Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 14

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ പൂർണി മുറിയിൽ തന്നെയായിരുന്നു.. ഭക്ഷണം കഴിക്കുന്ന നേരവും മുഖവും വീർപ്പിച്ച് അവൾ ഇരിക്കുന്നത് കണ്ട് സുഭദ്ര കാര്യം തിരക്കി...

\"\"\" എന്താ?, മോളെ.. എന്തിനാ നീ ഇങ്ങനെ ഇരിക്കുന്നെ? ഇന്നലെ മുതൽ തുടങ്ങിയതല്ലേ ഈ ഇരിപ്പ്? എന്താ കാര്യം? \"\"\" അവളുടെ നെറുകയിൽ തലോടി കൊണ്ട് അവർ അരുമയായി ചോദിച്ചു...

\"\"\" ഒന്നുമില്ല, അമ്മാ... \"\"\"

അവരൊന്ന് മൂളി...

\"\"\" സിദ്ധു വിളിച്ചിരുന്നോ, സുഭദ്രേ... \"\"\" വർദ്ധനായിരുന്നു അത് ചോദിച്ചത്...

\"\"\" ഇല്ല.. ഇന്നലെ മോളുടെ ആധാർ കാർഡിന്റെ ഫോട്ടോ അയക്കാൻ പറഞ്ഞ് വിളിച്ചത് തന്നെയാ.. അതിന് ശേഷം ഈ നേരം വരെ വിളിച്ചിട്ടില്ല.. അല്ലെങ്കിലും ഇതവന് ഉള്ളത് തന്നെയാണല്ലോ.. ഫോൺ വിളിച്ചാൽ എടുക്കുകയുമില്ല.. എന്നാൽ ഇങ്ങോട്ട് ഒന്ന് വിളിക്കുകയുമില്ല... \"\"\" ചെറിയ ദേഷ്യത്തോടെയാണ് അവർ അത്രയും പറഞ്ഞത്...

\"\"\" തിരക്ക് ആയിരിക്കും, അമ്മാ... \"\"\" അവൾ പറഞ്ഞ് നിർത്തിയതും സുഭദ്രയും വർദ്ധനും അമ്പരപ്പോടെ അവളെ നോക്കി.. അവളിൽ നിന്ന് അങ്ങനെയൊന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല.. സാധാരണ അവൾ സിദ്ധുവിന്റെ കാര്യം പറയുമ്പോൾ മൗനമായി ഇരിക്കാറാണ് പതിവ്.. ഇതിപ്പോ ആദ്യമായാണ് അവൾ അവന് വേണ്ടി അല്ലെങ്കിൽ അവനെ കുറിച്ച് പറയുമ്പോൾ വായ തുറക്കുന്നത് തന്നെ.. എന്നാൽ പൂർണിയും ഒന്ന് അതിശയിച്ചു.. തനിക്ക് ഇതെന്ത് പറ്റി? എന്തിനാ ഇപ്പൊ അങ്ങനെ പറഞ്ഞത്? ആലോചനയോടെ അവൾ അവസാനത്തെ പിടിയും വായിലേക്ക് വച്ചു...

പിന്നീട് സുഭദ്രയും വർദ്ധനും അതേ കുറിച്ച് ഒന്നും സംസാരിച്ചില്ല.. സത്യത്തിൽ ഫോൺ വിളിക്കുമ്പോൾ അവൾ അവനോട് ഒന്ന് സംസാരിക്കാൻ അവർ ഇരുവരും നന്നായി ആഗ്രഹിച്ചിരുന്നു.. അവൾക്ക് അവനെ ഇനിയും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലേ എന്നൊരു ചിന്ത അവരിൽ ഇപ്പോഴും ഉണ്ട്.. അതിന് കാരണം അവൾ അവനോട് സംസാരിക്കാത്തത് തന്നെയായിരുന്നു...

