Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -55

ഞാൻ അവരെ ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ എന്റെ കയ്യിൽ ഒരു പിടി വീണു.... നോക്കാതെ തന്നെ അത് ജുന്നുവാണെന്ന് എനിക്ക് മനസ്സിലായിരുന്നു.....

മനസ്സ് അത്രയും വേദനിക്കുന്നത് കൊണ്ടോ   എന്തോ.... പെയ്യാൻ തിരക്ക് കൂട്ടുന്ന കാർമേഘം പോൽ എന്റെ കണ്ണ് നിറഞ്ഞിരുന്നു... എനിക്ക് അപ്പോൾ ഒരു താങ്ങ്  ആവശ്യമായി വന്നു...

എന്റെ നോട്ടം എങ്ങോട്ടാണെന്ന് മനസ്സിലാക്കിയതും അവൻ എന്നെ ചേർത്ത് പിടിച്ചു.... കുറച്ചുനേരം കഴിഞ്ഞ് ഞാൻ സമാധാനമായി എന്ന് തോന്നിയതിന് ശേഷമാണ് ഞാൻ അവനിൽ നിന്ന് അകന്നു മാറിയത്....ഒരുപാട് നേരം അവനെ  ചേർന്ന് നിന്നു പിന്നെ ഒരു ബർത്ത് ഡേ വിഷസ് കൊടുത്തു....

എവിടെ എന്റെ സർപ്രൈസ് ഗിഫ്റ്റ് എന്ന പോലെ എനിക്ക് മുന്നിൽ കൈ നീട്ടി നിൽക്കുന്നവനെ കണ്ടപ്പോൾ.... എന്റെ കയ്യിൽ തൂങ്ങി നിൽക്കുന്ന സായൂനെ ഞാൻ അവന്റെ കൈകളിൽ ഏൽപ്പിച്ചു....

ഇതിനേക്കാൾ വലിയ പിറന്നാൾ സമ്മാനം നിനക്ക് വേണ്ടി  എന്നെകൊണ്ട് വേറെ തരാൻ സാധിക്കില്ല....

അവൻ സംശയ ഭാവത്തിൽ എന്നെ നോക്കി....

ഞാൻ അവനുവേണ്ടി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു... എന്റെ പുഞ്ചിരിയിൽ ഒളിഞ്ഞുകിടക്കുന്ന 100 കഥകൾ ഉണ്ടായിരുന്നു.... പക്ഷേ അത് വായിക്കാൻ അവന് ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.... ഒരിക്കൽ ഞാൻ പറയാതെ തന്നെ എന്നെ മനസ്സിലാക്കിയിരുന്നവനാണ് ഇന്നും അവന് അതിന് കഴിയും.... എന്തിനെന്നറിയാതെ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....

അവൻ സായുനെ കൈകളിൽ കോരിയെടുത്തു....

\"കുഞ്ഞന് എന്നെ മനസ്സിലായോ...?ഞാൻ ആരാണെന്ന്....\"

അവൻ മനോഹരമായി പുഞ്ചിരിച്ചു...

\" എനിക്കറിയാലോ ചാചൂ....... അമ്മ പറഞ്ഞു തന്നിട്ടുണ്ട്....\"

കുലുങ്ങി ചിരിച്ചുകൊണ്ട് പറയുന്നവനെ കണ്ടപ്പോൾ ജുന്നു അവനെ  ചുംബനങ്ങൾ കൊണ്ട് മൂടി....

പിന്നെയും എന്റെ നോട്ടം അമ്മയിലും അച്ഛനിലും ആണെന്ന് മനസ്സിലാക്കി അവൻ എന്നവരുടെ അടുത്തേക്ക് അയച്ചു വിട്ടു.... ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയുന്നതുകൊണ്ട് തന്നെ സായുവിനെ അവൻ അവന്റെ കൂടെ കൂട്ടി....

