Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 16

പുഴവക്കത്ത് വീണു കിടക്കുന്ന ശിവൻകുട്ടിയുടെ അടുത്തായി കുനിഞ്ഞ് ചെന്ന പൂർണി അയാളുടെ കൈയ്യിൽ പിടിച്ച് അയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു...

\"\"\" ആരാടാ അത് ...?!! എന്റെ മേത്തുന്ന് വിട്രാ!!! \"\"\" കുഴഞ്ഞ ശബ്ദത്തിൽ ഒരലർച്ച പോലെ പറഞ്ഞ് അയാൾ കണ്ണുകൾ ആയാസപ്പെട്ട് തുറന്നതും പൂർണി ഞെട്ടി പിന്നോട്ട് മാറി.. അവൾക്ക് പിന്നാലെ എത്തിയ സിദ്ധുവിന്റെ നെഞ്ചിലാണ് അവൾ ഇടിച്ച് നിന്നത്...

\"\"\" എന്തിനാടി കുട്ടിപിശാശ്ശെ നീ ഇപ്പൊ ഇങ്ങോട്ട് ഓടിയത്? \"\"\" അവൻ അവളുടെ കാതിലായി പിന്നിൽ നിന്ന് ചോദിച്ചതും അവൾ അവനെ പേടിയോടെ നോക്കി.. ശിവൻകുട്ടിയുടെ പെട്ടന്നുള്ള പ്രതികരണത്തിൽ പേടിച്ച് പോയിരുന്നു അവൾ...

\"\"\" പേടിക്കണ്ട.. അയാള് കുടിച്ചിട്ടുണ്ട്.. അല്ലെങ്കിലും ഇങ്ങനെ തന്നെയാ... \"\"\" അവൻ പറഞ്ഞപ്പോഴേക്കും ശിവൻകുട്ടി എങ്ങനെ ഒക്കെയോ പുഴ കരയിൽ എഴുന്നേറ്റ് ഇരുന്നു...

\"\"\" നീ വാ... നമുക്ക് പോകാം.. അയാള് ബോധം വരുമ്പോ കയറി പൊയ്ക്കോളും.. ആ കാണുന്നതാ അയാളുടെ വീട്... \"\"\" അവൻ കുറച്ച് ദൂരെയായി കാണുന്ന വീട്ടിലേക്ക് കൈ ചൂണ്ടി പറഞ്ഞ ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവൾ അവന്റെ കൈയ്യിൽ പിടിച്ചു.. അവൻ തിരിഞ്ഞ് നോക്കി...

\"\"\" എന്താടോ? \"\"\"

\"\"\" അത്.. ഈ മാമനെ വീട്ടിൽ എത്തിച്ചിട്ട് പോയാൽ പോരേ? മഴ നനഞ്ഞിട്ട് ഇങ്ങനെ ഒരുപാട് നേരം ഇരുന്നാൽ വല്ല അസുഖവും വരില്ലേ... \"\"\" വിഷമത്തോടെ പറയുന്നവളെ അവൻ ഒരു നിമിഷം നോക്കി നിന്ന് പോയി...

\"\"\" പ്ലീസ്... \"\"\" അവൾ മെല്ലെ ചുണ്ടനക്കിയതും അവൻ ചിരിച്ചു.. ശേഷം അവളുടെ നെറുകയിൽ ഒന്ന് തലോടിയിട്ട് ശിവൻകുട്ടിയെ നോക്കി.. എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ?! ആത്മഗതിച്ച് കൊണ്ട് അവൻ ഒരു നെടുവീർപ്പിട്ടു...

മുന്നോട്ട് നീങ്ങി അവൻ അയാളുടെ തോളിൽ കൈ വച്ചതും കണ്ണുകൾ തുറിപ്പിച്ച് അയാൾ അവനെ രൂക്ഷമായി നോക്കി.. കുറച്ച് നേരത്തേക്ക് അങ്ങനെ തന്നെ നോക്കി ഇരുന്ന ശേഷം അയാൾ അവന്റെ കൈ തട്ടിയെറിഞ്ഞു...