\"\"\" ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരട്ടെ? \"\"\" കഴിച്ച് കഴിഞ്ഞ പ്ലേറ്റ് എടുത്ത് എഴുന്നേൽക്കുന്നതിനൊപ്പം അവൾ ചോദിച്ചതും സുഭദ്ര അവളെ ചോദ്യ ഭാവത്തിൽ നോക്കി...

\"\"\" എവിടേക്കാ?, മോളെ... \"\"\"

\"\"\" വെറുതെയൊന്ന് കറങ്ങാൻ.. അമ്മയും അച്ഛനും വരുന്നോ? \"\"\" അടുക്കളയിലേക്ക് നടക്കുന്ന കൂട്ടത്തിൽ അവൾ തിരിഞ്ഞ് അവരെ ഇരുവരെയും നോക്കി ആരാഞ്ഞു...

\"\"\" ഏയ് ഇല്ല.. മോള് പോയിട്ട് വാ.. സൈക്കിളിൽ പോയാൽ മതി.. പക്ഷേ, സൂക്ഷിച്ച് പോയി വരണം.. നല്ല മഴക്കോളുണ്ട്... \"\"\" വർദ്ധൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കൈ കഴുകാൻ പോകുന്നതിനൊപ്പം കരുതലോടെ പറഞ്ഞു...

\"\"\" അഹ്, അച്ഛാ.. സൂക്ഷിച്ചോളാം... \"\"\" പ്ലേറ്റ് കഴുകിയ ശേഷം അതും പറഞ്ഞ് പൂർണി നേരെ മുറിയിലേക്ക് പോയി...

മുറിയിൽ എത്തിയ അവൾ, അലമാര തുറന്ന് സുഭദ്ര കഴിഞ്ഞ ആഴ്ച വാങ്ങി കൊടുത്ത ഒരു പച്ചയും ചുവപ്പും കലർന്ന ദാവണി എടുത്ത് ഉടുത്തു.. ശേഷം മുടി ഒരു വശത്തായി പിന്നി മുന്നിലേക്ക് ഇട്ടു.. ഇരുകൈകളിലും ചുവപ്പ് കുപ്പിവളകൾ കൂടി ഇട്ടിട്ട് ഒരു കറുത്ത ഒട്ടിപൊട്ടെടുത്ത് നെറ്റിയിൽ ഒട്ടിച്ച ശേഷം അവൾ കണ്ണാടിയിൽ നോക്കി...

\"\"\" എന്തോ ഒരു കുറവുണ്ടല്ലോ...?! \"\"\" സ്വയം കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി പറഞ്ഞിട്ട് അവളൊന്ന് ആലോചിച്ചു.. പിന്നെ എന്തോ ഓർത്തത് പോലെ മേശ തുറന്ന് അതിനുള്ളിലെ ഒരു കുഞ്ഞ് ബോക്സ് എടുത്ത് അതിൽ നിന്ന് വലത് കൈയ്യിലെ ചൂണ്ടുവിരലാൽ കുറച്ച് കൺമഷി എടുത്ത് ഇരു കണ്ണിലേക്കും തേച്ചു...

\"\"\" ഇപ്പൊ കൊള്ളാം... \"\"\" ചിരിയോടെ പറഞ്ഞ ശേഷം അവൾ ആ ബോക്സ് മാറ്റി വച്ചിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...

അവൾ ഗോവണിപടി ഇറങ്ങി താഴെ എത്തിയതും ഊണുമേശയുടെ അടുത്ത് നിന്ന് പ്രവേശനമുറിയിലേക്ക് വന്ന വർദ്ധൻ വായും പൊളിച്ച് നിന്നു...

\"\"\" സ്.. സുഭദ്രേ.. ഒന്ന് ഇങ്ങ് വന്നേ... \"\"\" തന്നെ നോക്കി കുറുമ്പോടെ ചിരിച്ച് കൊണ്ട് നിൽക്കുന്ന പൂർണിയെ അന്തം വിട്ട് നോക്കി അയാൾ സുഭദ്രയെ വിളിച്ചു...

