Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 17

മുറിയിലെ സീലിംഗിൽ കറങ്ങുന്ന ഫാനിലേക്കും നോക്കി കട്ടിലിൽ കിടക്കുകയായിരുന്നു പൂർണി.. ഇന്നിപ്പോൾ സിദ്ധു വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു.. പഴയത് പോലെയല്ല പൂർണിയിപ്പോൾ.. സിദ്ധുവിനോടുള്ള പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട്.. അവനോട് സംസാരിക്കാനിപ്പോ അവൾക്ക് മടിയൊന്നുമില്ല.. സാർ വിളിയൊക്കെ മാറി സിദ്ധുവേട്ടൻ എന്ന വിളിയിപ്പോൾ സ്ഥിരമായിട്ടുണ്ട്.. അതുപോലെ, ചില നേരം അവനെ നോക്കിയിരിക്കാനൊക്കെ അവൾക്ക് തോന്നും.. അവന്റെ ചിരിയും.. അവന്റെ നോട്ടവും.. ഭാവവും.. എല്ലാം വീക്ഷിച്ച് ചിരിക്കാറുണ്ട് അവൾ.. എന്നാൽ ഇതിന്റെയൊന്നും കാരണം എന്താണെന്ന് അവൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.. മുൻപ് അവൻ ഫോൺ ചെയ്യുമ്പോഴും ഇങ്ങനെ മിണ്ടാതെ നോക്കി ഇരിക്കുമായിരുന്നു അവൾ.. അവൻ കുഞ്ഞേ എന്ന് വിളിക്കുമ്പോൾ തോന്നുന്ന ജാള്യതയുടെ കാരണം എന്താണെന്നും അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.. കിച്ചനോടുള്ള വഴക്ക് മാറിയപ്പോൾ അവൾ അവനോട് ഇതേ കുറിച്ച് സംസാരിച്ചിരുന്നു.. അന്നവൻ പറഞ്ഞത് അവളൊന്ന് ഓർത്തു...

\"\"\" ഇത് നല്ല അസല്ല് പ്രേമം ആണെന്റെ ചേച്ചിയേ...!! \"\"\"

എന്നായിരുന്നു അവൻ പറഞ്ഞത്.. ഓർമ്മയിൽ അവൾ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു...

\"\"\" അയ്യേ!! ഞാനിതെന്തൊക്കെയാ ആലോചിച്ച് കൂട്ടുന്നത്... \"\"\" അവൾ സ്വയം തലക്കിട്ട് കൊട്ടി...

\"\"\" ഹലോ.. എന്താണ് എന്റെ പെണ്ണിന് ഇത്ര കാര്യമായ ആലോചന? \"\"\" വാതിൽക്കൽ നിന്ന് ആ ചോദ്യം കേട്ട് പൂർണി ഞെട്ടി അവിടേക്ക് നോക്കി.. വാതിലിൽ ചാരി കൈയ്യും കെട്ടി നിൽക്കുന്ന സിദ്ധുവിനെ കണ്ട് അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...

\"\"\" സിദ്ധുവേട്ടൻ എപ്പൊ വന്നു? \"\"\" അവളൊന്ന് ഇളിച്ച് കൊണ്ട് ചോദിച്ചു...

\"\"\" ഞാൻ വന്നിട്ട് പത്തിരുപത്തിയൊൻപത് കൊല്ലമായി.. അതവിടെ നിൽക്കട്ടെ.. എന്തായിരുന്നു ആലോചന..? \"\"\" അവൻ കൈകൾ താഴ്ത്തിയിട്ട് അവൾക്ക് അടുത്തേക്ക് നടന്ന് ചെന്ന് കൊണ്ട് ചോദിച്ചു...

\"\"\" എന്ത്? ഒന്നുല്ലല്ലോ... \"\"\" അവൾ ചുമല് കൂച്ചി കാണിച്ചു...

\"\"\" ഒന്നുല്ലേ? \"\"\" അവൻ അവളെ കൂർപ്പിച്ച് നോക്കി...

\"\"\" ഇല്ല.. സത്യം... \"\"\" അവൾ തൊണ്ടയിൽ നുള്ളി പിടിച്ച് പറഞ്ഞു...