\"\"\" ഏതാടാ നീ? ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്ന്... \"\"\" അയാൾ മുട്ടിൽ ഇഴയും പോലെ ഇരുന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു...

\"\"\" ഇത് വീടല്ല.. പുഴയാണ്... \"\"\" അവൻ പല്ല്കടിച്ചു...

\"\"\" എന്റെ പുഴയിൽ കുളിക്കാൻ നീ ഏതാടാ @#%*...!! \"\"\"

സിദ്ധു പൂർണിയെ ഒന്ന് കൂർപ്പിച്ച് നോക്കി.. അയാളുടെ തെറി കേട്ട് ചെവി പൊത്തി നിൽക്കുകയായിരുന്ന അവൾ അവന്റെ നോട്ടം കണ്ടതും വെളുക്കെ ഒന്ന് ഇളിച്ച് കാണിച്ചു...

\"\"\" മാറി നിൽക്കടാ മ@#&... \"\"\" അയാളത് പറഞ്ഞതും സിദ്ധു ശ്വാസം ഒന്ന് വലിച്ച് വിട്ടിട്ട് എഴുന്നേൽക്കാൻ പാടുപെടുന്ന അയാളെ പിടിച്ച് വലിച്ച് നേരെ നിർത്തി...

\"\"\" പ്ഫാ!! കൈയ്യെടുക്കടാ നായേ..!! \"\"\" അയാൾ അലറി...

\"\"\" ടോ.. മര്യാദക്ക് മിണ്ടാതിരുന്നോ.. ഇല്ലെങ്കിൽ പുഴയിൽ മുക്കി കൊല്ലും ഞാൻ!! \"\"\" അയാൾക്ക് നേരെ ആക്രാശിച്ച ശേഷം അവൻ പൂർണിയെ വീണ്ടുമൊന്ന് ഇരുത്തി നോക്കി...

\"\"\" ഏഹ്.. എന്റെ സ്ഥലത്ത് വന്ന് എന്നെ ഭീഷണിപെടുത്തുന്നോ..?! വിടടാ പ@%& മോനെ... \"\"\" അയാൾ അവനെ പുറകിലേക്ക് ആഞ്ഞു തള്ളി...

\"\"\" സിദ്ധുവേട്ടാ!!! \"\"\" പൂർണി വേഗം അവനെ താങ്ങി നിർത്തി...

\"\"\" നിന്നോട് ഞാൻ പറഞ്ഞതല്ലേടി പോകാമെന്ന്...?! \"\"\" അവൻ അവളുടെ കൈ പിടിച്ച് മാറ്റി ദേഷ്യത്തോടെ ചോദിച്ചതും അവൾ ചുണ്ട് പിളർത്തി.. അവൻ അവളെയൊന്ന് നോക്കിയിട്ട് ശിവൻകുട്ടിയുടെ അടുത്തേക്ക് ചെന്ന് അയാളുടെ കൈയ്യിൽ പിടിച്ച് വലിച്ചു...

\"\"\" നടക്കടോ ഇങ്ങോട്ട്!!! \"\"\" അവന്റെ ശബ്ദം നന്നേ ഉയർന്നു...

\"\"\" എടാ.. വിടടാ.. വിടാൻ.. വിട്രാ!! \"\"\" ചെറുതായി ബോധം വന്ന് തുടങ്ങിയിരുന്നു അയാൾക്ക്.. സിദ്ധു അയാളെ പിടിച്ച് വലിച്ച് കുറച്ച് ദൂരെയായി കാണുന്ന വീട്ടിലേക്ക് കൊണ്ട് പോയി.. ചാരിയിട്ടിരിക്കുന്ന വാതിൽ തള്ളി തുറന്ന് അവൻ അയാളെ അകത്തേക്ക് കൊണ്ട് പോയി.. അതിനിടയിൽ അയാൾ അവനെ ഓരോന്ന് പറഞ്ഞെങ്കിലും അവനത് ശ്രദ്ധിക്കാത്തത് പോലെ ദേഷ്യത്തോടെ അയാളെ അകത്തേക്ക് ആക്കിയ ശേഷം തിരിഞ്ഞ് പൂർണിയുടെ അടുത്തേക്ക് ചെന്നു...