\"\"\" എന്താ? \"\"\" അവർ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു.. വർദ്ധന്റെ നിൽപ്പ് കണ്ട് അവർ ചുളിഞ്ഞ നെറ്റിയോടെ മുന്നിലേക്ക് നോക്കിയതും അവരുടെ കണ്ണുകളൊന്ന് മിഴിഞ്ഞു.. എന്നാൽ അടുത്ത നിമിഷം അതൊരു ചിരിയിലേക്ക് വഴിമാറി.. അവർ പൂർണിയുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ തഴുകി...

\"\"\" സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ അമ്മേടെ മോള്... \"\"\"

അവളൊന്ന് ചിരിച്ചു...

\"\"\" എന്നും ഇങ്ങനെ ഒരുങ്ങി നടന്നൂടെ? എന്ത് ഭംഗിയാ കാണാൻ? \"\"\" അവർ അവളുടെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞതും അവൾ അവരുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പുറത്തേക്ക് ഇറങ്ങി സൈക്കിളിന്റെ അടുത്തേക്ക് നടന്നു...

\"\"\" സൂക്ഷിച്ച് പോയിട്ട് വരണേ, മോളെ... \"\"\" വർദ്ധന്റെ വാക്കുകൾക്ക് തലയാട്ടി സമ്മതം അറിയിച്ച ശേഷം അവൾ സൈക്കിളുമായി ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി...

കിച്ചനോട് വഴക്ക് ആയത് കൊണ്ട് അവൾ അവന്റെ വീടിന്റെ അടുത്ത് എത്താറായതും ഒന്ന് നിന്നു...

\"\"\" പോകണോ? വേണ്ട.. എന്നെ കളിയാക്കിയതല്ലേ.. ഹും.. നിന്നോട് ഇനി മിണ്ടില്ലടാ... \"\"\" അവൾ സൈക്കിൾ തിരിച്ചു...

അതേ സമയമാണ് സച്ചി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നത്.. അവൾ അവനെ നോക്കി ചിരിച്ചു...

\"\"\" എവിടെ പോകുവാ?, സച്ചിയേട്ടാ... \"\"\"

അവൻ അവളെ തുറിച്ച് നോക്കിയിട്ട് ഗേറ്റ് അടച്ച് മുന്നോട്ട് നടന്നു...

\"\"\" ഹാ.. ഒന്ന് മറുപടി പറഞ്ഞിട്ട് പൊയ്ക്കൂടെ? ഒന്നുമില്ലെങ്കിലും ഞാനിത്ര കഷ്ടപ്പെട്ട് ചോദിച്ചതല്ലേ..? \"\"\" നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ട് അവനൊന്ന് നിന്നിട്ട് തിരിഞ്ഞ് നോക്കി.. ഇതിൽ എന്താ ഇത്ര കഷ്ടപ്പാട് എന്നൊരു ചോദ്യം ഉണ്ടായിരുന്നു അവന്റെ ആ നോട്ടത്തിൽ.. അവളൊന്ന് ഇളിച്ച് കാണിച്ചു...

\"\"\" ഏട്ടന് വയലിൽ പോകാനുള്ള വഴി അറിയുമോ? \"\"\" അവൾ സൈക്കിൾ ഉരുട്ടി അവന്റെ അടുത്തേക്ക് ചെന്നു.. കുറച്ച് നേരം അവൻ മറുപടിയൊന്നും പറയാതെ അവളെ നോക്കി നിന്നു.. ശേഷം ശ്വാസമൊന്ന് വലിച്ച് വിട്ടു...