\" എന്നാൽ നീ അവരോട് പോയി സംസാരിച്ചിട്ട് വാ  ഞാനിവിടെ കാണും ഇവനെ ഞാൻ നോക്കിക്കോളാം.... \"

എന്നും പറഞ്ഞ് അവൻ സായൂനേം കൊണ്ടുപോയി.....

അമ്മയെയും അച്ഛനെയും ലക്ഷ്യം വെച്ച് പോകുമ്പോൾ എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.... ഇനി എന്തൊക്കെ എന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന് അറിയാതെ... എന്തുകൊണ്ടോ ഹൃദയം ഞാൻ പിടിച്ചവിടെ നിൽക്കാത്ത ഒരു ഫീൽ.... ഞാൻ ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ കാണരുത് എന്ന് ആഗ്രഹിച്ച ആ വ്യക്തിയെ കാണേണ്ടി വരുമോ എന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ.....

അമ്മയും അച്ഛനും ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നതിനാൽ എന്നെ ശ്രദ്ധിച്ചില്ല ഞാൻ രണ്ടുപേരുടെയും കാലിൽ വീണു.... കാലിൽ തൊടുന്നത് അറിഞ്ഞപ്പോഴാണ് രണ്ടുപേരും താഴേക്ക് നോക്കുന്നത് എന്നെ കണ്ടവൻ ശരിക്കും ഞെട്ടി.... പക്ഷേ അവർ എന്റെ വരവ് പ്രതീക്ഷിച്ചിട്ടുണ്ടെന്ന് ആ കണ്ണുകളിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.....

ഞാൻ എന്തെങ്കിലും പറയുന്നതിനുമുമ്പ് തന്നെ അമ്മ പറയാൻ ആരംഭിച്ചു...

ഞാൻ മോളെ ഇവിടെ പ്രതീക്ഷിച്ചിരുന്നു അല്ല ഞങ്ങൾ മോളെയിവിടെ പ്രതീക്ഷിച്ചിരുന്നു... നീ ഇന്ന് ഇവിടെ വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു..... ജുന്നു പറഞ്ഞിരുന്നു നീ വരുന്ന കാര്യം.....

അമ്മേ ഞാൻ അറിഞ്ഞു കൊണ്ടല്ല ഒന്നും....

ബാക്കി പറയാൻ അനുവദിക്കാതെ ആ അമ്മ അവളെ തടഞ്ഞു.....

എനിക്കെല്ലാം അറിയാം മോളെ..... എടുത്തുചാട്ടം ഞങ്ങൾക്കും സംഭവിച്ചിട്ടുണ്ട്.... പിന്നെ സിദ്ധു ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞിരുന്നു.... മോളിതിൽ കുറ്റക്കാരി അല്ലെന്നും എല്ലാ തെറ്റും അവനാണ് ചെയ്തതെന്നും ... ഒരിക്കലും അവളെ ശപിക്കുകയോ  വെറുക്കുകയോ ചെയ്യരുതെന്ന് ഞങ്ങളുടെ കാലുപിടിച്ച് പറഞ്ഞു അവൻ .....

നിനക്ക് മുമ്പിൽ അവൻ ഇന്നൊരു കുറ്റക്കാരനാണ് പക്ഷേ അവൻ ചെയ്തത് ഒരുപാട് പേരുടെ സംരക്ഷണത്തിനാണ്... അതെല്ലാം പറയുന്നതിനു മുന്നേ  നീ എനിക്ക് മറുപടി തരേണ്ട കുറച്ച് ചോദ്യങ്ങളുണ്ട്.....

ഇത്രയും നാൾ നീ എവിടെയായിരുന്നു  ..... എന്തിനുവേണ്ടിയായിരുന്നു നിന്റെ ഒളിച്ചോട്ടം.....
ഞങ്ങളെ എല്ലാവരെയും വേദനിപ്പിച്ചിട്ട് നിനക്കെന്താണ് കിട്ടിയത്...