\"\"\" നടക്ക് ഇങ്ങോട്ട്... \"\"\" കടുപ്പിച്ച് പറഞ്ഞിട്ട് അവൻ ബൈക്കിന് അടുത്തേക്ക് നടന്നു.. പിന്നാലെ ശിവൻകുട്ടിയുടെ വീട്ടിലേക്ക് ഒന്ന് എത്തി നോക്കിയിട്ട് അവളും അവന് പിന്നാലെ ഓടി...

ബൈക്കിന് അടുത്ത് എത്തിയതും സിദ്ധു ഫോൺ എടുത്ത് കിച്ചന്റെ നമ്പറിലേക്ക് വിളിച്ചു...

\"\"\" ടാ.. ഈ വയലിന്റെ അടുത്ത് ഒരു സൈക്കിൾ ഇരിപ്പുണ്ട്.. അതൊന്ന് വന്ന് എടുത്ത് വീട്ടിൽ എത്തിക്കണം... \"\"\" അതും പറഞ്ഞ് അവൻ കാൾ വച്ച് പൂർണിയെ തിരിഞ്ഞ് നോക്കി...

\"\"\" വന്ന് കയറ്... \"\"\" പറഞ്ഞ് കൊണ്ട് അവൻ ബൈക്കിലേക്ക് കയറി.. കിച്ചനോട് പറഞ്ഞത് കേട്ടത് കൊണ്ട് അവൾ വേഗം ചെന്ന് ബൈക്കിൽ അവന് പിന്നിലായി കയറി ഇരുന്നു.. അവൻ ബൈക്ക് എടുത്തു.. ദേഷ്യത്തിൽ ആയത് കൊണ്ട് നല്ല വേഗത്തിലാണ് അവൻ വണ്ടിയോടിച്ചത്...

വീട്ടിൽ എത്തി ഗേറ്റ് തള്ളി തുറന്ന് അവൻ ബൈക്ക്‌ അകത്തേക്ക് കയറ്റി...

അവൻ വണ്ടി നിർത്തിയതും അവൾ ഇറങ്ങി അകത്തേക്ക് ഓടി.. വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി വന്ന സുഭദ്രയും വർദ്ധനും അവളുടെ ഓട്ടം കണ്ട് കണ്ണ്മിഴിച്ചു.. പുറത്ത് സിദ്ധുവിനെ കണ്ടതും അവർ അവന്റെ അടുത്തേക്ക് ചെന്നു...

\"\"\" നനഞ്ഞോടാ നിങ്ങള്.. അല്ല.. മോളുടെ സൈക്കിൾ എന്തിയേ? \"\"\" സുഭദ്ര അവിടെയാകെ നോക്കി സംശയത്തോടെ ചോദിച്ചു...

\"\"\" അത് കിച്ചൻ കൊണ്ട് വരും... \"\"\" അവന്റെ ശബ്ദത്തിലെ ദേഷ്യം മനസ്സിലായതും അവർ അവനെ സൂക്ഷിച്ച് നോക്കി...

\"\"\" നീ ആരുമായിട്ടെങ്കിലും തല്ലുണ്ടാക്കിയോടാ? \"\"\" അവർ അവനെ തുറിച്ച് നോക്കി...

\"\"\" എന്റെ പൊന്നമ്മേ.. ഞാൻ ഒന്നിനും പോയില്ല... ഒന്ന് കുളിച്ചിട്ട് വരാം.. കഴിക്കാൻ എടുത്ത് വക്ക്... \"\"\" കൈകൂപ്പി കാണിച്ച് അതും പറഞ്ഞ് അവൻ അകത്തേക്ക് കയറി പോയി...