\"\"\" ദേ.. നല്ല കുട്ട്യോള് കള്ളം പറയില്ലാട്ടോ... \"\"\" അവൻ കൊച്ചുകുട്ടിയോടെന്ന പോലെ പറഞ്ഞിട്ട് അവളുടെ മുഖത്തേക്ക് കാറ്റിൽ പാറി വീഴുന്ന മുടി ഒതുക്കി വച്ച് കൊടുത്തു.. അവളൊന്ന് ഉമിനീരിറക്കി...

\"\"\" അത്.. എന്തോ.. വെറുതെ.. ഓർത്തതാ... \"\"\" അവൾ തലതാഴ്ത്തി...

\"\"\" ഓഹോ.. അതെന്താണാവോ? \"\"\" അവൻ ഒരീണത്തിൽ ചോദിച്ചതും അവൾ തലയുയർത്തി അവനെ നോക്കി കണ്ണുരുട്ടി...

\"\"\" ഒന്നുല്ലന്ന് പറഞ്ഞില്ലേ... ഹും.. ചുമ്മാ എന്നെ കളിയാക്കാ... \"\"\" മുഖം വീർപ്പിച്ച് പറഞ്ഞിട്ട് അവൾ അവനെ തള്ളി മാറ്റി മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങി പോയി.. പിന്നാലെ ചുണ്ടിൽ വിരിഞ്ഞ കുസൃതിചിരിയോടെ അവനും താഴേക്ക് നടന്നു...

പൂർണി നേരെ പോയത് അടുക്കളയിലേക്കാണ്.. രാവിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് മുറിയിലേക്ക് പോയിട്ട് ഇപ്പോഴാണ് അവൾ താഴേക്ക് ഇറങ്ങിയത്.. അവൾ പാത്രം കഴുകുന്ന സുഭദ്രയെ പിന്നിലൂടെ ചുറ്റി പിടിച്ചു...

\"\"\" ആഹാ.. വന്നോ.. എവിടെയായിരുന്നു ഇത്ര നേരം? \"\"\" സുഭദ്ര ചിരിയോടെ അവളെ തല ചരിച്ച് നോക്കി ചോദിച്ചു...

\"\"\" മുറിയിലായിരുന്നു, അമ്മേ.. അച്ഛൻ എന്തിയേ? \"\"\"

\"\"\" പശുക്കളുടെ അടുത്തുണ്ട്... \"\"\"

അവളൊന്ന് മൂളിയിട്ട് അവരുടെ തോളിൽ മുഖം ചേർത്ത് വച്ച് നിന്നു...

\"\"\" അത്ശരി.. ഇതിപ്പോ വന്ന് വന്ന് എനിക്ക് എന്റെ അമ്മയെ കിട്ടുന്നില്ലല്ലോ... \"\"\" ഇടുപ്പിൽ കൈ കുത്തി നിന്ന് സിദ്ധു അവരെ രണ്ടാളെയും കണ്ണ് കൂർപ്പിച്ച് നോക്കി...

\"\"\" അസൂയപെടാതെടാ.. ഞാൻ നിന്റെ മാത്രമല്ല.. എന്റെ കുഞ്ഞിന്റെയും അമ്മയാ... \"\"\" സുഭദ്ര പറയുന്നത് കേട്ട് പൂർണിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. അവൾ കണ്ണടച്ച് അവരെ കെട്ടിപിടിച്ച് നിന്നു...

\"\"\" അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ... \"\"\" ചോദിക്കുന്നതിനൊപ്പം സിദ്ധു അവർക്കടുത്തേക്ക് ചെന്നു.. എന്നാൽ തൊട്ടടുത്ത നിമിഷം അവൻ പൂർണിയുടെ പിന്നിൽ ചെന്ന് നിന്ന് അവളെയും ചേർത്ത് സുഭദ്രയെ ചുറ്റി പിടിച്ചതും പൂർണി ഞെട്ടി കണ്ണ് തുറന്നു.. തന്റെ പുറത്ത് അമർന്നിരിക്കുന്ന അവന്റെ നെഞ്ചും വയറിൽ തട്ടിയിരിക്കുന്ന അവന്റെ കൈയ്യും കാൺകെ അവളുടെ തൊണ്ട വറ്റി വരണ്ടു.. ശരീരമാകെ ഒരു വിറയൽ അനുഭവപ്പെടും പോലെ.. അവൾ തിരിഞ്ഞ് നോക്കാൻ തുടങ്ങിയതും സിദ്ധുവിന്റെ മുഖം അവൾ കാതിലായി ചേർന്നു...

