. അവിടെ മഹി യുടെ വരവിനായി എല്ലാവരും കാത്തിരിക്കുന്നത് പോലെ ആയിരുന്നു.. ഒരു ആഘോഷം തന്നേയ് ആയിരുന്നു.. വലിയ വീട് നിറയെ ആളുകളും ബഹളവും.. 
ഒരു ഉത്സവം തന്നേയ് ആയിരുന്നു.. 

മഹി യുടെ മുറിയുടെ അടുത്ത മുറിയിൽ തന്നേയ് ആയിരുന്നു ഞാനും.. ഒരുപാട് എല്ലവരോടും സംസാരിച്ചും കഥകൾ കെട്ടും സമയം പോയത് അറിഞ്ഞില്ല..

സമയം 12. ആകുന്നു കുട്ടികളെ എല്ലാവരും പോയി കിടക്കു.. മുത്തശ്ശി വന്നു പറഞ്ഞു.. 

അപ്പോഴാണ് സമയം പോയത് തന്നേയ് അറിയുന്നത്.. താൻ റൂമിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഓരോ മണിക്കൂറും ഓരോ ദിവസം പോലെ ആയിരുന്നു.. എന്നാൽ ഇപ്പോൾ സമയം പോയതെയ് അറിഞ്ഞില്ല .. ഓരോന്ന് ഓർത്തു മുറിയുടെ വാതിൽ തുറന്നു പെട്ടന്ന് അവളെ പിന്നിൽ നിന്ന് ആരോ കെട്ടിപിടിച്ചു അവൾ പേടിച്ചു കുതറി മാറി ... എന്റെ പെണ്ണെ പേടിക്കാതെ ഞാൻ ആണ് നിന്റെ മഹി... അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.. എങ്ങനെ നമ്മുടെ ഫാമിലി ? അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ കാതിൽ മൃദുവായി ഉമ്മ വെച്ച് .. അവൾ നിന്ന് പുളഞ്ഞു പോയി .. മഹിയെട്ട വേണ്ട ആരെങ്കിലും കാണും .. അവൾ അവനിൽ നിന്ന് അകന്നു മാറാൻ ശ്രെമിച്ചു.. അവൻ അവളെ ചേർത്ത പിടിച്ചു എന്റെ പെണ്ണാണ് നീ.. എന്റെ മാത്രം... പോയി ഉറങ്ങിക്കോളൂ..അതാണ് എന്റെ റൂം എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി അവൻ അടുത്ത മുറി ചൂണ്ടി കാണിച്ചു കൊണ്ട് അവളൂടെ പറഞ്ഞു.. മം അവൾ മൂളി.. പോയി എന്നെയും സ്വപ്നം കണ്ടു ഉറങ്ങിക്കോളൂ.. 


രാവിലെ തന്നേയ് എല്ലാവരും കൂടി ഇരുന്നു മഹിയുടെ കല്യാണ കാര്യം സംസാരിക്കുകയായിരുന്നു. മഹി താഴെ അവരുടെ അടുത്ത എത്തിയപ്പോൾ  എല്ലാവരും കൂടെ അവനോടായി പറഞ്ഞു ഇനിയും നിന്റെ കല്യാണം ആണ് ഞങ്ങൾ നടത്താൻ പോകുന്നത്.. അതിനെ വേണ്ടി ഒരു നല്ല പെൺകുട്ടിയെ ഞങ്ങൾ അന്വേഷിക്കുവാരുന്നു. ഇപ്പോൾ അതിനെ പറ്റിയ ഒരാളെ കിട്ടി.. നിന്റെ ചൂടൻ സ്വഭാവത്തിന്റെ പറ്റിയ ഒരാളെ.. ഞങ്ങള്ക് എല്ലവർക്കും അവളെ നന്നായി ഇഷ്ടം ആയി.. സ്വാതി യുടെ മുഖം നാണം കൊണ്ട് ചുമന്നു അതുകണ്ടു അവൻ ഒന്ന് ചിരിച്ചു.
നിനക്ക് പെൺകുട്ടിയെ അറിയേണ്ടേ \'അമ്മ ചോദിച്ചു... മഹി അറിയാത്ത പോലെ അമ്മയെ നോക്കി.. 
\'അമ്മ ഒരു ഫോട്ടോ എടുത്ത് അവന്റെ കൈയിൽ കൊടുത്തു.  ഇതാണ് ഞങ്ങൾ നിനക്കു വേണ്ടി കണ്ടെത്തിയ പെൺകുട്ടി.. പേര് ശ്യാമ... മഹിക്കു ദേഷ്യ൦  കൊണ്ട് കണ്ണ് ചുമന്നു.. സ്വാതി യുടെ കണ്ണ് നിറഞ്ഞു പോയി... അവൻ സ്വാതിയെ തന്നേയ് നോക്കി .... 