എനിക്ക് അതിനൊന്നും ഒരു ഉത്തരം വ്യക്തമായി നൽകാൻ കഴിഞ്ഞില്ല.....

മോൾക്ക് ഒരു കാര്യം അറിയോ... സിദ്ധു നിന്നെ കാട്ടിൽ ഉപേക്ഷിച്ചതിന് പിന്നിൽ വലിയൊരു കഥയുണ്ട്... അതിനു കാരണക്കാർ ഞങ്ങൾ കൂടെയാണ്..... മോൾ ഒരിക്കലും അവനെ ശപിക്കുകയോ വെറുക്കുകയോ ചെയ്യരുത്..... അമ്മ പറയുന്നത് മോൾ ശ്രദ്ധയോടെ കേൾക്കണം.....

മോൾക്ക് ഓർമ്മയുണ്ടോ അന്ന്  നിങ്ങളുടെ കമ്പനിയിൽ ഫംഗ്ഷൻ നടക്കുന്ന ദിവസം... അതിന്റെ തലേന്ന് സിദ്ധു ഞങ്ങളെ കാണാൻ വന്നിരുന്നു... നിങ്ങൾ തമ്മിൽ നടന്ന എല്ലാ കാര്യങ്ങളും അവൻ ഞങ്ങളോട് തുറന്നു പറഞ്ഞു... അറിയാതെ സംഭവിച്ചു പോയതാണെന്നും നിനക്ക് മാപ്പ് തരണം എന്നും പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടെയും കാലുപിടിച്ചു...

നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി അവൻ ഒന്നും നിന്നോട് പറയാതിരുന്നതാണ്... അന്ന് ആ പരിപാടിയിൽ വച്ച്  നിനക്ക് അവൻ തരാൻ ആഗ്രഹിച്ച ഏറ്റവും വലിയ സമ്മാനം ഞങ്ങളെ തിരിച്ചു നിനക്ക് ഏൽപ്പിക്കുക എന്നതായിരുന്നു....

പക്ഷേ അവിടെ ഞങ്ങളുടെ എല്ലാവരുടെയും കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടാണ് അത് സംഭവിച്ചത്.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                        തുടരും......

റിവ്യൂ തന്നില്ലേൽ എഴുതാൻ തോന്നില്ല... ഒരു 2 വരി എഴുതി തന്നൂടെ...?


കാർമേഘം പെയ്യ്‌തപ്പോൾ part -56

കാർമേഘം പെയ്യ്‌തപ്പോൾ part -56

5
807

ആ പരിപാടിയിൽ വെച്ച്  ഞങ്ങളെ രണ്ടുപേരെയും... വൈഗയുടെ  അനിയത്തി കുട്ടിയെയും.... അച്ഛനെയും അമ്മയെയും  അവർ കടത്തിക്കൊണ്ടു പോയി.... ഒരു ഇരുട്ട് മുറിയിൽ അടച്ചുവച്ചു... പിന്നീട് അവർ സിദ്ധുവിനെയും വൈകയെയും ഭീഷണിപ്പെടുത്തിയാണ് ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ചെയ്യ്പ്പിച്ചത്.....അവരുടെ ലക്ഷ്യം സിദ്ധു ആയിരുന്നു....... അല്ല നിങ്ങളെ തമ്മിൽ പിരിക്കുക എന്നതായിരുന്നു.... അന്ന് സിദ്ദുവിന് മുന്നിൽ 5 ജീവനുകളാണ് ഉണ്ടായിരുന്നത് .... അവന്റെ ഫോണും മറ്റു എല്ലാം അവരുടെ നിരീക്ഷണതിലായിരുന്നു  അവന് ഒന്നിനും ഒരു വഴിയുണ്ടായിരുന്നില്ല....  ഞങ്ങൾക്ക് ഞങ്ങളുടെ ജീവനെ ഓർത്ത് പേടിയുണ്ടായിര