                             🔹🔹🔹🔹

മുറിയിൽ എത്തിയ പൂർണി വസ്ത്രം മാറ്റിയ ശേഷം അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. സിദ്ധു വഴക്ക് പറയുമോ എന്ന പിരിമുറുക്കത്തിൽ ആയിരുന്നു അവൾ.. ശിവൻകുട്ടി അവനെ ചീത്ത വിളിക്കുമെന്നോ പിടിച്ച് തള്ളുമെന്നോ ഒന്നും അവൾ കരുതിയില്ല.. ഒരു മനുഷ്യൻ മഴയും നനഞ്ഞ് പുഴയുടെ അടുത്ത് വീണു കിടക്കുന്നത് കണ്ടപ്പോൾ സഹായിക്കണമെന്ന് തോന്നി.. അതുകൊണ്ടാണ് അവൾ അവനോട് അങ്ങനെ ആവശ്യപ്പെട്ടത്.. എന്നാൽ ആ കാരണത്താൽ അവന് അവളോട് ദേഷ്യമായി കാണുമോ എന്ന് അവൾ സംശയിച്ചു...

വാതിലിൽ മുട്ട് കേട്ടതും അവൾ ചെന്ന് കതക് തുറന്നു.. മുന്നിൽ സിദ്ധുവിനെ കണ്ടതും അവളൊന്ന് ചിരിച്ച് കാണിച്ചു...

\"\"\" നിനക്ക് ഭക്ഷണമൊന്നും വേണ്ടേ? \"\"\" അവന്റെ ശബ്ദത്തിൽ നിന്ന് തന്നെ ദേഷ്യം മാറിയിട്ടില്ല എന്നവൾക്ക് മനസ്സിലായി...

\"\"\" ദേഷ്യമാണോ? \"\"\" അവൾ സങ്കടത്തോടെ ചോദിച്ചു...

\"\"\" അതാണോ ഞാൻ ചോദിച്ചത്? \"\"\" അവന് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.. സുഭദ്ര അറിഞ്ഞാൽ പ്രശ്നമാകും എന്നുള്ളത് കൊണ്ട് അവൻ നാട്ടിൽ പരമാവധി വഴക്കിനൊന്നും പോകാതിരിക്കാൻ ശ്രമിക്കാറുണ്ട്.. അഥവാ പോയാൽ പിന്നെ സുഭദ്രയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരുമെന്ന് മാത്രമല്ല.. ചിലപ്പോഴൊക്കെ നല്ല തല്ലും കിട്ടാറുണ്ട്.. പേടിയേക്കാൾ ഉപരി അവരോടുള്ള സ്നേഹം കൊണ്ടാണ് അവൻ പ്രശ്നങ്ങൾക്കൊന്നും പോകാതിരിക്കാൻ ശ്രമിക്കുന്നത്.. ഇതിപ്പോ ആരും പോകാത്ത ആ വയലിന്റെ ഭാഗത്തേക്ക്‌ അവൾ പോയതും ശിവൻകുട്ടിയുടെ തെറിയും.. പിടിച്ച് തള്ളലും.. എല്ലാം കൊണ്ടും അവന് കലി കയറി.. വയസ്സിന് മുതിർന്ന ആളായി പോയി.. ഇല്ലെങ്കിൽ ചവിട്ടി കൂട്ടി മൂലക്കിട്ടേനെ... മനസ്സിൽ ഒരായിരം വട്ടം എങ്കിലും അവൻ അയാളെ ചീത്ത വിളിച്ച് കാണും.. സത്യത്തിൽ, ആ ശിവൻകുട്ടിയെ പറ്റി നാട്ടിലൊന്നും അത്ര നല്ല അഭിപ്രായമല്ല.. പണ്ട് അയാളുടെ വീട്ടിൽ പണിയ്ക്ക്‌ നിന്ന ഏതോ സ്ത്രീയെ അയാൾ കയറി പിടിച്ചെന്നോ.. അങ്ങനെ ഒരുപാട് കാര്യങ്ങൾ അവൻ കേട്ടിരുന്നു.. അതിന്റെ കൂടെ ഒരാളെ കുത്തി കൊന്നതിന് പത്താം വയസ്സിൽ ജയിലിലും കിടന്നിട്ടുണ്ട് എന്നൊക്കെയാണ് കേട്ടറിവ്.. അതുകൊണ്ട് തന്നെ അയാളോട് ഉടക്കാൻ പോകാൻ ആ നാട്ടിൽ മിക്കവർക്കും പേടിയാണ്.. ചെറുതായിരുന്നപ്പോൾ സിദ്ധുവിനും അങ്ങനെ തന്നെയായിരുന്നു.. പിന്നെ, വളർന്ന് വന്നപ്പോൾ അതൊക്കെ മാറി.. ഒപ്പം ഇന്നത്തെ അവന്റെ പൊസിഷനും.. ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് സ്ഥാനത്ത് ഇരിക്കുന്ന ഒരുവന് പേടിയാണ് എന്ന് പറഞ്ഞാൽ നല്ല തമാശയായിട്ടുണ്ടാകും...