\"\"\" അടങ്ങി നിൽക്കടാ.. രണ്ടും കൂടെ എന്നെ കൊല്ലുമോ? \"\"\" സുഭദ്ര മുന്നിലേക്ക് നോക്കി കളിയോടെ ചോദിക്കുന്നതൊന്നും പൂർണി കേട്ടില്ല.. പിൻകഴുത്തിൽ തട്ടി തെറിക്കുന്ന അവന്റെ ചൂട് നിശ്വാസത്തിൽ അവൾ പൊള്ളിപിടഞ്ഞു...

\"\"\" ഇമാ.... \"\"\" അവളുടെ കാതിലായി വളരെ പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചു.. അവൾക്ക് താൻ ഈ നിമിഷം തളർന്ന് പോകുമെന്ന് തോന്നി...

അവളുടെ മുഖഭാവം ആസ്വദിച്ച് കൊണ്ട് അവൻ അവളുടെ കവിളിലേക്ക് തന്റെ മുഖം അടുപ്പിച്ചു...

\"\"\" മോനെ, സിദ്ധുവേയ്....! \"\"\" പുറകിൽ നിന്ന് വർദ്ധന്റെ ശബ്ദം കേട്ടതും സിദ്ധു ഞെട്ടി പിടഞ്ഞ് അവളിൽ നിന്നും സുഭദ്രയിൽ നിന്നും ഒരുപോലെ അകന്ന് മാറി... അടുക്കളയിൽ നിന്ന് പുറത്തേക്ക് കടക്കുന്ന വാതിലിന്റെ അടുത്ത് ഒരാക്കി ചിരിയോടെ നിൽക്കുന്ന അയാളെ നോക്കി അവനൊരു വളിച്ച ചിരി ചിരിച്ചു.. അവൻ പൂർണിയെയൊന്ന് നോക്കി.. ആകെ വിറങ്ങലിച്ചത് പോലെയുള്ള അവളുടെ നിൽപ്പ് കണ്ട് അവന് പാവം തോന്നി.. പെട്ടന്നൊരു നിമിഷം എന്തോ.. തോന്നി പോയതാണ്.. ആ തുടുത്ത കവിൾ തടത്തിലൊന്ന് മുത്താൻ... അവൻ തലകുടഞ്ഞു...

\"\"\" അച്ഛന്റെ പൊന്ന് മോൻ ഇങ്ങ് വന്നേ.. അച്ഛൻ ചോദിക്കട്ടെ... \"\"\" വർദ്ധൻ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ പിടിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയതും ഒറ്റ ഓട്ടമായിരുന്നു പൂർണി മുറിയിലേക്ക്...

അവൾ വാതിൽ അടച്ച് കുറ്റിയിട്ടിട്ട് വാതിലിൽ ചാരി നിന്നു...

\"\"\" എന്താ ഇപ്പൊ ഉണ്ടായെ? \"\"\" ഓർത്തിരിക്കെ സ്വയം അറിയാതെ അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടർന്നിരുന്നു.. ചുണ്ടുകളിൽ എന്തിനോ ഒരു പുഞ്ചിരി തളം കെട്ടി നിന്നു... പെട്ടന്ന് അവൾ കണ്ണ് പൊത്തി...

ഇതേ സമയം വർദ്ധൻ സിദ്ധുവിനെയും കൊണ്ട് പോയത് പുറക് വശത്തെ പശുക്കളുടെ അടുത്തേക്കാണ്...

\"\"\" അച്ഛാ, അതങ്ങനെയല്ല... \"\"\" അവൻ തന്റെ തോളിൽ കിടന്ന അയാളുടെ കൈ എടുത്ത് മാറ്റി ചമ്മലോടെ പറഞ്ഞു...