\"\"\" ബസ് സ്റ്റോപ്പ്‌ കഴിഞ്ഞുള്ള റോഡിന് സൈഡിൽ ഒരു ഇടവഴിയുണ്ട്.. വാസുവേട്ടന്റെ തീപ്പട്ടി കടയ്ക്ക് അടുത്ത്.. ആ ഇടവഴി കഴിഞ്ഞ് നേരെ പോയാൽ മതി.. കുറച്ച് ദൂരമുണ്ട്... \"\"\" അതും പറഞ്ഞ് അവൻ തിരിഞ്ഞ് നടന്ന് പോയി.. എന്നാൽ ആ നിമിഷം അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരി വിരിഞ്ഞിരുന്നു...

\"\"\" തീപ്പട്ടി കട... \"\"\" മനസ്സിൽ പറഞ്ഞ് കൊണ്ട് അവൾ സൈക്കിളുമായി നേരെ ബസ് സ്റ്റോപ്പിന് അടുത്തേക്ക് വിട്ടു...

വീട്ടിൽ ആയിരുന്നപ്പോൾ അവൾ ട്യൂട്ടിഷൻ പഠിപ്പിക്കാൻ പോകുമായിരുന്നത് വയല് കടന്നായിരുന്നു.. പുഴയുടെ അടുത്തായതിനാൽ നല്ല തണുത്ത കാറ്റ് അതുവഴി നടക്കുമ്പോൾ തഴുകി കടന്ന് പോകും.. ഇടക്ക് ആ പുഴയിൽ കാലിട്ട് ഇരിക്കാറൊക്കെയുണ്ടായിരുന്നു.. സത്യത്തിൽ താൻ ഇങ്ങനെയൊന്നും ആയിരുന്നില്ല.. കുറുമ്പ് കാണിച്ച് വയലിന് ചുറ്റും ഓടി നടന്ന്.. ആട്ടിൻകുട്ടികളെയും എടുത്ത്.. അവയെ കളിപ്പിച്ചും.. രസിച്ചും പറന്ന് നടന്നതാണ്.. ഒരു പക്ഷിയെ പോലെ.. സന്ധ്യ കഴിഞ്ഞാൽ പക്ഷികൾ കൂടണയുന്നത് പോലെ തന്നെയായിരുന്നു ഒരു കാലത്ത് താൻ... അച്ഛൻ പണ്ട് പണി കഴിഞ്ഞ് വരുമ്പോൾ, താൻ മഴയത്ത് പുഴയിൽ കളിച്ച് നനഞ്ഞ് നിൽക്കുന്നതിന് ഒരുപാട് വഴക്ക് കേട്ടിട്ടൊക്കെയുണ്ട്.. ചെവിയ്ക്ക് പിടിച്ച് തിരിച്ച് അച്ഛൻ കൂടെ കൂട്ടുമ്പോൾ അച്ഛനെയും പുഴയിലേക്ക് വലിച്ച് നനയ്ക്കും.. പിന്നെ അച്ഛന്റെ കൂടെ ഒരുപാട് നേരം അവിടെ നിന്ന് ചിരിച്ചും കളിച്ചും സമയം കളഞ്ഞിട്ടാണ് വീട്ടിലേക്ക് പോകാറ്.. അച്ഛന് വയ്യാതെ ആയതിന് ശേഷം, മുൻപ് പകുതി ആയിരുന്നെങ്കിൽ പിന്നീട് എല്ലാം വല്യച്ഛന്റെ നിർദേശപ്രകാരമായി.. അതോടെ എല്ലാം നിന്നു.. കുറുമ്പും വാശിയും കളിയും ചിരിയും എല്ലാം.. ഒന്നിനും തോന്നാതെ.. വീടും പഠനവും.. അച്ഛന്റെയൊപ്പമുള്ള ആ വീട്ടിലെ നിമിഷങ്ങളും.. അതായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി തന്റെ ലോകം.. അച്ഛനോടൊപ്പം പുറത്ത് കറങ്ങി നടക്കാൻ പറ്റാതിരുന്നതിൽ ഒരുപാട് വിഷമിച്ചിരുന്നു.. എങ്ങനെയെങ്കിലും അച്ഛനെ പഴയത് പോലെ ആക്കണമെന്ന് കരുതി കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി വാങ്ങാൻ ആശിച്ചു.. എന്നാൽ അവിടെയും ദൈവം തന്നെ കടാക്ഷിച്ചില്ല... ഇപ്പൊ ദേ അച്ഛനും പോയി.. ഓർമ്മയിൽ അവളുടെ കണ്ണുകളൊന്ന് നിറഞ്ഞു.. അപ്പോഴേക്കും ബസ് സ്റ്റോപ്പ്‌ എത്തിയിരുന്നു.. ചുറ്റും നോക്കി വണ്ടിയൊന്നും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ തീപ്പട്ടി കട കഴിഞ്ഞുള്ള ഇടവഴിയിലൂടെ സൈക്കിൾ ഓടിച്ചു...