\"\"\" എന്തിനാ ദേഷ്യപെടുന്നത്? \"\"\" അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവനെ നോക്കി ചോദിച്ചു...

\"\"\" ദേ, ഇമാ.. വെറുതെ എന്റെ സ്വഭാവം മാറ്റിക്കാതെ വരാൻ നോക്ക്... \"\"\" അവൻ തിരിഞ്ഞ് നടന്നു.. പുറകെ മുഖവും വീർപ്പിച്ച് അവളും...

അവർ ഇരുവരും താഴെ എത്തിയപ്പോൾ ശുഭദ്രയും വർദ്ധനും ഭക്ഷണം എടുത്ത് വച്ചിരുന്നു.. സിദ്ധു നേരെ ചെന്ന് ഒരു കസേര വലിച്ചിട്ട് അതിലേക്ക് ഇരുന്നു.. ഒപ്പം പൂർണിയും സുഭദ്രയും വർദ്ധനും ഇരുന്നു...

\"\"\" എന്താ രണ്ടിന്റെയും മുഖം ഇങ്ങനെ ഇരിക്കുന്നത്? \"\"\" കഴിക്കുന്നതിനിടയിൽ വർദ്ധൻ സിദ്ധുവിനെയും പൂർണിയെയും സംശയത്തോടെ നോക്കി ചോദ്യം ഉന്നയിച്ചു...

\"\"\" ഒന്നുമില്ല... അഹ് പിന്നെ, എനിക്കൊരു കാര്യം പറയാനുണ്ട്... \"\"\" അവൻ പെട്ടന്ന് ഓർത്തത് പോലെ അവരെ നോക്കി പറഞ്ഞു...

\"\"\" എന്താടാ? \"\"\" സുഭദ്രയാണ് ചോദിച്ചത്...

\"\"\" എനിക്ക് ട്രാൻസ്ഫറായി.. തൃശൂർക്ക്‌... \"\"\"

\"\"\" തൃശൂർക്കോ? നീ പറഞ്ഞത് കോഴിക്കോട് നോക്കാമെന്നല്ലേ.. എന്നിട്ടിപ്പോ... \"\"\" സുഭദ്ര ചോദിച്ചതും വർദ്ധനും അതേ ഭാവത്തിൽ അവനെ നോക്കി...

\"\"\" ഇത് ഞാൻ ചോദിച്ച് വാങ്ങിയതാണ്, അമ്മാ.. രണ്ട് മാസത്തേക്ക് ഞാൻ ലീവ് ആണ്.. ജോയിൻ ചെയ്യുന്നതിന് മുൻപ് ഞങ്ങളുടെ വിവാഹം നടത്തണം.. ബാക്കിയൊക്കെ ഞാൻ വഴിയേ പറയാം... \"\"\" പറഞ്ഞ് കഴിഞ്ഞ് സിദ്ധു കഴിപ്പ് നിർത്തി എഴുന്നേറ്റു.. പൂർണി അവന്റെ പ്ലേറ്റിലേക്ക് ഒന്ന് നോക്കി.. കുറച്ചല്ലേ കഴിച്ചുള്ളൂ..?! അവൾ അവൻ കൈകഴുകുന്നതും നോക്കി മനസ്സിൽ ഓർത്തു...