\"\"\" എങ്ങനെയല്ലന്ന്...? \"\"\" അയാൾ ചിരി കടിച്ച് പിടിച്ചു...

\"\"\" അത്.. അത് പിന്നെ.. അതങ്ങനെയൊന്നുമല്ല... \"\"\" അവൻ തല ചൊറിഞ്ഞു...

\"\"\" അത് തന്നെയാണ് ഞാനും ചോദിച്ചത്.. എങ്ങനെയൊന്നുമല്ലന്ന്...? \"\"\"

അവൻ പല്ല്കടിച്ചു...

\"\"\" ദേ.. ചുമ്മാ മനുഷ്യനെ വട്ടാക്കല്ലേ... \"\"\"

അയാൾ ചിരിച്ചു...

\"\"\" എടാ.. എടാ.. ഉമറേ... \"\"\" അയാൾ അവനെ നോക്കി ഈണത്തിൽ വിളിച്ചു...

\"\"\" അയ്യേ.. ഞാൻ അത്തരക്കാരൻ ഒന്നുമല്ല.. ഞാൻ.. ശേ!! ഇത് അച്ഛൻ വിചാരിക്കുന്നത് പോലൊന്നുമല്ല... \"\"\" അവൻ അവിടെയുള്ള കല്ലിലേക്ക് ഇരുന്ന് കെറുവോടെ പറഞ്ഞതും അയാളൊരു ആക്കൽ മട്ടിൽ തലയാട്ടി...

\"\"\" അല്ല, ഇത് എത്രാമത്തെ തവണയാ? കല്യാണം കഴിഞ്ഞിട്ടില്ല എന്ന് ഓർമ്മ വേണം... \"\"\"

അവൻ അയാളെയൊന്ന് നോക്കി പേടിപ്പിച്ചിട്ട് ചവിട്ടി തുള്ളി ഒരു മൺവെട്ടിയും എടുത്ത് പറമ്പിലേക്ക് പോയി...

\"\"\" എടിയേ.. രണ്ട് വാഴ നടാൻ കുഴി കിട്ടും... ഞാനൊന്ന് നോക്കിയേച്ചും വരാം... \"\"\" അവന്റെ പോക്ക് കണ്ട് വർദ്ധൻ അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.. പണ്ട് മുതലേ സിദ്ധു ഇങ്ങനെയാണ്.. വർദ്ധനോടോ സുഭദ്രയോടോ വഴക്കായാൽ അപ്പൊ ഒരു മൺവെട്ടിയും എടുത്ത് പറമ്പിലേക്ക് പോകും.. എന്നിട്ട് ദേഷ്യം മുഴുവൻ കുഴിയെടുത്ത് തീർക്കും.. ഓർത്ത് കൊണ്ട് അയാൾ ചിരിയോടെ പറമ്പിലേക്ക് നടന്നു...

                              🔹🔹🔹🔹

സന്ധ്യയ്ക്ക് വിളക്ക് വച്ചിട്ട് മുറ്റത്ത് ഇരുന്ന് ആകാശത്തേക്ക് നോക്കുകയായിരുന്നു പൂർണി.. വല്ലാത്തൊരു കൗതുകം നിറഞ്ഞ അവളുടെ നോട്ടവും കണ്ടുകൊണ്ടാണ് സിദ്ധു അവിടേക്ക് വന്നത്.. അവനൊരു ചിരിയോടെ അവളുടെ അടുത്തായി ചാരുപടിയിൽ ചെന്നിരുന്നു...

\"\"\" എന്താണ് ആകാശത്തേക്കും നോക്കിയിരിക്കുന്നത്? \"\"\" അവൻ ചിരിയോടെ തന്നെ തിരക്കി.. അപ്പോഴാണ് അവൾ അവനെ കണ്ടത്...

\"\"\" ചന്ദ്രനെ കാണാൻ നല്ല ഭംഗിയാ അല്ലേ..? എന്തൊരു ശോഭയുള്ള വെളിച്ചമാ... \"\"\" അവൾ ആകാശത്ത് മേഘങ്ങൾക്കിടയിൽ കാണുന്ന പൂർണ്ണചന്ദ്രനെ നോക്കിയിരുന്ന് പറയുമ്പോൾ അവന്റെ നോട്ടം അവളുടെ മുഖത്തായിരുന്നു.. നിലാവിന്റെ വെളിച്ചത്തിൽ ആ മുഖം തിളങ്ങുന്നത് പോലെ തോന്നി അവന്...