ഇന്ന് താൻ ആ പഴയ ഇരുപത് വയസ്സുകാരിയിലേക്ക് മടങ്ങി പോകുന്നത് പോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു.. വീണ്ടും ഒരച്ഛന്റെ സ്നേഹവും.. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അമ്മയുടെ വാത്സല്യവും കരുതലും എല്ലാം അറിയുമ്പോൾ താനൊരു കൊച്ചുകുട്ടിയായി മാറുകയാണോ വീണ്ടും.. എന്നവൾ ചിന്തിക്കാതെയിരുന്നില്ല.. അപ്പോഴും ഉള്ളിന്റെ ഉള്ളിൽ അച്ഛൻ എന്നത് ഒരു നോവായി അവളുടെ ഉള്ളിൽ അവശേഷിച്ചു...

ഉച്ചയോട് അടുത്ത സമയം ആണെങ്കിലും വഴിയിലാകെ ഇരുട്ട് പടർന്ന് കിടക്കുന്നത് പോലെ തോന്നി അവൾക്ക്.. മഴക്കാറ് കണ്ട് അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. ഒന്ന് നനയാൻ തോന്നി അവൾക്ക്.. ഇടവഴി അവസാനിച്ചതും അവൾ സൈക്കിൾ നിർത്തി മുന്നിലേക്ക് നോക്കി.. അവളുടെ കണ്ണുകൾ വിടർന്നു.. മുഖത്താകെ സന്തോഷം നിറഞ്ഞു...

മുന്നിൽ പരന്ന് കിടക്കുന്ന വയലും.. അതിനടുത്തായുള്ള പുഴയും അവൾ കൗതുകത്തോടെ നോക്കി.. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു.. അവൾ സൈക്കിൾ അവിടെ ഒതുക്കി വച്ച ശേഷം വയലിന് അടുത്തേക്ക് നടന്നു.. പാടത്തിനടുത്ത് എത്തിയപ്പോൾ അവൾ കണ്ണുകൾ അടച്ച് ഇരുകൈകളും വിടർത്തി നിന്നു.. പുഴ കടന്നെത്തിയ തണുത്ത കാറ്റ് അവളെ തഴുകി തലോടി കടന്ന് പോകെ അവൾ ചിരിച്ചു.. കണ്ണ് തുറന്ന് മുന്നിലെ ആ കാഴ്ച അവൾ മതിവരുവോളം നോക്കി കണ്ടു.. ആകാശത്ത് പക്ഷികൾ കൂട്ടത്തോടെ പറക്കുന്നതും പാടത്ത് നിൽക്കുന്ന കൊക്കുകളെയും.. ഒക്കെ അവൾ ആഹ്ലാദത്തോടെ കണ്ട് ആസ്വദിച്ചു.. പുഴയുടെ അടുത്തേക്ക് ഓടി ചെന്നവൾ വെള്ളത്തിലേക്ക് ഒന്ന് എത്തി നോക്കി...