\"\"\" നീ ഒന്നും കഴിച്ചില്ലല്ലോടാ.. എടുത്ത് വക്കാൻ പറഞ്ഞിട്ട് ഇതാണോ നിന്റെ വിശപ്പ്...? \"\"\"

\"\"\" മതിയമ്മാ.. ചെറിയ തലവേദന.. മഴ നനഞ്ഞിട്ടാണെന്ന് തോന്നുന്നു.. ഞാനൊന്ന് കിടക്കട്ടെ... \"\"\" അതും പറഞ്ഞ് അവൻ മുകളിലേക്ക് കയറി പോയി...

\"\"\" ഈ ചെക്കനെ കൊണ്ട്.. ഒരു വക പറഞ്ഞാൽ അനുസരിക്കില്ല...!! \"\"\" സുഭദ്ര ദേഷ്യത്തോടെ അവനെ പോകുന്നതും നോക്കി പിറുപിറുത്തു...

ഭക്ഷണം കഴിച്ച് കഴിഞ്ഞതും പൂർണി മുകളിലേക്ക് പോയി.. സിദ്ധുവിന്റെ മുറിയിലേക്കാണ് അവൾ പോയത്.. കതക് ചാരിയിട്ടേയുള്ളൂ എന്ന് കണ്ടതും അവൾ തല അകത്തേക്ക് ഇട്ട് ചുറ്റുമൊന്ന് നോക്കി.. കട്ടിലിൽ കണ്ണിന് കുറുകെ കൈ വച്ച് കിടക്കുകയായിരുന്നു സിദ്ധു.. അവൾ മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് കയറി...

അവൾ അവന്റെ അടുത്ത് എത്തിയതും അവനൊരു സംശയത്തോടെ കൈ മാറ്റി കണ്ണ് തുറന്നു...

\"\"\" എന്താ? \"\"\" മുന്നിൽ അവളെ കണ്ടതും ഒട്ടും മയമില്ലാതെ അവൻ ആരാഞ്ഞു...

\"\"\" എന്തിനാ ചൂടാകുന്നെ? \"\"\" അവൾ അവനെ കൂർപ്പിച്ച് നോക്കി.. ഒരു നിമിഷം അവന്റെയുള്ളിൽ സന്തോഷം തുടികൊട്ടി.. അവളുടെ ആ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ.. എന്തിനെന്നറിയാതെ ഒരു ആനന്ദം അവനെ മൂടി...

\"\"\" അതിന് ഞാൻ ചൂടായില്ലല്ലോ...?! \"\"\" അവൻ ചുണ്ടിലെ ചിരി ഒളിപ്പിച്ച് എഴുന്നേറ്റ് കട്ടിലിന്റെ തലപ്പിലേക്ക് ചാരിയിരുന്നു...

\"\"\" ഞാൻ വന്നത് എങ്ങനെയാ മനസ്സിലായത്? \"\"\"

\"\"\" ഇലഞ്ഞിപൂവിന്റെ ഗന്ധം! \"\"\" അവൻ ശബ്ദം താഴ്ത്തി പറഞ്ഞു...

\"\"\" എന്താന്ന്? \"\"\" അവൾ അവനെ മനസ്സിലാകാതെ നോക്കി...