\"\"\" ഇമാ... \"\"\" അവന്റെ വിളി കേട്ട് അവൾ എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.. ഇപ്പൊ ആ വിളി അവൻ പതിവാക്കിയിട്ടുണ്ട്.. അത് കേൾക്കുമ്പോൾ സ്വയം അറിയാതെ അവളുടെ ഉള്ളം സന്തോഷിക്കാറുമുണ്ട്...

\"\"\" എന്താ?, സിദ്ധുവേട്ടാ... \"\"\" അവനൊന്നും മിണ്ടാതെ തന്നെ നോക്കിയിരിക്കുന്നത് കണ്ട് അവൾ നെറ്റിചുളിച്ചു...

\"\"\" താനൊന്ന് എന്റെ മടിയിൽ കിടക്കുമോ? \"\"\" അവന്റെ ചോദ്യം കേൾക്കെ അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.. അവൾ അവനെ ആവിശ്വസിനീയമായ ഭാവത്തിൽ നോക്കി...

\"\"\" കിടക്കുമോ? എന്ന്... \"\"\" അവൻ ആവർത്തിച്ചു.. പിന്നെയും അവൾ അതേ ഇരിപ്പ് ഇരുന്നതും അവൻ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് അവളെ തന്റെ മടിയിലേക്ക് കിടത്തി.. അവൾ ഞെട്ടിയില്ല.. വല്ലാത്ത സ്നേഹം തോന്നി അവൾക്ക് അവനോട്.. ഉള്ളിന്റെയുള്ളിൽ അടങ്ങാത്ത പ്രണയവും... അവന്റെ മടിയിൽ കിടന്ന് ആ മുഖത്തേക്ക് നോക്കെ അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു.. അച്ഛന്റെ മടിയിൽ കുഞ്ഞിലേ ഇതുപോലെ കിടന്നത് അവൾ ഓർത്തു.. ആമോദത്തോടെ തന്നെ നോക്കുന്നവളുടെ നെറുകയിൽ അവനൊന്ന് തലോടി.. എന്തുകൊണ്ടോ ആ നിമിഷം അവന്റെയും കണ്ണ് നിറഞ്ഞിരുന്നു.. അതെന്ത് കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായില്ല.. ഉള്ളിലെ വേദന മറയ്ക്കാൻ അവൻ മുഖത്തൊരു ചിരി വരുത്തി.. മനസ്സ് നിറയെ ആനന്ദത്തോടെ ആ നിമിഷം അവന്റെ ഉള്ളം മന്ത്രിക്കുന്നുണ്ടായിരുന്നു... \'\' എന്റെ സ്വന്തം \'\' എന്ന്....

വാതിൽക്കൽ അവരെ നോക്കി നിന്ന സുഭദ്ര തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് അകത്തേക്ക് കയറി പോയി...

ഏറെ നേരം അവളുടെ നെറുകയിൽ തലോടി അവൻ അങ്ങനെ ഇരുന്നു...

\"\"\" സിദ്ധുവേട്ടാ... \"\"\" അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി വിളിച്ചു.. അവനൊന്ന് മൂളി.. അപ്പോഴും അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു.. അവളെ കണ്ണെടുക്കാതെ നോക്കി കൊണ്ട് അവളുടെ മുഖത്തിന്റെ ഓരോ കോണും അവൻ തന്റെ നെഞ്ചിൽ പതിച്ച് വച്ചു...

💕\" എന്റെ ഹൃദയത്തിനിന്ന് നിന്റെ രൂപമാണ്, പെണ്ണെ.. അവയുടെ മിടിപ്പ് പോലുമിന്ന് നിന്റെ നാമമാണ്... അത്രത്തോളം നീ അവയിൽ നിറയുന്നത് ഞാൻ അറിയുന്നു, ഇമാ... \"💕 അവന്റെ ഹൃദയം നിശബ്ദമായി അവളോട് മന്ത്രിച്ചു...