അന്ന് മഹി എല്ലാവരുടെയും മുൻപിൽ വെച്ച് ഈ നിൽക്കുന്ന സ്വാതിയെ ഞാൻ സ്നേഹിക്കുന്നു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് ഉറക്കെ പറഞ്ഞപ്പോൾ ചെമ്പകശ്ശേരിൽ എല്ലാവരും തന്നേയ് തുറിച്ചു നോക്കി നില്കുന്നത് ഇപ്പോഴും തന്റെ കണ്ണിൽ ഉണ്ട്. ഒരിക്കലും മായാതെ പിന്നെ നടന്ന കാര്യങ്ങളും.. 

ഇവളുടെ അച്ഛനമ്മമാരെ കുറിച് നിനക്ക് വല്ലതും അറിയുമോ? അവളുടെ ജാതി ? അവളെ കുറിച്ച എന്തെങ്കിലും നിനക്കു അറിയുമോ ? മഹി യുടെ അച്ഛൻ അവനോട് ചോദിച്ചു   

എനിക്ക് അറിയാം അവൾ ഒരു പെണ്ണാണ്.. എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ് അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയേണ്ട ആവിശ്യമില്ല.. മഹി അതും പറഞ്ഞു മുറിയിലേക്കു കയറി പോയി.. 

ആരോ വഴിപിഴച്ചു ഉണ്ടായ ഇവളെ ഒകെ എങ്ങനെ ഈ തറവാട്ടിൽ കുടിയിരുത്തും ? ഈ കുടുംബത്തിൽ ഇനിയും ഉണ്ട് പെൺകുട്ടികളും ആൺകുട്ടികളും അവർക്കും ജീവിക്കണം കല്യാണം കഴിച്ചു കുടുംബം ആയി.. എങ്ങനെ ഊരും പേരും ഒന്നും അറിയാത്ത ഒരുത്തിയെ ഈ കുടുംബത്തിൽ താമസിപ്പിക്കാൻ പറ്റില്ല.. എല്ലാവരും ഒരേ സ്വരത്തിൽ തന്നോട് എന്നപോലെ പറഞ്ഞു..

അന്ന് ഒരു തീരുമാനം എടുത്തതാണ് ഇനിയും ആരുടെയും ജീവിതത്തിൽ താൻ ഉണ്ടാകില്ല.. ആരോടും ഒന്നും പറയാതെ മഹിയോടും യാത്ര പറയാതെ അവിടെ നിന്ന് ഇറങ്ങിയതാണ്... 

പെട്ടന്ന് ഫോൺ റിങ് ചെയ്തു... സ്വാതി ഓർമയിൽ നിന്ന് ഞെട്ടി ഉണർന്നു..

മഹി കാളിങ് ....

ഒരു യാത്രാമൊഴി 04

ഒരു യാത്രാമൊഴി 04

4.7
525

മഹി കാളിങ് .....അവൾ കാൾ എടുത്തു.. ഹേ ഡിയർ നീ ഇതുവരെ ഉറങ്ങിയില്ലേ? ഞാൻ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാനോ? എന്നിട്ട് എന്തായി തീരുമാനം? അവൻ ചോദിച്ചു ...അവൾ ഒന്നും മിണ്ടിയില്ല...  സ്വാതി അവൻ വീണ്ടും വിളിച്ചു. എന്തുപറ്റിയെടോ ? എന്നോട് പറയാൻ പറ്റുമെങ്കിൽ പറ..സ്വാതി പറഞ്ഞു തുടങി.. ഇനിയും നമ്മൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ഇല്ലന്ന് എന്റെ മനസിനെ പറഞ്ഞു മനസിലാക്കി ജീവിക്കുകയാണ് ഞാൻ.. എനിക്ക് ഇനിയും താങ്ങാൻ കഴിയില്ല എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ. ഞാൻ കാരണം ആണോ എന്റെ അച്ചനും അമ്മയും എന്നെ ഉപേക്ഷിച്ചത്? ഞാൻ ഏതു മതത്തിൽ ഉള്ളതാണെന്നോ ഒന്നും എനിക്ക് അറിയില്ല ഒന്ന് മാത്