\"\"\" ഒന്നുമില്ലെന്റെ, കുഞ്ഞേ.. എന്താ നിനക്ക് വേണ്ടത്? \"\"\" അത് കേട്ടതും അവളുടെ മുഖമാകെ മാറി.. പെട്ടന്ന് അവൾ പോകാനായി വെപ്പ്രാളത്തോടെ തിരിഞ്ഞതും അവൻ അവളുടെ കൈയ്യിൽ പിടിച്ചു.. അവൾ കണ്ണുകൾ മുറുക്കി അടച്ചു... എന്തിനാണ് അവന്റെ ആ വിളി കേൾക്കുമ്പോൾ താൻ ഇങ്ങനെ പരവേശപെടുന്നതെന്ന് അവൾക്ക് തന്നെ അറിയുന്നുണ്ടായിരുന്നില്ല... അതുപോലെ അവന്റെ ഇമാ എന്ന വിളി കേൾക്കുമ്പോൾ തന്റെ ഹൃദയം എന്തിനാണ് ഇങ്ങനെ വേഗത്തിൽ മിടിക്കുന്നത്.. ഓർത്ത് കൊണ്ട് അവൾ തിരിഞ്ഞ് നോക്കാതെ തന്നെ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു...

പിൻകഴുത്തിൽ ഒരു ചൂട് നിശ്വാസം പതിച്ചതും അവൾ ഞെട്ടി കണ്ണ് തുറന്നു.. തിരിയും മുൻപ് പിന്നിൽ അവന്റെ ശരീരം തന്നോട് ചേർന്ന് വരുന്നത് അവൾ അറിഞ്ഞു...

\"\"\" ഇമാ.... \"\"\" അവൻ പതിഞ്ഞ സ്വരത്തിൽ അവളുടെ കാതിനരികിലേക്ക് മുഖം അടുപ്പിച്ച് വിളിച്ചതും അവൾ അവന്റെ കൈകുടഞ്ഞെറിഞ്ഞ് പുറത്തേക്ക് ഓടി... അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. അതേ ചിരിയോടെ അവൻ തിരിഞ്ഞ് മേശയുടെ അടുത്തേക്ക് ചെന്ന് ഫോൺ എടുത്ത് വിവേക് എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു...

\"\"\" ഹലോ... \"\"\" കാൾ എടുത്തയുടൻ മറുതലക്കൽ നിന്ന് ഒരുവൻ പറഞ്ഞു...

\"\"\" രണ്ട് മാസത്തിനുള്ളിൽ അഡ്മിഷൻ ശരിയാക്കണം! മൂന്നാം മാസം ഞങ്ങൾ അവിടെയുണ്ടാകും.. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് അയാൾ കാണണം...!!, വിവീ.. അത് കഴിഞ്ഞ് മതി ജയിലിലോട്ട് അയക്കുന്നതൊക്കെ... \"\"\" ഉറച്ച വാക്കുകൾ ആയിരുന്നു അവന്റേത്...








തുടരും..................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 17

അവന്റെ മാത്രം ഇമ...!! 💕 - 17

4.9
1073

മുറിയിലെ സീലിംഗിൽ കറങ്ങുന്ന ഫാനിലേക്കും നോക്കി കട്ടിലിൽ കിടക്കുകയായിരുന്നു പൂർണി.. ഇന്നിപ്പോൾ സിദ്ധു വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു.. പഴയത് പോലെയല്ല പൂർണിയിപ്പോൾ.. സിദ്ധുവിനോടുള്ള പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട്.. അവനോട് സംസാരിക്കാനിപ്പോ അവൾക്ക് മടിയൊന്നുമില്ല.. സാർ വിളിയൊക്കെ മാറി സിദ്ധുവേട്ടൻ എന്ന വിളിയിപ്പോൾ സ്ഥിരമായിട്ടുണ്ട്.. അതുപോലെ, ചില നേരം അവനെ നോക്കിയിരിക്കാനൊക്കെ അവൾക്ക് തോന്നും.. അവന്റെ ചിരിയും.. അവന്റെ നോട്ടവും.. ഭാവവും.. എല്ലാം വീക്ഷിച്ച് ചിരിക്കാറുണ്ട് അവൾ.. എന്നാൽ ഇതിന്റെയൊന്നും കാരണം എന്താണെന്ന് അവൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.. മ