\"\"\" പറയ്യ്... \"\"\" അവൾ മിണ്ടുന്നില്ലെന്ന് കണ്ട് അവൻ മെല്ലെ പറഞ്ഞു...

\"\"\" മ്മഹും.. ഒന്നുമില്ല... \"\"\" അവളൊന്ന് ചിരിച്ചു...

അവൻ അവളെ തന്നെ നോക്കിയിരുന്നു...

\"\"\" താൻ ഇവിടെ ഹാപ്പിയല്ലേ? \"\"\" അല്പ നേരത്തെ മൗനത്തിനൊടുവിൽ അവൻ ആരാഞ്ഞു...

\"\"\" ആണ്... \"\"\" അവൾ നേർത്ത ചിരിയോടെ പറഞ്ഞപ്പോൾ അവനൊന്ന് മൂളി.. എന്തോ ആ മനസ്സിലൊരു വേദനയുണ്ടെന്ന് തോന്നി അവൾക്ക്.. ഇത്രയും ദിവസം കണ്ട സിദ്ധുവിൽ നിന്ന് വ്യത്യസ്തമായൊരു സിദ്ധുവാണ് തനിക്ക് മുന്നിലിപ്പോൾ ഇരിക്കുന്നതെന്ന് തോന്നി അവൾക്ക്...

\"\"\" ഞാൻ.. എന്റെ കൂടെയോ? ഇപ്പോഴും.. ഇനിയും.. താൻ.. താൻ ഹാപ്പിയായിരിക്കില്ലേ? \"\"\" അവൻ ചെറിയ ഇടർച്ചയോടെയാണ് അത് ചോദിച്ചത്...

\"\"\" ഒരുപാട്....!! \"\"\" അങ്ങനെ പറയാനാണ് അവൾക്ക് ആ നിമിഷം തോന്നിയത്.. അവന്റെ വേദന അറിഞ്ഞ് അവളുടെ ഹൃദയം എന്തിനോ നോവുന്നുണ്ടായിരുന്നു.. കാരണം അറിയില്ലെങ്കിലും ആ മനസ്സിൽ എന്തോ ഉണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു.. അവളുടെ മറുപടി കേൾക്കെ അവൻ മനസ്സ് നിറഞ്ഞ് ചിരിച്ചു.. ഒരു തരത്തിൽ അവൾക്കും അറിയാം അത് സത്യമാണെന്ന്... അവനെ കിട്ടിയതാണ് തന്റെ ഈ ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമെന്ന് തോന്നി അവൾക്ക്...









തുടരും..................................










Tanvi 💕


അവന്റെ മാത്രം ഇമ...!! 💕 - 18

അവന്റെ മാത്രം ഇമ...!! 💕 - 18

4.9
1104

രാവിലെ കിച്ചന്റെ ശബ്ദം കേട്ടാണ് സിദ്ധു ഉറക്കത്തിൽ നിന്ന് ഉണർന്നത്.. അവൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഇടുപ്പിൽ കൈ കുത്തി തന്നെ കൂർപ്പിച്ച് നോക്കുന്നവനെയാണ് കണ്ടത്...\"\"\" എന്താടാ രാവിലെ തന്നെ? \"\"\" അവൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്ന് മൂരിനിവർന്നു...\"\"\" അത് ശരി.. എവിടേക്കോ പോകണം.. രാവിലെ വരണം.. എന്നൊക്കെ പറഞ്ഞിട്ട്.. ഇപ്പൊ എന്താ രാവിലെ തന്നെയെന്നോ? \"\"\" കിച്ചൻ അവനെ നോക്കി കണ്ണുരുട്ടി.. അപ്പോഴാണ് സിദ്ധു അതേ കുറിച്ച് ഓർത്തത്.. ഇന്നലെ രാത്രി വിളിച്ച് അവനോട് രാവിലെ വരണമെന്നും ഒരിടം വരെ പോകണമെന്നും ഒക്കെ പറഞ്ഞിരുന്നു.. അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുണ്ടൊന്ന് മുറുക്കി കെട