\"\"\" മീൻ കുഞ്ഞുങ്ങൾ ഉണ്ടാകുമോ ആവോ? \"\"\" ആരോടെന്നില്ലാതെ ചോദിച്ച് കൊണ്ട് അവൾ അവിടെ ഒരു വശത്തായുള്ള കല്ലിൽ ഇരുന്ന് കൊണ്ട് വെള്ളത്തിലേക്ക് കാലിട്ടു.. ആ പുഴവെള്ളത്തിലെ തണുപ്പ് കാലിലൂടെ ശരീരമാകെ വ്യാപിക്കുന്നത് പോലെ തോന്നി അവൾക്ക്...

പെട്ടന്ന് ആകാശത്ത് വലിയൊരു മിന്നൽ വെളിച്ചമുണ്ടായി... തൊട്ടടുത്ത നിമിഷം വലിയ ഒച്ചയിൽ ഇടി മുഴങ്ങിയതും അവൾ കണ്ണുകൾ മുറുക്കി അടച്ച് പിടിച്ചു...

💕\"\"\" ഇമാ .......!!! \"\"\"💕 ദൂരെ നിന്ന് കേൾക്കുന്ന ആ വിളിയിൽ അവളുടെ നെറ്റിചുളിഞ്ഞു.. മഴ ശക്തമായി ഭൂമിയിലേക്ക് വന്ന് പതിക്കുന്നതിനൊപ്പം അവ അവളെയും നനച്ചു...

\"\"\" ഇമാ ......!!! \"\"\" പിന്നെയും ഉച്ചത്തിലുള്ള ആ വിളി കാതുകളിൽ പതിച്ചതും അവൾ കണ്ണുകൾ വലിച്ച് തുറന്നു.. എന്തുകൊണ്ടെന്ന് അറിയാതെ അവളുടെ ഹൃദയം ക്രമാതീതമായി മിടിച്ചു.. ആ തണുപ്പിലും അവൾക്ക് ശരീരമാകെ ഒരു ചൂട് അനുഭവപ്പെട്ടു.. ആ വിളി തന്നോട് അടുത്ത് വരുന്നത് അറിഞ്ഞ് അവൾ ഞെട്ടി തിരിഞ്ഞ് നോക്കി...








തുടരും.................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 15

അവന്റെ മാത്രം ഇമ...!! 💕 - 15

5
999

തന്റെ അടുക്കലേക്ക് നനഞ്ഞ് കുളിച്ച് ഓടിയടുക്കുന്ന ആ രൂപത്തെ തിരിച്ചറിഞ്ഞതും അവളുടെ കണ്ണുകൾ മിഴിഞ്ഞു... 💕\"\"\" സിദ്ധുവേട്ടൻ .......!!! \"\"\"💕 അവളുടെ മനം സ്വയം അറിയാതെ ഉരുവിട്ടു.. അവൻ അവളുടെ തൊട്ടടുത്ത് എത്തിയതും അവളൊരു വിറയലോടെ ഇരുന്നിടത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റു...\"\"\" നിനക്കെന്താ കണ്ണ് കാണുന്നില്ലേ? ഈ മഴയത്താണോ ഇവിടെ വന്ന് ഇരിക്കുന്നത്? അതും ഒറ്റയ്ക്ക്...?! \"\"\" ദേഷ്യത്തോടെ ചോദിച്ച ശേഷം അവനൊന്ന് ചുറ്റും നോക്കി.. ആടിയാടി മഴയത്ത് പാടവരമ്പത്തൂടെ നടന്ന് വരുന്ന ശിവൻകുട്ടിയെ കണ്ടതും അവൻ അവളുടെ കൈയ്യും പിടിച്ച് വേഗത്തിൽ തിരിഞ്ഞ് നടന്നു...\"\"\" ആരാടാ അത് .....?!! \"\"\" പിന്നിൽ നിന്